അപരാജിതൻ 16 [Harshan] 10072

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. Harsha…. ഈ ഭാഗവും എപ്പോഴത്തെയും പോലെ നന്നായി

    എൻ്റെ ഒരു അഭിപ്രായം

    ബാലുവും അമ്മയും മാപ്പപേക്ഷിക്കാൻ നാട്ടുകൂട്ടത്തിന് മുന്നിൽ നിൽക്കുമ്പോൾ ദൂരെ നിന്നും ഹോൺ മുഴക്കി അവരുടെ ഇടയിലേക്ക് പൊടിപടലങ്ങൾ പറത്തി ഒരു മുരൾച്ചയോടെ കള്ളൻമാരുമായി അപ്പു വന്നിറങ്ങിയിരുന്നെങ്കിൽ സംഗതി കിടുങ്ങിയേനെ..

    ഇത് Tom n Jerry യും കളിച്ച് തിണ്ണയിൽ കിടന്ന് ഉരുണ്ട്….. che che…വെരി ബാഡ് ഇത്രയും നല്ല ഒരു ജീപ്പൊക്കെ കൈയ്യിൽ വെച്ചിട്ട് ഒരു Style കാണിക്കേണ്ടെ!!

    1. Appp pinne avide aakshan kanikkanum aa dayalogu parayanum pattillalo..

  2. Entha paryendathu harshappi ethum nice aanutta apo enganeya polichu adakkalle gadiii next partinayiii katta katta waiting aanutta, paarukuttyku samayam aayikondirikkunnudu appusinte aduthekku ethanayiii ella thadassavum maarunnudu alle apo next part vegam thaayooo plsssss

  3. വീണ്ടും കാത്തിരിപ്പിന്റെ നാളുകൾ. ഈ ഭാഗവും മനോഹരമായി. പാറു ഇപ്പോഴും ഒരു ചോദ്യചിന്നമാണ്. Any keep going

    എന്ന്
    Shuhaib(shazz)

  4. Hello Harshan,
    Yours is the most anticipated story that I follow on this site.
    Your story is unique in many ways. There could be many things in the story that are not believable, but you have the unique way of cajoling the reader’s imagination and make him believe in it.
    The amount of research that you seem to have put into this story must be phenomenal. Your have created new places and landmarks in your story that may not even exist, but are successful in make us believe. The enormous effort put in to write so many pages of matter and still not losing connection with the incidents spread over hundreds of pages is simply appreciable.
    The way you present the romance of Aadi and Paru is also unique; not the conventional way lot of other writers adopt.
    I really enjoy reading this story and wait impatiently for each episode.
    One small suggestion – off late the fight scenes are becoming a bit too dramatic like in Telugu movies. This dilutes the seriousness of the situation a bit.
    Of course, please do listen to the readers’ suggestions but never deviate from what you want to write.
    All the best for the future episodes. Once again thanks for the honesty and dedication to your story.
    Vimukthan

    1. നന്ദി പറയുന്നു
      മനസ് സന്തോഷിപ്പിക്കുന്ന വാക്കുകൾക് കടപ്പാട്…

      സജഷൻ

      ആദി പവർഫുൾ ആണ്
      ഹീറോ ആണ്
      പണ്ടത്തെ മാഫിയ ശശി ത്യാഗരാജൻ ടീമുകളുടെ സംഘട്ടനം മതിയോ വിമുക്ത
      അന്ന് അത് വലിയ ഗംഭീരം ആയിരുന്നു
      ഇന്നത് കണ്ട ചിരിക്കും

      ഇടി എന്നാൽ പൊടി പാറണം
      തീ ഉണ്ടാവണം
      മലയാളത്തിൽ ഉണ്ടോ എന്നറിയില്ല

      എന്റെ ആദി ഇടിക്കണേ പീറ്റർ ഹെയ്ൻ പോലെ ഉള്ള ഇടി തന്നെ വേണം…

      അതോണ്ട് ആക്ഷൻ ഇതുപോലെ ഇതിലും കൂടുതല് മാത്രേ ഉണ്ടാകൂ….

      ഈ അപരാജിതൻ സിനിമയുടെ സ്റ്റണ്ട് മാസ്റ്റർ ഞാൻ ആണല്ലോ…

      1. Perfect………… appreciate your frankness.
        Like I said, your creative freedom is sacred to you. I wouldn’t dare touch it.
        Please carry on……
        Regards

  5. എന്താണ് പറയേണ്ടത് എന്നറിയില്ല വായിക്കും തൊറും മനസ് വല്ലാത്ത ഒരു അവസ്ഥയിൽ എത്തുന്നു. ഇനി അടുത്ത ഭാഗം മൂന്നാഴ്ച്ച കഴിഞ്ഞേ ഉണ്ടാവു എന്നറിയുമ്പോൾ ഒരു വിഷമം ഉടൻ തന്നെ അടുത്ത ഭാഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

  6. Dear Harshan ,
    appuvin ithre deshyam endhina paaruvinod ? he never ever said that he loves her. Part 1 mudhal kanda karyaman , always he kept within himself . pinne pand angane cheydu ingane cheydunnokke parayunned angeegarikkan pattunnila , appozokke he loved her .Orikkalenkilum avan thurann paranjinenkil ippo kaanikkunna deshyam Valid aavumayrnn .

