അപരാജിതൻ 16 [Harshan] 10072

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. ഒത്തിരി റേഡിയേഷനിലൂടെയാണ് ഈ പാർട്ടി എഴുതിയിരിക്കുന്നത് വളരെ മികച്ചതായിരുന്നു. അടുത്തത് പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  2. ഹർഷൻ ജി വായിച്ചിട്ടു ഒരുപാട് പറയണം എന്നുണ്ട് എന്നാൽ എന്തോ ഒന്നും പറയാൻ തോന്നുന്നില്ല. കാരണം ഞാൻ എന്തെങ്കിലും ഒക്കെ എഴുതിയാൽ അത് കുറഞ്ഞുപോവുകയേ ഉള്ളു അത്രയ്ക്ക് മനോഹരമായിരുന്നു. മനോഹരം എന്ന് മാത്രം പറഞ്ഞാലൊന്നും പോരാ എന്ന് എനിക്ക് അറിയാം അതിലും മികച്ചതായി പറയാൻ പറ്റിയ ഒരു വാക്കുപോലും എൻ്റെ കയ്യിൽ ഇല്ല. ഈ കഥയുടെ ഒന്നുമുതൽ ഉള്ള ഭാഗങ്ങൾ ഞാൻ എത്രപ്രാവശ്യം വായിച്ചിട്ടുണ്ട് എന്ന് എനിക്കറിയില്ല വായിക്കുംതോറും വീണ്ടും വീണ്ടും വായിക്കണം എന്ന് തോന്നുന്ന ഒന്നാണ് ഈ കഥ അത് എങ്ങിനെ പറഞ്ഞു ഫലിപ്പിക്കണം എന്ന് എനിക്കറിയില്ല അത്രയ്ക്ക് എൻ്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ ഒരു കഥ ആണ്. “ഋഷഭ സ്വരങ്ങളായ് പൗരുഷമേകും ശിവ വാഹനമേ നന്ദി” ഞാൻ ഇത് ടൈപ്പ് ചെയ്തുകൊണ്ടിരുന്നപ്പോൾ കേട്ട വരികൾ ആണ് അപ്പോൾ മനസ്സിലാക്കാമല്ലോ ഇതിലെ ഭക്തി. കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് സന്തോഷം ഹർഷൻ ജി

  3. പാറുവിന്റെ കരച്ചിൽ കേൾക്കാൻ എന്താ രസം?

    1. Music to my ears ???

      1. ഇതിലും വല്യ സന്തോഷം വേറെ എന്ത് വേണം ഇനി?

  4. 27-പാർട്ട് -2

    എന്റെ ഹർഷൻ ചേട്ടാ…

    27 ഫുള്ള് വന്നിട്ട് 27-2, 27-3, 27-4 റിവ്യൂ ഒരുമിച്ചു തരാം എന്ന് കരുതിയതാ. മറ്റൊന്നും കൊണ്ടല്ല. ഞാൻ പറഞ്ഞില്ലേ എക്സാം ??.എന്തോ അതിനു സാധിക്കുന്നില്ല❤️, ഇത് വായിച്ചു ഒന്നുമില്ല എഴുതാതെ പോകാൻ എനിക്ക് ആകില്ല ❣️അതോണ്ട് 2&3 തരാം. ഇതിനു റിവ്യൂ ഇടാൻ ഞാൻ അല്ലെ അഭിപ്രായം പറയാൻ ഞാൻ ഒന്നും ഒന്നുമല്ല. അത്രക് മനോഹരമായ നമ്മുടെ അപ്പുവിന്റെ കഥയെ പറ്റി ഒരു വക്കു പോലും പറയാൻ എനിക്കൊന്നും യോഗ്യത ഉണ്ടോ എന്ന് തോന്നിപ്പോകുന്നു. പിന്നെ ചേട്ടൻ എഴുതുമ്പോൾ അനിയൻ സപ്പോർട്ട് തന്നില്ലേ ചന്തിക്കു പിട കിട്ടുന്ന പരുപാടി ആയതിനാൽ മാത്രം ആണ് ഇത് കുറിക്കുന്നത്?.

    27-2

    അക്ഷരങ്ങളിലൂടെ ഒരു ദൃശ്യത്മികമായ യാത്ര ചെയ്യിച്ചു എന്ന് പറയുന്നത് ക്ലിഷേ ഡയലോഗ് ആണ്, പക്ഷെ വേറെ എന്ത് പറയാനാ ?, മിഥില യാത്രയും കാഴ്ചകളും ഒരു വിശ്വൽ ട്രീറ്റ് ആയിരുന്നു. കഴിഞ്ഞ ഭാഗം ഫുള്ള് സെഡ് ആക്കിയപ്പോൾ ഈ ഭാഗം ഫുള്ള് ചിരിപ്പിച്ചു ?. എങ്ങനെ സാധിക്കുന്നു വാക്കുകളിലൂടെ മനുഷ്യന്റെ ഇമോഷൻസ് കണ്ട്രോൾ ചെയ്യാൻ, സമ്മതിച്ചിരിക്കുന്നു മാഷേ ❤️?.

    ചിന്മയി, അവൾ ആണ് അപ്പുവിനെ ആദ്യം കണ്ടത്. ചിന്മയി ശെരിക്കും മനസ്സിൽ കയറി അങ്ങ് തറഞ്ഞു. ആ ഭാഗം വന്നപ്പോൾ അപ്പുവിന് എടുത്തു ചാട്ടം അല്പം കൂടി ഇല്ലേ എന്ന് തോന്നി. അതെ പോലെ ചിന്നുവിന് അവനോടു ജീപ്പിൽ ആയിരുന്നപ്പോൾ പറയാമായിരുന്നു അവളുടെ കഥ അല്ലേൽ അപ്പുവിന്റെ തല്ല് വാങ്ങേണ്ട വരില്ലായിരുന്നു.

    ഒരു കഥ കൃത്ത്‌ വെറുതെ അക്ഷരങ്ങൾ വാരി ചിതറിയാൽ പോരാ, പകരം കാര്യങ്ങൾ എങ്ങനെ സൂക്ഷ്മം ആയി വില തിരുത്തണം എന്നതിന്റെ നിറഞ്ഞ ഉദാഹരണം ആണ് ചിന്നുവിന് വേണ്ടി ഉണ്ടാക്കിയ ഫൈറ്റ്. ഒരു ആക്ഷൻ പ്രാധാന്യം ഉള്ള സ്റ്റോറി ആയിരുന്നിട്ടു പോലും ആ ഭാഗം അപ്പുവിന്റെ ഫൈറ്റ് കുത്തി നിറച്ചു പൊലിപ്പിച്ചാൽ ആരും ഒന്നും പറയില്ലായിരുന്നു, പക്ഷെ അവിടെ ആണ് ചേട്ടന്റെ വിവേകം എത്ര മഹത്തരം ആണെന്ന് മനസ്സിലാക്കാൻ ആകുന്നതു. കഥക് പൂട്ടി പുറത്തു നിൽക്കുന്ന ചിന്നു എങ്ങനെ കാണും, അവൾക്കു കഥ ബാക്കി കഥ പറഞ്ഞു കൊടുത്ത ബാലു എന്തായാലും അവൾ നേരിട്ട് അനുഭവിച്ച ഭാഗം അവളോട്‌ പറയില്ലാലോ. ആ ചിന്തക്ക് hatsoff ??.

