വിളമ്പരഗണകൻ കൈയിൽ കരുതിയ കടലാസിൽ രാജമുദ്ര പതിപ്പിച്ച രാജശാസനം കവാടത്തിനു വലതു വശത്തുള്ള ഭിത്തിയിൽ പതിപ്പിച്ചു.അതിനു ചുറ്റും കളഭകുറി വരച്ചു
പെരുമ്പറകൾ കുതിര വണ്ടികളിൽ കയറ്റി
അവിടെ നിന്നും മറ്റിടങ്ങളിലേക്ക് കുതിച്ചു പാഞ്ഞു.
ഗ്രാമത്തിനെ കലിദോഷം ബാധിച്ചു തുടങ്ങിയിരിക്കുന്നു.
സർവ്വരും ഭയന്ന് വിറച്ചു കൊണ്ട് അവിടെ നിന്നു.
<<<<O>>>>
അരുണേശ്വരം പോലീസ് സ്റ്റേഷൻ
എസ് ഐ ഗുണശേഖരൻ അന്ന് ലീവായിരുന്നു.
എ എസ് ഐ ഷണ്മുഖനും മറ്റുള്ളവരും അവിടെയുണ്ട്.
പുറത്തു നിന്നും യതീന്ദ്രൻ സ്റ്റെഷനിൽ വന്നു കയറി.
അയാൾ കുലോത്തമന്‍റെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിക്കൊടുത്ത വന്ന വഴിയായിരുന്നു.
അയാൾ ഷണ്മുഖനെ സല്യൂട് ചെയ്തു.
ഒരു ബെഞ്ചിൽ വന്നിരുന്നു.
അവിടെയുണ്ടായിരുന്ന മറ്റൊരു കോൺസ്റ്റബിൾ എല്ലാവർക്കും ഓരോ ഗ്ലാസ് ചായ കൊടുത്തു.
“എടോ യതീന്ദ്ര , ആ തുലുക്ക൯പിള്ളേരെ കുറിച്ച് വല്ല വിവരവുമുണ്ടോ ?”
ഷണ്മുഖൻ ചോദിച്ചു
“എന്‍റെ സാറേ വിവരമുണ്ടോ എന്ന് ചോദിച്ചാ , വിവരമുണ്ട് , പക്ഷെ എനിക്കതു റെക്കോഡിൽ എഴുതാൻ സാധിക്കില്ലല്ലോ ”
“അതെന്താ ,, ?” അയാൾ സംശയത്തോടെ ചോദിച്ചു
“ഇതൊക്കെ എല്ലാരുമറിഞ്ഞുള്ള കളിയല്ലേ ”
” താനെന്താ ഓരോന്ന് ഊഹിച്ചു പറയുന്നത് , വ്യക്തമായി പറ ”
“എന്‍റെ സാറേ, കുലോത്തമന്‍റെ വീട്ടിൽ കൊയിലാഗണി മുതലാളി തലൈവാരി ചൊല്ലടങ്കൻ വന്നിരിക്കുന്നുണ്ടായിരുന്നു , അയാൾ ആളെ വിട്ടു ആ കുട്ടികളെ കൊണ്ടുപോയതാണെന്നറിഞ്ഞു, വെറുതെയൊന്നുമല്ല നമ്മടെ ഗുണശേഖരൻ സാറിനും നല്ല എമ്പിടി കൊടുത്തിട്ടുണ്ട്, സാറിനും കിട്ടികാണുമല്ലോ ”
“ഏയ്,,എനിക്ക് ഒരു മണ്ണും മയിരും കിട്ടിയില്ല , ഇല്ലാത്തതു പറയാതെ യതീന്ദ്ര ”
“എന്ത് കഷ്ടമാ സാറേ ,, എത്ര കുട്ടികളെയാ അയാൾ കൊണ്ട് പോയത് , പാവങ്ങൾ , എന്തിനാ ഇങ്ങനെ സമൂഹത്തിൽ ആരെയും ഉപദ്രവിക്കാതെ ജീവിക്കുന്ന ഈ സൂഫികളെയൊക്കെ ഉപദ്രവിക്കുന്നത്, അവരുടെ മനസ് നൊന്താൽ കൊടുംശാപം കിട്ടും ,ദൈവത്തോട് ചേർന്ന് നിന്ന് ജീവിക്കുന്നവരാ ഈ സൂഫികൾ”
“ഓ ,,ഒന്ന് പോടോ ,,, ശാപം മണ്ണാങ്കട്ട,,,അപ്പൊ അതാണ് സംഭവം വെറുതെയല്ല , ഗുണശേഖരൻ സാറ് ഈ കേസിൽ വലിയ താല്പര്യം കാണിക്കാതെയിരുന്നത് ,,ഇപ്പോ സംഭവം പിടി കിട്ടി ,,,യതീന്ദ്ര , താൻ അറിഞ്ഞത് , ഇവിടെ പറഞ്ഞു , ഇനി നമ്മൾ ആരോടും ഇത് പറഞ്ഞു പുകിലാക്കണ്ട , ചൊല്ലടങ്കൻ മൊതലാളി എന്തിനും മടിക്കാത്തവനാ ,, നമ്മളായി ഒരു വിഷയത്തിനും നിൽക്കണ്ട ” ഷണ്മുഖൻ എല്ലാവരോടുമായി പറഞ്ഞു.