  7. പ്രിയ വായനക്കാരോട്ട്
    അപരാജിന്റെ കഴിഞ്ഞ പാർട്ടിൽ 528948 കാഴ്ചക്കാർ ഉണ്ടായിരുന്നു, പക്ഷേ കിട്ടിയ ലൈക്കോ വെറും 2746 അത് പോരാ. ഒരോ പ്രാവിശ്യവും നമ്മൾ ഇത് വായിക്കാൻ കയറുമ്പോൾ ഒരു കുത്ത് കറുത്ത ഹൃദയത്തിൽ കുത്തി ചുവപ്പ് ഹൃദയമാക്കി വായിക്കുക, എന്നെ പോലെ. കുട്ടേട്ടന്റെ ഈ സൈറ്റിൽ അഞ്ചക്കവും, ആറക്കവും ലൈക്കുകൾ നമ്മൾക്ക് കാണണ്ടേ? നമ്മുക്ക് ഒരു നഷ്ടവും ഇല്ലല്ലോ. നമ്മൾ ഇത് ചെയ്യുമ്പോൾ വളരെ പ്രയാസപ്പെട്ട് ഉറക്കമൊഴിഞ്ഞ് കണ്ണികൾ എല്ലാം കോർത്തിണക്കി ഓരോ രംഗങ്ങളും നമ്മുടെ മനസ്സിൽ സിനിമ കാണുന്ന പോലോരു ഫീലിൽ നമ്മുക്ക് നൽകുന്ന എഴുത്തുകാരന് നമ്മൾ കൊടുക്കുന്ന ഉത്തേജനം ആണ്. ഒരു സിനിമയിൽ പറയുന്ന പോലെ “ലൈക്കുകൾ കമ്പാരം കൂടുമ്പോൾ പരിപാടി ഗംഭീരമാകും”. പ്ലീസ് എല്ലാപേരും സഹകരിക്കുക.
    പിന്നെ ഹർഷാപ്പിയോട്ട് ഈ ഭാഗവും ഗംഭീരമായി: കഴിഞ്ഞ ഭാഗത്ത് ഞാൻ പറഞ്ഞ പോലെ വഞ്ചി നമ്മുടെ കടവിലോട്ട് അടുത്ത് വരുന്നു.
    സൂപ്പർ ഹർഷാപ്പി സൂപ്പർ

    1. തുമ്പി ?

      ?❤

    2. ഒറ്റപ്പാലം കാരൻ

      ജോച്ചി bro നിങ്ങൾ പറഞ്ഞ ഈ അഭിപ്രായം ഞാനും ശരിവെക്കുന്നു?

    3. View oro pagintem seperate aanenneu thonnunnu,so oral vayikkumbol ethra page vayicho athrem view aavunnu.10 per vayikkumbol 10*116,1160 view aavunnennanu ente orith. I used to read twice , appo ente thanne 232 view kaanum, like onnalle pattu.

      1. ഹൃദയം കറുത്ത് ഇരിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും ലൈക്ക് കൊടുക്കാം

  8. ഹര്ഷാ….. മോനേ…. ആദ്യം തന്നെ ഒരു ചക്കരയുമ്മ…. ഒത്തിരി ഇഷ്ടം…. കഥക്കായി കാത്തിരിക്കുകയായിരുന്നു കെട്ടോ…

    ഇങ്ങളുടെ ഒരു കഥയും.. നാഗമാണിയും.. ചെമ്പുതകിടും.. കഥയിലെ കഥാപാത്രങ്ങളും.. എല്ലാം കൂടി മനുഷ്യനെ മുൾമുനയിൽ ആണ് നിർത്തുന്നത്… വളരെയധികം motiveted story ആണ് കെട്ടോ… ആളുകൾ തമ്മിലുള്ള ബന്ധങ്ങളുടെ ആഴം വളരെ ആഴത്തിൽ വരച്ചു കാണിക്കുന്നു…

    പാറുന്റെ അവസ്ഥ കണ്ടിട്ട് സങ്കടം ആകുന്നുണ്ട് കെട്ടോ… പാവം കുട്ടിയാണ്… ഒന്നും അറിയില്ലായിരുന്നെ ല്ലോ.. കൈവിട്ട് പോകുകയും ചെയ്തു.. വാവിട്ട്‍ കരയാനും വയ്യാ.. വല്ലാത്ത അവസ്ഥ തന്നെ…

    നരനെ കുറച്ച് കൂടെ ചുറ്റിക്കാമായിരുന്നു…. എന്തോരം ആണ് യമുനയെ സങ്കടപ്പെടുതിയത്… avoid ചെയ്യുന്നതിന്റെ വേദന കുറച്ച് അറിയണം മായിരുന്നു…

    തേൻ മൊഴി..ഇഷ്ട്ടം… ചുന്ദരി കുട്ടി അല്ലേ പാല മരത്തിൽ തളക്കണ്ടായിരുന്നു… നിക്കു താരമായിരുന്നു..

    പെരുമാളിനെ കാണുമ്പോൾ.. തമിൾ ഫിലിമിൽ എവിടെയോ കണ്ട വിവേക് ന്റെ കഥാപാത്രതെ ഓർമ വന്നു… ഒന്ന് ഗൗനിചേക്കനെ…

    മണിയൻ എന്ന കാള ബാഹുബലി ഫിലിം ഓർമിപ്പിച്ചു…

    അപ്പുനെ ഈ ഭാഗത്ത്‌ വല്ലാതെ അങ്ങ് ഹീറോ ആക്കിയ പോലെ തോന്നി.. ചിലപ്പോൾ എല്ല്ലാം കൂടി ഒരുമിച്ചു വന്നത് കൊണ്ടാകും…

    എഴുതിയതിൽ എന്തെങ്കിലും വിഷമം തട്ടിക്കുന്ന രീതിയിൽ ഉണ്ടങ്കിൽ ക്ഷമിച്ചേക്കു ട്ടോ… ഒത്തിരി സ്നേഹത്തോടെ…

  9. മഹാദേവാ ഒരുപാട് നന്ദി ❤️
    ——————–

    100ഉം 200ഉം പേജ് ഉള്ള കഥ വായിച്ചിട്ട്, അയ്യോ ഇത്ര പെട്ടെന്ന് തീർന്നോ എന്ന് തോന്നിയത് ഹര്ഷന്റെ അപരാചിതൻ വായിച്ചു തുടങ്ങിയപ്പോളാ, എന്താ പറയേണ്ട നിങ്ങള് 500 പേജ് എഴ്ത്തിയാലും കൊറവായിട്ടെ എനിക്ക് തോന്നോള്ളൂ ???