    ഈ മിഥില റൂട്ട് എനിക്ക് ഗുണ്ടൽ പെട്ട് റൂട്ട് ഒരു യാത്ര ആണ് ഓർമ വന്നത്. ഇടക്ക് ട്രക്ക് നിർത്തി വിശ്രമിക്കുന്ന ഡ്രൈവർമാർ, പിമ്പ്കൾ. ആ ഭാഗം കഴിഞ്ഞ ഭാഗത്തിലെ ബാലുവിന്റെയും ചിന്നുവിന്റെയും യാത്ര ചെയ്‌ത ഇടങ്ങലെ പറ്റി സ്മരണ ഉണർത്തി. കൊച്ചു കുട്ടികളെ പോലും വിൽക്കുന്ന അവസ്ഥ. ഭയങ്കര ഭീകരം. ഗതി കേടു കൊണ്ടു മനം വിൽക്കേണ്ട അവസ്ഥ, എന്നാലും അത് കൊണ്ട് കഴിയുന്ന ഒരുപാടു കുടുംബങ്ങൾ ഉണ്ട്, അല്ലെ??. എന്നാലും ആ പിമ്പിനു അത്രേം കാശ് കൊടുക്കണ്ടാരുന്നു. പ്രേതെകിച്ചു അവൻ കൊച്ചു കുട്ടികളെ പറ്റി പറഞ്ഞത് കൊണ്ടു.

    അപ്പുവും ചിന്നുവും കൂടെ ഉള്ള ഹോട്ടൽ സഹവാസം ഒക്കെ ഒരുപാടു ഇഷ്ടമായി. അതെ പോലെ തന്നെ ട്രാൻസ്‌ഗെൻഡേർസ്, അവരുടെ കഷ്ടപ്പാടുകൾ കേട്ട് പിന്നെയും ഒരുപാട് ഒരുപാട് വിഷമം തോന്നി ?. അങ്ങനെ ചിന്നുവിന് ചിന്മയി എന്നാ പേരുപോലും അപ്പു ഇട്ടു, അവൻ പാറുവിനും അവനും ഉണ്ടാകുന്ന മോൾക് ഇടാൻ വച്ചിരുന്ന പേര്, അത് കേട്ട് സത്യത്തിൽ ചങ്ക് തകർത്തു പോയി. ?? അപ്പു ആരാ, അവന്റെ സ്നേഹവും കേറിങ് എന്താ എന്ന് അറിയാൻ ഒരു സീൻ മതി, ചിന്നുവിന് bus കയറ്റി വിടുമ്പോൾ വെള്ളവും മറ്റും വാങ്ങി കൊടുത്തു യാത്ര ആക്കിയ ആ ഭാഗം. അത് ഡീപ് ഇമ്പാക്ട് ഉണ്ടാക്കി ❤️. പറയാൻ മറന്നു – ശങ്കര ഗുണ്ട. ???, മറ്റേ തള്ളേടെ ഫാനിൽ മുടി കെട്ടി കറക്കിയത് ഒക്കെ പൊളി ❤️.

    മിഥില, കാഴ്ചകളുടെ മായ ലോകം. ഭൂമി ദേവിയുടെ ക്ഷേത്രം, ഭാർഗവരാമന്റെ വംശം. ഒരുപാടു ഹിന്റസ് ഉള്ള ഒരു ഭാഗം ആയിരുന്നു അത്. രഹസ്യങ്ങളുടെ ചുരുളുകൾ വീണ്ടും വീണ്ടുo അഴിയുന്നു എന്ന് കരുതുമ്പോൾ വീണ്ടും മുറുകുന്നു. ??. ശപ്പുണ്ണി and പെരുമാൾ മച്ചാൻ റോക്ക്സ് ??. വല്യമ്മ, നരേട്ടന്റെ മുത്തശ്ശി ഒക്കെ അപ്പുവിനെ പരിചയം ഉള്ള ഫീൽ, അവനും തിരിച്ചു അതെ. അപ്പുവിന്റെ ആരോ ആ വംശത്തിൽ പെട്ടവർ ആണെന്ന് ഉള്ള ഒരു മികച്ച ഹിന്റ. പക്ഷെ ചേട്ടൻ എല്ലാരും അങ്ങനെ ചിന്തിക്കുമ്പോൾ മാറ്റും എന്ന് ഉറപ്പ്. പിന്നെ അത്രി വംശത്തെ പറ്റി പറഞ്ഞപ്പോൾ അപ്പു മറ്റേതു ഓർത്തില്ല, ഒരുപക്ഷെ അവിടെ നിന്നും അങ്ങനെ വേർഡ് കേൾക്കും എന്ന് ഒട്ടും എക്ഷ്പെക്ട് ചെയ്തു കാണില്ല. അതും ഒരു ഹിന്റ ആണെന്ന് വായനക്കാരെ തെറ്റി ധരിപ്പിക്കാൻ ആണെന്ന് തോന്നുന്നു അത് പറഞ്ഞത് ??.

    വീണ വായന അത് വേറെ ഒരു ലോകത്ത് എത്തിച്ചു. അതെ പോലെ തന്നെ ലക്ഷ്യം ബേധിക്കാൻ ഉള്ള അവന്റെ കഴിവ് കൂടി, അവൻ പോലും അറിയാതെ. അതൊരു സ്ട്രോങ്ങ്‌ ഹിന്റ ആണെന്ന് വിശ്വസിക്കുന്നു. യമുന ചേച്ചി നരേട്ടൻ എന്തോ സസ്പെൻസ് ഉണ്ടെന്ന് തോന്നി. അത് അടുത്ത ഭാഗം സോൾവ് ആയി. മൈസൂർ പാക് ???, നാവിൽ കപ്പൽ ഓടിച്ചു. അല്ലേലും ഓരോന്ന് ഇങ്ങനെ എഴുതി കൊതിപിക്കൽ ഒരു ഹോബി ആണല്ലോ ??.

    പാറു…ഒരു നൊമ്പരം ആകുന്നു. അവൾ വിഷമിക്കുന്നത് സഹിക്കില്ല, എന്തോ അത്രക് ഇഷ്ടമായിപ്പോയി ?. അവൾ അതികം വിഷമിക്കണ്ട എങ്കിലും കർമ ഫലം അനുഭവിക്കണ്ടേ?. അവൻ അവളുടെ വിഷമത്തിൽ സന്തോഷിക്കണ്ട. അപ്പു അങ്ങനെ ചെയ്യുമ്പോൾ ചങ്ക് പിടയും ??.

    സപ്പുണ്ണി കോമഡി ഒക്കെ അടിപൊളി, പാവത്തെ കോണകം ഉടുത്തു ഓടിക്കും എന്ന് പണ്ട് തമാശ പറഞ്ഞപ്പോൾ അത് തന്നെ ചെയ്യിക്കും എന്ന് വിചാരിച്ചില്ല. എന്നാലും അവൻ എന്തിനാ കുളി കണ്ടു വിസിൽ അടിച്ചത് ????. അപ്പുവിനെ പോലും വിറപ്പിച്ചില്ലേ കള്ളൻ, വനറോജാ ഡാൻസ് ?.സപ്പുണ്ണി the untold terror.???.

    ഈ പാർട്ട് അവസാനം വീണ്ടും കൃഷ്ണപ്പരുന്ത്. പാറു കൊച്ചു കുട്ട്യാ. അവളുടെ അതെ നിഷ്കളങ്കത്വം അപ്പുവിനും ഉണ്ട് ??. രണ്ടും ഒന്നു തന്നെ അല്ലെ ❤️❤️❤️സ്വഭാവം പോലും ??. മയൂര താമ്പരം എന്താ എന്ന് മനസ്സിലായില്ല. എന്ത് കൊണ്ടു നിറം മാറി രുദ്രാക്ഷത്തിന്റെ, അതും സസ്പെൻസ്. ❤️❤️
    ഇതാണ് പാർട്ട് 2 റിവ്യൂ.
    ******

    27-പാർട്ട് 3

    ശരിക്കും കൺഫ്യൂസിങ് ആണ്. ഒരുപാടു ഒരുപാട് കൺഫ്യൂസിങ്. ചുരുളുകൾ അഴിഞ്ഞു എന്ന് തോന്നുമ്പോൾ വീണ്ടും മുറുകുന്നു.
    //”അപ്പോൾ ,,,,,,,,,പാർവതി ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”//

    ഗൗരി ശങ്കര രുദ്രാക്ഷം. ശിവ പാർവതി മാരെ സൂചിപ്പിക്കുന്ന അതി വിശിഷ്ടം ആയ രുദ്രാക്ഷം. അതിന്റെ നിറം മാറി. എപ്പോൾ, അപ്പുവിനോടുള്ള പ്രണയം പാറുവിൽ മൊട്ടിട്ടു തുടങ്ങിയ മാത്രയിൽ. അത് ഗരുഡ ഭഗവാന്റെ സ്പര്ശനത്തിൽ. അവളുടെ നിയോഗം ജന്മം എല്ലാം അപ്പുവും ആയി ബന്ധപെട്ടു കിടക്കുന്നു എന്നാ ഏറ്റവും വലിയ ഹിന്റ.

