അപരാജിതന്‍ 35 [Harshan] 7906

“പിന്നെ പൊന്നൂസെ ,, പണ്ട് മുതലേ ആചരിച്ചും വിശ്വസിച്ചും പോരുന്ന കാര്യങ്ങളല്ലേ ,, ചെറുപ്രായം മുതലേ ഞങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നതും പ്രജാപതികൾ നാരായണന് മുന്നിൽ  വൈഷ്ണവ ബ്രാഹ്മണർ കഴിഞ്ഞാൽ പ്രഥമസ്ഥാനീയർ അതിനു ശേഷം മാത്രമേ സാമന്തർ പോലും വരികയുള്ളൂ ,, അതിപ്പോ എത്ര ഭക്തിയുണ്ട് എന്ന് പറഞ്ഞിട്ടും ഒരു കാര്യവുമില്ല ,, ഇന്നുവരെയുണ്ടായിരുന്ന ആ വിശ്വാസത്തെയാണ് ഇന്നൊരു ദിവസം കൊണ്ട് മാറ്റിമറിച്ചത് ,, നാരായണന് മുന്നിൽ കുലത്തിനോ കുടുംബത്തിനോ ഒരു സ്ഥാനവും ഇല്ലെന്നു എല്ലാർക്കും ബോധ്യമായല്ലോ ,,” ഇന്ദു കൂട്ടിച്ചേർത്തു

 

“എന്തായാലൂം ,, ആ ഇശാനികയുടെ മുഖം കടന്നല് കുത്തിയപോലെയായിരുന്നു ,,അതൊന്നു കാണണമായിരുന്നു ,,അതുവരെ കൊമ്പത്തു പിടിച്ചിരുത്തിയിട്ട് ഒടുവിൽ തള്ളി താഴെയിട്ടില്ലേ ,,അത് മർമ്മത്തിനു  തല്ലിയപോലെയായി” വേദപ്രിയ എല്ലാരോടുമായി പറഞ്ഞു

 

“അതേയതെ , നമ്മടെ പൊന്നൂസിനെ കൊണ്ട് കാല് പിടിപ്പിച്ചിട്ടെന്തായി , അവള്‍ക്കു പൊന്നൂസിന്‍റെ കാല്‍ പിടിക്കേണ്ടി വന്നില്ലേ “ ഇന്ദു സന്തോഷത്തോടെ പറഞ്ഞു.

 

“സത്യത്തിൽ അവിടെയെന്താ നടന്നത് ,, എന്നെ എന്തിനാ ആദിലക്ഷ്മിയാക്കിയത് ,,എനിക്കൊന്നും അറിയുക പോലുമില്ല ” പാർവ്വതി വിഷമം പങ്കുവെച്ചു

 

“അതൊക്കെ ,,പണ്ഡിതന്മാർ പറഞ്ഞു തരും ,, പ്രതിഷ്ഠാപനം വരെ നമുക്ക് വ്രതമൊക്കെ എടുക്കേണ്ടി വരും ,, പിന്നെ പൊന്നു ചേച്ചിയ്ക്ക് മാത്രമേ ആ സാലഗ്രാമത്തെ പ്രതിഷ്ഠക്കായി കൈമാറാ൯  അധികാരമുള്ളൂ .,, ആദിലക്ഷ്മി ആയി കഴിഞ്ഞാൽ ആ വിഗ്രഹത്തിനു മേൽ അധികാരവും അവകാശവുമുള്ള ഒരേയൊരാൾ ദേവർമഠത്തെ പേരകുട്ടിയായ  പൊന്നുചേച്ചിയാ  ,,”  വേദപ്രിയ അവൾക്കു പറഞ്ഞു കൊടുത്തു.

