അപരാജിതന്‍ 35 [Harshan] 7906

“അത് ശരിയാ ,,, അത് വല്ലാത്തൊരു നാണക്കേടായി പോയി, രാജവംശത്തിനു വരെ നാണക്കേടു ആങ്ങളയും പെങ്ങളും നാണം കെട്ട് നാറി,,, ”

ഇശാനിക കോപം കൊണ്ട് വിറച്ചു തുടങ്ങിയിരുന്നു.

“എന്തൊക്കെയായാലും ആ പാർവ്വതി തമ്പുരാട്ടി , എന്തൊരു  നിറമാ , പൊന്നു പോലും മാറിനിൽക്കും ആ  നിറത്തിൽ ”

“നിറമോ ,,അപ്പോൾ സൗന്ദര്യമോ , ദേവലോകത്തു നിന്നും ഏതോ അപ്സരസ് വന്നു നിൽക്കുന്ന പോലെയല്ലേ ,,ശരിക്കും  ദേവതയെ പോലെ ,,ഇത്രയും ഭംഗിയുള്ള ഒരു പെൺകുട്ടിയെ ഞാൻ ആദ്യമായാ കാണുന്നത് , എന്തൊരു ഐശ്വര്യമാ  ആ മുഖത്തിന് , പാർവ്വതി തമ്പുരാട്ടി വന്നപ്പോൾ അവിടെയുള്ളവർ എല്ലാരും ആ മുഖത്ത്  നിന്നും കണ്ണെടുത്തില്ല , എന്നാലൂം തമ്പുരാട്ടി ഒത്തിരി സങ്കടപ്പെട്ടു ,, ”

“എന്നാലെന്താ  , പാർവ്വതി തമ്പുരാട്ടി തന്നെ ആദിലക്ഷ്‌മി ആയില്ലേ ,,തമ്പുരാട്ടിക്ക് വേണ്ടി  കാറ്റും കൃഷ്ണപരുന്തും വരെ വന്നില്ലേ ,, അപ്പോൾ അത്രക്കും പുണ്യം ചെയ്ത ജന്മമല്ലേ ,, ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ വരുമോ,, നാരായണൻ നേരിട്ട് തിരഞ്ഞെടുത്തതല്ലേ , അത് മാത്രമോ ,, തമ്പുരാട്ടി ആ താമരപൂവും കൈയിൽ പിടിച്ചു കൊണ്ടാ സ്വർണ്ണ പീഠത്തിൽ ഇരിക്കുന്നത് കണ്ടപ്പോൾ ലക്ഷ്മി ദേവിയെ പോലെയാ എനിക്ക് തോന്നിയത് ,, ”

“എന്തായാലൂം ഇവിടത്തെ രാജഭക്തർക്കു ഭഗവാൻ തന്നെ നല്ല അടി കൊടുത്തു , ഇനി ഭഗവാന് മുന്നിൽ  ഇവരാരും  സ്ഥാനം വെക്കില്ല ,, ഏറ്റവും താഴെയുള്ള മൂന്നാം സാമന്ത കുടുംബത്തിലെ തമ്പുരാട്ടികുട്ടി തന്നെ എല്ലാരിലും മുന്നിൽ വന്നില്ലേ ,, അതിൽ കൂടുതൽ എന്തപമാനമാ ,,രാജകുടു൦ബങ്ങൾക്ക് വരിക ,, ഇശാനിക തമ്പുരാട്ടി ഇരുന്നപ്പോ കുടുംബം കുളം തോണ്ടുമെന്നു പറയാതെ പറഞ്ഞില്ലേ ,, ആരൂഢം കള്ളം പറയില്ല .. സത്യമേ പറയു ,,”

“അത് മനസ്സിലായി ,, നിനക്കറിയോ ,, വൈശാലിയിലെ ജനങ്ങൾ ഇശാനിക തമ്പുരാട്ടിയെ വിളിക്കുന്നത് ജ്യേഷ്ഠാ ദേവിയെന്നാ ,, ആരൂഢം കൂടെ നടന്നു അതിൽ നിന്നും തമ്പുരാട്ടിയെ ഇറക്കി വിട്ടപ്പോൾ അത് പൂർത്തിയായി ,, ഞാൻ രാവിലെ വരുമ്പോ കവലയിൽ പോലും ഇതായിരുന്നു സംസാരം ,,ഒരാൾക്കും കണ്ണിനു നേരെ കണ്ടൂടാ ,, ഇത്തിരി സൗന്ദര്യമുണ്ട് , നൃത്തം ചെയ്യും എന്നതല്ലാതെ എന്തെങ്കിലും  മേന്മ പറയാനുണ്ടോ ,,

