അപരാജിതന്‍ 35 [Harshan] 7899

“അവിടെ സംഭവിച്ചതൊക്കെ അറിഞ്ഞു ,, ഗ്രാമത്തിൽ നിന്നും കാണാൻ വന്നവർ എല്ലാം പറഞ്ഞിരുന്നു ” വിഷമത്തോടെ ഉമാദത്തനും പറഞ്ഞു.

അന്നേരമാണ്

വാതിൽ ദേഷ്യത്തോടെ തുറന്നു കൊണ്ട് ശൈലജ വന്നത്.

അവൾ ബാലവറിനും സുശീലയ്ക്കും വേണ്ടിയുള്ള ചായയും കൊണ്ട് ചെന്നപ്പോൾ അവർ പറഞ്ഞിരുന്നു

ഗ്രാമത്തിൽ നിന്നും മുത്തശ്ശന്മാരും അറിവഴകനും വന്ന കാര്യം.

ദേഷ്യത്തിൽ നിൽക്കുന്ന ശൈലജയെ കണ്ടപ്പോൾ ആദിയൊന്നു പരുങ്ങി.

 

“ഇത്രയൊക്കെ ആയിട്ടും ഇനിയും നീ വന്നേക്കാണോ ,, ഈ കിടക്കുന്ന ജീവൻ കൂടെ ഇല്ലാതെയാക്കാ നാണോ  ഇനിയും  വരുന്നത്, ഇറങ്ങി പോടാ  ” അവൾ ദേഷ്യത്തോടെ ചോദിച്ചു

“മോളെ ,,,,,അറിവഴകൻ പാവമാ ,,,” ഉമാദത്തൻ തടയാൻ ശ്രമിച്ചു.

“അച്ഛന്‍ മിണ്ടാതെയിരി ,, ” അവൾ അദ്ദേഹത്തോടും ദേഷ്യപ്പെട്ടു.

മുത്തശ്ശന്മാർ രണ്ടുപേരും ഒരേ സമയം വല്ലാതെയായിരുന്നു.

 

അവളുടെ കണ്ണുകളിൽ കോപത്തോടൊപ്പം ഭയവും ഒരുമിച്ചുണ്ടായിരുന്നു.

അറിവഴകൻ തങ്ങൾക്ക് അപകടം വരുത്താൻ വന്നവൻ തന്നെയെന്ന് അവൾ ഉറച്ചു വിശ്വസിച്ചു തുടങ്ങിയിരുന്നു .

അവൻ ഒന്നും മിണ്ടാതെ തല താഴ്ത്തി പുറത്തേക്ക് ഇറങ്ങാനൊരുങ്ങി.

“നിങ്ങളു രണ്ടു പേരും സംസാരിക്ക് ,,ഞാൻ താഴെയുണ്ടാകും .. കഴിഞ്ഞിട്ട് വന്നാൽ മതി ”

എന്നുപറഞ്ഞു കൊണ്ട് അവൻ വേഗം തന്നെ ശൈലജയുടെ മുന്നിലൂടെ മുഖവും കുനിച്ചു കൊണ്ട് വേഗം നടന്നു , വാതിൽ തുറന്നു പുറത്തേക്ക് പോയി.

“എന്തിനാ മോളെ ആ പാവത്തിനെ ഇങ്ങനെയൊക്കെ പറയുന്നത് , അവൻ നമുക്കു ചെയുന്ന നല്ലകാര്യങ്ങളൊക്കെ  മറന്നു പോയോ ” വൈദ്യർ മുത്തശ്ശൻ അവളോട് വിഷമത്തോടെ ചോദിച്ചു

“മുത്തശ്ശാ ,,നിങ്ങൾക്കൊന്നും എന്‍റെ  മനസിലുള്ള കാര്യങ്ങളൊന്നുമറിയില്ല ,, ഇവനെ നമ്മളൊക്കെ സൂക്ഷിക്കണം ,, സൂക്ഷിച്ചെ  മതിയാകൂ , ഇവ൯ നമ്മുടെയൊക്കെ കാലനാ ”

 

“എന്താ മോളെ  നീ ഇങ്ങനെ പറയുന്നത് ,,മുൻപൊന്നും ഇങ്ങനെയായിരുന്നില്ലല്ലോ ”

സ്വാമി മുത്തശ്ശൻ  അല്പ്പം ദേഷ്യത്തോടെ ചോദിച്ചു

 

“ഇപ്പോ ഞാനിങ്ങനെയാ ,, പേടിയാ ,,പേടിയാ എനിക്കവനെ ,, ”

 

അവളോടു ഈ മനോനിലയിൽ ഒന്നും പറഞ്ഞിട്ടു കാര്യമില്ല എന്ന് മനസിലാക്കിയ അദ്ദേഹം കൂടുതലൊന്നുമവളോട് പറയാൻ തുനിഞ്ഞില്ല.

അല്പം നേരം കൂടെ അവരോടു സംസാരിച്ചു കൊണ്ട് കുപ്പായകീശയിൽ നിന്നും ആദി കൊടുത്ത  അയ്യായിരം രൂപയെടുത്ത്  അവൾക്കു നേരെ നീട്ടി

“അവന്‍റെ   കാശാണെങ്കിൽ എനിക്ക് വേണ്ട മുത്തശ്ശാ ” അവൾ നി൪ബന്ധബുദ്ധിയോടെ പറഞ്ഞു.

അല്ല മോളെ നമ്മുടെ കാശ് തന്നെയാ , ഇത് ധൈര്യമായി വാങ്ങിച്ചോളൂ ” എന്ന് വൈദ്യർ മുത്തശ്ശൻ അവളോട് പൊളി പറഞ്ഞു

 

അതിൽ വിശ്വസിച്ച അവൾ ആ കാശ് വാങ്ങി.

“എന്താ മോളെ ഡോക്കിട്ടർ പറയുന്നത് ?” സ്വാമി മുത്തശ്ശൻ ചോദിച്ചു

മൂന്നു നാലു ദിവസം കൂടെ കിടന്നിട്ട് പോയാൽ മതിയെന്നാ രാവിലെ അച്ഛനെ നോക്കാൻ വന്നപ്പോൾ പറഞ്ഞത് മുത്തശ്ശാ ”

അദ്ദേഹം ഒന്ന് മൂളി

അവർ ഇരുവരും അല്പം നേരം കൂടെ അവിടെ നിന്നിട്ട് അവിടെ നിന്നും യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.