ശ്മശാനഭൂമിയിൽ വട്ടമിട്ടു പറന്നുകൊണ്ട് ആ പരുന്ത് ചുടലയുടെ മുന്നിലായി വന്നു ചിറക് ഒതുക്കിയിരുന്നു .
ചുടല ആ പരുന്തിനെ നോക്കി ചിരിച്ചു .
“എവിടെയായിരുന്നു പക്ഷിരാജാവ് , ഞാൻ നോക്കിയിരിക്കുകയായിരുന്നല്ലോ ,, എന്തായാലും തായിയെ ആദിലക്ഷ്മി ആക്കിയില്ലേ ,,,സന്തോഷമായി ?” ചുടല പറഞ്ഞു.
പരുന്ത് ചുടലയെ നോക്കി ചിറകുയർത്തി ശബ്ദമുണ്ടാക്കി.
പക്ഷിഭാഷസിദ്ധി കൈവശമുള്ള ചുടലയ്ക്ക് പരുന്ത് പറയുന്നതൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
“അറിയാം, ആ സ്ഥാനം തായിക്കുള്ളത് തന്നെയല്ലേ,, അവിടെ കയറി ജ്യേഷ്ഠയെ ഇരുത്തിയപ്പോൾ എനിക്കും ഒരു ശങ്ക വന്നു , ശ്രീദേവി ഇരിക്കേണ്ടുന്നയിടത്ത് മൂദേവി ഇരുന്നാൽ ,,,ഭേഷായി”
പരുന്ത് പ്രത്യേക രീതിയിൽ ചിലച്ചു.
ചുടല അതുകേട്ടു പൊട്ടിചിരിച്ചു.എന്നിട്ടു രണ്ടു കവിൾ റം കുടിച്ചു
“പോകാറായിട്ടില്ല,, ഇപ്പോളൊന്നും നിങ്ങൾക്ക് പോകാറായിട്ടില്ല , അത് നാരായണൻ തീരുമാനിക്കണം , അതുവരെ ഇവിടെയും അവിടെയുമായി ചുറ്റിപറ്റി നടക്കണം , അറിയാമല്ലോ കാലനേമിയും കാർത്തവരായനും പുറത്തു വന്നിട്ടുണ്ട്, കലി മൂർച്ഛിച്ചു നിൽക്കുന്ന സമയമാണ് , തായിയ്ക്ക് തുണയാകണം.”
പരുന്ത് അതുകേട്ട് കൊക്ക് മണ്ണിൽ മുട്ടിച്ചുകൊണ്ട് ചുടലയെ നോക്കി
ചുടല പുഞ്ചിരിച്ചു
“തായി ഇപ്പോ ആദിനാരായണനെ കാണാൻ പോയിട്ടുണ്ട് ,ഓർമ്മയില്ലേ തായി ശങ്കരനെ കാണണമെന്ന് പറഞ്ഞപ്പോൾ നിങ്ങള് ശങ്കരനെ അവിടെ എത്തിച്ചത്, അവിടെ വെച്ചല്ലേ തായി ഒരു നിഴൽ പോലെ ശങ്കരനെ കണ്ടത് ,, അത് നന്നായി , ആദിനാരായണ ക്ഷേത്രത്തിൽ വെച്ച് തന്നെ അത് സംഭവിച്ചല്ലോ , ശൈവരായ തിരുനയനാർ വംശം പണികഴിപ്പിച്ച വൈഷ്‌ണവ ക്ഷേത്രമല്ലേ ആദിനാരായണ ക്ഷേത്രം , അപ്പൊ അവ്വയാർ , രാജരാജ നയനാറിനെ ഒരു നിഴൽ പോലെയെങ്കിലും അവിടെ വെച്ചല്ലേ ആദ്യം കാണേണ്ടത് ”
പരുന്ത് ചിറകു വിരിച്ചു ചുടലയെ നോക്കി ശബ്ദമുണ്ടാക്കി
ലോപ കൗതുകത്തോടെ അതൊക്കെ നോക്കിയിരുന്നു.
പരുന്ത് ലോപയെയും ഒന്ന് നോക്കി.
ലോപ പുഞ്ചിരിച്ചു
“ഈ അമ്മ വന്നതും ഒരു നിയോഗം പേറിയല്ലേ ,,അറിയും ലോപയമ്മയ്ക്ക് അത് നന്നായി അറിയും”
ചുടല പറഞ്ഞു
പരുന്ത് ഇടം വലം തലയാട്ടി
“എങ്കിൽ പൊയ്ക്കോളൂ ,,, ഇടക്ക് ഇത് വഴി മേലേക്കൂടെ പാറിവന്നാൽ ഈ ചണ്ഡാലനെ കാണണമെന്ന് തോന്നിയാൽ ഒന്ന് താഴ്‌ന്നു പറന്നോളൂ ,, സ്വബോധത്തിൽ ആണെങ്കിൽ നമുക്ക് ഇത് പോലെ എന്തെങ്കിലും പേസി ഇരിക്കാം,, , നമുക്കു രണ്ടുപേർക്കും അങ്ങനെയധികം ജോലിത്തിരക്കൊന്നുമില്ലല്ലോ , ഇടയ്ക്കും തലയ്ക്കും ഇതുപോലെ വല്ല പണിയും കിട്ടിയാലായി , അല്ലെങ്കിൽ പക്ഷിരാജാവിന് മേലെകൂടെ ചിറക് വിരിച്ചു പറക്കലും ഈ ചണ്ടാലന് ഇരുകാലിൽ നടക്കലും,,,അല്ലാതെന്താ ?
അത് കേട്ട് പരുന്ത് ചിറകടിച്ചു ശബ്ദിച്ചു.
“ശരി ശരി അങ്ങനെ ആകട്ടെ ,” ചുടല പറഞ്ഞു.
പരുന്ത് ചിറകടിച്ചു പറന്നുയർന്നു.
ആ പരുന്ത് ശ്മശാനഭൂമിയിൽ തന്നെ കുറച്ചു നേരം വട്ടമിട്ടു പറന്നുകൊണ്ട് ശ്മശാനഭൂമിയിൽ തെക്കുപടിഞ്ഞാറ് കന്നികോണിൽ മൂന്നു വയനാവ് മരങ്ങൾ ത്രികോണാകൃതിയിൽ ചേർന്നു കൂടിനിൽക്കുന്ന ഭാഗത്തേക്ക് പറന്ന് ചെന്ന് ആ വയനാവുമരങ്ങളെ വട്ടമിട്ടു പറക്കുവാൻ തുടങ്ങി.
❤️❤️❤️❤️❤️
ഹർഷാ എവിടെ
എവിടെഡോ
റോക്കി സൂചന തന്നിട്ടുണ്ട്
7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം
9 manik aano kadha varunnathu?
udane varum
Ipoo varum….
???