അപരാജിതന്‍ 35 [Harshan] 7899

“നിനക്കെന്താ അവളോട് ഒരു സോഫ്റ്റ് കോർണർ സൂര്യാ ,”

“സോഫ്റ്റ് കോർണറോ എനിക്കോ ,, എന്താ നീ പറയുന്നത് ” ഒരു ചിരിയോടെ സൂര്യസേനൻ പറഞ്ഞു

“അവളുടെ വിവാഹം തീരുമാനിച്ച് വെച്ചതാണ് ”

അത് കേട്ടപ്പോൾ സൂര്യസേനന്‍റെ മുഖത്തെ തെളിച്ചം ഒന്ന് മങ്ങിയ പോലെ

“നീ എന്തൊക്കെയാ ഇശാ ഈ പറയുന്നത് ”

“അല്ല ,,ഞാൻ ശ്രദ്ധിക്കുന്നുണ്ട് , അവളെ കാണുമ്പോൾ നിന്‍റെ മുഖത്തുള്ള ഭാവമാറ്റവും നോട്ടവും , അങ്ങനെ എന്തെങ്കിലും  ചിന്തയുണ്ടെങ്കിൽ അത് കളഞ്ഞേക്ക് ,, എനിക്കിഷ്ടമല്ല ,, ”

സൂര്യസേനൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനു ശേഷം അവളല്പം ശാന്തയായി.

“ഇശാ,,,ഞാൻ നിനക്ക് തന്ന വാക്കാണ് , അവനെ വെറുതെ വിടില്ല എന്നത് , അവനെ ഒന്ന് കണ്ടു പിടിക്കട്ടെ , എന്തായാലും എന്‍റെ രാജാരോഹണം കഴിഞ്ഞാൽ പിന്നെ എന്‍റെ അധികാരങ്ങൾ വർധിക്കും,,ആദ്യം നമുക്ക്  അതെല്ലാം ഒന്ന് നടക്കട്ടെ ,അതുവരെ സമയം താ ,, ”

ഇശാനിക ഒന്ന് മൂളി അവിടെ നിന്നും നടന്നു നീങ്ങി.

                                                                                          <<<<O>>>>

ശിവശൈലത്ത്

ആശുപത്രിയില്‍ നിന്നും ആദിയും കൂട്ടരും തിരികെയെത്തി.

സ്വാമി മുത്തശ്ശനും വൈദ്യർ മുത്തശ്ശനും ഗ്രാമത്തിനുള്ളിലേക്ക് കയറി.

ആദി തിരികെ തന്‍റെ  വീട്ടിലുമെത്തി.

അന്ന് നടന്ന സംഭവങ്ങൾ ആദിയുടെ മനസ്സിനെ നല്ലപോലെ വിഷമിപ്പിച്ചിരുന്നു.

പെട്ടെന്നായിരുന്നു

ശംഭു ഉറക്കെ നിലവിളിക്കുന്നത് കേട്ടത്.

“മുത്തശ്ശാ ,,,,” എന്ന് വിളിച്ചുകൊണ്ടു അവൻ ഉറക്കെ നിലവിളിച്ചുകൊണ്ടേയിരുന്നു

അവിടെ നിന്നും കരയുന്ന സ്ത്രീശബ്ദങ്ങളും കേട്ട് കൊണ്ടിരുന്നു.

അവൻ വേഗമോടി കവാടത്തിന്നരികില്‍ ചെന്നു.

ഗ്രാമീണർ പലരും അവിടെ കൂടിയിരുന്നു

എല്ലാരും വിങ്ങിപൊട്ടുകയായിരുന്നു.

ആരോടും ഒന്നും പറയാതെ മുഖം താഴ്ത്തി സ്വാമി മുത്തശ്ശൻ പുറത്തേക്ക് വന്നു.

ആദിയുടെ മുഖത്തേക്ക് നോക്കാതെ തന്നെ നടന്നു

നടന്നത് ആദിയുടെ വീടിനടുത്തേക്കും

അദ്ദേഹം ആ തിണ്ണയിൽ മുഖം കുനിച്ചിരുന്നു

അപ്പോളേക്കും വൈദ്യർ മുത്തശ്ശനും വിഷമത്തോടെ അവിടെ ചെന്നിരുന്നു

ശംഭുവിന്‍റെ  ഉറക്കെയുള്ള കരച്ചിൽ അവിടെ കേൾക്കാൻ സാധിക്കുമായിരുന്നു

അവൻ ഉള്ളിലേക്ക് നോക്കുമ്പോൾ കസ്തൂരിയും കരയുന്നു

അവനാകെ ആധിയായി

അവൻ വേഗം തന്നെ വീട്ടിലേക്ക് ഓടി

നിശബ്ദരായി കണ്ണീർ പൊഴിച്ചിരിക്കുന്ന അവരുടെ അടുത്തവനും അഭിമുഖമായി ഇരുന്നു.

