അപരാജിതന്‍ 35 [Harshan] 7906

“കലീമിത്രേ,,കലിശ പരമ്പരയിൽ ധൂമാന്തക൯ എന്ന മഹാശയ൯  കൊല്ലപ്പെട്ടപ്പോൾ പരമ്പരയുടെ സകലശക്തിയും ക്ഷയിച്ചു , ധൂമാന്തകനോളം ബലമുള്ള ഒരു ജന്മത്തിനു മാത്രമേ കലി പ്രതിഷ്ഠ നടത്താൻ സാധിക്കൂ എന്നത് പ്രപഞ്ച സത്യമാണ്, അദ്ദേഹം  ആ പ്രതിഷ്ഠ കാണുവാനുള്ള ആഗ്രഹത്താൽ തന്‍റെ   ആയുസ്സിനെ  മരണത്തിൽ നിന്നും തടുത്തു നിർത്താനായി മരണത്തെ വരെ തടയാൻ കെൽപ്പുള്ള ഔഷധമായ ആമലകി വൃക്ഷം തുരന്നു അതിൽ സ്വദേഹത്തെ അടക്ക൦ ചെയ്തു തപസ്സിൽ മുഴുകി ഒപ്പം ഈ പരമ്പരയിൽ ധൂമാന്തകനു തുല്യശക്തിയോടെ ആര് പിറക്കുന്നുവോ അതെ സമയം തന്നെ പുറത്തേക്ക് വരുമെന്ന് ശിഷ്യപരമ്പരയ്ക്ക് ഉറപ്പും നൽകി , പക്ഷെ ഈ അഞ്ഞൂറ് വർഷവും അവനു തുല്യ ശക്തിയിൽ ആരും തന്നെ പിറന്നില്ല , ഒടുവിൽ അവന്‍റെ   ആത്‌മാവിന് പിറവി എടുക്കേണ്ടി വന്നു , കാലകേയനായി, ഇപ്പോൾ കാലകേയനു മാർഗ്ഗനിർദേശം നൽകാൻ അദ്ദേഹം ആമലകി വൃക്ഷത്തിനുള്ളിൽ നിന്നും മരണം തടുത്തു പുറത്തേക്ക് വന്നു ”

 

“നിങ്ങൾ ഒരുകാര്യം മാത്രം മനസ്സിൽ കരുതിയാൽ മതി , ധൂമാന്തകനെ ഇല്ലാതാക്കിയ നയനാര്‍ വംശം അഞ്ചുനൂറ്റാണ്ടു മുന്പെ വേരറ്റ് പോയി, പക്ഷേ നിര്‍ഭാഗ്യവശാല്‍ അന്ന് ധൂമാന്തകന്‍ വധിക്കപ്പെട്ടു, ഇന്ന് ധൂമാന്തകന്‍ , കാലകേയനെന്ന മഹാശയനായി ജനിച്ചു , എതിര്‍ നില്‍ക്കുന്നത് പ്രജാപതികള്‍,  പ്രജാപതികളിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരുവനും മഹാശയനെ പരാജയപ്പെടുത്താനുള്ള ശക്തിയില്ല , അമ്പതു വർഷം മുൻപ് പരാജയപ്പെട്ട മഹാശയൻ അല്ല ഇപ്പോൾ ഉള്ളത് , വാർദ്ധക്യത്തെ കായകല്പം വഴി തടഞ്ഞു നിർത്തി സകല ശക്തികളും ആർജ്ജിച്ചു അതീവബലവാനായി നില്കുന്നവനാണ് മഹാശയ കാലകേയൻ , യാതൊരു ശക്തിക്കും ഇനിയിവനെ അടക്കാൻ സാധിക്കില്ല , അമ്പതു കൊല്ലം മുൻപ് മഹാശയനെ തോൽപിച്ച അവനെ , നമ്മൾ മറഞ്ഞിരുന്നു കൊലപ്പെടുത്തിയില്ലേ ,,അവന്‍റെ   ഭാര്യയായ ആ ശിവശൈലത്തെ ചണ്ഡാലത്തിയെയും അവളുടെ ഗർഭത്തിലുള്ള കുഞ്ഞിനെയും കുത്തിയൊലിക്കുന്ന നദിയിലേക്ക് എടുത്തെറിഞ്ഞു നമ്മൾ കൊലപ്പെടുത്തിയതുമാണ് ,

“അത് കൂടാതെ , കർണ്ണപിശാചിനി നമ്മുടെ ലക്ഷ്യത്തിനു വിഘാതം സൃഷ്ടിക്കാൻ സാധ്യമാകുന്ന ഒരു ബാലകൻ  പടിഞ്ഞാറ് എവിടെയോ ജനിച്ചതായി നമ്മളെ അറിയിച്ചിരുന്നു , അവനെയും നമ്മൾ ശൂലനാഗിനിയാൽ  കൊലപ്പെടുത്തിയതുമാണ് , ഇനി ഈ മഹാപ്രപഞ്ചത്തിൽ ഒരു ജീവനുപോലും മഹാശയ കാലകേയന്‍റെ   പ്രയാണത്തെ തടയുവാനുള്ള യാതൊരു കെൽപ്പുമില്ല,,എന്ന് നിങ്ങൾ മനസ്സിൽ ലിഖിതമാക്കി  കൊള്ളുക ,, എല്ലാം കലിയുഗപ്രഭാവനായ കലീശ്വരന്‍റെ   അനുഗ്രഹം”

“ഗുരുനാഥാ “ മഹാശയകാലകേയന്‍ വിളിച്ചു.

“എന്തേ മഹാശയ ?”

“എന്തിനാണ് കലീശ്വരന്‍ , ശക്തനായ ഞാനുള്ളപ്പോള്‍ കാലനേമി എന്ന രാക്ഷസനെ സൃഷ്ടിച്ചത് ?”

“മഹാശയാ,, കാലനേമി കലിയുടെ അംശവും ഉഗ്രശക്തിയും ഉള്ളവനാണ്, ഇപ്പോള്‍ നിന്നെക്കാള്‍ ശക്തിയുണ്ട്, ഏതെങ്കിലും ഒരു കാരണത്താല്‍ നിനക്കു പരാജയം സംഭവിച്ചാല്‍ അന്നേരം കാലനേമി ആയിടത്ത് പ്രത്യക്ഷനാകും, കലിക്ക് വേണ്ടി സകലതും തകര്‍ത്ത് നിന്നെകൊണ്ട് തന്നെ കലി പ്രതിഷ്ഠ നടത്തിക്കും, ഇപ്പോള്‍ നമുക്കുള്ള ഒരു സുരക്ഷിതത്വമാണ് കാലനേമിയുടെ സാന്നിധ്യം. നീ ഒരിയ്ക്കലും പരാജയപ്പെടില്ല , കലിയുടെ പ്രതിഷ്ഠ നടന്നു കഴിഞ്ഞാല്‍ പിന്നെ ആ കാലനേമി നിനക്കെന്നും ഒരു ദാസനായി നിലകൊള്ളും “

ശ്രോണപാദന്‍റെ ആ വാക്കുകള്‍ അവരെ ഏറെ സന്തോഷിപ്പിച്ചു.

എല്ലാവരും കൈകൾ കൂപ്പി

ഓം കലീശ്വരായ നമഃ

ഓം യുഗ പ്രഭാവായ നമഃ

ഓം കലിമൂർത്തയെ നമഃ

എന്ന്  ഒരുമിച്ചു ജപിച്ചു കൊണ്ട് പൂജകളിലേക്ക് തിരിഞ്ഞു.

<<<<O>>>>

 

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.