    പാറു മൊത്തത്തിൽ ഒറ്റയടിക്ക് മറുവാണല്ലോ, അപ്പു ശിവ ശൈലം അടുക്കുംതോറും പാറുവും മാറുന്നു. അവർ പ്രണയിക്കുന്നത് കാണാൻ അടുത്ത കാലത്ത് സാധിക്കില്ല എന്നത് വലിയ വിഷമം. അതെ പോലെ പാറുവിന്റെ പെട്ടന്നുള്ള വയറു വേദന ബാക്കി കാര്യങ്ങൾ, അതും എന്തോ ഒരു ഊഹത്തിനു അപ്പുറം ഉള്ള ലിങ്ക് അല്ലെ എന്ന് സംശയം. അവൾ പെട്ടന്ന് അപ്പുവിനെ ഓർത്തു ലജ്ജ വരുക. എന്താണ് പാറുവിനു സംഭവിക്കുന്നത്. ??…

    അതെ സമയം അപ്പുവിന്റ.ഉറക്കത്തിലെ സ്വപ്നം, പാറു ഒരു ദേവി ( നേരത്തെ അറിയാം ) അപ്പോൾ അപ്പു ആര്. 4 കയ്യിൽ തംബുരു, താമര, ചിലമ്പ്, വാൾ.. ആരാണ് ആ ദേവി. ഒരു ഊഹവും ഇല്ല. ഇങ്ങനെ ഒരു ദേവിയെ ഞാൻ കേട്ടിട്ടില്ല, എങ്കിലും ശ്രമിക്കുന്നു കണ്ടെത്താൻ. 3 രഹസ്യവും ബേധിച്ചു, അതിൽ ഒരു താക്കോൽ രഹസ്യം. ഇന്ദുവിനോട് മിണ്ടുന്നതു കണ്ടു വൈഗക് ദേഷ്യം വന്നല്ലോ അപ്പോൾ പാറുവിനെ അപ്പു ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ അവൾ എന്ത് ചെയ്യുമോ ആവോ ??.
    ബൈ ദുബായ് ഞങ്ങളുടെ ഹീറോ ശിവ അണ്ണൻ എപ്പോൾ വരും ?. ഷപ്പുണ്ണിയെ കോണകം ഉടുത്തു ഓടിച്ചു, അങ്ങേരെ നമുക്ക് മുണ്ടില്ലാതെ ഓടിക്കണം ??, (ഞാൻ പാവമാ കേട്ടോ ???).

    “വരു മിത് രുചി തരം – ഇതിനു ഉടൻ വരുന്നു എന്നും അർത്ഥം ഇല്ലേ ??”

    പിന്നെ ഈ പാർട്ട് എടുത്തു പറയാൻ ഉള്ളത് ഭാർഗവ രാമ ക്ഷേത്രവും ആ മഴുവും ആണ്. നമ്മുടെ ശിവ ശൈലത് ഒരു അഘോരി കൊണ്ടു നാട്ടിയ ആ മഴു, രുദ്ര തേജന്റെ ആയുധം അവിടേക്കു ആല്ലേ കൃഷ്ണപ്പരുന്ത് അപ്പുവിനെ നടത്തിയത്. അപ്പോൾ ആ കഥ കേട്ട് അവനു ഉണ്ടായ ട്രാൻസ്ഫോർമേഷൻ ????..ആ ശ്ലോകവും മറ്റും.. ഉഫ്.. രോമാഞ്ചം ???.

    ഇതിൽ പിന്നെ അപ്പു സ്റ്റാർ ആയി നാട്ടിൽ. അത് ഇഷ്ടം ആയി. പക്ഷെ പേർസണൽ ആയി പറഞ്ഞാൽ എനിക്ക് തേൻമൊഴി പാർട്ട് ഇഷ്ടമായില്ല ??. അത് നാഗമണിയുടെ പവർ കാണിക്കാൻ വേണ്ടി ഉണ്ടാക്കിയത് പോലെ തോന്നി, പക്ഷെ അവിടെയും പാറുവിന്റെ ഓർമ മനസ്സിൽ കിടക്കുന്നത് കണ്ടപ്പോൾ വീണ്ടും സന്തോഷം, രോമാഞ്ചം പ്ലസ് കണ്ണും നിറഞ്ഞു. തേൻ മൊഴി യക്ഷിയെ പാവം അല്പം കോമഡി ആക്കി കളഞ്ഞു. ഒരുമാതിരി കാഞ്ചന സിനിമ പോലെ. ഒന്നുമില്ലേലും ഒരു യക്ഷി അല്ലെ ഇങ്ങനെ തെറി വിളിക്കാൻ പാടുണ്ടോ ?. ഹോർറോർ പാർട്ട് ഒക്കെ എന്നെ പറയാൻ ആകു, ഇനി യക്ഷി ഒന്നും വേണ്ട കേട്ടോ. ആ ഭാഗം ഇനിയും ഒരുപാട് ഒരുപാടു നന്നാവാൻ ഉള്ളത് പോലെ തോന്നുന്നു. ??(സോറി, കള്ളം പറയാൻ അറിയില്ല ചേട്ടനോട് ).
    എങ്കിലും അവസാനം ആ പല മരത്തിന്റെ നിറം മാറിയതും മറ്റും സൂപ്പർ തന്നെ ആയിരുന്നു. ഫേക്ക് യക്ഷിയെ ഒക്കെ പിടിച്ചത് പൊളി ?

    പിന്നെ നരേട്ടൻ ലവ് സ്റ്റോറി എന്തോ മിസ്റ്ററി പ്രതീക്ഷിച്ചു എങ്കിലും സിമ്പിൾ ആയി അത് സെറ്റ് ആക്കി. കുരുട്ടു ബുദ്ധി സൂപ്പർ ??. യമുന ഏട്ടത്തിയെ ഒക്കെ ഒരുപാടു ഇഷ്ടമായി.

    വൈഗ രജനി അണ്ണൻ പടം കണ്ടു വട്ട് ആയതു ആണോ. അപ്പുവിനെ കൊലക്കു കൊടുക്കാൻ നടക്കുന്നു ??. ഉല്സവ സ്ഥലം ഒക്കെ സൂപ്പർ. ഒരുപാടു അറിവ് തന്നു, നവധാന്യം ദശപുഷ്പം, ദശമൂലി അതൊക്കെ ❤️?. ഫൈറ്റ് ആൾസോ അടിപൊളി എന്ന് പറഞ്ഞാൽ ക്ലിഷേ ആകും ??? അടുത്ത പാർട്ട് ഫുള്ള് ഫൈറ്റ് ആയിരുക്കുമല്ലോ. കുറുവാദികളെ കുറുവടി കൊണ്ടു പോട്ടിക്കുമല്ലോ ?.