അവൾ ശരിക്കുമങ്ങോട്ടു മനസിലാകാതെ അവളെ ഒന്ന് നോക്കി

 

“ഇങ്ങനെ കണ്ണുരുട്ടി നോക്കണ്ട ,, ഇപ്പോൾ പൊന്നുചേച്ചിക്ക് പ്രജാപതികളിലെ രാജാക്കന്മാരെക്കാളും സ്ഥാനമാ,, കാരണം ഭഗവാൻ തിരഞ്ഞെടുത്ത ആദിലക്ഷ്മിയാ ,,, ”

എല്ലാം കേട്ട് കൊണ്ട് നിന്ന ശ്യാം ഇന്ദുവിനെ വിളിച്ചു

“ഇന്ദു,,,”

“എന്താ ശ്യാമേട്ടാ ? ”

“ആ ഗുരുനാഥ൯ ,, അദ്ദേഹം മിഥിലയിലെ ക്ഷേത്രാധിപതിയാണെന്ന് അറിയാം ,,പക്ഷെ ഈ പ്രായത്തിലും എന്തൊരു  കരുത്താ ,,ശരീരത്തിന്‍റെ വഴക്കം കണ്ടില്ലേ ,, ”

 

“ഏട്ടാ ,,അദ്ദേഹം നമ്മളൊക്കെ സങ്കൽപ്പിക്കുന്നതിനും അപ്പുറമുള്ള വ്യക്തിത്വമാ,,ഞങ്ങൾ വിശ്വസിക്കുന്നത് അദ്ദേഹം  കലിയുഗത്തിൽ അവതരിച്ച പരശുരാമൻ തന്നെയാണെന്നാ”

 

“എന്തായാലൂം എന്താ അദ്ദേഹം അവിടെ കാണിച്ചത് ,,സിനിമകളിൽ പോലും കണ്ടിട്ടില്ല,,സൂര്യസേനൻ ബോധം പോയി വീണപോലെയായി ,, ശരിക്കും ഒരു വിഡ്ഡ്യാസുരനാണല്ലേ ഈ സൂര്യസേനൻ ,,”

 

“ശ്യാമേട്ടാ ,,പതുക്കെ ,,മാമന്മാരും മുത്തശ്ശിയും കേൾക്കണ്ട ,,അങ്ങനെയൊന്നും പറയാൻ പാടില്ല ,, കിരീടാരോഹണം കഴിഞ്ഞാൽ നാരായണന്‍റെ പ്രതിപുരുഷനാണ് സൂര്യസേനൻ തമ്പുരാൻ ,,”

 

“ആരുടെ ,,,,, വൈകുണ്ഡ നാരായണന്റെയോ  ,,,,,,,,,,????” ശ്യാം ആകാംഷയോടെ ചോദിച്ചു

“അതെ ,,,,,” വേദപ്രിയ മറുപടി പറഞ്ഞു.

“ശ്യാമിന്‍റെ ചുണ്ടിൽ മെല്ലെ ചിരിപൊട്ടി ,,,കോമാളി ചിരിക്കുന്ന പോലെ ഹി ഹി ഹ ഹി ഹ ഹി  ഹി ,,,,,,എന്ന് നിർത്താതെ ചിരിക്കാൻ തുടങ്ങി

 

“പ്രതി ,,,,പ്രാ ,,,,,പ്റ ,,,,,,,പ്രതിപുരുഷൻ ,,,,,,,,എന്റമ്മേ ,,,,,,എന്നെ ചിരിപ്പിക്കല്ലേ ,, പുരുഷു ,,, പുരുഷുവാണ് ,,,പുരുഷു ,,,പ്രതിപുരുഷു ,,, പ്രജാപതിപ്രതിപുരുഷു ചുരുക്കത്തിൽ പിപിപിപി ,,കുറച്ചൂടെ ചുരുക്കിയാൽ പീപ്പി എന്ന് വിളിക്കാം ,, ചിരിയടക്കാനാകാതെ ശ്യാം പറഞ്ഞു

 

എല്ലാവരും അത്കേട്ടു ചിരിച്ചു.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.