ശിവശൈലത്ത്
അന്ന് രാവിലെ തന്നെ ആദിയുടെ ജീപ്പിൽ സ്വാമി മുത്തശ്ശനും വൈദ്യരു മുത്തശ്ശനും കൂടെ ജനപഥത്തിലെ ജില്ലാ ആശുപത്രിയിൽ എത്തിചേർന്നു.
ആദി , ഉള്ളിലേക്ക് പ്രവേശിക്കാതെ അവിടെ നിന്നപ്പോൾ അവനെ നിർബന്ധിച്ചു കൊണ്ട് രണ്ടു മുത്തശ്ശന്മാരും തങ്ങളുടെ കൂടെ തന്നെ ആശുപത്രിയിൽ ഉമാദത്തനേയും ബാലവർ അണ്ണനെയും സന്ദർശിക്കുന്നവനായി കൊണ്ട് പോയി.
അവരാദ്യം ബാലവരുടേ മുറിയിലേകാണ് പോയത്.
അവരെ കണ്ടു ബാലവരുടെ ഭാര്യ സുശീല എഴുന്നേറ്റു.
ബാലവ൪ അവരെ നോക്കി പുഞ്ചിരിച്ചു
അവർ വന്നു അദ്ദേഹത്തിന്‍റെ സമീപമായി നിന്നു.
“ഇപ്പോ എങ്ങനെയുണ്ട് ബാലവാ ?” ഒരുപാട് ആകുലതയോടെ സ്വാമി മുത്തശ്ശൻ ചോദിച്ചു.
“മുറിവ് പൊറുത്തുവരുന്നുണ്ട് സ്വാമിയയ്യാ , എങ്കിലും വേദനയുണ്ട് ”
“ഒക്കെ മാറും ,വിഷമിക്കണ്ട ” അദ്ദേഹം ആശ്വസിപ്പിച്ചു.
“നമ്മടെ പശുക്കളെയൊക്കെ കൊന്നു കളഞ്ഞല്ലേ ,,സ്വാമിയയ്യാ ,,” നൊമ്പരത്തോടെ അദ്ദേഹം ചോദിച്ചു
സ്വാമിയയ്യ അൽപ്പ സമയത്തേക്ക് നിശബ്ദനായി.
പശുപാലകനായിരുന്ന ബാലവർ വിതുമ്പി.
“ദേവർമഠത്തെ പാർവ്വതി മോൾ ഇരുനൂറിനടുത്ത് പശുക്കളെ തന്നിട്ടുണ്ട് ബാലവാ “സ്വാമി മുത്തശ്ശൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
“മക്കള് പോയാ ,,പുതിയ മക്കളെ കിട്ടിയാ ആ ദുഃഖം മാറുമോ വൈദ്യരയ്യ ” ബാലവർ ചോദിച്ചു
“എത്ര ഞാൻ കഷ്ടപ്പെട്ടു വളർത്തികൊണ്ട് വന്നതാ ,, എല്ലാം പോയി ” തേങ്ങിക്കൊണ്ടു അദ്ദേഹം പറഞ്ഞു.
“വിഷമിക്കല്ലേ ,,ബാലവരണ്ണ ,, ഒരുപാട് വിഷമങ്ങൾ ശിവശൈലത്തുള്ളവർ അനുഭവിച്ചിട്ടില്ലേ ,, ഇതും അങ്ങനെ ഒരു സംഭവമായി കണ്ടുകൂടെ ”
ആദിയും അദ്ദേഹത്തെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു
അദ്ദേഹം തലയൊന്നു കുലുക്കി കണ്ണടച്ച് അല്പം നേരം കിടന്നു
ആ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു.
ആദി പോക്കറ്റിൽ നിന്നും അയ്യായിരം രൂപ എടുത്ത് സുശീലേടത്തിയെ ഏൽപ്പിച്ചു
“അറിവഴകാ ,,മോനെ ,, കുറച്ചു ബാക്കിയുണ്ടായിരുന്നു ,,ഇത് വേണ്ടാ മോനെ ”
“കുഴപ്പമില്ല ഏടത്തി ,, എന്തായാലും ആവശ്യങ്ങൾ ഉണ്ടാകില്ലേ ,, ”
അല്പം നേരം അവരവിടെ ഇരുന്നു സംസാരിച്ചു
എന്നിട്ടു അവിടെ നിന്നും ഉമാദത്തൻ മാമന്‍റെ മുറിയിലേക്ക് നടന്നു.
ആദി പേടിയോടെയാണ് അങ്ങോട്ടേക്ക് പോയത്
ശൈലജ എങ്ങനെ പ്രതികരിക്കുമെന്ന് അവനു ഭയമായിരുന്നു.
അന്നേരം ശൈലജ അവിടെയുണ്ടായിരുന്നില്ല.
പുറത്തു ചായ വാങ്ങിക്കാനായി പോയിരിക്കുകയായിരുന്നു.
കണ്ണടച്ചു കിടക്കുകയായിരുന്ന ഉമാദത്തനു സമീപം എല്ലാവരും വന്നുനിന്നു.
“ഉമാദത്താ ,,,,,” അനുകമ്പയോടെ സ്വാമിമുത്തശ്ശൻ അദ്ദേഹത്തെ വിളിച്ചു
കണ്ണ് തുറന്നപ്പോൾ തന്‍റെ മുന്നിൽ നിൽക്കുന്നവരെ കണ്ടു അദ്ദേഹം ഏറെ സന്തോഷത്തിലായി.
വേഗം തന്നെ രണ്ടു വൃദ്ധരുടെയും കൈ പിടിച്ചു കൊണ്ട് എഴുന്നെൽക്കാൻ ശ്രമിച്ചു.
അരുതെന്നു പറഞ്ഞവർ വിലക്കി അവിടെ തന്നെ കിടത്തി.
“മരിച്ചു പോകുമെന്ന് വിചാരിച്ചതാ ,, മരിച്ചില്ല ” ഒരു പുഞ്ചിരിയോടെ അദ്ദേഹം ആദിയെ നോക്കി പറഞ്ഞു.
“അറിവഴകാ ഇങ്ങോട്ട് വാ ,,,” എന്നുപറഞ്ഞു ആദിയെ കൈ കാണിച്ചു വിളിച്ചു
ആദി വേഗം തന്നെ അദ്ദേഹത്തിന് സമീപത്തേക്ക് ചെന്നുനിന്നു.
അദ്ദേഹം അവന്‍റെ കൈയിൽ മുറുകെപ്പിടിച്ചു.
“ഒന്നും അറിവഴകൻ കാരണമല്ല ,, ഇതൊക്കെ വരാനുള്ളത് തന്നെയായിരുന്നു,,അതങ്ങു വന്നു പോയി,, അങ്ങനെ കരുതിയാൽ മതികേട്ടോ ,, ”
അത് കേട്ടപോൾ അവൻ ആശ്വാസത്തോടെ തലകുലുക്കി.
അവന്‍റെയുള്ളിലും നല്ലപോലെ ഭയമുണ്ടായിരുന്നു
ഉമാദത്തൻ മാമനും തന്നോട് ദേഷ്യം കാണിക്കുമോ എന്നൊരു ഭയ൦.
❤️❤️❤️❤️❤️
ഹർഷാ എവിടെ
എവിടെഡോ
റോക്കി സൂചന തന്നിട്ടുണ്ട്
7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം
9 manik aano kadha varunnathu?
udane varum
Ipoo varum….
???