    രാജന്റെ വിഗ്രഹത്തിൽ നോക്കി, എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട, അങ്ങനത്തെ ഡയലോഗ് അടിച്ചിരുന്നവളാ ഇപ്പൊ കണ്ടില്ലേ, അവളുടെ സ്വഭാവം മാറിയത്, രഞ്ജൻ ആദ്യം വിളിച്ചപ്പോ നല്ല തെറി അവള് പറയുന്ന കരുതിയെ, യെവടെ ഇവള് നന്നാവില്ല ?

    “ഇന്ദുകുഞ്ഞെ”, “എന്താ കുഞ്ഞേ”, എഴുതുന്ന നിങ്ങക്ക് എങ്ങനെ ഫീൽ ചെയ്യുന്നു എന്ന് എനിക്ക് അറിയില്ല വായിക്കുന്ന ഞാൻ ചിരിച് ചത്തു ഈ സീൻ വന്ന സമയം ഒക്കെ ???

    ആ പാലാ മരത്തിന്റെ ഫോട്ടോഷോപ്പ് വേറെ മൂഡ് ആയിരുന്നുട്ടോ, അടിപൊളി ആയിരുന്നു, പിന്നെ ആ നാഗത്തിന്റെ പ്രതിമ ഊരുമ്പോ അതിലെ താക്കോൽ ഉള്ള ഫോട്ടോ ഒക്കെ ?

    “വരുമതിരുചിതിരം”, ഈ മാങ്ങാത്തൊലി വായിക്കാൻ പെട്ട പാട് എനിക്ക് അറിയാം, നിങ്ങക്ക് ചുമ്മാ ഇരുന്ന് എഴുതിയ പോരെ, വായിക്കുന്നത് ഒക്കെ ഞാൻ ?

    വൈഗ കുട്ടിയെ റൊമ്പ പുടിചാച്ചു, അവളുടെ സംസാരം ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം, ബാക്കി എല്ലാ തമിഴ് ഡയലോഗ് പറയുന്നവരുടെ സീൻസ് വിട്, വൈഗ പറയുന്ന സീൻ എനിക്ക് ഓഡിയോ കേക്കുന്ന പോലെയോ അല്ലെങ്കിൽ നേരിൽ സംസാരം കാണുന്ന പോലെ ഒക്കെ ആണ് ഫീൽ ചെയ്യണേ ❤️

    // “എന്നാടാ അങ്ങനെ സതോ.” (പെരുമാലിന്റെ അമ്മ)

    “ഹായ് ഹായ് അസ്ഥികൂടം അസ്ഥികൂടം.” (അപ്പു യക്ഷിക്കോട്ടയിൽ) //

    ഈ രണ്ടു സീനിലും രണ്ടു സിനിമ എനിക്ക് ഓർമ വന്നു, ആദ്യത്തെ പെരുമാളിന്റെ അമ്മ വിളിക്കണ സീൻ, നമ്മടെ ആട് 2വിൽ ഡൂഡിനോട് പുള്ളിടെ മൊതലാളി ചോദിക്കാന സീൻ ഉണ്ട് അത് ഓർമ വന്നു, പിന്നെ രണ്ടാമത്തെ നമ്മടെ മൈ ബോസ്സിൽ ദിലീപ് മമതയെ വീട്ടിൽ കൊണ്ടു പോകുമ്പോ വീട്ടിൽ കാർ വരുമ്പോ “എന്റെ വെട്ടി കാറ്‌ വന്നേ” എന്ന് പറഞ്ഞു തുള്ളി ചാടാന് സീൻ ഓർമ വന്നു ???

    വേറെ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട സീൻ ആണ് തെന്മോഴിയെ അപ്പുവിനെ കൊല്ലാൻ വേണ്ടി കൊങ്ങക്ക് പിടിക്കുമ്പോ, അപ്പു നാഗമണി പോക്കറ്റിൽ നിന്ന് എടുത്ത് ആശാനെ എന്ന് വിളിക്കില്ലേ, ആ സീൻ ഔട്‍സ്റ്റാന്ഡിങ് ആയിട്ട് ആണ് എഴുതിയേക്കണേ, വേറെ ഒന്നും അല്ല, അവൻ ആ ആശാനേ എന്ന് ഇടറിയ ശബ്ദത്തിൽ വിളിക്കുന്നതു എനിക്ക് സത്യം പറഞ്ഞ ശെരിക്കും കണ്ട പ്രതീതി ആയിരുന്നു, അത് നിങ്ങക്ക് പറഞ്ഞു തരണത് എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല, ടോഗോ ഗുഡ് ??

    ആദ്യം മായ, പിന്നെ ദേവു, അമ്രപാലി, വൈഗ, ഇപ്പൊ ദാ തെന്മോഴിയെ, ഇവനെ ഒക്കെ എന്നാ ചെയ്യണ്ട, എന്നിട്ട് അവനു വേണ്ടത് ഒണക്ക പാറുവിനെ, ആഞ്ജനേയ സ്വാമിജി ഇവനെ അങ്ങ് തീർക്കാൻ തോന്നുന്നു ?

    യക്ഷിക്ക് പോലും, ഒരു യക്ഷിക്ക് പോലും അവനോട് പ്രേമം ആണ്, അന്തസ്സ് ഉണ്ടല്ലോടാ, അന്തസ്സ് ഉണ്ടല്ലോ മനുഷ്യന്, ഇത്രക്ക് ഗ്ലാമറും ബോഡിയും പാടില്ല ഒരാൾക്ക് ??

    // “അതിലും വലിയ ടെൻഷൻ കുറെ ഞാൻ അനുഭവിച്ചതല്ലേ, പിന്നെ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളു, ഇവിടെ ഒരാൾ പ്രാണനെ പോലെ സ്നേഹിക്കുമ്പോ അവിടെ ഒരിക്കൽ പോലും ഇഷ്ടപെടാത്ത ഒരാൾ എന്ന ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. ” //

    ഹോ, ഇപ്പോളെങ്കിലും മനസിലാക്കിയല്ലോ, സന്തോഷം. അവള് ഒന്ന് കെട്ടി പോയിരുന്നേൽ ആ ഫോൺ ശല്യം കൂടി പോയി കിട്ടിയേനെ, തലക്ക് സ്വയ്ര്യം തരാത്ത ഒരു മൊതല് ?