“എന്‍റെ സാറേ അല്ലേലും ഇപ്പോ സ്വന്തം കാര്യം നോക്കി തന്നെയാ നിൽക്കുന്നത് , ഈ ജോലിയിൽ വരുമ്പോൾ ഒരുപാട് സങ്കൽപങ്ങളുണ്ടായിരുന്നു , ഇവിടെ വന്നപ്പോ അതൊക്കെ സാറ് പറഞ്ഞ പോലെ കീശയിൽ തിരുകി ”
യതീന്ദ്ര൯ ചായ കുടിച്ചു കൊണ്ട് പറഞ്ഞു.
“അതാ ,,തനിക്കും നമുക്കും നല്ലത് , പ്രൊബേഷനിൽ അല്ലെ, അതൊക്കെ ക്ലിയർ ആകണ്ടേ , മിണ്ടാതെ പറയാതെ എല്ലാം കണ്ടും കേട്ടും ഇരുന്നാൽ മതി ” ഷൺമുഖനയാളെ ഉപദേശിച്ചു
“അല്ല സാറേ ,, ” എല്ലാരും മൂലയിലേക്ക് നോക്കി
ഹെഡ്കോൺസ്റ്റബിൾ പിള്ളയായിരുന്നു
“എന്നാലൂം സാറേ , ഇമ്മാതിരി കൊലകൾ നടന്നിട്ടും ഒരു തെളിവ് പോലും നമ്മൾക്ക് കിട്ടുന്നില്ലല്ലോ, ആരാ എന്താ ഒരു വിവരവുമില്ലല്ലോ,,ഏതോ ഒരു സർക്കാർ ” ഹെഡ് കോൺസ്റ്റബിൾ പിള്ള തുടക്കമിട്ടു.
“അത് താൻ പറഞ്ഞത് ശരിയാ ,, ഇങ്ങനെയൊരു സംഭവം വൈശാലിയിൽ ആദ്യമായല്ലേ , അതും കൊട്ടാരം പ്രദേശത്ത് . ഒരു തെളിവുമില്ലാതെ നമ്മൾ എന്തന്വേഷിക്കാനാ ,,ഇതൊക്കെ തള്ളി പോകേണ്ടുന്ന കേസല്ലേ , ഇന്ന് രാവിലെ മജിസ്‌ട്രേറ്റ് വിളിച്ചു ചോദിച്ചിരുന്നു , അന്വേഷിക്കുന്നുണ്ടെന്നു ഞാൻ പറഞ്ഞു , അല്ലാതെ എന്ത് പറയാനാ ,, എന്നാലൂം ആരാണാവോ ഇത് ചെയ്തത് ?”
“എന്‍റെ സാറേ എനിക്ക് തോന്നണത് ഇവിടെ നടന്ന കൊലകൾ ഒന്നുകിൽ ഏതേലും മനുഷ്യമൃഗം ചെയ്തതാകാം അല്ലെങ്കിൽ അന്യഗ്രഹജീവികൾ വന്നതും , അല്ലാതെ മനുഷ്യനെ കൊണ്ട് ഇങ്ങനെയൊന്നും കൊല്ലാൻ സാധിക്കില്ല , ഇത് ഉറപ്പായും അന്യഗ്രഹ ജീവി തന്നെയാണ്”
കോൺസ്റ്റബിൾ ദൈവസഹായം എല്ലാരും കേൾക്കെ പറഞ്ഞു.
യതീന്ദ്രൻ എല്ലാം കേട്ട് കൊണ്ട് ചായ കുടിച്ചു കൊണ്ടിരുന്നു.
❤️❤️❤️❤️❤️
ഹർഷാ എവിടെ
എവിടെഡോ
റോക്കി സൂചന തന്നിട്ടുണ്ട്
7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം
9 manik aano kadha varunnathu?
udane varum
Ipoo varum….
???