അപരാജിതന്‍ 35 [Harshan] 7906

“എന്തൊക്കെയായാലും ആ ശിവശൈലത്തെ ചണ്ടാല൯മാരുമായി ഈ കേസിനു ബന്ധമുണ്ട് , അവരെ ദ്രോഹിച്ചവർ മാത്രമല്ലേ ഇങ്ങനെ പെടുമരണപ്പെട്ടത് , എനിക്കാ അറിവഴകൻ എന്നവനെ സംശയമില്ലാതില്ല “ഷണ്മുഖൻ  പറഞ്ഞു

“ഒന്ന് പോയെ സാറേ   ,, അയാൾക്കതിനുള്ള ഒരു പാങ്ങുമില്ല , നമ്മൾ കണ്ടതല്ലേ ഇവിടെ വന്നയാൾ കാലുപിടിച്ചത് “പിള്ള ഉറപ്പിച്ചു പറഞ്ഞു

“എടൊ ,,അയാൾ കൊന്നു എന്നല്ല , പക്ഷെ അയാൾക്ക് അറിവ് കാണുമെന്ന ഞാനുദ്ദേശിച്ചത്”

“ഓ ,,അങ്ങനെ ,, എന്നാ പിന്നെ അയാളെ കസ്റ്റഡിയിൽ എടുക്കരുതോ ?’

“എന്നിട്ടു വേണം തലയില്ലാതെ നമ്മുടെ ഉടല് വല്ല ഓവിലും കിടക്കുന്നത് കാണാൻ , താൻ പോടോ ഇനി ശിവശൈലം എന്നയിടത്തേക്കു ഞാനില്ല , എനിക്ക് മരണത്തെ പേടിയാ ,, ” ഭയത്തോടെ ഷൺമുഖൻ പറഞ്ഞു

“ആരാ സാറേ ഈ അറിവഴകൻ , ഈ കക്ഷിയെ എനിക്ക് കാണാൻ പറ്റിയിട്ടില്ലല്ലോ “യതീന്ദ്രൻ ചോദിച്ചു

“അയാളിവിടെ വന്നപ്പോളും ഞങ്ങൾ അവിടെ പോയപ്പോളും താൻ ഉണ്ടായിരുന്നില്ലല്ലോ , അതാ കാണാഞ്ഞെ ” പിള്ള പറഞ്ഞു

“അവനെ ഗുണശേഖരൻ സാറ് നോട്ടം വെച്ചിട്ടുണ്ട് , എന്നേലും എടുത്തോളും , അവനത് മാതിരി ഹീറോയിസം അല്ലെ ശിവശൈലത്ത് വെച്ചു എടുത്തത് ”  ഷണ്മുഖൻ പറഞ്ഞു

“അയ്യേ എന്നാലും അവന്‍ നമ്മുടെ ഗുണശേഖരന്‍ സാറിന്റെ സാമാനത്തെ കുറിച്ച് എല്ലാരും കേള്‍ക്കെ പറഞ്ഞില്ലേ , അത് സാറിന് ഒരുപാട് ക്ഷീണമായി” പിള്ള പറഞ്ഞു.

“എടോ പിള്ളേ,, “ ഷണ്‍മുഖന്‍ വിളിച്ചു.

“എന്താ സാറേ ?”

“എന്നാ ഞാനൊരു രഹസ്യം പറയട്ടെ “

“ആ പറഞ്ഞോ സാറേ “

“അങ്ങേ൪ക്കത് കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല “

എല്ലാരും അതുകേട്ടു അതിശയിച്ചു.

“അതെന്താ ,, സാറേ “ ദൈവസഹായം ചോദിച്ചു.

“അതൊരു ചരിത്രമാ ,, പണ്ട് മൂപ്പര് എ എസ് ഐ ആയി ചിരുവാണിപൂരില്‍ പണി എടുക്കുന്ന കാലം, അന്ന് മൂപ്പര് ഒരു മുതൂകോഴിയായിരുന്നു, ഇപ്പോളും കുറവൊന്നുമില്ല , ഒരിക്കല്‍ ഒരു പതിനഞ്ചോ പതിനാറോ വയസുള്ള കൊച്ചിനെ , അതൊരു  ആദിവാസിയൂരിലെ കൊച്ചായിരുന്നു,അതിനെ പീഡിപ്പികാന്‍ നോക്കി , പക്ഷേ പിറ്റെന്നു ബോധം കെട്ട് നിലയില്‍ സാറിനെ ആശുപത്രിയില്‍ കൊണ്ടുപോയി , മര്‍മ്മമാരോ ചവിട്ടി പൊളിച്ചിരുന്നു , എത്ര കാലമാ അങ്ങേര് ചികില്‍സയില്‍ കിടന്നത് , ഇപ്പോളും അത് വിജയകരമായി പ്രവര്‍ത്തിക്കില്ല “

“ഓ ,,അതാണ് മൂപ്പര്  അരതടവി നടക്കുന്നതു കാണുന്നതല്ലേ സാറേ “ യതീന്ദ്രന്‍ ചോദിച്ചു

“അതേ ,, “

“ഒരിക്കല്‍ എന്നോടു പറഞ്ഞിരുന്നു , ഇതുമ്മേ മര്‍ദ്ദനം കിട്ടിയാ വളരെ ബുദ്ധിമുട്ടാണെന്ന് , ഇപ്പോ മനസിലായി “

യതീന്ദ്രന്‍ പറഞ്ഞു

“അല്ല ,,ആരാ മര്‍ദിച്ചത് എന്നറിയുമോ സാറേ  ?”

“അത് അങ്ങേര്‍ക്ക് മാത്രേ അറിയൂ “

“അതൊക്കെ പോട്ടെ ഞാൻ കേട്ടിടത്തോളം ശിവശൈലത്തുള്ളോരും പേടിയിലാ , അവരിപ്പോ പാൽ കച്ചവടം ഒക്കെ നിർത്തി , ചന്തയിലും സാധനങ്ങൾ കൊണ്ട് വന്നു വിറ്റു തുടങ്ങി , നാലിൽ മൂന്നു ചുങ്കവും കൊടുത്ത് ” ദൈവസഹായം പറഞ്ഞു

“എന്താല്ലേ ,, ശിവശൈലംകാർക്ക്  തിമ്മയ്യൻ മുതലാളിയെ പേടി , തിമ്മയ്യൻ മുതലാളി മരണത്തെ പേടിച്ചു നിൽക്കുന്നു ” പിള്ള പറഞ്ഞു എന്നിട്ട് ഷണ്മുഖനെ നോക്കി

“ഷണ്മുഖൻ സാറേ ,, ” എന്ന്  വിളിച്ചു

“എന്താ പിള്ളേ ?”

“ആ കൊലയ്ക്ക് ശേഷം സാർ , ഗുണശേഖരൻ സാറിനെ ശ്രദ്ധിച്ചിരുന്നോ , എന്തേലും വ്യത്യാസം തോന്നിയോ”

“അങ്ങനെ ചോദിച്ചാൽ സാർ ഭയത്തിലാണ് , അത് പെരുമാറ്റത്തിൽ നിന്നും മനസ്സിലായി ”

“ഉവ്വ് സാറേ എനിക്കും അത് തോന്നി ,,”

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.