    // “അവളുടെ കണ്ണുകൾ നിന്നും തുളുമ്പുന്ന കണ്ണുനീർ ആ പാത്രത്തിലേക്കു വീഴുന്നുണ്ടായിരുന്നു”

    “ഇന്ന് അതേ പാര്‍വതിശങ്കര൯മാര്‍ സാക്ഷിയായി ആദിയെന്ന ശങ്കരനായി, പാര്‍വതി കണ്ണുനീര്‍ പൊഴിക്കുന്നു.” //

    ജോക്കറിന്റെ ഭാഷയിൽ പറഞ്ഞാൽ “YOU GET WHAT YOU FUCKIN DESERVE”, നിനക്ക് അർഹിക്കുന്നത് നിനക്ക് കിട്ടി, നിനക്ക് വേണ്ടി അവൻ ഒരുപാട് കണ്ണീർ ഒഴുക്കിയതാ, ഇപ്പൊ നീ അവനു വേണ്ടി കരയുന്നു, അതിലേറെ അവനു വേണ്ടി കൊതിക്കുന്നു, കർമ ഈസ്‌ എ ബൂമറാങ് ?

    ? “പൂവ് ചൂടണം എന്ന് പറഞ്ഞപ്പോ പൂമരം കൊണ്ട് തന്നവനാ, മുങ്ങി കുളിക്കണം എന്ന് പറഞ്ഞപ്പോൾ മുന്നിൽ പുഴ വെട്ടി തന്നവനാ.” ?

    അതാണ് എനിക്ക് നാഗമണി അവനു ആ സ്വപ്നം കാണിച്ചു കൊടുത്തപ്പോ മനസ്സിൽ വന്ന വരികൾ, ഈ പട്ടു നിങ്ങൾ കേട്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല, ഇല്ലെങ്കിൽ, ദിലീപേട്ടന്റെ രസികൻ എന്നാ സിനിമയിൽ ഉള്ള സോങ് ആണ്, എന്ന് പറഞ്ഞാൽ അതിൽ ഉള്ള പാട്ട് അല്ല, ദിലീപ് ഒരുദിവസം രാത്രി ഇരിക്കുമ്പോ റേഡിയോയിൽ വെക്കുന്ന പാട്ട് ആണ്, അവന്റെ അച്ഛൻ അവനെ കാണാൻ കൊറേ കാലം കഴിഞ്ഞ് വരുന്ന രാത്രി, ഒരുപാട് ഇഷ്ട്ടം ആണ് ആ സിനിമ, അതിൽ ഉപരി അതിൽ ഗാനങ്ങൾ, നമ്മടെ മഹാദേവന്റെ ഒരു പാട്ടും ഉണ്ടല്ലോ, ഹര ഹര ഹര ശങ്കര, ശിവ ശിവ ശിവ ശങ്കര, ഹോ അത് എന്റെ ഫേവറിറ്റ് സോങ് ആണ് ☺️??

    അപ്പൊ ആ സീൻ, അതിൽ ബ്രോ ഒരു 5 മിനിറ്റ് പാട്ട് ഇട്ടിട്ടുണ്ട്, അത് ഫുൾ ഞാൻ കേട്ട്, കണ്ണ് അടച്ചു ഹെഡ്സെറ്റ് വെച്ച, എന്നിട്ട് മനസ്സിൽ അപ്പു പാറുവിന്റെ മടിയിൽ ഇരിക്കുന്നതും, ആ അപ്പു വേറെ ഒരു സ്വപ്നം കാണുന്നതും, അതിൽ ലക്ഷ്‌മി അമ്മ കൊച്ച അപ്പുവിന്റെ പിറകെ ഓടുന്നതും ഒക്കെ, ഒരുപാട് ഇഷ്ടപ്പെട്ടു, മനസ്സ് നിറഞ്ഞു ??

    ശപ്പുണ്ണിയുടെ പേര് പറയുമ്പോ എപ്പോഴും ചിരി വരും, 500 രൂപ കൊടുക്കുമ്പ, പോ വേണ്ടന്നെ, എന്ന് പറഞ്ഞു പൈസ എടുത്ത് പോക്കറ്റിൽ ഇടും ???

    അവസാനത്തെ ആ ബിൽഡപ്പ് കണ്ടപ്പോൾ മുടിജാച്ചു ആകാംക്ഷയിൽ കൊണ്ടോയി നിർത്തുന്നു, ദുഷ്ടൻ, 5 പേജ് എന്തോ ഇണ്ടായി ആ കാളയുടെ മത്സര സീനിനെ പറ്റി പറയുന്ന സീൻസ്, എനിക്ക് അപ്പോഴേ തോന്നി പടക്കകട ഗുദ ഹവ ??

    വെയ്റ്റിംഗ് ഫോർ ലക്ഷ്മി അമ്മ ടു കം ഇൻ ഹിസ് മൈൻഡ്, എന്നിട്ട് അന്ന് മറ്റേ മലയിൽ വെച്ച ആഫ്രിക്ക കാരെ തീർത്ത പോലെ കാളയെയും തീർക്കാൻ ??

    എന്റെ ഹർഷ ഈ പാർട്ടിനെ പറ്റി പറയുവാണേൽ 100+ പേജ് വായിച്ചന്നു പോലും തോന്നിയില്ല, ഒടുക്കത്തെ ഫ്ലോ ആയിരുന്നു, ബ്യൂട്ടിഫുൾ ??

