അപരാജിതന്‍ 35 [Harshan] 7906

“എടോ യതീന്ദ്രാ താനെന്താ പകൽസ്വപ്നം കാണാണോ ?” ആ ചോദ്യം കേട്ട് യതീന്ദ്രൻ ഷണ്മുഖനെ നോക്കി

“ഇല്ല സാറേ ,,ഞാനേ ഒരാളെ കുറിച്ച് ആലോചിക്കുകയായിരുന്നു ”

“ആരെ കുറിച്ച് ?” ഷണ്മുഖൻ ചോദിച്ചു

“അയാളെ ,,ആ അറിവഴകനെ ” യതീന്ദ്രൻ പറഞ്ഞു

“അറിവഴകനെയോ ,,,അത് വെറും പേട് ,, ഒരു കൊഞ്ഞാണൻ,, അവനെ കുറിച്ചൊക്കെ ആലോചിക്കാതെ  ” പിള്ള ചിരിച്ചു കൊണ്ട് പറഞ്ഞു

യതീന്ദ്രൻ അതുകേട്ടു തലകുലുക്കി ചിരിച്ചു.

“ഷണ്മുഖൻ സാറേ എനിക്കിത്തിരി നേരത്തെ പോണമായിരുന്നു ” പിള്ള തല ചൊറിഞ്ഞു കൊണ്ട് ഷണ്മുഖനെ നോക്കി ചോദിച്ചു

“മനസിലായി തനിക്ക് ഇന്ന് മുത്യാരമ്മയുടെ ആപ്പീസിൽ പോകാനല്ലേ ,,ആ നടക്കട്ടെ നടക്കട്ടെ ”

എല്ലാരും അയാളുടെ മുഖത്തെ നാണം കൊണ്ട് ചിരിക്കാൻ തുടങ്ങി

യതീന്ദ്രൻ അപ്പോളും അറിവഴകനെ കുറിച്ചാണ് ആലോചിച്ചുകൊണ്ടിരുന്നത്

<<<<<O>>>>>

പ്രജാപതി രാജകൊട്ടാരത്തിൽ

സംഗീത മഹാൽ മണ്ഡപത്തിൽ

ഇശാനിക തനിയെ നൃത്തപരിശീലനത്തിലായിരുന്നു.

ഏറെ നേരം നൃത്തം ചെയ്തവൾ തളർന്നപ്പോൾ നൃത്തമവസാനിപ്പിച്ചു ചിലങ്കയൂരി വെച്ച് വണങ്ങി  മണ്ഡപത്തിൽ നിന്നും പുറത്തേക്കിറങ്ങി.

നെടുനീളമുള്ള വെണ്ണക്കൽ പാകിയ ഇടനാഴിയിലൂടെ അവൾ നടക്കുകയായിരുന്നു.

അപ്പോളാണ് കൊട്ടാരത്തിലെ ഇടനാഴിക്ക് അപ്പുറമുള്ള ഉദ്യാനത്തിൽ ചെടികൾ പരിപാലിക്കുകയായിരുന്ന അവിടത്തെ തോഴിമാർ ഉറക്കെ ചിരിക്കുന്നത് അവൾ കേട്ടത്.

ഇടനാഴിയിയുടെ ഇപ്പുറം നിന്നാൽ ചെറുപാളികൾ നിറഞ്ഞ ഭിത്തിയുടെ അപ്പുറം കാണാം,

അവൾ ഒരു കൗതുകത്തിനു എന്താണ് പറയുന്നത് എന്നറിയുവാൻ അവിടെ നിന്നു.

അവൾ തോഴിമാരുടെ സംസാരങ്ങൾക്ക് കാതോർത്തു

“എന്നാലും ഇശ തമ്പുരാട്ടിയുടെ ഒരവസ്ഥയെ, എന്താല്ലേ പറയാ ?”

“അതേയതെ , പലയിടത്തും തമ്പുരാട്ടി നാണംകെടുകയല്ലേ,, ഇങ്ങനെയുണ്ടോ ഒരു നാണംകെടൽ , അന്ന് എവിടെ നിന്നോ വന്ന ഒരുവൻ കരണം അടിച്ചുപൊളിച്ചു , നല്ല കൈത്തഴക്കം ഉള്ളയാളാ , ആ അടിയുടെ നീര്വീക്കം ഒരാഴ്ച ആ മുഖത്തുണ്ടായിരുന്നു, ഒരു വശം കോടിപ്പോയ പോലെ ,, ഓർമ്മയില്ലേ ”

“പിന്നില്ലേ ,,നമ്മളെയൊക്കെ മുഖത്തടിക്കുമ്പോ ഒരു ദയവും കാണിച്ചിട്ടില്ലപ്പോ , ഇതിപ്പോ വഴിയേ പോയവന്‍റെ തല്ലു വാങ്ങിക്കേണ്ടി വന്നില്ലേ , അതും പിറന്നാൾ ദിവസം , ഈശ്വരൻ കൊടുത്ത ശിക്ഷയാ ”

അതുകേട്ടപ്പോൾ ഇശാനിക ആകെ കോപം കൊണ്ട് ജ്വലിച്ചു.

എങ്കിലും സ്വയം നിയന്ത്രിച്ചു കൊണ്ട് അവർ പറയുന്നതിനു കാതോർത്തു

“അതൊക്കെ പോട്ടെ ,,എന്തായിരുന്നു ആരൂഢം നടന്നപ്പോൾ ആ ഭാവം , ആദി ലക്ഷ്മിയാണെന്ന് പറഞ്ഞു ആ സ്വർണ്ണ പീഠത്തിൽ കയറിയിരുന്നപ്പോ എന്തായിരുന്നു അഹങ്കാരം , സത്യത്തിൽ അന്നത് കണ്ടപ്പോൾ ഞാൻ നാരായണൻ  ഇത്രയും കനിവില്ലാത്ത ആളാണോ എന്ന് വിചാരിച്ചു പോയി , പക്ഷെ എല്ലാം ഒറ്റ നിമിഷം കൊണ്ടല്ലേ ആദവനാഥ സ്വാമി വന്ന് ദേവർമഠത്തെ പാർവ്വതി തമ്പുരാട്ടിയെ തന്നെ പീഠത്തിൽ ഇരുത്തിയില്ലേ , അവിടെയും ഇശ തമ്പുരാട്ടിക്ക് അടി കിട്ടി , അത് ദൈവത്തിൽ നിന്നും നേരിട്ട് അടി , ഹോ എന്തായിരുന്നു അന്ന് , നാണം കെട്ടുപോയില്ലേ ,, കഷ്ടം തന്നെ ”

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.