    ആ dart എറിയുന്ന ഭാഗം, 4 എണ്ണം ഒന്നിച്ചു പല ലക്ഷ്യം. അത് രുദ്ര tejanileku ഉള്ള ട്രാൻസ്ഫോർമേഷൻ അല്ലെ ???. ഇനി മാണിക്യൻ ആയുള്ള ഫൈറ്റ്. അപ്പുവിന് ഒന്നിന്റെം സഹായം ഇല്ല. എങ്കിലും ഒന്നും പറ്റൂല്ല എന്ന് വിശ്വാസം ?. പക്ഷെ അപ്പോളും പാറു, അവൾ അപ്പുവിനു അപകടം സ്വപ്നം കണ്ടു. അവർ ഒന്ന് തന്നെ അല്ലെ. അപ്പോൾ അപ്പുവിന് എന്തേലും ഉണ്ടായാൽ അവൾ അറിയുമല്ലോ, അതാ എന്റെ പേടി ??.

    പാറുവിന്റെ പ്രണയം, അവൾ അപ്പുവിനെ പ്രണയിച്ചു തുടങ്ങി. അവന്റെ ഉപയോഗ ശൂന്യം ആയ പത്രങ്ങൾ എടുത്തതും മറ്റും. മണ്ണിൽ കിടന്ന പത്രത്തിൽ അപ്പുവിനെ ഓർത്തു അവൾ കഴിക്കുന്നു ❤️. അവൾ പോലും അറിയാതെ അവൾ പ്രണയിച്ചു തുടങ്ങി പാർവതിയുടെ ശങ്കരനെ. രാധ കൃഷ്ണ വിഗ്രഹം മാറ്റി അവിടെ അപ്പുവിന്റെ പാത്രം വച്ചു, ??? അവന്റെ ബെഡിൽ കിടന്നു. അപ്പു പാറു കോസ്‌പ്ലൈ ഒക്കെ ശെരിക്കും ഇഷ്ടംആയി?? പ്രണയം ഒഴുകി തുടങ്ങി ❤️❤️❤️ അവനെ പറ്റി ഓർത്തു കണ്ണീർ പൊഴിക്കുന്നു ❤️❤️❤️.
    എന്നാലും എനിക്ക് ശിവയോടു ദേഷ്യം തോന്നുന്നില്ല ഇപ്പോൾ. അവൻ ഉള്ളത് തുറന്ന് പറഞ്ഞല്ലോ, ലാസ്റ്റിൽ വേണ്ട എന്നും കൂടെ പറഞ്ഞാൽ മതിയാരുന്നു. ?..
    ക്ലൈമാക്സ്‌ വീണ്ടും സസ്പെൻസ്, അപ്പുവിനെ കരച്ചിൽ ?.അല്പം ടെൻഷൻ ഉണ്ട്. എങ്കിലും രുദ്ര തേജനിലേക്കു പൂർണം ആയും ഒരു ട്രാൻസ്ഫോർമേഷൻ പ്രതീക്ഷിക്കുന്നു ???.

    ഒരു ക്ലിഷേ ഡയലോഗ് അടിച്ചു നിർത്തുന്നു – കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ??❤️❤️❤️??

  5. Thank you so much bro and I really appreciate your hard work behind അപരാജിതൻ for giving us a precious gift.

  6. Orumathiri matedathe paniyayi poyi bro pettannu thirthu kalagallo dushtta egane nirthandayirunnu eni kathirikkana vyyathe pettannu aduthathu ayachu tharane

  7. Hi Harshan,
    I did a quick read, you made me tensed on the case of Appu , I know he will survive any how, but he is again been cheated by the childish act of Vaiga on his trust to his mother, I am feeling sad on that part. Appu is serious at many cases, but in the same time is too childish, lucky that Vaiga asked him to catch the bull only, what would have happened if she asked to marry her? Fortunately that part is saved by the grace of paramporul (loard shiva) and adi parashakti.
    It is high time to expose the double standards of shappunni.

    1. I have pressed enter before completing my message..
      Keep up the good work..
      wish you all the best
      Best regards
      Gopal

  8. Good very good

  9. ഡിയർ ഹർഷൻ ചേട്ടൻ…

    ആദ്യ ഭാഗം കഥകൾ ഞാൻ വായിച്ചു തുടങ്ങിയത് ഒത്തിരി വൈകിയാണ്. പക്ഷേ.. തുടങ്ങി കഴിഞ്ഞാൽ പിന്നെ വായിച്ച് കഴിയാതെ നിർത്താൻ തോന്നില്ല. പല ഭാഗം വായിക്കുമ്പോളും പേജ് തീർന്നു പോകരുതേ എന്ന് കരുതിയാണ് വായിക്കുന്നത്. വായിച്ചു കഴിഞ്ഞാലോ പിന്നെ ശരിക്കും സമാധാനം കിട്ടില്ല. അപ്പുവിനെയും പാറുവിനെയും ഓർത്തു. എന്തോ മനസ്സിൽ അത്ര മാത്രം രണ്ടു പേരും ജീവിച്ചു പോയി. ?? അത്രയും അടിക്ട് ആയി പോയ കഥയാ.. ഇപ്പൊ ഓരോ ഭാഗവും വരും എന്ന് പറയുന്ന ദിവസം, എല്ലാം മാറ്റി വെച്ച് നോക്കി ഇരിക്കും. വന്നു അപ്പോ തന്നെ വായിക്കുകയും ചെയ്യും. ഇന്നലെ മാത്രം ആണ് വായിക്കാൻ late ആയതു. കുറച്ചു വൈകിപ്പോയി. 1.30 ആയിരുന്നു വായിച്ചു കഴിയുമ്പോൾ.

    എന്താ പറയുക.. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു ,?ഒപ്പം സങ്കടവും തോന്നി??. മിഥിലയിലേക്കുള്ള യാത്ര കഴിഞ്ഞ ഭാഗം മുതൽ തുടങ്ങിയതാ. അപ്പു അവന്റെ മാതൃത്വത്തിന്റെ വേരുകൾ തേടി പോകുന്നു. അത് ഒരിക്കലും വെറുതെ ആകില്ല. വായിക്കുമ്പോൾ ഒരുപാട് കൺഫ്യൂഷൻസ്.. ഓരോ ഭാഗവും വായിക്കുമ്പോൾ അത് കൂടുന്നു. മിഥിലയുമായി അപ്പുവിനുള്ള ബന്ധം.. നരൻ അപ്പുവിന്റെ ആരാണ്.. നരന്റെ അമ്മയെ വല്യമ്മ എന്ന് ആണ് അപ്പു വിളിക്കുന്നത്. ശരിക്കും വല്യമ്മ ആണോ.. നരനും അമ്മക്കും ഒക്കെ തിരികെ അപ്പുവിനോടും ഒരു ആത്മ ബന്ധം തോന്നുന്നുണ്ട്.. അപ്പുവിന്റെ മുത്തശ്ശി അ കുടുംബത്തിലെ ആരെങ്കിലും ആണോ… അങ്ങനെ ഒരുപാട് സംശയങ്ങൾ.. ആ ചെമ്പ് തകിടിൽ എഴുതിയിരിക്കുന്നത് അറിയുവാൻ , ഈ സംശയങ്ങൾ തീരുവാൻ ഇനിയും കാത്തിരിക്കണം..