കൊട്ടാരത്തിലെ വേലക്കാരികൾക്കും  നാട്ടിൽ തന്നെ കുടിച്ചുള്ള അഭിപ്രായവും ഇതാണ്

എന്ന  സത്യം അറിഞ്ഞപ്പോൾ കോപവും സങ്കടവും ഒക്കെ കൂടെ ഇശാനികയ്ക്ക് വന്നു

അവൾ വേലക്കാരികളെ വിളിക്കാനോ ശാസിക്കാനോ ശിക്ഷിക്കാനോ പോയില്ല

അവൾ ദേഷ്യത്തിൽ വേഗത്തിൽ  സൂര്യസേനൻ പരിശീലനം നടത്തുന്നയിടത്തേക്ക് പോയി.

സൂര്യന്‍ കൊട്ടാരത്തിലെ ആയുധക്കളരിയില്‍  ഖഡ്ഗപരിശീലനത്തിലായിരുന്നു.അവള്‍ കളരിക്ക് പുറത്തു കൈകെട്ടി അത് നോക്കിനിന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ പരിശീലനം നിര്‍ത്തി സൂര്യന്‍ ഇഷയുടെ സമീപം വന്നു.

കൂജ ഉയര്‍ത്തി വെള്ളം കുടിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി

“എന്താ ഇശാ ,,എന്താ ഒരു വല്ലായ്മ പോലെ , സുഖമില്ലേ നിനക്ക് ?”

“ഞാൻ നിന്റെയാരാ ,,സൂര്യാ ” അവൾ ദേഷ്യത്തോടെ ചോദിച്ചു

“അനിയത്തിയല്ലേ ,, ”

“അതെന്നോടാണോ ചോദിക്കുന്നത് ?”

“ഓ സോറി സോറി ,,അനിയത്തിയാണ് ,, എന്താ ഇശാ ,,എന്താ നിനക്ക് പറ്റിയെ ?”

“വേലക്കാരികൾ പറയുന്നത് എന്താണെന്നു നിനക്കറിയുമോ ?”

“എന്താ പറയണേ ,,എനിക്കെങ്ങനെയറിയാനാ ?”

ഇശ നടന്നത് അവനോടു വിവരിച്ചു.

എല്ലാം കേട്ട് അല്പം ഗൗരവത്തോടെ  സൂര്യൻ അവളുടെ മുഖത്തു നോക്കി

“നിനക്കവരെ ജോലിയിൽ നിന്നും പറഞ്ഞു വിടാൻ പാടില്ലായിരുന്നോ ?”

“അങ്ങനെയെങ്കിലും ഞാൻ എത്ര പേരെ ഇവിടെ നിന്ന് പറഞ്ഞുവിടണം ,, അതാണോ പരിഹാരം ”

സൂര്യൻ മറുപടിയൊന്നും പറഞ്ഞില്ല

“ഒരു വശത്ത് എന്നെ തല്ലിയ ആ ചെറ്റ , മറുവശത്ത് എല്ലായിടത്തും എന്‍റെ വിലയിടിക്കുന്ന ആ എരണം കെട്ട മൂന്നാം  സാമന്തക്കാരി ,, എന്‍റെ വിഷമമെന്താ നീ കാണാത്തത് , നിനക്കും എന്നെ വേണ്ടാതെയായോ ,അങ്ങനെയെങ്കിൽ ഈ വാളെടുത്ത് എന്‍റെ കണ്ഠം അങ്ങ് ഛേദിക്ക് നീ ”  അവൾ കോപത്തോടെ പറഞ്ഞു

“ഇശാ ,,,,,,,” കോപത്തോടെ അവൻ ഉറക്കെ വിളിച്ചു.

“വാക്കുകളിൽ മാത്രം കോപം ഒതുക്കിയിട്ട് കാര്യമില്ല , എന്‍റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാക്കാൻ  ശ്രമിക്കണം ”

സൂര്യൻ അല്പം ശാന്തനായി

“ഇശാ ,, അവനെ കണ്ടുകിട്ടിയാൽ അവന്‍റെ തല ഞാൻ നിന്‍റെ കാൽച്ചുവട്ടിൽ കൊണ്ടുവന്നിട്ടു തരുമെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ ചെയ്തിരിക്കും  ,, പിന്നെ പാർവ്വതി അവളിപ്പോൾ ആദിലക്ഷ്മിയാണ് , നമ്മുടെ ലക്‌ഷ്യം നിറവേറാൻ അവൾ മാത്രമാണ് ഇപ്പോൾ ആശ്രയം , അതങ്ങനെ നിൽക്കട്ടെ ”

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.