    ഈ പാർട്ടിൽ തെന്മോഴിയെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു, പിന്നെ നമ്മടെ വൈഗയെ, വളരെ അധികം ഇഷ്ട്ടപെട്ട കഥപത്രങ്ങൾ, പിന്നെ ഫേവറിറ്റ് സീൻ എന്ന് പറയാൻ, പാറു പൊറത് പോയി അപ്പു ഇരുന്നിടത് പോയി ഇരുന്നത്, പിന്നെ ആ പാത്രം എടുത്ത് ഭക്ഷണം കഴിച്ചത് അപ്പോൾ അവളുടെ കണ്ണീർ പത്രത്തിൽ വീണത്, അവന്റെ ഔട്ട്‌ ഹൌസിൽ പോയി കിടന്നത്, ഇതിലെല്ലാം ഉപരി അവള് അവനെ ഓർത്തു ഒരുപാട് കരഞ്ഞത്, അവളെ വെറുപ്പ് ആണെങ്കി കൂടി എന്താണാവോ അവളുടെ സീൻ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം, പക്ഷെ രഞ്ജൻ ഇണ്ടാകരുത് എന്ന് മാത്രം ???

    അപ്പൊ ഹർഷ ഇനി വേറെ വാക്കുകൾ ഇല്ല നിങ്ങളുടെ കഴിവിനെ വിവരിക്കാൻ, ഇത് എന്നും ഞാൻ പറയുന്നതാ, എങ്കിലും പറഞ്ഞു പോകുവാ, ഹോബി ആണെങ്കിൽ കൂടി ഇങ്ങനെ കഷ്ടപ്പെട്ട് കഥ എഴുതി ഫോട്ടോ എഡിറ്റ്‌ ചെയ്തു കഷ്ടപ്പെട്ട്, തിരിച്ചു ലഭിക്കാൻ ഞങ്ങളുടെ കമന്റും സ്നേഹവും മാത്രമേ ഒള്ളു, അപ്പൊ ഞാൻ ഇത് എത്ര പറഞ്ഞാലും മതി വരില്ല, അതുകൊണ്ട് ഞാൻ പറഞ്ഞുകൊണ്ട് ഇരിക്കും. അപ്പൊ അടുത്ത അദ്ധ്യായം വരുന്ന വരെ, ആശംസകളും എന്റെ ഹൃദയവും നൽകുന്നു ???

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

  10. ഹർഷൻ സാർ ഒരു ചെറിയ സംശയം ? അമ്പത് വർഷങ്ങൾക്കു മുമ്പ് വൈശാലിയിൽ കാലകേയനെ തോൽപ്പിച്ച അതെ യുവാവ് തന്നെയാണോ,,,,? ഇരുപത്തിഏഴു വർഷങ്ങൾക്കു മുമ്പ് മിഥിലയിൽ അസുരശക്തികളെ പരശുരാമന്റെ ദ്വിവക്ര പരശു ഉപയോഗിച്ച് അസുര ശക്തികളെ തുരത്തിയത് ….?

    അങ്ങനെ ആണെങ്കിൽ ? ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും യൗവനം എങ്ങനെ നിവർത്തി ആ യുവാവ്….?

    1. അറക്കളം പീലിച്ചായൻ

      മിഥിലയിൽ അസുരശക്തികളെ തോൽപ്പിച്ചത് 27 വർഷം മുമ്പ് അല്ല…. 27 വർഷം മുമ്പ് അഘോരി ആയുധം മോഷ്ടിക്കുക ആയിരുന്നു…

      തമ്പി ,,, ഇവിടെ മുന്നേ ഒരു പ്രതിഷ്ഠ ഉണ്ടായിരുന്നു , ആ പ്രതിഷ്ഠ, അത് ഒരു ആയുധം ആയിരുന്നു, ആയിരകണക്കിന് വര്‍ഷങ്ങള്‍ക്കു മുന്പ് മുൻപ് ഈ പ്രദേശത്തു രാക്ഷസശക്തികൾ നിറഞ്ഞു , അവർ ഒരുപാട് ദ്രോഹങ്ങൾ ചെയ്തു , യാഗങ്ങളെ യജ്ഞങ്ങളെ ഒക്കെ തടസപ്പെടുത്തി .യുവതികളെ മാനഭ൦ഗപ്പെടുത്തി , കുട്ടികളെ ബലി കഴിച്ചു അങ്ങനെ ഒരുപാട് ദ്രോഹങ്ങള്‍, തോല്‍പ്പികാന്‍ പോലും സാധിക്കില്ലായിരുന്നു അവരെ അത്രക്കും ശക്തര്‍ ..ഒരു നിവൃത്തിയും ഇല്ലാതെ ആയപ്പോള്‍ അന്ന് നാടു ഭരിച്ചിരുന്ന രാജാവ് ഇവിടെ നിന്നും ഒരുപാട് അകലേ താമസിച്ചിരുന്ന ഭാര്‍ഗ്ഗവകുലത്തെ ബ്രാഹ്മണ യോദ്ധാവിന് മുന്നില്‍ അഭയം പ്രാപിച്ചു , പരശുരാമ ഉപാസകന്‍ ആയിരുന്ന ആ യോദ്ധാവ് ഇവിടെ വന്നു , രാത്രിയില്‍ രാക്ഷസ ശക്തികളുമായി ഏറ്റുമുട്ടി,, പക്ഷേ മഹാശക്തരായ അവരെ പരാജയപ്പെടുത്താന്‍ സാധിച്ചില്ല ,,ആ രാക്ഷസന്‍മാര്‍ സൂര്യന്‍ ഉദിച്ചപ്പോള്‍ അവിടെ നിന്നും വേഗം കടന്നു കളഞ്ഞു ,,പകല്‍വെളിച്ചത്തില്‍ അവര്‍ക് ശക്തി കുറയും ,,,പോരാടി തളര്‍ന്ന് നാരായണ മലയിലെ ശ്രീ മന്നരായണ ക്ഷേത്രത്തില്‍ കിടന്നു ഉറങ്ങിയപ്പോള്‍ ആ ബ്രാഹ്മണയോദ്ധാവിനു നാരായണന്‍ , ഭാർഗവരാമന്റ്റെ രൂപത്തില്‍ സ്വപ്നത്തിൽ വന്നു ഒരു ആയുധം ഉപദേശിച്ചു കൊടുത്തു , ആ വീരന്‍ ഉറക്കമുണ൪ന്നു നാരായണ മലയിലെ ശ്രീമന്നാരായണ ക്ഷേത്രത്തിലെ തീർത്ഥ കുളത്തിൽ മുങ്ങി ഭഗവാ൯ സ്വപ്നത്തില്‍ വന്നു ഉപദേശിച്ച ആ ആയുധം കണ്ടെത്തി. അതായിരുന്നു ആയിരുന്നു ദ്വിവക്ത്ര പരശു എന്ന പേരുള്ള ആയുധം

      1. നന്ദി ?❣️

  11. തുമ്പി ?

