അപരാജിതന്‍ 35 [Harshan] 7906

“അല്ല ഈ സ്ഥാനമൊക്കെ കിട്ടിയിട്ട് എന്ത് ചെയ്യാനാ ?”

“മോൻ ,,ശ്രീവത്സഭൂമി എന്ന് കേട്ടിട്ടില്ലേ ?”

“അപ്പുവേട്ടാ ,,അന്ന് നമ്മൾ പോയിരുന്നില്ലേ ” ശങ്കരൻ പറഞ്ഞു

“ഉവ്വ് ,,ഓർമ്മ വന്നു ” അത് പറഞ്ഞപ്പോളാണ് ആദി അന്നവിടെ പോയപ്പോൾ ഒരു മായകാഴച പോലെ താൻ അവിടെ പോരാടുന്നത് കണ്ടകാര്യം ഓർമ്മവന്നത്.

“കുഞ്ഞേ അവിടെ നടക്കാൻ പോകുന്ന മഹാസാളഗ്രാമ പ്രതിഷ്ഠയുടെ വിജയം പ്രവചന൦ ചെയ്തതാണ് , പാർവതി മോൾ ആദിലക്ഷമി സ്വരൂപമായ കന്യകയായി ഇരുന്നാൽ ആ കർമ്മം വിജയമാകും”

 

“എന്തൊക്കെയാ ഇവിടെ നടക്കുന്നത് , എന്തൊരു മുടിഞ്ഞ  നാടാ മുത്തശ്ശാ ഇത് ,, കേട്ടിട്ടുണ്ട് എന്തോ മത്സരമോ യുദ്ധമോ ഒക്കെ നടക്കാൻ പോകുന്നത് ,, എന്തേലുമാകട്ടെ അതൊന്നും നമ്മുടെ കാര്യമല്ലല്ലോ ,മുത്തശ്ശാ ”

 

“മുത്തശ്ശാ രാവിലെ നമുക്ക് ആശുപത്രിയിൽ പോകണ്ടേ ,, അവിടെ ഒരു കുഴപ്പവുമില്ല ,,സഹായത്തിനു ആളുകളുണ്ട് എങ്കിലും നമുക്കൊന്നു പോകണ്ടെ മുത്തശ്ശാ ”

 

“ഞാൻ അത് പറയാനാ കുഞ്ഞേ വന്നത് തന്നെ ,,അങ്ങനെയെങ്കിൽ നാളെ വൈദ്യരെയും കൂട്ടി പുലർച്ചെ തന്നെ നമുക്ക് പോകാം ,,,എന്നാ ഞാനിറങ്ങട്ടെ മോനെ ” മുത്തശ്ശ൯ ശംഭുവിനെയും കൂട്ടി അവിടെ നിന്നും ഇറങ്ങി

അവനുള്ള കറികളും ഉണ്ടാക്കി കസ്തൂരിയും യാത്ര പറഞ്ഞു.

 

അവർ പോയപ്പോൾ അവനിരുന്നു മുത്തശ്ശൻ പറഞ്ഞ ഓരോ കാര്യങ്ങളും ചിന്തിക്കുകയായിരുന്നു.

പാർവതി ആദിലക്ഷ്മി ആയി തിരഞ്ഞെടുക്കപ്പെട്ടതും അവളിലൂടെ മഹാസാളഗ്രാമ പ്രതിഷ്ഠ നടക്കാൻ പോകുന്നതുമെല്ലാം.

ഗുരുനാഥനും തീർത്ഥാടനം കഴിഞ്ഞിവിടെ എത്തിയിട്ടുണ്ട്. എന്ന് കൂടെ മനസിലോർത്തു.

സമയം കിട്ടുമ്പോൾ പോയി കാണണം എന്നും നിശ്‌ചയിച്ചു.

<<<<O>>>>

 മുറാകബയിൽ

അന്ന് രാത്രി

ഏറെ വൈകിയാണ് അമീർ തിരികെ എത്തിയത്.

ദേവാലയത്തിനു പുറത്തായി സകലരും ഒത്തുകൂറ്റിയിട്ടുണ്ടായിരുന്നു.

അമീർ അന്വേഷിക്കാവുന്ന പലയിടങ്ങളിലും കുട്ടികളെ അന്വേഷിച്ചു

മുട്ടാവുന്ന എല്ലായിടങ്ങളിലും പോയി സഹായമഭ്യർത്ഥിച്ചു.

പക്ഷെ ഒരിടത്തു നിന്നും പോലും കുട്ടികളെ കണ്ടുപിടിക്കാൻ ഉതകുന്ന  യാതൊരു സഹായം ലഭിച്ചതുമില്ല.

മക്കളെ കാണാതെ  ദുഖാർത്തരായിരുന്ന  മാതാപിതാക്കളിൽ പലരും മനോവേദനയാൽ രോഗാതുരരായി മാറികൊണ്ടിരുന്നതു൦ അമീറിനെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു.

ആരോടും ഒന്നും പറയുവാനാകാതെ അമീർ പൂർണ്ണ നിശബ്ദനായി ഒരു മൂലയിൽ ഇരുന്നു.

എല്ലാവരും തിരികെ അവരവരുടെ ഭവനങ്ങളിലേക്ക് തിരികെ പോയി തുടങ്ങി.

ഒടുവിൽ അവൻ മാത്രം അവിടെ ഒറ്റയ്ക്കായി.

അവനും അവിടെ നിന്ന് എഴുന്നേറ്റു

തന്‍റെ വീട്ടിലേക്ക് നടന്നു

വീട്ടിൽ ഉപ്പാപ്പ മയങ്ങുകയായിരുന്നു

നാദിയ വീടിനു പുറം കോലായിൽ തിണ്ണയിൽ വഴിയിലേക്ക് കണ്ണ് നട്ടിരിക്കുകയായിരുന്നു.

Updated: December 14, 2021 — 12:07 pm

559 Comments

  1. ❤️❤️❤️❤️❤️

  2. ഹർഷാ എവിടെ

  3. എവിടെഡോ

    1. റോക്കി സൂചന തന്നിട്ടുണ്ട്

    2. 7:45 ന് മുമ്പ് വരും എന്ന് പ്രതീക്ഷിക്കാം

  4. 9 manik aano kadha varunnathu?

    1. udane varum

  5. Ipoo varum….

Comments are closed.