“എന്താ ,,എന്താ സംഭവിച്ചത് ,,എന്തിനാ  എല്ലാരും കരയുന്നത് ?” അവൻ ആശങ്കയോടെ ചോദിച്ചു

അവർ പറയണോ വേണ്ടയോ എന്ന  ആശങ്കയിൽ അവനെ ഒന്ന് നോക്കി.

“ഒന്നൂല്ല അറിവഴകാ ,,,ഒന്നൂല്ലാ ” സ്വാമി മുത്തശ്ശൻ പറഞ്ഞു

അവനതു കേട്ടപ്പോൾ നല്ലപോലെ ദേഷ്യമാണ് വന്നത് ഒപ്പം സങ്കടവും

“ഒന്നൂല്ലാ ഒന്നൂല്ലാ ഒന്നൂല്ലാ ,,, ആരോടാ നിങ്ങളീ മറച്ചു പിടിക്കുന്നത് ” കോപത്തോടെ അവൻ ശബ്ദമുയർത്തി ചോദിച്ചു.

അതുകേട്ടു അവരല്പം ഭയന്നപോലെ അവനെ തന്നെ നോക്കി

“ഈ നാട്ടില് വന്ന അന്ന് മുതലേ കേൾക്കുന്നതാ ,, ഒരു കാര്യം ചോദിച്ചാൽ കൃത്യമായി പറയില്ല , ഇത്രയും കാലമായില്ലേ  ഞാനിവിടെ വന്നിട്ട് ,,ഇതുവരെ ഞാൻ വല്ല ദോഷവും നിങ്ങൾക്ക് ചെയ്തിട്ടുണ്ടോ , അല്ല ഇനി ചെയ്യുമോ ,, ആർക്കു വേണ്ടിയാ ഞാനീ കഷ്ടപ്പെടുന്നത് ,, എല്ലാം അറിഞ്ഞിട്ടും ഇതൊന്നും അറിയാത്ത പോലെ  ,, ഞാൻ വല്ലതും ചോദിച്ചാൽ അത് കുറ്റം , ഇനി ചോദിച്ചു പോയാൽ അതിനൊട്ടു കൃത്യമായി ഒരു മറുപടിയും പറയില്ല ,, പറഞ്ഞാലല്ലേ എനിക്ക് ചെയ്യാനാകുന്നത് ചെയ്തു സഹായിക്കാൻ പറ്റൂ ,, ”

അപ്പോളേക്കും ഗ്രാമത്തിലുള്ളവരും അങ്ങോട്ടേക്ക് വന്നിരുന്നു

 

“മടുത്തു ,,സത്യമായും എനിക്ക് മടുത്തു ,, എന്തൊക്കെ ചെയ്താലും ഞാനിപ്പോളും പരദേശി തന്നെ ,, കഷ്ടമാ നിങ്ങളിങ്ങനെ എന്നോട് കാണിക്കുന്നത് കാണുമ്പോൾ ,,   ഇത്ര വലിയ എന്ത് രഹസ്യമാ നിങ്ങളൊക്കെ ഈ കൊണ്ട് നടക്കുന്നത്,, ?” ഉള്ളിലെ സങ്കടത്താൽ അവൻ പൊട്ടിത്തെറിച്ചു.

“അപ്പുവേട്ടാ ,,,,” എന്ന് കരഞ്ഞുകൊണ്ടുള്ള വിളി അവൻ കേട്ട് തിരിഞ്ഞു

ശംഭു കരഞ്ഞുകൊണ്ട് മുടന്തി ഓടിവന്നു അവനെ കെട്ടിപിടിച്ചു

അവനാകെ സങ്കടമായി അവന്‍റെ   കരച്ചിൽ കണ്ടിട്ട്

തന്‍റെ   കൂടപ്പിറപ്പാണ് കരയുന്നത് എന്ന ബോധം അവനെ ഒരുപാട് നൊമ്പരപ്പെടുത്തി

അവൻ വിങ്ങി പൊട്ടി കരയുകയായിരുന്നു.

അവന്‍റെ  കൂടെ വിതുമ്പലോടെ ശങ്കരനമുണ്ടായിരുന്നു.