    Edooo njanenthh preyanaa. Enikkenthoo ithil enthoo oru speciality feel cheithu. Ee oru partil enthannu ariyilla. Nalla bhangiyund vakkukalum varikalum. Pinne. Iniyippo thakidile word preyan pattillengii nammqde yakshiyamma indalloo?.
    .
    .
    .
    .
    .
    Bydufai enna oru structura ente ammachii avkde wtsp n.o indoo, palamarathil avlu chumma irikkumboo njan company kodukkanee. Ente ammo. Pinne iniyaà vaiga karanjond vellom vannal avkde montha adikkun prnjekk njan kalakeyante korach pillere angit vittittund haa prnjekkam. Sheriyenna?

    Veendeum kanunnavare sulan?

  12. ആത്മാവ്

    ഹർഷൻ ബ്രോ എന്നത്തെയും പോലെ ഇന്നും അടിപൊളി.. വേറെ ഒന്നും ഇല്ലെടോ പറയാൻ..

    വീട്ടിൽ എല്ലാരും സുഖം ആയി ഇരിക്കുന്നോ വാവ ചേച്ചി എല്ലാരും എല്ലാവരോടും അന്വേഷണം പറയണേ കേട്ടോ.

    Stay safe bro

  13. ബിനുകുമാർ

    മനസ്സിൽ തങ്ങി നിൽക്കുന്ന കഥയും കഥപാത്രങ്ങളും സൃഷ്ടിക്കുന്ന താങ്കൾ ഒരു അതുല്യ പ്രതിഭയാണ് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ്

  14. ഹർഷാജി….. ഒരു രക്ഷയും ഇല്ല…. കാത്തിരിക്കുന്നു… sep27… ഗെപ് കുറച്ചു കൂടുതലാണ്… എന്നാലും സാരമില്ല…

  15. എന്റെ പ്രിയ ഹർഷന്
    26th 27th ഭാഗങ്ങൾ എഴുതിയപ്പോൾ എന്നെ കണ്ടിരുന്നില്ല എന്ന് വിചാരിച്ചു കാണും അല്ലെ.നമ്മുടെ കുട്ടേട്ടൻ സൈറ്റിൽ അല്ല കഥകൾ എന്ന ഈ സൈറ്റിൽ ആണ് അപാരാജിതന്റെ ബാക്കിയുളക ഭാഗങ്ങൾ വന്നത് എന്ന് ഞാൻ സത്യമായും അറിഞ്ഞില്ല ഹര്ഷാ…ഇന്നെലയാണ് ഏറെ നാളുകൾക്ക് ശേഷം ഈ സൈറ്റിൽ ഞാൻ കയറിയത് അപ്പഴാണ് 26th and 27th parts വന്നു കിടന്നത് കണ്ടത്.26th ചാപ്റ്റർ വായിച്ചു കഴിഞ്ഞു 27th തുടങ്ങി എത്രയും വേഗം മറ്റൊന്നും ഇല്ലാതെ ഞാൻ ഈ 27th ചാപ്റ്റർസിന്റെ 3 ഭാഗവും തീർക്കും ഹര്ഷാ.ഒരു വീർപ്പുമുട്ടൽ അനുഭവിക്കുന്നുണ്ട് അപരാജിതന് കാണാതെ പോയതിന്,വായിച്ചു നിന്നോട് അഭിപ്രായം പറയതിരുന്നതിന്,നിന്നെ കാണാതിരുന്നതിന് സോറി ഹർഷാപ്പി.

    മുഴുവൻ വായിച്ചു വരാം എന്നാണ് ആദ്യം വിചാരിച്ചത് ഇപ്പൊ ഈ latest part കണ്ടപ്പോൾ ഉള്ള കാര്യം പറയാമെന്ന് കരുതി അതാ.എത്രയും പെട്ടെന്ന് എല്ലാം complete ആക്കി ഞാൻ വരാം ഹർഷാപ്പി.❤️

    ???സ്നേഹപൂർവം സാജിർ???

    1. പോടാ…തെണ്ടി സജീറെ…

      ഞാൻ 24 ഇൽ കൃത്യമായി കെ കെ യിൽ പറഞ്ഞതല്ലേ..അവിടെ ഇല്ല
      കഥകൾ.കോം ആണെന്ന്.. ഇനിയുള്ള പബ്ലിഷിംഗ് എല്ലാം..

      25 26 27ന്റെ മൂന്നു ഭാഗങ്ങൾ ഒക്കെ കൂടി 500 പേജുകൾ ഉണ്ട്…

      വൃത്തികേട്ടവനെ…

      ഇനി ഈ പാർട്സ്ന്റെ ഒക്കെ നിന്റെ കമന്റ് എന്ന് കിട്ടുമോ എന്തോ…

      ഓരോ പാർട്സ്നും കമന്റ്‌ തന്നെക്കണം…..

  16. Oru vallatha sthalathaanu katha nirthyadh oòoh . Thrilling, waiting for next part ekadesham eppoyekk pratheekshikkam?

