അപരാജിതന്‍ 35 [Harshan] 7899

“ഏട്ടാ ,,”

“ആം ,,എന്താ ?”

“ഞാനൊരു കാര്യം പറഞ്ഞോട്ടെ “

“ഹ്മ്,,,പറഞ്ഞോ “

“എന്റെയൊരു റിക്വസ്റ്റാ “

“എന്തു റിക്വസ്റ്റ് ?”

“ഏട്ടാ ,, മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഇന്നലെ പറഞ്ഞ പോലെ അപ്പുവിനെ വേറെയൊരു പെണ്ണിനേയും കൂട്ടി പറയരുത് ,, അതെനിക്ക് സഹിക്കാനാവില്ല ,, വിഷമം കാരണം മുറിയിൽ പോയി ഒത്തിരി കരഞ്ഞു ഞാൻ ”

 

“നീ യാഥാർഥ്യം മനസ്സിലാക്കാനാ  ഞാനത്  പറഞ്ഞത് , നീയിപ്പോളും ഓരോ സ്വപ്നലോകത്താ, നീ ഉദ്ദേശിക്കുന്ന പോലെ നടക്കുമെന്ന് ഒരു സാധ്യതയും കാണുന്നില്ല.  ആദിക്ക് ഇരുപത്തി ഏഴ് വയസ്സ് നടപ്പാണ് , അവനും ഒരു വിവാഹം കഴിക്കാനുള്ള സമയമായിട്ടുണ്ട്, വിവാഹപ്രായമാകുമ്പോൾ വിവാഹം ആരായാലും ചെയ്യില്ലേ,, ,അവനും ആരെയെങ്കിലെയു൦ ഇഷ്ടമാകട്ടെ , വിവാഹവും ചെയ്യട്ടെ ,,അവനും വേണ്ടേ ഒരു ലൈഫ്,, ”

 

ശ്യാം അത് പറയുന്നത് കേട്ടപ്പോള്‍ അവള്‍ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.

 

“ഞാനതിനു സമ്മതിക്കില്ല ,, അവന്‍ വേറെ ഒരാളെയും ഇഷ്ടപ്പെടണ്ട , വേറെയൊരാളെയും വിവാഹം ചെയുകയും വേണ്ട ,, ഞാൻ ജീവിക്കുന്ന കാലം സമ്മതിക്കില്ല ഏട്ടാ ,,,” അവള്‍ കോപം കൊണ്ട് ചുവന്ന മിഴികളോടെ പറഞ്ഞു.

 

ശ്യാം യാതൊരു ഭാവഭേദവും കൂടാതെ തന്നെ  ചിരിച്ചു.

ആ ചിരി ഒരു പൊട്ടിചിരിയായി മാറി

“എന്തിനാ ചിരിക്കുന്നെ ഏട്ടാ ?”

“അല്ലാ ആരാ ഈ പറഞ്ഞത് എന്നോര്‍ത്തു ചിരിച്ചതാ “

“ഏട്ടനെന്താ ഈ പറഞ്ഞു വരുന്നത് ?”

 

“അല്ല വേറൊന്നുമല്ല , ഞാനതിനു സമ്മതിക്കില്ല ,, ഞാൻ ജീവിക്കുന്ന കാലം  സമ്മതിക്കില്ല അവന്‍ വേറെ ഒരാളെയും ഇഷ്ടപ്പെടണ്ട , വേറെയൊരാളെയും വിവാഹംചെയുകയും വേണ്ട എന്നൊക്കെ ..  വലിയ ഡയലോഗുകള്‍ പറഞ്ഞല്ലോ , ആരാ ഈ പറയുന്നെ ,,

ഇളയിടത്തെ ഈശ്വരവർമ്മ തമ്പുരാന്‍റെ  മകനായ ശിവരഞ്ജൻ വർമ്മയോടു സ്വന്തം,,സ്വന്തം  ഇഷ്ടപ്രകാരം  വിവാഹം നിശ്ചയിച്ച  പാലിയത്തെ രാജശേഖരന്‍ മകള്‍ പാർവ്വതി ശേഖർ ..അല്ലെ , വരുന്ന ചിങ്ങത്തില്‍ പാര്‍വ്വതി ശേഖ൪ മാറി പാര്‍വ്വതി ശിവരഞ്ജന്‍ ആകാന്‍ പോകുന്നവള്‍ …. അല്ലേ ,,, “ ചിരിച്ചു കൊണ്ട് ശ്യാം അവളെ നോക്കി പറഞ്ഞു.

