അപരാജിതന്‍ 35 [Harshan] 7898

അമീർ എപ്പോൾ വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്

അമീർ വരുന്നത് കണ്ടവൾ എഴുന്നേറ്റു

അവൻ വന്നു തിണ്ണയിൽ ഇരുന്നു

അവളവന് വേഗം കുടിക്കുവാനായി മൺകൂജയിലെ വെള്ളത്തിൽ കലക്കിയ പനിനീർസർബത്ത് കൊണ്ട് വന്നു കൊടുത്തു

അവനതു വാങ്ങി കുടിച്ചു

 

“എന്തെങ്കിലും വിവരമുണ്ടോ അമീർ ?”

‘ഇല്ല നാദിയ ,,തേടാവുന്നയിടത്തൊക്കെ തേടി ,, കഷ്ടപ്പെടുന്നത് മാത്രം മിച്ചം ”

“അവരെ നമുക്ക് കിട്ടാതെ പോകുമോ ?”

ഭയത്തോടെ അവൾ ചോദിച്ചു

“പടച്ചവനില്ലേ ,,അത് മാത്രമല്ലേ നമുക്കാശ്രയം , ഇനിയും തേടി കൊണ്ടിരിക്കാം ”

അമീർ മുറ്റത്തെ അഴയില് കിടന്ന തോർത്ത് എടുത്തു കൊണ്ട് കിണറ്റിൻ കരയിലേക്ക് പോയി

വെള്ളം കോരി തലവഴി ഒഴിച്ചു

കുളിച്ചു തോർത്തി വീടിനുള്ളിലേക്ക് കയറി

ഉപ്പാപ്പയുടെ സമീപം വന്നിരുന്നു

ഉപ്പാപ്പ ശരിക്കും ക്ഷീണത്തിലായിരുന്നു.

അമീർ അദ്ദേഹത്തിന്‍റെ നെഞ്ചിലും കൈകളിലും കാലിലും മെല്ലെ തടവികൊടുത്ത് കൊണ്ടിരുന്നു.

അല്പം കഴിഞ്ഞപ്പോൾ അറിയാതെയുള്ള പുലമ്പൽ നിന്നു

വീണ്ടും അദ്ദേഹം മയക്കത്തിലേക്ക് വീണു.

നാദിയ അമീറിനുള്ള ഭക്ഷണം വിളമ്പി വെച്ചു

അവനതു കഴിക്കുവാനായി മുറിയിൽ നിന്നും പുറത്തേക്ക് നടന്നു

<<<<O>>>>

ദേവർമഠത്തിൽ

മട്ടുപ്പാവിൽ  അവിടത്തെ എല്ലാ കൊച്ചുമക്കളും കൂട്ടിയിരിക്കുകയായിരുന്നു.

എല്ലാരും അത്രയേറെ അത്ഭുതത്തിലാണ് അന്ന് നടന്ന സംഭവങ്ങളിൽ.

വിശ്വസിക്കാനാകുന്ന കാര്യമല്ലല്ലോ കൊട്ടാരത്തിൽ സംഭവിച്ചത്.

പാർവ്വതിയെ ആദിലക്ഷ്മിയാക്കുവാൻ കാറ്റും പരുന്തും വരെ വന്നതിന്‍റെ രഹസ്യം ആർക്കും വ്യക്തമായിട്ടില്ല.

പക്ഷെ വൈഷ്ണവഭൂമിയിൽ എന്ത് സംഭവിച്ചാലും അത് ഭഗവാൻ തീരുമാനിക്കുന്ന പോലെ എന്നത് അവർക്കുമറിയാമായിരുന്നു.

“എന്തായാലും പൊന്നൂ,,, ഈ നാട്ടിൽ രാജാവിനേക്കാളും വലിയ രാജഭക്തിയുള്ള കുറെയാളുകളുണ്ട് അതിൽ പ്രധാനി നമ്മുടെ മുത്തശ്ശി തന്നെയാണ് ,, അങ്ങനെ ഉള്ളവർക്ക് നെറുകയിൽ കൊട്ടിയ പോലെയായി ”

വൈഷ്ണവി അവളോട് പറഞ്ഞു

“ശര്യാ ,,എല്ലായിടത്തും കൊട്ടാരംകാർക്കാണ് മുൻഗണന , നമ്മളെ പോലും കാര്യം വരുമ്പോ മൂന്നാം സാമന്തരായിയാണ് കാണുന്നത് ,, നമ്മുടെ സ്ഥാനമാനങ്ങളും അങ്ങനെ തന്നെയാ ,, എന്നിട്ടും അത് പുണ്യം പോലെ കൊണ്ട് നടക്കുന്നവരാ ഈ കുടുംബത്തിലെ എല്ലാവരും ” കൃഷ്ണവേണി തന്‍റെ അഭിപ്രായം പറഞ്ഞു

“സത്യത്തിൽ എന്താ ഈ സാമന്തർ , അതിനു നമ്പർ ഒക്കെ വന്നത് എങ്ങനെയാ ?” പാർവ്വതി ചോദിച്ചു

“അതോ ,, വളരെ പണ്ട്  പ്രജാപതികൾ രാജവംശരാണല്ലോ,,അന്ന് നാട്ടു രാജ്യമായിരുന്നപ്പോൾ അവർക്കു സുഹൃത്തും ബന്ധുവുമായി മാറി എല്ലാ കാര്യങ്ങളിലും സഹകരിച്ചു പ്രവർത്തിക്കുവാൻ വലിയ പ്രഭു കുടുംബക്കാരെ അവർ തങ്ങളുടെ സാമന്തരാക്കുമായിരുന്നു , അതായതു കാൽഭാഗം രാജപദവി അവർക്കു കിട്ടും ,, അങ്ങനെ ആദ്യമായി സാമന്തരായവരാണ് സുദർശന കുടുംബക്കാർ , അത് കഴിഞ്ഞു നന്ദകൻമാർ  അത് കഴിഞ്ഞു ഏറ്റവും ഒടുവിൽ ദേവപാലന്മാരും ,, സ്ഥാനവും അങ്ങനെ തന്നെ ആയിരിക്കും , ഒന്നാമത് സുദർശന൪ , രണ്ടാമത് നന്ദകർ മൂന്നാമത് ദേവപാലരും ”

ഇന്ദു അവൾക്കു സ്പഷ്ടമാക്കി പറഞ്ഞു കൊടുത്തു.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.