    പിന്നെ യക്ഷിക്കോട്ടയും, യക്ഷിയും.. പോത്തുകാലനും ഒക്കെ വായിക്കുമ്പോൾ ഭയം തോന്നിയിരുന്നു. അപ്പു രാത്രി ഇറങ്ങി തിരിക്കുമ്പോൾ തന്നെ മനസ്സിൽ വിചാരിച്ചു അതൊക്കെ ആരുടെയോ നാടകങ്ങൾ ആകും എന്ന്. വിചാരിച്ചത് പോലെ തന്നെയാ സംഭവിച്ചതും.. അപ്പു അവിടെയും സ്റ്റാർ ആയി…?? അപ്പു എവിടെയാ സ്റ്റാർ ആകത്തിരിക്കുന്നെ.. അത് എന്നും അങ്ങനെ തന്നെ തുടരട്ടെ.. എല്ലാ ഭാഗത്തും ഉള്ളത് പോലെ ഫൈറ്റ് സീൻ ഒക്കെ അടിപൊളി ആയിരുന്നു.. ഓരോ അടിയും ആസ്വദിച്ചാ വായിക്കുന്നെ. എത്ര വായിച്ചാലും മടിക്കില്ല.. പിന്നെ ആശാന്റെ (നാഗമാണി) കാര്യം പറയാൻ ഇല്ല.. അപ്പുവിന്റെ സംശയങ്ങൾ തീർക്കാൻ ഇപ്പൊ അവനൊപ്പം ഉള്ള ഒരു കൂട്ടുകാരൻ…

    പെരുമാൾ മച്ചാൻ, shappunni രണ്ടു പേരും ചിരിപ്പിച്ചു കൊല്ലുന്നു.. പാവങ്ങൾക്ക് എവിടെ പോയിട്ടും ഒരു വിലയും കിട്ടുന്നില്ല.. സാരമില്ല. കഥക്കിടയിൽ ചിരിക്കാൻ എന്തേലും ഒക്കെ വേണമല്ലോ.. എങ്കിലും അവസാനം ശപ്പുണ്ണിയുടെ ബുദ്ധി കുറച്ചു കൂടി പോയി. ആദിയെ കാളക്ക് മുന്നിൽ എത്തിച്ചു. അപ്പുവിന് കാളയുടെ ഒരു ഇടിയും കിട്ടി. ? അടുത്ത ഭാഗത്തിൽ അതിൽ മാറ്റം ഉണ്ടാകും ആയിരിക്കും. അവൻ ആദി ശങ്കരൻ ആണ്.. എവിടെയും തോൽക്കാൻ പാടില്ല… അത് കൊണ്ട് അങ്ങനെ പ്രതീക്ഷിക്കാം…

    ഇനി ദേഷ്യം തോന്നിയ ഒരു ഭാഗം.. വൈഗ ആണ്.. അവൾ അപ്പുവിനെ സ്നേഹിക്കുന്നു.. മുമ്പ് ശിവ പാറുവിനെ സ്നേഹിക്കുമ്പോൾ ശിവയോടും ഈ ദേഷ്യം തോന്നിയിരുന്നു. അത് മാത്രം ആണ് വേദന. അപ്പുവിനെ സ്നേഹിക്കാൻ പാറു ഉണ്ട്. ??പാറുവിനെ സ്നേഹിക്കാൻ അപ്പു ഉണ്ടായിരുന്നു. ഇപ്പൊ ഇല്ല. എന്നെങ്കിലും ഒരിക്കൽ ഉണ്ടാകും.. ഒരിക്കൽ അപ്പു പാറുവിനായി കണ്ണുനീർ പൊഴിച്ചു. അന്ന് അവൾ മൈൻഡ് ചെയ്തില്ല. ഇന്ന് അപ്പുവിന് വേണ്ടി അവൾ കരയുന്നു. യാചിക്കുന്നു. അവന്റെ കൂട്ടിന് വേണ്ടി. മനസ്സിൽ അവൾ ഉണ്ടെങ്കിലും ഇല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അപ്പു അതിൽ ആനന്ദം കണ്ടെത്തുന്നു.. രണ്ടു പേരുടെയും ആ സ്വഭാവത്തിലുള്ള കാരണം ഇന്നും രഹസ്യം.. എങ്കിലും പാറു ❤️ അപ്പു. അവർ ഒന്നിക്കാൻ ഉള്ളവർ ആണ്…

    പക്ഷേ.. ഇത് വെറുമൊരു പ്രതീക്ഷ ആയി പോകുമോ എന്ന് ആണ് പേടി.. കാരണം,

    ” ചേച്ചി …എനിക്കും അനുവിനും ഇപ്പോ ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത് അപ്പുനെയും പാറുനേയും ഒന്ന് കാണണം.. അവർ ഒരു ഒരുമിച്ചു സുഖായി ജീവിക്കുന്നുണ്ടാകും ലേ ”

    മനുവിന്റെ ഈ ചോദ്യത്തിനുള്ള ചിന്നുവിന്റെ നിശബ്ദം ആയ മറുപടി ആണ്. അവർ ഇന്ന് ഒന്നിച്ചില്ല. അത് കഴിഞ്ഞ ഒരു ഭാഗത്തിൽ തന്നെ പറയുന്നുണ്ട്. അപ്പു ഇപ്പോൾ ഒറ്റക്ക് ആണെന്ന്. അപ്പോ പാറുവിനു എന്ത് സംഭവിച്ചു.. ?? അത് ഒരു ചോദ്യം ആയി നിൽക്കുന്നു. ??

    ഇനിയൊരു സന്തോഷം ഉള്ളത് ശിവയും? പാറുവും തമ്മിൽ അകലുന്നു എന്നത് ആണ്. അവർക്ക് ഇപ്പോൾ പരസ്പരം ഒരു ഫോൺ കാൾ പോലും മടുപ്പ് ആയിട്ട് ആണ് തോന്നുന്നത്.. നന്നായി… അവർ അകലണം.. അപ്പുവും പാറുവും ഒന്നിക്കണം..❤️??

    ഓരോ ഭാഗവും സംശയങ്ങൾ കൂട്ടുക ആണ്. സംശയങ്ങളുടെ കൂട്ടത്തിൽ മനുവും ഇടം നേടി. “കൈലാശ് പുരി റെയിൽവേ സ്റ്റേഷൻ . അത് തന്നെ ആണ് കാരണം . കൂടുതൽ ഡീറ്റൈൽ ആയി കഥ
    മുന്നോട്ട് പോകുമ്പോൾ മനുവിന് മനസ്സിലാകും. ” ഇത് തന്നെയാണ് കരാണം.. ഓരോ ഭാഗവും കഴിയുമ്പോൾ കഥയിലെ ഓരോ കഥാപാത്രവും തമ്മിൽ ഒരു കണെക്ഷൻ വരുന്നുണ്ട്. ആദ്യം അപ്പുവും പാറുവും മാത്രം ആയിരുന്നു. പിന്നെ ബാലുവും ചിന്നുവും അവരും ആയി ബന്ധം ഉണ്ടെന്നു മനസ്സിലായി. അത് കഴിഞ്ഞ് നരനും അപ്പുവും. ഇപ്പൊ ദേ.. മനുവും …. എല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…

    എന്തൊക്കെ ആയാലും വായിക്കാൻ കൂടുതൽ കൂടുതൽ ആഗ്രഹം തോന്നുന്ന കഥ.. രഹസ്യങ്ങൾ അറിയാൻ ഇനിയും ഒരുപാട് കാത്തിരുപ്പ് വേണ്ടി വരും എന്ന സങ്കടം മാത്രം… ?

    ചേട്ടനും കുടുംബത്തിനും ഒപ്പം വായനക്കാരുടെ സ്നേഹവും പ്രാർത്ഥനയും മഹാദേവന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകും.. ❤️

  10. Harshan Bro. 27.Part-4 ini ennanu bro❣️…
    Aa feel vittu povunnilla….
    Adhikam tamassikathe adutha part vegam tarane sahodhara…..
    Oru rekshayumillatha feel….
    Etra vayichittum mathi varunilla….
    Appuvum Lekshmi ammayum aayulla koodi kazhchak koodi vendi kathirikkuka….❣️?
    Etrem pettenu next part tarane bro….
    Enik ariyam type cheytundakkunath parayunnath pole eluppam allennu….
    Bt ninte kadha nalkunna feel vaakukalk appuram aanu….
    Athil oro divasathinum valare vilayund….
    Oru samadhanavum kittilla next part kittathe….?
    So vegam next part tarane bro….❣️

  11. അരൻ മായാവി

    parayan vaakkukal illa……………. adipoli athramaathram prayunnu………………..

