അന്ന് ഭുവനേശ്വരി ദേവിയും കുടുംബാ൦ഗങ്ങളും വീണ്ടും മാപ്പു ചോദിച്ചു കൊണ്ട് രാജശേഖരനെയും കുടുംബത്തെയും തിരികെ ദേവ൪മഠത്തിലേക്ക് കൊണ്ട് വന്നു.
അവർ പാർവ്വതിക്ക് ഇഷ്ടമുള്ളതെന്തും ചെയ്തു കൊള്ളാനും ഇഷ്ടമുള്ളയിടത്ത് പോയിക്കോളാനും അനുവാദവും കൊടുത്തു.
തന്‍റെ മുറിയിൽ തിരിച്ചെത്തിയ പാർവതി കണ്ണൻ തന്നെ ആദിലക്ഷ്മിയായി തിരഞ്ഞെടുക്കാൻ ഉപയോഗിച്ച തുളസിദളവും പാരിജാതവും താമരപൂവും അവൾ ഒരു കവറിലാക്കി കണ്ണന്‍റെ വിഗ്രഹത്തിനു സമീപം സൂക്ഷിച്ചു
തന്‍റെ പ്രിയപ്പെട്ട കണ്ണന്‍റെ വിഗ്രഹത്തെ കെട്ടിപ്പിടിച്ചു കൊണ്ടൊരുപാട് മുത്തം കൊടുത്തു.
തന്നെ ആദ്യമൊന്നു ഭയപ്പെടുത്തിയതിന് , അതിനു ശേഷം ഒരിക്കലും വിസ്മരിക്കാനാകാത്ത സമ്മാനം നൽകിയതിന് കണ്ണനോട് അവള്‍ ഒരുപാട് ഒരുപാട് നന്ദി പറഞ്ഞു.
“ഞാന്‍ ആദിലക്ഷ്മി ,,,അപ്പു ആദിശങ്കര൯ .. ശെടാ ആദിനാരായണൻ എന്ന പേരായിരുന്നെങ്കിൽ ഞങ്ങള്‍ ലക്ഷ്മിനാരായണൻമാരാകുമായിരുന്നു”.
എന്നിട്ട് വേഗം കുളിച്ചൊരുങ്ങി ആദിനാരായണ ക്ഷേത്രത്തിലേക്ക് കുടുംബത്തോടെ പുറപ്പെട്ടു.
<<<<O>>>>
ശ്മശാനത്തിൽ
എരിയുന്ന ചിതയുടെ സമീപം ചുടല ആകാശത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.
ചുടലക്കരികിൽ തന്നെ ലോപമുദ്രയും ഇരിക്കുന്നുണ്ടായിരുന്നു.
കാളിചരണും ഭ്രാന്തൻ വൃദ്ധനും കുളിക്കുന്നതിനായി താഴെയുള്ള ശാംഭവിനദികരയിലേക്ക് പോയിരിക്കുകയായിരുന്നു.
ചിതയില്‍ എരിയുന്ന മൃതദേഹം കത്തിയൊരു നിലയിലെത്തിയപ്പോൾ തന്‍റെ വലിയ നീളമുളള മുളവടിയുമായി ചുടല എഴുന്നേറ്റു.
ചിതക്ക് ചുറ്റും മൂന്നു വട്ട൦ പ്രദക്ഷിണം ചെയ്തു ശിരോഭാഗത്ത് വന്നു നിന്ന് കൊണ്ട് മുളവടിത്തുമ്പ് കൊണ്ട് കത്തുന്ന തലയോട്ടിയുടെ നെറുക കുത്തിപൊട്ടിച്ചു ചുടലകർമ്മത്തിലെ പ്രധാനമായ കപാലക്രിയ ചെയ്തു.
ലോപയുടെ അരികിൽ വന്നിരുന്നു,
ആദി കൊടുത്ത റം കുപ്പി പൊട്ടിച്ചു മോന്താൻ തുടങ്ങി.
“അവരെ കണ്ടില്ലല്ലോ ,,?” ചുടല ആകാശത്തേക്ക് നോക്കി സ്വയം പറഞ്ഞു.
അല്പം കഴിഞ്ഞപ്പോൾ
എന്തോ കാഴ്‌ച കണ്ടു ചുടലയുടെ മുഖത്തു ഒരു പുഞ്ചിരി മെല്ലെ ഊറിവന്നു തുടങ്ങി.
“വന്നു ,, അവർ വന്നു ,,അവർ വന്നു ” എന്ന് പുലമ്പാൻ തുടങ്ങി.
ലോപ അത് കേട്ട് ആകാശത്തേക്ക് നോക്കി
ആകാശത്തു വട്ടമിട്ടു പറക്കുന്ന സാമാന്യം വലുപ്പമുള്ള ഒരു പരുന്ത്.
ആ പരുന്ത് താഴേക്ക് കുതിക്കുകയായിരുന്നു.
❤️❤️❤️❤️❤️
ഹർഷാ എവിടെ
എവിടെഡോ
റോക്കി സൂചന തന്നിട്ടുണ്ട്
7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം
9 manik aano kadha varunnathu?
udane varum
Ipoo varum….
???