 

ആ വാക്കുകൾക്ക് മുന്നിൽ അവൾ പതറി പോയിരുന്നു.

 

“ഇത് ജീവിതമാ, അല്ലാതെ ഫാന്റസി കഥയൊന്നുമല്ല, ആദി നിന്നെ വിവാഹം ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിട്ടുള്ളവനാ ഞാന്‍ , നമ്മളെന്തൊക്കെ ആഗ്രഹിക്കുന്നു ,അതൊക്കെ നടക്കണമെന്നുണ്ടോ ഇല്ലല്ലോ , ഇപ്പോ നീ ഈ കാണിക്കുന്നതൊക്കെ വെറും ഷോ ഓഫ്  മാത്രമായാ എനിക്കു തോന്നുന്നത് , വെറും പ്രഹസനം,,, അല്ലാതെ ഒന്നുമെനിക്ക് പറയാനില്ല ,, ഓര്‍മ്മയുണ്ടോ പലവട്ടം ഞാന്‍ നിന്നോട് ചോദിച്ചിരുന്നു , ശരിക്കും ആഗ്രഹിച്ചിട്ടാണൊ അതോ വെറുമൊരു ഇന്‍ഫാക്ച്ചുവേഷന്‍ മാത്രമാണോയെന്ന് ,,അന്ന് നീ പറഞ്ഞത്,, നിനക്കൊരു ലൈഫുണ്ടെങ്കില്‍ അത് ശിവയോട് ഒത്തെയുള്ളൂ എന്നാ ,, നീയായി പറഞ്ഞതാ എന്നോട്, എനിക്കു നല്ലയോര്‍മ്മയുണ്ട്, എന്നിട്ടും ഞാന്‍ പലവട്ടം പറഞ്ഞു ജീവിതമാണ് , ഒരിക്കലൊരു തീരുമാനമെടുത്താല്‍ പി‌ന്നെ മാറ്റാനാകില്ലയെന്ന് , അന്നെന്താ നീ പറഞ്ഞത് , ഇത് നിങ്ങളുടെ ജന്‍മാന്തരബന്ധമാണ് , ഏറ്റവും വലിയ പ്രണയം നിനക്കു തരാനായി പിറന്ന രാജകുമാരനാണ് ശിവയെന്ന് ,, അല്ലേ ,, ഇതൊക്കെ എന്നോട് പറഞ്ഞതല്ലെ,,”

 

അവള്‍ മറുപടിയൊന്നും പറയാതെ ശിരസ് കുമ്പിട്ടിരുന്നു.

“ഒക്കെ ഞാന്‍ പറഞ്ഞതാ ഏട്ടാ ,, നിഷേധിക്കുന്നില്ല” അവള്‍ വിഷമത്തോടെ പറഞ്ഞു.

 

“ആദി നല്ലവനാ,  മിടുക്കനാ  , അവന്‍ നിന്നെ സംരക്ഷിച്ചിട്ടുമുണ്ടാകാം, പക്ഷേ നിന്‍റെ ജീവിതത്തില്‍ നീയായി തിരഞ്ഞെടുത്ത ഒരു ശരിയുണ്ട് , അത് ശരി എന്ന് മനസ്സിലായപ്പോള്‍ ആ ശരിയെ നിന്‍റെ ജീവിതത്തില്‍ കുടുംബമായി ഉറപ്പിച്ച് തന്നിട്ടുമുണ്ട് ആ ശരി തന്നെ നിന്‍റെ ജീവിതത്തെ മുന്നോട്ട് കൊണ്ട്പോകട്ടെ , അതില്‍ നീ ദയവു ചെയ്തു ആദിയെ കൂട്ടിയിണക്കണ്ട, അത് അടഞ്ഞ അദ്ധ്യായമാ , നീയായി തുറക്കാനായി നോക്കണ്ട”

 

ശ്യാം പറയുന്നതു കേട്ട് ഉള്ളിലെ വിങ്ങൽ കണ്ണീർതുള്ളികളായി അവളുടെ മടിയിലേക്ക് പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

<<<<O>>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.