  12. ഹർഷേട്ടാ ???????????????❤️❣️❣️❣️❣️

    നമ്മുടെ കണ്ണേട്ടൻറെ നല്ല പാതി ഇന്ദു ചേച്ചിക്കും, അവരുടെ പൊന്നും കുടമായ അരൂഹി മോൾക്കും ഇതിലും മികച്ചൊരു ബർത്ത്ഡേ സമ്മാനം വേറെ ആർക്കും കൊടുക്കാൻ സാധിക്കില്ല….?????❤️❣️

    ഇനി റിവ്യൂവിലേക്ക് വരാം ?

    അപ്പു ഇന്ദുവിനെ കാണുന്നതും, നാഗരൂപത്തിൽ നിന്നും രഹസ്യതാക്കോലും, കോഡ് വാക്ക് കണ്ടുപിടിച്ചതും പൊളിച്ചു…

    സർക്കസ്കാരും ആ ദുർമന്ത്രവാദിയും പിന്നെ ഗ്രാമതലവിയുടെ സഹോദര പുത്രനും ചേർന്നു വർഷങ്ങളായി നടത്തിവരുന്ന തട്ടിപ്പ് പുറത്തു കൊണ്ടു വരുന്ന ഭാഗമാണ് ഈ ഭാഗത്തിന്റെ തന്നെ ഹൈലൈറ്റ്…..

    ഇപ്പോഴും സമൂഹത്തിൽ ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ ഊട്ടിയുറപ്പിച്ചു അതിലുടെ ലാഭം കൊയ്യുന്ന സാമൂഹികവിരുദ്ധരെ തുറന്നു കാട്ടിയതിന് ഹർഷേട്ടനെ അഭിനന്ദിക്കുന്നു…???

    അതിലുടെ വീണ്ടും അപ്പുവിന്റെ അന്വേഷണ ബുദ്ധി ശക്തിയുടെയും, ധൈര്യത്തിൻറെയും ആഴം വീണ്ടും പ്രേക്ഷകർക്ക് കാട്ടിത്തന്നു…

    അപ്പുവും,തേന്മോഴി എന്ന യക്ഷിയും തമ്മിലുള്ള ഫൈറ്റ് ആശാന്റെ ശക്തി വിളിച്ചോതി..

    തേന്മോഴി പാറുവായി, അപ്പുവിന്റെ അരികിലേക്ക് എത്തിയപ്പോൾ തന്നെ അപ്പുവിന്റെ വൈരാഗ്യത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണു….

    തേന്മോഴിയെ നാഗമണിയുടെ ശക്തിയോടെ ഏഴിലം പാലയിൽ കുടിയിരുത്തി ജീവിച്ചിരുന്നപ്പോൾ കിട്ടാതിരുന്ന അംഗീകാരം നൽകി നാടിന്റെ രക്ഷകയായി അമ്മ സ്ഥാനം നൽകി കുടിയിരുത്തിയതിലൂടെ ഒരു പ്രത്യേക വിഭാഗത്തിൻറെ വിശ്വാവാസത്തിന് ഹർഷേട്ടൻ ഒരു മങ്ങലും വീഴ്ത്താതെ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ… ???

    അപ്പുവിന്റെ പ്ലാനിങ്ങിൽ യമുനയോടുള്ള നരേട്ടൻറെ സ്നേഹം പുറത്ത് കൊണ്ട് വന്നു അവരുടെ കല്യാണം ഉറപ്പിച്ചതിലും, നരേട്ടൻ സംശയിച്ചത് പോലെ മറ്റൊരു അസുഖങ്ങൾ ഒന്നും തന്നെയില്ല എന്നു അറിയാൻ സാധിച്ചത് ഒരുപാട് സന്തോഷം നൽകി…

    യമുന ചേട്ടത്തിയുടെയും നരേട്ടൻറെയും മസിൽ പിടിച്ചുള്ള പ്രണയം വേറെ ലെവൽ ???

    നരേട്ടൻറെ അമ്മ ഇനി പാലിയത്തേക്ക് തിരിച്ചു പോകണ്ടെന്നും, എത്രരൂപ ആണെങ്കിലും ബാക്കി പൈസ അടച്ചു തീർക്കാമെന്ന് പറയുന്ന ഭാഗത്ത്, അതെന്നും ആവശ്യമില്ല. അർഹതയില്ലാത്ത കാര്യങ്ങൾ ആഗ്രഹിക്കരുതെന്ന് ലക്ഷ്മി അമ്മ പറഞ്ഞിട്ടുണ്ടെന്ന് അപ്പു പറയുന്ന ഭാഗം എന്തോ ഇഷ്ടപ്പെട്ടില്ല. കാരണം നരേട്ടൻറെ ഫാമിലിയുംമായി അപ്പുവിന് ഒരു ബന്ധവുമില്ല എന്നുള്ള അറിവ് സങ്കടം നിറച്ചു. എന്തുകൊണ്ടോ നരേട്ടൻറെ അനുജനായി അപ്പുവിനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്…?

    വൈഗ യുടെ പ്രണയം ദിനം പ്രതി വർദ്ധിച്ചു വരികയാണ്. വൈഗ വളരെ പാവം കുട്ടിയാണ്. പാറുവിനെപ്പോലെയല്ല, അപ്പു അവളുടെ മനസ്സ് അധികം വേദനിപ്പിക്കാതെ തന്നെ പറഞ്ഞു മനസ്സിലാക്കി ഈ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു… പാവം പെൺകുട്ടി ഇങ്ങനെ ഒരു ? അർഹിക്കുന്നില്ല..

    നരേട്ടൻറെ ഫാമിലി ചരിത്രവും, പരശുരാമന്റെ ആയുധത്തിന്റെ കഥ പാറുവിൻറെ ചങ്ങാതി കൃഷ്ണപരുന്ത് അപ്പുവിനെ കൂട്ടിക്കൊണ്ടു പോയി കാണിക്കുന്നതിലുടെ ആ ഉത്സവത്തിന്റെ പ്രധാന്യവും സൂത്രത്തിൽ പറഞ്ഞു. ഒപ്പം കാലകേയനെ ഇല്ലാതാക്കാൻ അപ്പുവിനെ തേടി ആ ആയുധം അവന്റെ കൈകളിൽ എത്തുമെന്നും… ഹെവി ഐറ്റം ലോഡിംഗ് ????????

    നരേട്ടൻറെ അമ്പലത്തിലെ ഉത്സവം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെയും, അവരുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ വരുന്നവർ അപ്പുവിന്റെ ഷോയ്ക്കുള്ള ഇരകളാണ് … കട്ട വെയിറ്റിംഗ് ഫോർ ദാറ്റ് വില്ലൻസ് ❣️❣️❣️??

    അപ്പുവിന് കണ്ണ് അടയ്ക്കുമ്പോൾ കൃത്യമായി ഏറ് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നത്. പാറു ദൈബം ഇഫക്ട് ആണോ…???? സംതിങ്ങ് ഫിഷി ?

    ശപ്പുണ്ണി ശരിക്കും അൺടോൾഡ് ടെറർ തന്നെ ??

    പാറുവിൻറെ ഇപ്പോഴത്തെ അവസ്ഥയിൽ ചിരിയാണ് തോന്നുന്നത്….??????

