അപരാജിതന്‍ 35 [Harshan] 7906

അന്ന് പുലർച്ചെ

അമ്രപാലിയുടെ അറയിൽ

ചാരു വന്നു വാതിലിൽ മുട്ടി.

നല്ലപോലെ ഉറങ്ങുകയായിരുന്ന അമ്രപാലി എഴുന്നേറ്റു വാതിൽ തുറന്നു.

മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന ചാരുലത

അവൾ ഉള്ളിലേക്ക് കയറി.

അമി ഉറക്കം മതിയാകാതെ വീണ്ടും മെത്തയിൽ കിടന്നു.

അവളുടെയൊപ്പം ചാരുവും കിടന്നു.

“അമിയേച്ചി ”

“എന്താ പെണ്ണെ ”

“ഇന്നലെ ആ  ഏട്ടനെ കണ്ടോ ?”

“ആരെ ?”

“ഒന്നുമറിയാത്ത പോലെ , പടത്തിൽ ഉള്ള ഏട്ടൻ ”

“ഇല്ല ,അവൻ വന്നില്ല , പക്ഷെ വേറെയൊരാൾ വന്നു”

“ആര് ?”

“ആരെന്നറിയില്ല, പക്ഷെ എന്നോട് പറഞ്ഞു ഏഴു കടൽ കടന്നാണ് വരുന്നതെന്ന് , അയാൾ വന്നത് ഒരു വള്ളത്തിലാ , ഒരു കടൽ തീരത്തു നിൽക്കുകയായിരുന്നു ഞാൻ ”

അതുകേട്ട് ചാരു ആകെ വിസ്മയത്തിലായി

“ഉള്ളതാണോ അമിയേച്ചി ?”

‘അതെ പെണ്ണെ ,, ”

“കാണാൻ സുന്ദരനാണോ ?”

“അങ്ങനെ ചോദിച്ചാൽ ഒരു വിദേശിയായിരുന്നു , കിഴക്ക് ദിക്കിലെ നാഗന്മാരുടെ ഒക്കെ പോലെ ഒരു മുഖമായിരുന്നു ”

“അപ്പോൾ വേതാള മറുത മുത്തി പറഞ്ഞതു പോലെ സംഭവിക്കുമല്ലേ ”

“സംഭവിക്കണം , എന്തായാലും അവനെ കൊല്ലാൻ എന്നെ സഹായിക്കാനുള്ള ആൾ എത്തുമെന്ന് എനിക്കിപ്പോ  വിശ്വാസമുണ്ട് ”

“അമിയേച്ചി ,,,,,”

“ഹമ് ,,,,എന്താ ?”

“അപ്പൊ ,,അമിയേച്ചി ,അയാൾക്ക് പൂർണ്ണമായും വഴങ്ങികൊടുക്കുമോ , ദേവദാസികളിലെ വിശിഷ്ട മനോരഞ്ജിനി പട്ടം കിട്ടിയ നാൾ മുതൽ കൊല്ലങ്ങളായി അമിയേച്ചി ആർക്കും അമിയേച്ചിയെ പൂർണ്ണമായും കൊടുത്തിട്ടില്ലല്ലോ”

“അയാൾ എന്നെ സഹായിച്ചാൽ ഉറപ്പായും ഞാൻ വഴങ്ങും, അയാൾക്ക് മേലെ ഒരു റാണിയായിയല്ല , അയാളുടെ  ദാസിയായി ഞാൻ കിടന്നു കൊടുക്കും , എന്നാലാകുന്നപോലെ അയാളെ ആനന്ദിപ്പിക്കും , അയാളുടെ  രേതസ് ഞാൻ സ്വീകരിക്കും” ഉറച്ച ഭാവത്തോടെ അമ്രപാലി പറഞ്ഞു .

“വേണ്ടായിരുന്നു ,,” അല്പം വിഷമത്തോടെ ചാരു പറഞ്ഞു

“എന്ത് ,,,?”

“ഈ ചിത്രത്തിലെ ഏട്ടനാ , ഞാൻ അമിയെച്ചിക്കായി  മനസിൽ കണ്ടത് , അയാൾക്ക് പകരം മനസ് കൊണ്ട് മറ്റൊരാൾക്ക്  വഴങ്ങുമെന്ന് കേട്ടപ്പോൾ വല്ലാത്തൊരു വിഷമം , പാവം കൊല്ലുകയൊന്നും വേണ്ട അമിയേച്ചി ,, എന്ത് സുന്ദരനാ,,ആ ചിരി മാത്രം മതിയല്ലോ ആരെയും മയക്കാൻ ”

“അതയാൾ സ്വപ്നത്തിൽ വന്നെന്നെ ഉപദ്രവിക്കുമ്പോൾ ഓർക്കണമായിരുന്നു”

ചാരു എഴുന്നേറ്റിരുന്നു.

“ഞാൻ ശങ്കരനോട് പ്രാർത്ഥിക്കും , ഈ ഏട്ടൻ എന്‍റെ അമിയേച്ചിക്ക് പുടവ തരണമെന്ന് ,,,,”

അതുകേട്ടു അമ്രപാലി കൂടുതൽ ദേഷ്യത്തിലായി.

“നീ എന്‍റെ  കൈയിൽ നിന്നും  വാങ്ങിക്കും ”

ചാരു മറുപടി ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റു പോയി

അമ്രപാലി വീണ്ടും പുതച്ചു കിടന്നു.

<<<<O>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.