പോകും വഴി
ആദി ആരോടും ഒന്നും മിണ്ടാതെ ജീപ്പ് ഓടിക്കുകയായിരുന്നു.
“പോട്ടെ ,,ക്ഷമിയ്ക്ക് കുഞ്ഞേ ,, അവളൊരു പാവമാ,,എന്തോ ഒരു പേടി തട്ടികാണണം ,,ഞങ്ങളറിയാത്ത കുട്ടിയൊന്നുമല്ലല്ലോ ” സ്വാമി മുത്തശ്ശൻ അവനെയൊന്നു സമാധാനിപ്പിക്കാൻ നോക്കി.
“ഏയ് ,,എനിക്ക് വിഷമമൊന്നുമില്ല മുത്തശ്ശാ ,,എന്തോ കുറെ കൊല്ലമായി ഇങ്ങനെയാ ,, ഒന്ന് തീർന്നാൽ ഒന്ന് ,മനസിന് സമാധാന൦ കളയാൻ ഓരോന്ന് ഇങ്ങനെയെന്‍റെ ജീവിതത്തില് നടക്കും , ഇഷ്ടമായിരുന്നോരു പോലും ഒരു കാര്യവുമില്ലാതെ വെറുത്ത് തുടങ്ങും , അതോണ്ടിപ്പോ ആരെന്നോട് സ്നേഹം കാണിച്ചാലും പേടിയാ , ഈ സ്നേഹമൊക്കെ വെറുപ്പാകാന്‍ അധികം താമസമൊന്നും വേണ്ടാ”അവന്‍ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു.
അത് കേട്ടപ്പോൾ മുത്തശ്ശന്മാർക്കും വിഷമമായി.
“ഇങ്ങനെയൊക്കെ സംഭവിക്കുമെന്നോ ,,ഗ്രാമീണരെ ആക്രമിക്കുമെന്നോ കരുതിയല്ലല്ലോ നമ്മൾ ഓരോരോ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചതും വരുത്തിയതും ,, കുറെ ഗുണങ്ങൾ കിട്ടി ഒപ്പം ഇതുപോലെ ദോഷങ്ങളും ,എനിക്കെവിടെയാണ് പിഴവ് സംഭവിച്ചതെന്നു എത്ര ചിന്തിച്ചിട്ടും മനസിലാകുന്നുമില്ല”
“അങ്ങനെയൊന്നും ചിന്തിക്കല്ലേ അറിവഴകാ ,, നമ്മുടെയൊപ്പം ശങ്കരനില്ലേ ,,സര്‍ക്കാരില്ലെ ആ ഉറപ്പിലാ ഇപ്പോൾ ഓരോ നിമിഷവും മുൻപോട്ട് പോകുന്നത് , എല്ലാം നല്ലപോലെ നടക്കട്ടെ ,മോന്‍ വേറെയൊന്നും ഓര്‍ത്ത് മനസ് വിഷമിപ്പിക്കണ്ട , ഒരാളും മോനേ വെറുക്കാനും പോകുന്നില്ല “
അവന്‍റെ പുറത്തു തലോടി വൈദ്യര്‍മുത്തശ്ശന്‍ പറഞ്ഞു.
ആദി മറുപടിയൊന്നും പറയാതെ ജീപ്പ് വേഗത്തില്‍ പായിച്ചു
<<<O>>>>
കലികാശൈലത്തിൽ
പീഠഭൂമിക്കുൾവശം
കലിയുഗനാഥനായ കലിയെ തൃപ്തിപ്പെടുത്തുന്നതിനായുള്ള ഗുരുവായ ശ്രോണപാദരുടെ നേതൃത്വത്തിൽ ഉഗ്രസാധനയനുഷ്ഠിക്കുകയായിരുന്നു മഹാശയകാലകേയനും സഹോദരങ്ങളായ കാലമേഘനും കാലരഞ്ജനും കലിമിത്രയു൦.
പീഠഭൂമിക്ക് പുറത്തായി പൂർവ്വനാഗഭൂമിയിൽ നിന്നും വന്ന കലാഹികളും അവരുടേതായ പരിശീലങ്ങളിലും ഉപാസനയിലുമായിരുന്നു.
മിഹിരൻമാർ രാത്രികാലം മാത്രം കൊടുംവനത്തിനുള്ളിൽ നിന്നും പീഠഭൂമിയിലേക്ക് വരും. രാക്ഷസവംശത്തിൽ പെട്ട മാനുഷരായതിനാൽ. നൂറ്റാണ്ടുകളായി അവർ മറ്റുള്ളവർ ഉറങ്ങുമ്പോൾ ഉണർന്നിരിക്കുകയും
തളച്ചു കിടക്കുന്ന ക്രൗര്യം നിറഞ്ഞ രക്തദന്തനെന്ന ആനയ്ക്ക് ശക്തിയേറിയ വീര്യമുള്ള ചാരായം കൊടുത്തു അടക്കി നിർത്തിയിരിക്കുകയാണ്.
ഉള്ളിൽ
“കാലകേയാ,,ധൂമാന്തക ഹസ്തപാദ കലിശന്‍റെ പുനർജന്മമായി തന്നെ നീ ഭൂജാതനായത് യുഗനാഥനായ കലീശ്വരന്‍റെ മാത്രം തീരുമാനം കൊണ്ടാണ് , കഴിഞ്ഞ ജന്മത്തിൽ നിനക്ക് സാധ്യമാകാതെ പോയത് നിന്നാൽ തന്നെ സാധ്യമാക്കാൻ അദ്ദേഹ൦ ഇച്ഛിക്കുന്നു. നിനക്കു സഹായത്തിനായി കലിശക്തിയാൽ കലിലോകത്തു നിന്നും കാലനേമി എന്ന രാക്ഷസനെ കൂടെ അദ്ദേഹം അവതരിപ്പിച്ചു തന്നുകഴിഞ്ഞു ,സമയമാകുമ്പോൾ നിന്‍റെ സഹായത്തിനായി കാലനേമി ഈ മണ്ണില്‍ എത്തിചേരും”
ശ്രോണപാദ൯ പറഞ്ഞു.
അതുകേട്ടു സന്തോഷത്തോടെ കാലകേയൻ സഹോദരങ്ങളെ നോക്കി.
കലീമിത്ര , ശ്രോണപാദനോട് ചോദിച്ചു
“ഗുരുനാഥാ,, കലിയൻ കാർത്തവരായ൯ ഗുരുനാഥർ എന്തിനാണ് അഞ്ഞൂറ് വർഷത്തോളം നെല്ലിമരത്തിനുള്ളിൽ ഗർഭാവസ്ഥയിൽ കിടന്നത് , അദ്ദേഹം എന്താണ് ഇവിടേക്ക് ആഗതനാകാത്തത് ?”
ഹർഷാ എവിടെ
എവിടെഡോ
റോക്കി സൂചന തന്നിട്ടുണ്ട്
7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം
9 manik aano kadha varunnathu?
udane varum
Ipoo varum….
???