    ആശാൻ, ആള് ശരിക്കും പുലിയാണ് കേട്ടോ ? അപ്പുവിനെ സ്വപ്നത്തിൽ കൂടി പാറുവിനെ കാണിക്കുന്നു. പാറുവിൻറെ മടിയിൽ അവളുടെ ശബ്ദത്തിൽ കൂടി അപ്പു സ്വപ്നത്തിൽ തന്നെ മറ്റൊരു സ്വപ്നത്തിലേക്ക് വഴുതി വിഴുന്നു. അങ്ങനെ ആര് കാരണമാണ് അപ്പുവിന് ലക്ഷ്മി അമ്മയെ നഷ്ടമായോ, അതെ പാറുവിൽ കൂടി തന്നെ ലക്ഷ്മി അമ്മയെ അപ്പുവിന് കാട്ടിക്കൊടുക്കുന്നു. പാറുവും_ലക്ഷ്മി അമ്മയും അപ്പുവിന് എത്രത്തോളം പ്രിയപ്പെട്ടവരാണെന്ന് പറയാതെ പറഞ്ഞു (ചങ്കും, ചങ്കിടിപ്പും വേറെ ലെവൽ ചിന്ത???)

    ഹാ….!!! ഭൃഗു ?❣️

    ശിവ_പാറു പ്രണയം കൈയ്യാല പുറത്തെ തേങ്ങ പോലെയാണ്. ഇവർക്കിടയിലുള്ളത് സ്നേഹം ശരിക്കും പ്രണയമാണോ അതോ വെറും അഡ്രാക്ഷനൊ…? ശിവ_പാറു ടെലഫോൺ സംഭാഷണത്തിലുടെ രണ്ടു കാര്യങ്ങൾ ഊഹിക്കാൻ കഴിയും 1. കണ്ണ് അകന്നപ്പോൾ മനസ്സ് അകന്നു. 2.അമ്മയുടെ ഫോൺ എടുക്കാത്തതിലുള്ള പ്രതിഷേധം + അയാൾക്ക് പാറുവിൽ എന്തെങ്കിലും ഡൗട്ട് അതും അല്ലെങ്കിൽ വേറെ ആരോടെങ്കിലും താൽപര്യം …???

    മനു, പാറുവും_അപ്പുവും ഇപ്പോഴും ഒരുമിച്ച് സുഖമായി ജീവിക്കുന്നില്ലെ എന്ന ചോദ്യത്തിന് ചിന്മയിയുടെ മൗനം തന്നെ … ????? കഥയുടെ ക്ലൈമാക്സ് എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു…

    മനു മരിക്കാൻ തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷന് എന്താണ് ഇത്ര പ്രത്യേകത….???

    വൈഗയും, കൂട്ടുകാരെയും സംരക്ഷിച്ച ഫൈറ്റ് സീൻ ഒരു ഗുമ്മ് ഇല്ലാതെ പോയി… വില്ലന്മാർ വെറും മൊണ്ണ ആയത് കൊണ്ടാണ്… പിന്നെ ആ ഫയറ്റ് ശരിക്കും നല്ല ക്ലീഷേ സീൻ ആയി മാറിയിരിക്കുകയാണ്..ം

    പിന്നെ നമ്മുടെ ജല്ലിക്കെട്ട് ക്ലൈമാക്സ് ട്വിസ്റ്റ് ഒന്നും സംഭവിക്കില്ലെന്ന് അറിയാം കാരണം കാള എന്നത് നന്ദികേശൻ അല്ലെ ?? അപ്പുവിന് എന്തായാലും ആ കാളവഴി അപകടം ഉണ്ടാവില്ലെന്ന് അറിയാം. ആ രംഗം ഒന്ന് കോഴുപ്പിക്കാൻ പാറു, അപ്പുവിന് സ്വപ്നത്തിൽ അപകടം സംഭവിച്ചതുപോലെ കാണിച്ചത്….
    മാലിനി അമ്മയുടെ അവസ്ഥയാണ് ഇപ്പോൾ ശരിക്കും പരിതാപകരം മെന്റൽ പാറു. മാലിനി അമ്മ പാറുവിൻറെ പെരുമാറ്റത്തിലുടെ അപ്പുവിനെ വെറുത്താലും അതിശയപ്പെടാനില്ല എങ്കിൽ മാത്രമേ കൈവിറക്കാതെ അപ്പുവിന് രാജശേഖരനോട് പ്രതികാരം ചെയ്യാൻ കഴിയൂ …?

    മൊത്തത്തിൽ തകർത്തു അടിപൊളി, പക്ഷെ ? ഈ പാർട്ടോടു കൂടി മിഥില എപ്പിസോഡ് കഴിയും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇനിയും ഒരു ഭാഗം കൂടി…?

    സാരമില്ല കാത്തിരിക്കുന്നു…. അടുത്ത ഭാഗത്തിൽ വരാനിരിക്കുന്ന വെടിക്കെട്ടിനായി …??????❣️❣️❣️❣️❣️❣️❣️❣️❣️

    ഇനിയുള്ള മൂന്ന് ആഴ്ചത്തെ കാത്തിരിപ്പ് ????

    നന്ദി ? ഹർഷേട്ടാ

  13. ഹർഷൻ bro മാസ്സ്
    ഒന്നും പറയാൻ കിട്ടുന്നില്ല
    അത്ര മനോഹരം ആണ്

    അടുത്ത part എപ്ലോ ആണ് ഇടുന്നതു എന്നു പറയുവോ

    ഒത്തിരി സ്നേഹത്തോടെനപ്പുവിനായി കാത്തിരിക്കുന്നു

    1. poli…machaaane…waiting for next

  14. സുജീഷ് ശിവരാമൻ

    ഹായ് ഹർഷ ഇപ്പോൾ ആണ് വായിച്ചു തീർന്നത്… ഇത്ര കഷ്ടപെട്ടുള്ള എഴുത്തും മറ്റും ആണ് ഈ കഥയെ ആളുകൾ നെഞ്ചിൽ ഏറ്റിയതു… സാധിക്കുന്ന പോലെ സമയം എടുത്തു എഴുതുക. ഞങ്ങൾ ആരാധകർ കാത്തിരിക്കാൻ തയ്യാറാണ് എത്ര ദിവസം വേണമെങ്കിലും….

    കഥയിൽ അപ്പു ആദിശങ്കരനായി മാറുന്നതും…. ഒപ്പം മിഥിലയും ശിവശൈലത്തെ ആളുകളെ രക്ഷിക്കുന്നതും എല്ലാം കാണാൻ കാത്തിരിക്കുന്നു…

    പിന്നെ പാറുവിനു അപ്പുവിനോടുള്ള ഇഷ്ടം കൂടുന്നതും ശിവക്ക് പാറുവിനോടുള്ള ഇഷ്ടം കുറയുന്നതും അപ്പുവിന് പാറുവിനോടുള്ള ഇഷ്ടം മനസ്സിൽ തെളിയുന്നതും ഒക്കെ വളരെ ഇഷ്ടമായി…

  15. പ്രേതം മുതൽ ആക്ഷൻ വരെ കലക്കി….

    ???