“കരയല്ലേടാ കുഞ്ഞേ  ,,നമുക്ക് എന്തേലും വഴിയുണ്ടാക്കാം ,,എന്താ കാര്യമെന്നു എന്നോടൊന്നു പറയെടാ ,, ” ഇടറുന്ന ശബ്ദത്തോടെ ആദി  ചോദിച്ചു

“എന്‍റെ   മുത്തശ്ശനെ അടുത്ത ആഴ്ച കൊല്ലും അപ്പുവേട്ടാ ” അവൻ ഇടമുറിഞ്ഞ വാക്കുകളോടെ തേങ്ങി കരഞ്ഞു കൊണ്ട്  പറഞ്ഞു

“ആര് ,,,ആര് കൊല്ലുമെന്ന് ?” സ്തബ്ദനായി ആദി ചോദിച്ചു

അവനൊന്നു൦ പറയാതെ ആദിയെ കെട്ടിപിടിച്ചു നെഞ്ചിൽ തല വെച്ച് കൊണ്ട് കരഞ്ഞുകൊണ്ടേയിരുന്നു

“ആരെങ്കിലുമൊന്നെന്നോട് പറ ,,,എന്താ ഇവിടെ നടക്കുന്നത് ?” അവൻ ഉറക്കെ ചോദിച്ചു

ആരുമൊന്നും മിണ്ടുന്നില്ല

അപ്പോളാണ് പളനിഅണ്ണൻ മുന്നോട്ടു വന്നത്

“അറിവഴകാ ,, കൊട്ടാരത്തിൽ നിന്നും ദൂതർ വന്നിരുന്നു , അവരിവിടെ പെരുമ്പറ മുഴക്കി സന്ദേശം എല്ലാവരെയും  കേൾപ്പിച്ചിട്ടുണ്ട് ”

“എന്ത് സന്ദേശം ,, ?”

“വരുന്ന  ഞായറാഴ്‌ച  ,,സൂര്യസേനൻ തമ്പുരാന്‍റെ  കിരീടാരോഹണമാണ്, അതി൯ പ്രകാരം കാലങ്ങളായുള്ള ചടങ്ങുകൾ  പുനരാരംഭിക്കുകയാണെന്നും അതുപോലെ ശിവശൈലത്തെ ചണ്ഡാലരുടെ തലവൻ തമ്പുരാനുമായി ഏറ്റുമുട്ടി പരാജയ൦ വരിച്ചു ബലിമൃഗമാക്കണമെന്നു രാജശാസനം അറിയിച്ചിട്ടുണ്ട് ”

“ബലിമൃഗമോ , നിങ്ങളെന്തൊക്കെയാ ഈ  പറയുന്നത് ,, ?” ഒന്നും മനസിലാകാതെ ആദി ചോദിച്ചു

“പണ്ട് മുതലേ അങ്ങനെയൊരു ചടങ്ങുണ്ട് അറിവഴകാ,,, പക്ഷെ കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി അത് നടക്കുന്നിലായിരുന്നു, പ്രജാപതികൾ വൈഷ്ണവർ ആയതിനാൽ അവിടെ രാജാരോഹണം നടക്കുമ്പോൾ ആ രാജാവായി  കിരീടം ധരിക്കുന്ന വ്യക്തി ശൈവനായ ചണ്ഡാലനെ പൊരുതിതോൽപിച്ച് ആ തോറ്റയാളെ വിഷ്ണുവിന്  ഭൃത്യനാക്കി നരബലി നടത്തി ആ ആത്മാവിനെ വൈകുണ്ഠത്തിലേക്ക് അയക്കണമെന്നത് നിയമമാണ് ,,അങ്ങനെ ചെയ്‌താൽ മാത്രമേ വംശം ശക്തിപ്പെടുകയും ആ രാജാവിനു കീർത്തി സമ്പാദിക്കാൻ സാധിക്കുകയും ചെയ്യൂ എന്നാണു വിശ്വാസം, ഇത്തവണ മത്സരങ്ങൾ കൂടെയുള്ളതിനാൽ നരബലി കൂടെ നടത്തിയാൽ  അതവരുടെ വിജയത്തിന് കൂടെ കാരണമാകുമത്രേ ,,നമ്മുടെ തലവൻ സ്വാമിയയ്യ അല്ലെ ,, അപ്പൊ  സ്വാമിയയ്യ സൂര്യൻ തമ്പുരാനോട് പൊരുതി തോൽക്കണം , ഒപ്പം ബലി അർപ്പിക്കപെടുകയും വേണം ”

ആദി ഈ ആചാരങ്ങൾ എല്ലാം കേട്ട് തലയിൽ കൈ വെച്ച് പോയി.

ശംഭു ഉറക്കെ കരയാൻ തുടങ്ങി

“എന്താ പറഞ്ഞത് ,,നരബലിയോ ,, അതൊന്നും നടക്കില്ല ,, ,ഞാനിവിടെയുള്ളപ്പോൾ ഒരുത്തനും മുത്തശ്ശനെ ബലി കൊടുക്കില്ല ,”

അവൻ ശംഭുവിനെ മുറുകെ  കെട്ടിപിടിച്ചു

 

“നീ കരയല്ലേടാ , ഞാനിവിടെയില്ലേ ,, നിന്‍റെ അപ്പൂവേട്ടന്‍ ഇവിടെയില്ലെടാ ,, അങ്ങനെ നമ്മുടെ മുത്തശ്ശനെ നമ്മള്  കണ്ടവര്‍ക്ക്  കൊല്ലാൻ കൊടുക്കോടാ  ”

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.