അപരാജിതന്‍ 35 [Harshan] 7899

പ്രജാപതി രാജകൊട്ടാരത്തിൽ

അതിരാവിലെ

മാനവേന്ദ്ര വർമ്മന്‍റെ    മാളികയിൽ

വെണ്ണക്കൽപാളികൾ പാകിയ തറകളോട് കൂടിയ വിശാലമായ മുറിയിൽ രക്തചന്ദനത്താൽ നിർമ്മിതമായ വലിയ സപ്രമഞ്ചകട്ടിലിൽ ഉടയാടകളില്ലാതെ പൂർണ്ണനഗ്നകളായ മൂന്നു യുവതികളും അവർക്കൊപ്പം മാനവേന്ദ്ര വർമ്മനും ഉറങ്ങുന്ന നേരം .

അയാളുടെ വലത് ഭാഗത്തു സുനന്ദയും  ഇടതു ഭാഗത്തു ഭാനുമതിയും അയാളുടെ ദേഹത്തോട് ചേർന്ന് കിടക്കുന്നു.

ഇരുവരുടെയും നഗ്നമായ മാർവ്വിടങ്ങൾ അയാളുടെ നെഞ്ചിനിരുവശത്തും പതിഞ്ഞു കിടക്കുന്നു.

അവരുടെ ഇരു കൈകളും അയാളുടെ വയറിൽ വെച്ചിരിക്കുന്നു

സുനന്ദയുടെ നഗ്നമായ വലം കാൽ അയാളുടെ വലം തുടകൾക്കു മേലെയും ഭാനുമതിയുടെ  നഗ്നമായ ഇടം കാൽ അയാളുടെ ഇടം തുടകൾക്ക് മേലെയും വെച്ചിരിക്കുന്നു.

മൂന്നാമത്തെ സ്ത്രീയായ ദാമിനി  അയാളുടെ ശിരോഭാഗത്തിന് മുകളിലായി കുറുകെ കിടക്കുന്നു

അവളുടെ വയറൊരു തലയിണ പോലെ അയാളുടെ ശിരസ്സിനെ താങ്ങുന്നു.

മൂന്നുപേരും നല്ലയുറക്കത്തിലും.

അവരുടെ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും  സപ്രമഞ്ചത്തിനരികിലായി നിലത്തു കിടക്കുന്നുണ്ട്.

ഉറക്കത്തിൽ പോലും അയാളുടെ കൈകൾ അവരുടെ ദേഹത്തൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു.

അയാള്‍ കണ്ണ് തുറന്നു.

ഇരുവശത്തും കിടക്കുന്ന യുവതികളെ നോക്കി.

തന്‍റെ    ദേഹത്തോട് പറ്റിചേർന്ന് കിടക്കുന്ന ഇരുവരെയും മെല്ലെ മലർത്തി കിടത്തികൊണ്ടു അയാൾ എഴുന്നേറ്റു സമയം നോക്കി

 

സമയം ആറു മണി

അയാൾ എഴുന്നേറ്റു ശുചിമുറിയിലേക്ക് പോയി.

പുറത്തിറങ്ങി വസ്ത്രം മാറിയ അയാൾ ആനക്കൊമ്പിൽ പിടി ചേർത്ത  ഊന്നുവടിയും കൈയിലെടുത്തു.

പോകും മുൻപ് സപ്രമഞ്ചത്തിനരികിൽ വന്നു ഉരിയാടകൾ ഇല്ലാതെ കിടക്കുന്ന മൂവരെയും സസൂക്ഷമം വീക്ഷിച്ചു.

പുറത്തേക്കിറങ്ങി വാതിൽ പുറത്തു നിന്നും പൂട്ടി.

അവിടെ നിന്നും കൊട്ടാരത്തിലേക്ക് നടന്നു.

 

രാവിലെ ശ്രീധർമ്മസേനനും കുടുംബവും ക്ഷേത്രത്തിലേക്ക് ദർശനത്തിനായി ഇറങ്ങാൻ പോകുന്ന നേരം ശുഭ ശകുനം പോലെ അയാൾ അവർക്കു മുന്നിൽ വന്നുനിന്നു.

അവർ അയാളെ അഭിവാദ്യം ചെയ്തു

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.