  17. അടുത്ത പാർട്ട്‌ എന്നാ

    1. Polichu superkidilan
      Next part eppo pradeeshikaaam bro

  18. ❤️❤️❤️❤️

  19. Super aayittund , yakshiyude sequence okke vayichappol kori tharichu poyiiiii… Superb man get going on ❤️❤️❤️❤️❤️❤️❤️

  20. ഏട്ടാ ഈ ഭാഗവും ഇഷ്ടമായി.
    ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് പാറു സീനുകളാണ് ട്ടോ.പിന്നെ ഇപ്പൊ മിഥിലയിലെ
    ഒര് സൂപ്പർ ഹീറോയാണ് അപ്പു അല്ലേ.
    എന്നാലും ഈ പാർട്ടിൽ ശിവശൈലത്ത് എത്തുമെന്നാണ് കരുതിയത്. എന്തായാലും കൊള്ളാം കേട്ടോ. പിന്നെ അവസാനം വല്ലാത്ത ഒര് നിറുത്തലായിപ്പോയി ഇനിയിപ്പോ 3 ആഴ്ചകത്തിരിക്കണമല്ലേ..

  21. സൂപ്പർ ആയിട്ടുണ്ട് മിഥിലയിലെ ബാക്കി സംഭവങ്ങൾ അറിയാൻ കാത്തിരിക്കുന്നു
    Waiting for sep 27

    1. സെപ്റ്റംബർ 27അത് വരെ കാത്തിരിക്കാൻ വയ്യ മനസ്സിൽ കയറിയ കഥ ഇത് മുഴുവനും കേൾക്കാഞ്ഞാൽ സമാധാനം കിട്ടില്ല

  22. Palarum ivide paruvine moshamaayaanu kaanunnath…
    Munb enikkum angine thanne aanu thonniyirunnath …
    Pinne chinthichappol atheil baallya kaalathe sambavangal ellaam saaha charyam moolavum , avalude arivillayma aayittumaanu thonniyath….
    Pinne shivaye pranayichathil paaruvine aarkum kuttam parayaan aakilla , kaaranam appu orikkalum avante pranayam thurannu paranjittilla…
    Paaruvine sweekarikkenamo vendayo ennullath appuvinte theerumaanam aanu…kaaranam paaru vedanippichittundengil ath appuvine aanu ….

  23. നേരേന്ദ്രൻ?❤️

    ഹര്‍ഷാപ്പീ .. ഉമ്മ …ഉമ്മ ….??? ആദ്യമേ തന്നെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ദിന ആശംസകള്‍??
    ഈ part ഉം അതി ഗംഭീരം ആയിട്ടൊണ്ട് ..,കഥയിലേക്ക് വന്നാല്‍ പാര്‍വ്വതി ലക്ഷ്യത്തിലേക്ക് അടുക്കുക ആണ് . പക്ഷേ അവളുടെ കുട്ടിത്തം ഇത് വരെ വിട്ട് മാറാത്ത പോലെ ,അതും അപ്പുവിന്‍റെ അടുത്ത് മാത്രം എന്നാല്‍ ശിവയുടെ അടുത്ത് അത് കാണിക്കുന്നും ഇല്ല , എന്നാല്‍ എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും ആദിക്ക് പാര്‍വ്വതി യെ അങ്ങനെ മറക്കാന്‍ പറ്റില്ല അവന്‍ കണ്ട സ്വപ്നം അതിന് തെളിവാണ് !ഒരു കാലതത്ത് അപ്പു എങ്ങനെ ആണോ പാറുവിന്‍റെ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് അത് പോലെ പാറു ഇപ്പൊ അപ്പുവിന്‍റെ സാധനങ്ങള്‍ സൂക്ഷിക്കുന്നു , ഹാ!! എല്ലാം മായ !പിന്നെ ആ നീലാദ്രിയുടെ കാര്യം ഒക്കെ ഓര്‍ത്തപ്പോ എന്തോ പോലെ പഴയ കാര്യങ്ങള്‍ ഒക്കെ മനസ്സില്‍ തെളി്ഞ്ഞു , പാര്‍വ്വതി ശങ്കരനോട് അടുക്കാന്‍ ശ്രമിക്കുന്നു, എത്ര ഒക്കെ അടുക്കാന്‍ ശ്രമിച്ചാലും ആദി അവളോട് അടുക്കാന്‍ നല്ല പാട് പെടും , ഈ ഒരവസ്ഥയില്‍ ആദി തന്നെ സ്നേഹിച്ചിരുന്നു എന്നും കൂടെ പാറു അറിഞ്ഞാല്‍ ഉള്ള പാറുവിന്‍റെ അവസ്ഥ!! ഭ്രാന്ത് പിടിക്കില്ലേ അവള്‍ക് ??!!,ശരിക്കും ഈ വിവാഹ നിച്ഛയം പുലിവാലു പിടിച്ച അവസ്ഥ ആകും,- അങ്ങനെ ആ നാഗത്തലയുടെ രഹസ്യവും മറ നീക്കി പുറത്ത് വന്നു! അത് ഒരു താക്കോല്‍ ആകും എന്ന് ഒരിക്കലും വിചാരിച്ചില്ല ! അതുമല്ല അതിനുള്ളിലെ തമിഴ് രഹസ്യ വാചകവും ! ആ യക്ഷികോട്ടയില്‍ നടക്കുന്നത് ഉടായിപ്പ് ആണ് എന്ന് എനിക്ക് നേരത്തേ തോന്നിതാ,പിന്നെ യക്ഷിയും ആയുള്ള ഒരു സീന്‍‍ ഒക്കെ നന്നായിരുന്നു,പിന്നെ ആ നരന്‍ ചേട്ടന്‍ എന്തിനാണ് യമുനേടത്തിയോട് ഇത്ര ജാട ഇട്ടത്??എന്നാലും അവരെ ഒരുമിപ്പിക്കാന്‍ ആദി തന്നെ മുന്നിട്ട് ഇറങ്ങേണ്ടി വന്നു ,ഭാര്‍ഗവ ഇല്ലവും ആയി ആദിയുടെ കുടുംമ്പത്തിനും നല്ല ബന്ധം ഒണ്ട് അത് ഉറപ്പാണ് ,ആ ദ്വിവക്ര പരശു എങ്ങനെ ശിവശെെലത്ത് എത്തി എന്ന് ഇപ്പോ പിടികിട്ടി, വെെഗ, അവള്‍ അറിയാതെ അപ്പുവിനെ മോഹിക്കുന്നു എന്നാല്‍ ആദി അവളെ സ്വന്തം സഹോദരിയെ പോലെ കാണുന്നു,ആ കരുവാടികള്‍ക്കിട്ട് ഒരു പണി വരുന്നുണ്ട് ,വെെഗയെ ശല്യം ചെെയ്ത അവരെ പഞ്ഞിക്കിട്ടത് supr ആയിട്ടൊണ്ട് ആദിക്ക് അവര് ഒരു ഇരയേ അല്ല! പെരുമാള്‍ മച്ചാന്‍ കുശുംബ് കൊണ്ട് ആണെങ്കിലും ആദിയോട് വിരോധം കാണിച്ചത് ശരിയായില്ല, വെെഗ അറിഞ്ഞ്കൊണ്ട് അല്ലെങ്കിലും ആദിയെ വലിയ ഒരപകടത്തിലേക്ക് തള്ളി വിട്ടിരിക്കുക ആണ് അതും അവന്‍റെ അമ്മയുടെ പേരില്‍ സത്യം ഇടുവിച്ച ശേഷം ,ഇതിനെല്ലാം കാരണം ശപ്പുണ്ണി ഒറ്റ ഒരാളാണ് അവന്‍ ഇത്രയും വലിയ വിഷവിത്ത് ആകുമെന്ന് കരുതിയില്ല ,ഇരുതല കൊളുത്തി!!?? അവന് ചെവിക്കല്ല് നോക്കി നല്ല’ പെട ‘! കിട്ടേണ്ട കുറവ് ഒണ്ട്!അത് പെരുമാള്‍ മച്ചാന്‍റെ കെെയ്യില്‍ നിന്ന് കിട്ടുന്നതാ നല്ലത്, പെരുമാള്‍ മച്ചാന്‍ പോലും വിചാരിച്ചു കാണില്ല ഇത് ഇങ്ങനെ ഒരു പണി ആകുമെന്ന്,പക്ഷെ അതും ആദിക്ക് നേരിട്ടേ പറ്റു ,അതും ഒരു പരീക്ഷണം ആകാം ,ആ കാളെയെയും അവന്‍ തോല്‍പിക്കും എന്ന് വിശ്വസിക്കുന്നു , കാരണം അവന് മഹാശയനെ നേരിടേണ്ടതല്ലേ?!, അടുത്ത part ന് ആയിട്ട് കട്ട വെെറ്റിംഗ് , ഇനിയും മനസ്സില്‍ എന്തൊക്കെയോ കുറിക്കണം എന്നുണ്ട് പക്ഷേ നിര്‍ത്തുന്നു,വഴിയെ കുറിക്കാം
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ

