അപരാജിതന്‍ 35 [Harshan] 7899

“എനിയ്ക്കാ ഗുരുനാഥന്‍റെ രുപം കണ്ടപ്പോൾ സത്യമായും ആദിയെയാ ഓർമ്മ വന്നത് ,, ഉയരവും ദേഹബലവും യോഗികളെപോലെ താടിയും മുടിയും ,, ഒരു വ്യത്യാസവുമില്ല ”

ആ പേര് ശ്യാമിന്‍റെ നാവിൽ നിന്നും ഉയർന്നപ്പോൾ പാർവതിയും അവനെയൊന്നു നോക്കി

അവൾക്കും അന്നേരം അത് തന്നെയായിരുന്നല്ലോ മനസ്സിൽ തെളിഞ്ഞതും

“അപ്പുവോ ,, ” ഇന്ദുലേഖ ചോദിച്ചു

“അപ്പു തന്നെ ,, ” ശ്യാം പറഞ്ഞു

അപ്പുവിന്‍റെ പേര് പറഞ്ഞപ്പോൾ തന്നെ വൈഷ്ണവിയും മറ്റുള്ളവരും ഒന്ന് ഞെട്ടി

അവർ  ഒരു  രാത്രി കണ്ടതാണല്ലോ അവന്‍റെ ഭാവമാറ്റം.

“ശ്യാമേട്ടാ ..” ഇന്ദു വിളിച്ചു

“എന്താ ഇന്ദൂസ് ?”

“ഇശാനിക ശരിക്കും അപ്പുവിന് നന്നായി ചേരും ,, അവളുടെ അഹങ്കാരമൊന്നു കുറഞ്ഞാൽ ”

ഒരു നടുക്കത്തോടെ പാർവ്വതി ഇന്ദുവിനെ നോക്കി , അവള്‍ക്കാ വാക്കുകള്‍ കേട്ട് നല്ലപോലെ കോപം വന്നുവെങ്കിലും  മുഖത്ത് ഒരു ചിരി വരുത്തി.

 

“ഏയ് ,,അതൊക്കെ തോന്നണതാ ഇന്ദൂട്ടി ” പാര്‍വ്വതി വിഷയം മാറ്റി

 

“അല്ല ,,അല്ല ,, നല്ല മാച്ചാ ഇരുവരും ,, എപ്പോഴെങ്കിലും അവനെയൊന്നു കാണട്ടെ ,,ഞാൻ പറയുന്നുണ്ട്  വൈശാലിയിലേക്ക് വരാൻ ,, അവനു പറ്റിയ ഒരു പെണ്ണുണ്ട് ,, ആളിത്തിരിയല്ല ,,, കൂടിയ ഇനമാണ് ,,ജഗജാലകില്ലാടി,, പക്ഷെ മെരുക്കിയെടുത്താൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല ,, പ്രജാപതി വംശത്തിലെ ജാമാതാവുമാകാമല്ലോ ”

“അത് കേട്ടു പാർവതിക്ക്  വിഷമമായി.

പക്ഷെ  ശ്യാം ചിരിച്ചു കൊണ്ട്

“മെരുക്കണ കാര്യത്തിന് ആദി ബെസ്റ്റാ ,,മെരുക്കി കൂട്ടിലാക്കിക്കളയും ,,,ഉറപ്പായും ഇശാനിക ,,ഒരു മാടപ്രാവായി മാറും ,, മൂന്ന് തരം ”

അതുകേട്ടു എല്ലാവരും ചിരിച്ചു

 

മറ്റുള്ളവരുടെ ചിരി , പാർവതിക്ക് ഹൃദയത്തിൽ കൂരമ്പു തറക്കുന്നതിന് സമമായിരുന്നു.

 

“അല്ല ഒന്നാലോചിച്ചു നോക്കിക്കേ ,ആദി  ഇശാനികയെ വിവാഹം ചെയ്തവിടത്തെ ഒരു രാജാവായി സസുഖം വാഴുന്ന കാര്യം “ ശ്യാം സ്വയം സങ്കല്‍പ്പിച്ചു പറഞ്ഞു.

“എങ്കില്‍ അടിപൊളിയായിരിക്കും ശ്യാമേട്ടാ “ ഇന്ദു അതിനെ അനുകൂലിച്ചു കൊണ്ട് പറഞ്ഞു.

ഇഷ്ടമില്ലാത്ത വാക്കുകള്‍ കേട്ടപ്പോള്‍ “നല്ല ക്ഷീണം തോന്നുന്നു “ എന്ന് പറഞ്ഞു കൊണ്ട് പാര്‍വ്വതി  അവിടെ നിന്നും എഴുന്നേറ്റു താഴേക്കിറങ്ങി.

മുറിയിൽ കയറി വേഗം വാതിലടച്ചു

അവൾക്ക് വിഷമം സഹിക്കാനാകുന്നിലായിരുന്നു

അവൾ വേഗം ബെഡിൽ വന്നു കമഴ്ന്നു കിടന്നു

മുഖം തലയിണയിൽ അമർത്തി വിതുമ്പികൊണ്ടിരുന്നു.

സന്തോഷം കിട്ടിയ ദിനമായിരുന്നു , പക്ഷെ , അപ്പുവിനെ തന്നോടല്ലാതെ മറ്റൊരുവളോട് ചേര്‍ക്കുമ്പോള്‍  അത് തനിക്ക് സഹിക്കാനാകുന്നില്ല.

അവൾ പ്രാര്‍ഥിച്ച്കൊണ്ടിരുന്നു

 

ആദിലക്ഷ്മിസ്ഥാനമൊന്നും എനിക്ക് വേണ്ട കണ്ണാ ,, ,

എനിക്ക് അവനെ തന്നാൽ മതി,,,എന്‍റെ ആദിശങ്കരനെ ,,

അവനെക്കാള്‍ വലുതായി എനിക്കൊന്നും വേണ്ടാ,,,

തരാതെ പോകല്ലേ കണ്ണാ ,,,,”

 

വിതുമ്പികൊണ്ടവള്‍ തലയിണയില്‍ മുഖം വെച്ചു കിടന്നു.

ദേവർമഠത്തിലെ വിശാലമായ തൊടിയിൽ പൂവിട്ട ചെമ്പകപൂക്കളുടെ ഹൃദയഹാരിയായ സൗരഭ്യം , ചെറുകണങ്ങളായി പെയ്യുന്ന മഞ്ഞി൯തുള്ളികളെ പുണർന്നു വീശുന്ന കുളിർകാറ്റിനുമൊപ്പം എങ്ങും പ്രവഹിച്ചുകൊണ്ടേയിരുന്നു. വല്ലാത്തൊരു മദിപ്പിക്കുന്ന സൗരഭ്യം.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.