അപരാജിതന്‍ 35 [Harshan] 7899

ആ സൗരഭ്യം ജാലകങ്ങൾക്കിടയിലൂടെ മെല്ലെ മെല്ലെ പാർവതിയുടെ മുറിക്കകത്തും നിറഞ്ഞു തുളുമ്പി.

ആ ചെമ്പകപ്പൂവി൯ സൗരഭ്യമവളുടെ ദേഹത്തെയാകെ പൊതിഞ്ഞു.

നല്ലയോർമ്മകൾ സമ്മാനിച്ച് കൊണ്ട് അവളുടെ മനസിനെ കുളിർപ്പിക്കുന്ന സ്വപ്ങ്ങൾ കാണിക്കുവാനായി.

അവളുടെയുള്ളിൽ ആദിശങ്കരൻ മാത്രമായിരുന്നു..

അവനു വേണ്ടി തവം ചെയ്യുന്ന ഹൃദയ൦

അവനെ മാത്രം പ്രാണനിൽ അലിയിച്ച മനസ്സ്.

അവളെന്നേ അവനിൽ അടിമപ്പെട്ടുപോയിരുന്നു.

മുൻപവൻ അവളിലടിമപ്പെട്ടപോലെ,,,

പാതി വൈഷ്ണവനായ ആദി ശങ്കർ നാരായണനായ ശങ്കരനിലേക്കുള്ള യാത്രക്ക് വേണ്ടിയായിരിക്കാം

നാരായണനായ ശങ്കരന്‍റെ ശക്തിയായ അവളെയല്ലാതെ മറ്റാരെയാണ് സാക്ഷാല്‍ നാരായണന്‍ ആദിലക്ഷ്മിയായി തിരഞ്ഞെടുക്കുക

<<<<<O>>>>>

 

അരുണേശ്വരത്ത്

മുത്യാരമ്മയുടെ മാളികയിൽ

അമ്രപാലിയുടെ അറയിൽ

ശാന്തമായ നിദ്രയിലായിരുന്നു അമ്രപാലി.

ഉറക്കത്തിൽ

അവളൊരു ശാന്തമായ കടൽകരയിൽ നിൽക്കുകയായിരുന്നു.

ആകാശത്ത് പൂർണ്ണചന്ദ്രൻ പൊഴിക്കുന്ന നറുനിലാവിൽ കടൽക്കരയിലെ മണൽതരികൾക്കു പോലും സുവർണ്ണനിറമായിരുന്നു. എങ്ങും നക്ഷത്രങ്ങൾ

അവിടെ വീശുന്ന കാറ്റിനു വല്ലാത്തൊരു തണുപ്പായിരുന്നു.

കടൽ തിരകൾ ഇടക്കിടെ അവൾ നിൽക്കുന്നയിടത്തേക്ക് വന്നവളുടെ കൊലുസ്സിട്ട പാദങ്ങളെ തഴുകികൊണ്ടിരുന്നു.

തണുപ്പേറിയപ്പോൾ അവൾ സാരികൊണ്ട് പുതച്ചു.

നെറ്റിയിലേക്ക് ചാഞ്ഞു കിടന്ന അളകങ്ങളാ കാറ്റിൽ പാറികൊണ്ടിരുന്നു.

ഇടക്കിടെ അവൾ കൂന്തലൊതുക്കി കൊണ്ടിരുന്നു.

അവൾ കണ്ണെത്താദൂരത്തേക്ക് നോക്കിയപ്പോൾ ഒരു ചെറുവെളിച്ചം ദൃശ്യമായി.

മെല്ലെ മെല്ലെ ആ ചെറുവെളിച്ചം തീരത്തേക്ക് അടുത്ത്കൊണ്ടിരുന്നു.

അതിലേക്ക് അവൾ സൂക്ഷിച്ചു നോക്കുമ്പോൾ ഇതുവരെ കാണാത്ത ഒരു ശൈലിയിൽ പണികഴിപ്പിച്ച വള്ളമായിരുന്നു. അതിൽ മുന്നിലും പിന്നിലുമായി റാന്തൽ പ്രകാശിക്കുന്നുണ്ടായിരുന്നു.

തിരയിൽ ആ വള്ളം ചാഞ്ചാടുകയായിരുന്നു.

ആ വള്ളം കരയിലേക്ക് അടുത്ത് വന്നു.

അത് തുഴഞ്ഞുകൊണ്ടിരുന്നയാൾ ചാടിയിറങ്ങി

ആ വള്ളത്തെ തള്ളി കരയിലേക്ക് എത്തിച്ചു ചുറ്റും  നോക്കി

അയാളുടെ ദൃഷ്ടിയിൽ അമ്രപാലിയെ കണ്ടു

അയാൾ അവൾക്കു നേരെ നടന്നു ചെന്നു.

അയാളുടെ പ്രത്യേക ശൈലിയിലുള്ള നീളൻ വസ്ത്രങ്ങൾ ആ കാറ്റിൽ ഉലയുകയായിരുന്നു.

അയാൾ അമ്രപാലിക്ക് മുന്നിലായി വന്നുനിന്നു.

കരുത്തുറ്റ ശരീരമുള്ള ഒരു യുവാവ്.

അയാൾക്ക് കിഴക്ക൯ ദേശത്തെ നാഗ൯മാരുടെ മുഖഛായയായിരുന്നു.

കുറുകിയ കണ്ണുകളും ചെറിയ മൂക്കുമൊക്കെയായി.

അയാൾ അവളെ നോക്കി ചിരിച്ചു

അവളാകെ ശങ്കിച്ച നിലയിലായിരുന്നു.

അയാൾ അവളുടെ വലത്തെ കൈയിൽ പിടിച്ചു

കൈപ്പത്തി മുഖത്തടുപ്പിച്ചു

എന്നിട്ടവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു

“ഏഴു കടലുകൾ താണ്ടിയാണ് ഞാൻ വന്നത് ”

ഒപ്പം ആ കൈപ്പത്തിയിൽ അയാൾ ചുംബിച്ചു.

അവളുടെ മുഖത്ത് ആനന്ദ൦ നിറഞ്ഞു

ഒപ്പം ലജ്ജയാൽ അവളുടെ കവിളുകൾ തുടുത്തു.

അയാളവളെ  കെട്ടിപ്പുണർന്നു.

ആ നെഞ്ചിന്‍റെ ചൂടിൽ അവൾ മാറമർത്തി ചേർന്നു നിന്നു.

ആ സ്വപ്നത്തിന്‍റെ ഉല്ലാസത്തിൽ അവൾ നിദ്രയിൽ തന്നെ തുടർന്നു.

 <<<<O>>>>

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.