അപരാജിതന്‍ 35 [Harshan] 7906

ജനപഥ ജില്ലാ ആശുപത്രിയിൽ

രാത്രി

തിമ്മയ്യയുടെ ഗുണ്ടകളാൽ മുറിവേൽക്കപ്പെട്ട ഉമാദത്തൻ മുറിയിൽ മയങ്ങുന്നു.

അയാൾ കിടക്കുന്ന കട്ടിലിനോട് ചേർന്നു ബൈസ്റ്റാണ്ടറിനു കിടക്കാനുള്ള ചെറിയ ബെഡിൽ ശൈലജയും മയങ്ങുന്ന സമയം .

യക്ഷിപ്പാലകള്‍ നിറഞ്ഞ ഭൂമിയിലൂടെ ശൈലജ ദിക്കറിയാതെ നടക്കുകയായിരുന്നു.

എങ്ങും കൂരിരുട്ട് മാത്രം.

പലയിടങ്ങളിലും സർപ്പകാവുകൾ , അവിടെ നിന്നുമൊക്കെ സീൽക്കാരങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു.

പൂവിട്ട കുടകപാലകളിലിരുന്നു ഉപ്പൻ ഒച്ചയുണ്ടാക്കുന്നു.

ഏഴിലം പാലകളെ വട്ടമിട്ടു ശക്തിയിൽ ചിറകടിച്ചു വീശി പറക്കുന്ന നരിച്ചീറുകൾ.

നായകൾ പിശാചിനെ കണ്ട പോലെ ഓരിയിടുന്നു.

അസഹനീയമായ തീപ്പാലപ്പൂക്കളുടെ മണം.

മണ്ണിലിഴയുന്ന നാഗങ്ങൾ

ഭയത്തോടെ അവൾ മുൻപോട്ടു പോയികൊണ്ടിരുന്നു .

“മോളെ ,,,,,,,” എന്നൊരു ശബ്ദം കേട്ട് ഭയത്തോടെ അവൾ തിരിഞ്ഞു നോക്കി.

അകാലത്തിൽ മരണപ്പെട്ടുപോയ തന്‍റെ ‘അമ്മ.

‘അമ്മ തേങ്ങി കരയുകയാണ്.

അന്നേരം അവളെ വിറപ്പിച്ചു കൊണ്ട് പലയിടങ്ങളിൽ നിന്നുമായി കാല൯ കോഴികളുടെ കരച്ചിൽ മരണകാഹളം മുഴക്കി കൊണ്ടിരുന്നു

അവളെ നോക്കി അവളുടെ ‘അമ്മ ഒരു മുന്നറിയിപ്പ് നൽകി

പെട്ടെന്നവൾ ഞെട്ടിയെഴുന്നേറ്റു.

അവൾ ഭയത്തോടെ അച്ഛനായ ഉമാദത്തനെ നോക്കി

അയാൾ സ്വസ്ഥമായി മയങ്ങുകയാണ്.

അതെ സമയം തന്നെ

ദൂരെ നിന്നും കാല൯ കോഴി ഉറക്കെ കരയുന്ന ശബ്ദം ആ പ്രദേശമാകെ മുഴങ്ങികേട്ടുകൊണ്ടിരുന്നു.

ആ ശബ്ദം കൂടെ കേട്ടപ്പോൾ അവളാകെ നടുങ്ങിത്തരിച്ചുപോയി.

അവൾ വിറയലോടെ തന്നെ ആ ബെഡിലിരുന്നു.

കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇതേ സ്വപ്നം തന്നെ കാണുന്നു.

ഇപ്പോൾ അതിനെ അനുഗമിക്കുന്ന തരത്തിൽ മരണത്തിന്‍റെ ശബ്ദം കാല൯ കോഴിയിലൂടെ.

ഇക്കഴിഞ്ഞ ദിവസങ്ങളിലും കേട്ട് കൊണ്ടിരുന്നത് ഒരേ വാക്കുകൾ

അവളുടെ കാതിൽ അതെ ശബ്ദം വീണ്ടും വീണ്ടും മുഴങ്ങികേട്ടുകൊണ്ടിരുന്നു

ഒപ്പം നിലയ്ക്കാതെയുള്ള കാലൻ കോഴിയുടെ കരച്ചിലും.

 

ശൈലജയുടെ നാവ് സ്വയമുരുവിട്ടുകൊണ്ടിരുന്നു.

അവളുടെ അമ്മയവള്‍ക്ക് മുന്നറിയിപ്പ് കൊടുത്ത വാക്കുകള്‍

 

അറിവഴക൯

അവനെ വിശ്വസിക്കരുത്

അവൻ ചതിയനാണ്

ശിവശൈല മണ്ണിനെ നശിപ്പിക്കാൻ.

ശിവശൈലവാസികളെ തുടച്ചു നീക്കുവാനവതരിച്ച

ദുർഭൂതമാണവൻ.

അവന്‍റെ ചിരി പോലും വിഷമാണ്.

അവന്‍റെ നന്മകൾ നാട്യങ്ങളാണ്.

അവനെ സൂക്ഷിക്കണം

ശിവശൈലത്തിനു  ഹാനി വരുത്തുന്ന

കാലനാണവൻ

“”കാല൯””

<<<<<O>>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.