    നേരേന്ദ്രൻ?❤️

  24. ഹർഷ നല്ലത് എന്ന് ഞാൻ പറയുന്നില്ല പറഞ്ഞു മടുത്തു.

    പിന്നെ മുത്തേ ഇതിൽ ഇപ്പോഴും പാറുവിന്റെ ഭാഗം വരുമ്പോൾ സങ്കടം ആണ്, എന്നാൽ അതു അവളെ ഓർത്തല്ല അപ്പുവിനെ ഓർത്തു ആണ്.

    പാറുവിനു ശേരിക് അപ്പുവിനെ ഫ്രണ്ട് ആയിട്ടാണ് വേണ്ടത് അല്ലാതെ കാമുകൻ ആയിട്ടല്ല അതിനു വേണ്ടി ആണ് അവൾ വിളിക്കുന്നത്.

    പിന്നെ മോനെ ഈ ഭാഗം വെച്ചു നോക്കുമ്പോൾ അപ്പു നരന്റെ കുടുംബം ആവാൻ ആണ് സാധ്യത ആ കിടപ്പിലായ പാടിയും അല്ലാതെ ഉള്ളതും വെച്ചുനോക്കിയൽ അങ്ങനെ ആണ്. പിന്നെ ഈ കുടുംബം ആവുമ്പോൾ രാജാക്കന്മാരെക്കാളും വലുതല്ലേ.

    പിന്നെ ഒരു അപേക്ഷ ആ പരുന്തിന്റെ ഡയലോഗ് ഒന്ന് മാറ്റുമോ (ആ……..യി)
    ഇതു കേക്കുമ്പോ തന്നെ ആ പരട്ട ആയിയെ ആണ് ഓർമ വരുന്നത് അതുകൊണ്ടാണ്.

    പിന്നെ 3 തല്ലൊക്കെ ഉണ്ട് എന്ന് പറഞ്ഞപ്പോൾ കുറെ പ്രദീഷിച്ചു. പിന്നെ fight സീൻ ഒക്കെ കുറച്ച നന്നാകാനുണ്ട് ട്ടോ.

    ആ കാള സീൻ കൂടെ കഴിഞ്ഞിട്ടു നിർത്തിയാൽ പോരായിരുന്നോ. ഏതായാലും അവൻ മരിക്കില്ല അപ്പൊ തുകൂടെ ഒന്ന്.

    പിന്നെ ഏറ്റവും മനസ്സിൽ വന്നത് മനു അപ്പു പാറു എണ്ണവുമല്ലോ എന്നു ചോദിച്ചപ്പോൾ അവളുടെ മുഖം മാറിയതാണ്.
    ഒന്നേ പറയാൻ ഉള്ളു പറ്റുമെങ്കിൽ ഒന്നിക്കില്ല എന്നു ഓർമ്മപ്പെടുത്തുന്ന ഇതുപോലുള്ള ഭാഗം ഒഴിവാക്കിക്കൂടെ.
    പെറുവിനെ ഇഷ്ടമിയിട്ടല്ല മറിച്ചു അപ്പു അവളെ അത്രക്കും ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. ഒന്നിച്ചാലും ഇല്ലേലും അതു അവസാനം പറഞ്ഞപ്പോരെ ???

    1. ആയി??

  25. Kadha nannyitund thudarukka waiting 4u
    Nxt part

Comments are closed.