അപരാജിതന്‍ 35 [Harshan] 7906

“ശ്രീധർമ്മാ ”

“എന്താ ഇളയച്ഛ?”

“വരും വാരത്തിലെ പുണർതം നാളിലല്ലേ സൂര്യന്‍റെ  കിരീടധാരണം ”

“അതെ മുത്തശ്ശാ ,,” സൂര്യസേനൻ മറുപടി പറഞ്ഞു.

“എങ്കിൽ ഇന്ന് തന്നെ വിളംബരഗണത്തെ വൈശാലിയിലും അരുണേശ്വരത്തും ചന്ദ്രവല്ലിയിലും ഇക്കാര്യം പെരുമ്പറ മുഴക്കി അറിയിക്കുവാൻ കൽപ്പന കൊടുക്കണം , ആ ചണ്ഡാളഗണത്തെയും അറിയിക്കണം , സന്ദേശം ഞാന്‍ കുറിച്ചിട്ടുണ്ട് , അതില്‍ രാജമുദ്ര പതിപ്പിക്കണം “

“ഇളയച്ഛന്‍ പറഞ്ഞാല്‍ മതി എല്ലാം അതുപോലെ ചെയ്യാം”

“നല്ലത്,,, അതുപോലെ യാഗത്തിന്‍റെ കാര്യങ്ങളോ “

“ഇളയച്ഛാ , നാളെകൊണ്ട് ഇവിടത്തെ മണ്ണില്‍ യാഗശാല ഉയരും അതിന്‍റെ കര്‍മ്മികളും പരികര്‍മ്മികളും നാളെ തന്നെ ഇവിടെയെത്തും”

മാനവേന്ദ്രവര്‍മ്മന്‍ അതെല്ലാം കേട്ടു സന്തോഷിച്ചു.

“അപ്പോള്‍ മറവോര്‍പോരാളികളോ ?”

“അവരും എത്തും ഇളയച്ചാ , അവരും കുറിമാനം തന്നയച്ചിട്ടുണ്ട് “

ശ്രീധര്‍മ്മ൯ എല്ലാ ചോദ്യങ്ങള്ക്കും വ്യക്തമായ ഉത്തരം നല്കി.

“ശരി ,, എങ്കില്‍ യാത്ര വൈകണ്ട , നിങ്ങളുടെ ക്ഷേത്രദര്‍ശനം നടക്കട്ടെ “

ശ്രീധർമ്മസേനൻ അയാളെ വണങ്ങി എല്ലാവരും കാറിൽ കയറി.

 

മാനവേന്ദ്രവർമ്മൻ ഊന്നുവടിയും കൈയിൽ പിടിച്ചു കൊണ്ട് ആ വിശാലമായ കൊട്ടാരത്തിനു ചുറ്റും ഒരു റോന്തു  വെക്കാൻ തുടങ്ങി.തെക്കേ മൂലയിലുള്ള ഓട് പാകിയ വാല്യക്കാരികൾ താമസിക്കുന്ന കെട്ടിടത്തിനു പിൻഭാഗത്തേക്കും അയാൾ  പോയി. പലരും പുറത്തെ കുളത്തിൽ കുളി കഴിഞ്ഞു ഈറനുടുത്തു വസ്ത്രം മാറുവാനായി  കെട്ടിടത്തിനുള്ളിലേക്ക് കയറുന്നത് കണ്ടയാൾ വേഗം കെട്ടിടത്തിന് പുറകിലുള്ള ജനാലയുടെ വശം  വന്നു അല്പം പൊളിഞ്ഞ പാളിയിലൂടെ ഉള്ളിലേക്ക് നോക്കിനിന്നുകൊണ്ടിരുന്നു വാല്യക്കാരി പെണ്ണുങ്ങൾ വസ്ത്രം മാറുന്നത് കാണുവാനായി.

 

ആവശ്യത്തിന് അവരുടെ നഗ്നതകള്‍കണ്ടു തൃപ്തിയായപ്പോൾ അയാൾ അവിടെ നിന്നും തിരിച്ചു നടന്നു.

<<<<O>>>>

 

ദേവര്‍മഠത്തില്‍

 

മുടങ്ങാതെയുള്ള ശക്തിസാധന ചെയ്തതിനു ശേഷം പാർവ്വതി ശ്യാമിനെയും കൂട്ടി അന്ന് രാവിലെയും ആദിനാരായണ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പുറപ്പെട്ടു.

ക്ഷേത്രത്തിലെത്തിയ അവൾ ഏറെ നേരം അവിടെ ആദിനാരായണനെ ദർശിച്ചു.

ശ്യാം ദർശനം നടത്തി അവളോട് പുറത്തു കാറിൽ ഉണ്ടാകും എന്ന് പറഞ്ഞു.

അവൾ അവിടെയുള്ള പൂജകൾ എല്ലാം കണ്ടു കുറെ നേരം കൂടെ അവിടെ നിന്നു.

പൂജാരിയുടെ സമീപം പോയി ആദിശങ്കരൻ , ആർദ്ര നക്ഷത്രം എന്ന് പറഞ്ഞു കൊടുത്തു അവനുവേണ്ടി പൂജകളും അർച്ചനകളും അവൾ ചെയ്യിപ്പിച്ചു.

ആ ക്ഷേത്രത്തിൽ നിൽക്കുമ്പോൾ  അവൾക്കവനോടു കാരണമെന്തെന്നറിയാതെ സ്നേഹം വർധിക്കുകയായിരുന്നു.

ഒരു മണിക്കൂറോളം ചിലവഴിച്ചു കൊണ്ടവൾ ക്ഷേത്രത്തിൽ നിന്നും പുറത്തേക്കിറങ്ങി.

നടന്നു ചെന്ന് കാറിൽ കയറി

ശ്യാം അവിടെ നിന്നും കാർ എടുത്തു.

“ആദിയ്ക്ക് വേണ്ടിയായിരുന്നല്ലേ പൊന്നു ഇങ്ങോട്ട് വന്നത് ?” ശ്യാം ചോദിച്ചു

അവളൊന്നും പറയാതെ തലകുമ്പിട്ടിരുന്നു.

“എനിക്കപ്പൂനെ വേണം ഏട്ടാ ,,,ഇല്ലേ ,,,ഇല്ലേ എനിക്കറിയില്ല എന്താ എനിക്കാവുകയെന്ന് ?”

 

“നിന്നോടെന്തു പറയണമെന്ന് എനിക്കറിയില്ല  ,, നീ കാണിക്കുന്നത് കാണുമ്പോ എനിക്ക് സത്യത്തിൽ ഭയമാ ”

“ഏട്ടന്‍ ഭയക്കണ്ട,ഞാനീ പൂജയും പ്രാര്‍ത്ഥനയും ഉപാസനയുമൊക്കെ ചെയുന്നത് ഇപ്പോ അവനെനിക്ക് സ്വന്തമാകാനാ”

ശ്യാം താല്‍പ്പര്യമില്ലാത്ത മട്ടില്‍ ഗിയര്‍ മാറ്റി, വണ്ടിയുടെ സ്പീഡ് കൂട്ടി.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.