അപരാജിതന്‍ 35 [Harshan] 7906

“അറിവഴകാ ,,,രാജശാസനം അതനുസരിക്കാന്‍ ഇവിടത്തെ ഓരോ അടിമകളും ബാധ്യസ്ഥരാണ് ,,ബലി അര്‍പ്പിക്കാനാണ് അവരാഗ്രഹിക്കുന്നതെങ്കില്‍ അത് നടപ്പിലാക്കി കൊടുക്കുക തന്നെ വേണം ,, “സ്വാമി മുത്തശ്ശന്‍ വിഷമത്തോടെ ആദിയോട് പറഞ്ഞു.

വൈദ്യര്‍ മുത്തശ്ശനും അതുകേട്ട് നിശബ്ദനായിരുന്നു.

“ഞാന്‍ പോയി പൊരുതാം , അപ്പോൾ എന്നെയല്ലേ ബലി കൊടുക്കൂ , നിങ്ങളിവിടെ വേണം സ്വാമിയയ്യാ ,,നിങ്ങളില്ലെങ്കിൽ പിന്നെ ഈ ഗ്രാമത്തിനു പിന്നെയാരാ ”

പളനി അണ്ണൻ എല്ലാരും കേൾക്കെ അറിയിച്ചു.

ഗ്രാമീണരിൽ കൂടിയിരുന്ന പലരും അവർ പോയി പൊരുതി ബലി മൃഗം ആയിക്കോളാമെന്ന് അപേക്ഷിച്ചു കൊണ്ടേയിരുന്നു

 

സ്വാമിയയ്യ എഴുന്നേറ്റു എല്ലാവരോടുമായി പറഞ്ഞു

 

” ഗ്രാമത്തിന്‍റെ   തലവൻ  അത് ഞാനല്ലേ ,, മറ്റൊരാൾക്കും എനിക്കു പകരമായി  പോകാൻ സാധിക്കില്ല, നമ്മൾ ആ രാജസിംഹാസനത്തിനെന്നും അടിമയായി ഇരുന്നു കൊള്ളാമെന്നും രാജപരമ്പരയുടെ ഇഷ്ടത്തിനൊത്തും ഗുണത്തിനും വർത്തിച്ചുകൊള്ളാമെന്നു നൂറ്റാണ്ടുകൾക്ക് മുൻപേ നമ്മുടെ പരമ്പര നമ്മുടെ പ്രാണനായ ശങ്കരനില്‍ സത്യം ചെയ്തു പോയിട്ടുള്ളതല്ലേ ,,അത് പാലിക്കാന്‍ ആ പരമ്പരയുടെ കണ്ണിയായ എനിയ്ക്ക് ഉത്തരവാദിത്വമുണ്ട്  , മരിക്കാനാണ് വിധിയെങ്കില്‍ അങ്ങനെയായിക്കൊള്ളട്ടെ ,,എല്ലാം ശിവമയം ,,, അതേ എനിക്കു പറയാനുള്ളൂ ”

“എന്താ മുത്തശ്ശാ ഇങ്ങനെ പറയുന്നത്” വിഷമത്തോടെ ആദി ചോദിച്ചു

“അറിവഴകാ ,,നിന്നോടു സ്നേഹം മാത്രമേയുള്ളൂ പക്ഷേ ഇത് ഈ ഗ്രാമത്തിന്‍റെ  നിയമമാണ് , അനുസരിക്കേണ്ട  ബാധ്യതയുമുണ്ട്, ശരിയല്ലേ വൈദ്യരെ ”

ആ ചോദ്യം കേട്ടു വൈദ്യര്‍ മുത്തശ്ശന്‍ കണ്ണുനീര്‍ വാര്‍ത്ത് കൊണ്ടേയിരുന്നു

“നമ്മളൊക്കെ ശിവാംശികളല്ലേ വൈദ്യരെ ,, നമ്മുടെ പ്രാണ൯ പോയാലും ശങ്കരനെ സാക്ഷിയാക്കി ആ നാമത്തില്‍  ചെയ്ത സത്യം പാലിച്ചെ മതിയാകൂ ”

സ്വാമി മുത്തശ്ശന്‍ തോര്‍ത്ത് ചുമലിലേക്ക് ഇട്ടു കൊണ്ട് മുന്നോട്ടേക്ക് നടക്കാ൯ തുടങ്ങിയതും

“എങ്കില്‍ ഞാന്‍ പോയി പൊരുതട്ടെ  മുത്തശ്ശാ ,,എന്നെ നിങ്ങളുടെ തലവനാക്കാമോ ?”

ആദി എന്ന അറിവഴകന്‍ സര്‍വ്വരും കേള്‍ക്കെ സ്വാമി മുത്തശ്ശനോട് ചോദിച്ചു.

ആ വാക്കുകള്‍ കേട്ടപ്പോള്‍ പ്രതീക്ഷയോടെ കസ്തൂരിയും ശങ്കരനും അവനെ നോക്കി.

അവര്‍ക്കറിയാമായിരുന്നു , കളത്തില്‍ അറിവഴകന്‍ എങ്കില്‍ വിജയം ശിവശൈലത്തിന് തന്നെയെന്ന്

അദ്ദേഹം അവനെയൊന്ന് നോക്കി പുഞ്ചിരിച്ചു

“,നീ  ,,,,ശിവാംശിയല്ല , ചണ്ഡാലനുമല്ല ,,അടിമയുമല്ല ,,ഈ ശിവശൈലമണ്ണില്‍ പിറന്നവനുമല്ല , വെറുമൊരു  പരദേശി,, നാളെ തിരികെ പോകാനുള്ളവന്‍ “

അദ്ദേഹം അത്രയും പറഞ്ഞു തിരികെ നടന്നു.എല്ലാവരും ദുഖത്തോടെ അവിടെ നിന്നും പിരിഞ്ഞു.വൈദ്യര്‍ മുത്തശ്ശന്‍ വിഷമത്തോടെ അവിടെതന്നെയിരുന്നു.

ആദി എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്നു

<<<<<O>>>>>

ശിവശൈലം ആകെ ശ്മശാനമൂകമായിരുന്നു.

സ്വാമി അയ്യയുടെ മരണം ആസന്നമായി എന്നത് സകലരെയും തളർത്തികളഞ്ഞിരുന്നു.

ആദി എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തോടെ തിണ്ണയിലിരിക്കുകയായിരുന്നു.

അന്നേരമാണ് കസ്തൂരി വിതുമ്പികൊണ്ടു ഓടി വന്നത് , അവനിരിക്കുന്ന തിണ്ണയിൽ ഇരുന്നുകൊണ്ട് അവന്‍റെ  കാലിൽ പിടിച്ചു

“എങ്ങനെയെങ്കിലും മുത്തശ്ശനെ കാക്കണേ അനിയാ ,”

ഉള്ളു നൊന്തു കരഞ്ഞാണ് കൂടപ്പിറപ്പ് അവനോടപേക്ഷിച്ചത്.

അവൻ വേഗം കാൽ പിന്നോട്ടേക്ക് വലിച്ചു.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.