  16. ///////”ചേച്ചി ,,,എനിക്കും അനുവിനും ഇപ്പോ ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത് അപ്പുനെയും പാറുനേയും ഒരു തവണ കാണണം ,,, എന്ന് മാത്രാ ,,,അവരിപ്പോ ഒരുമിച്ചു സുഖായി ജീവിക്കുന്നുണ്ടാകും ല്ലേ ,,,” അവൻ എന്നിട്ടു വീണ്ടും കായലോളങ്ങളെ നോക്കി

    പെട്ടെന്ന് ചിന്നുവിന്റെ മുഖം വല്ലാതെ ആയി ,,അവൾ അത് മറച്ചുവെച്ച്////

    ഇതുവരെ വായിച്ചു രസിച്ചു കൊണ്ടിരുന്ന എന്നെ നിരാശപ്പെടുത്തി സംഭവമാണ് ഇത്.അപ്പോൾ അപ്പൂവിനോ പാറുവിനോ എന്തോ സംഭവിക്കും എന്നൊരു തോന്നൽ .ഇത് ഒരു ഹാപ്പി എന്ഡിങ് ആകുമോണു എന്നൊരു ഡൌട്ട് എനിക്കുണ്ട് ഉത്തരം കിട്ടുമൊന് എനിക്ക് അറിയില്ല.. എന്തായാലും ഞാൻ കാത്തിരിക്കുന്നു.പിന്നെ അപ്പുവിന്റെ അക്ഷൻസ് സീൻസ് ഒക്കെ വായിച്ചു നേരിട്ടു കണ്ടപോലെ ഒരു ഫീൽ.ഇ കഥ വായിക്കുമ്പോൾ എന്തോ അത് വായിച്ചു കഴിയാതെ ഒരു സമാധാനവും ഇല്ല .അതുകൊണ്ട് രാവിലെ തന്നെ ഇരുന്നു വായിച്ചു തീർത്തു.സാദാരണ സസ്പെൻസ് ഇട്ടു നിർത്തുന്നത് ഞാൻ കണ്ടിട്ടില്ല ഇപ്പോൾ അതും കണ്ടു.അടുത്ത പാർട്ട് ഇനി എന്ന രണ്ടർച്ചയാണ കഴിഞ്ഞാണോ.കാത്തിരിക്കുന്നു..?

  17. സെറ്റ് സെറ്റ്…ആദ്യം തന്നെ പേജിന്റെ എണ്ണം നോക്കാൻ വന്നു, മൂഞ്ചി..പിന്നെ മറ്റെപടിനു പേജ് യസ് ആയപ്പോളാ ഒരു സമാധാനം…അല്ലേലും കഥ ആയാൽ പേജും വണ്ടി ആയാല് മൈലേജും musta..

    കൊള്ളാം അടിപൊളി..9ആം തിയതി എന്നു പറഞ്ഞാലും 8ആം തിയതി മുതൽ നോക്കി ഇരിക്കും..egnaum ബിരിയാണി കിട്ടിയാലോ…

    കൊള്ളാം അടിപൊളി ആയിട്ടുണ്ട്..അപ്പു തപ്പി ഇറങ്ങിയത് ശരിയായ രീതിയിൽ തന്നെ പോകുന്നതിൽ സന്തോഷം..ആ വൈഗ ഈ കണക്കിന് അപ്പുനെ കൊലക്ക് കൊടുക്കുലോ..അവിടെ ആനയോട്ട മല്സരം ഇല്ലാതെ നന്നായി…അപ്പുനോട് പറ ആ അവളുടെ അടുത്തുന്നു gap ഇട്ടോളാൻ…അവക്ക് പറഞ്ഞു തിരിച്ചു കൊടുകണ്ടേ സമയം ആയി.പെണ്ണിന് ardana മൂത്തു ഇരിക്കുവാ..മുളയിലേ നുള്ളിയാൽ നല്ലേ…പാറു അപ്പു nice ആണ്..സ്വാപ്നത്തിൽ കൂടെ ഉള്ള കണക്ഷൻ അടിപൊളി… ആ പോത്തിനെ കലെ വരെ അടികൻ പറഞ്ഞേരെ..ഇനി ഞാൻ പറയതോണ്ട് ചെയ്തില്ലെന്ന് വേണ്ട…
    ഇനി ഇപ്പൊ താക്കോലിന്റെ തുള കുടി കണ്ടു പിടിക്കണം..മിക്കവാറും..അതു അല്ലെ വേണ്ട..

    പിന്നെ അപ്പുറത്തും നിന്നും ഇങ്ങോട്ട് പറച്ചു നട്ടപ്പോൾ ഞങ്ങൾ എങ്ങനെ പോകാനാ..ചങ്കും പറിച്ചോണ്ടു അല്ലെ പൊന്നേ..അതു വരെ വരാത്ത സൈറ്റിൽ വന്നു ഇപ്പൊ അവിടേം ഇവിടേം അയി..ആരോട് പറയാൻ ആരു കേൾക്കാൻ
    .
    പിന്നെ കമെന്റ ഇന്നു വന്നാലും കഥ 1.30യോട് കൂടി ഫിനിഷ് ചെയ്തു..പിന്നെ കാമുകി വായിക്കാൻ പോയി… അപ്പൊ ബാക്കി ഭാഗം സ്വസ്ഥം ആയി എഴുതുക..ഓൾ ദി best…

  18. Waiting you are rocking

  19. ഹർഷാപ്പി പതിവ് പോലെ തന്നെ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്…

    അപ്പൊ പാറു അവളുടെ നിയോഗത്തിലേക്ക് അടുക്കുക ആണ് നമ്മുടെ ആദിശങ്കരനും…

    പാറു അവൾ കുറച്ചു അനുഭവിക്കട്ടെ അവൾ ഈ കേൾക്കുന്നതിന്റെ ഇരട്ടി നമ്മുടെ ചെക്കൻ അനുഭവിച്ചത് അല്ലെ…

    നാഗ തല തുറപ്പോൾ കിട്ടിയാൽ താക്കോൽ അത് എന്തിന്റെ താക്കോൽ ആയിരിക്കും ??

    വരമതിരുചിതീരം അത് ഇപ്പൊ എന്താണ് ഒരു എത്തും പിടയും ഇല്ലല്ലോ

    പാട്ടി അമ്മയും അപ്പുവും എങ്ങനെ ആണ് ഇത്ര കണക്ഷൻ അവർ തമ്മിൽ എന്തെങ്കിലും ബന്ധം കാണുമായിരിക്കും…

    അഴകേശൻ മന്ത്രവാദി അയാൾ ഉടായിപ്പ് ആണ് എന്ന് എനിക്ക് തോന്നിയിരുന്നു അത് സത്യമായി….

    “സുന്ദരി നീയും സുന്ദരൻ നാനും സെർന്നിരുന്താൽ തിരു ഓണം ,,,

    സുന്ദരി നീയും സുന്ദരൻ നാനും സെർന്നിരുന്താൽ തിരു ഓണം ,,,”

    പാവം സപ്പുണ്ണി എന്തൊക്കെ മോഹങ്ങൾ ആയിരുന്നു എല്ലാം ഗുദാ ഹവാ ????

    തെരുവ്സർക്കസുമായി വന്നു നൃത്തം ചെയ്യുന്ന കാഞ്ചനയും വനറോജയും പിന്നെ പൂങ്കോടിയും

    എന്നാലും അവർ ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയില്ല എന്നാലും എന്റെ ശപ്പുണ്ണി ???

    ഭാർഗവ ഇല്ലത്തെ നാണം കെടുത്താൻ ശ്രമിച്ച എല്ലാത്തിനും പൊട്ടിച്ചത് നന്നായി എന്തായാലും അപ്പുവിന് മിഥിലയിൽ ഹീറോ പരിവേഷം കിട്ടിയത് എനിക്ക് ഇഷ്ടപ്പെട്ടു ???

    പിന്നെ തേന്മൊഴി അവളെ എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു അത് പോലെ ഒരു യക്ഷി എന്റെ അടുത്തേക്ക് വഴി തെറ്റി എങ്കിലും വന്നാ മതിയായിരുന്നു ??

    നമ്മുടെ ആശാൻ അടിപൊളി ആക്കി നാഗമണി കൂടെ ഉള്ളപ്പോൾ നമ്മുടെ ആദിശങ്കരന് എന്ത് പറ്റാൻ ആണ് അത് തെളിയുകയും ചെയ്തു…

    ഇനി എന്തൊക്കെ ചെയ്താലും പാറു എന്നും അപ്പുവിന്റെ ഉള്ളിൽ ഉണ്ടാവും…

    യമുനയും നരനും അവർ ഒന്നാവാൻ പോവാണ് അതും നമ്മുടെ അപ്പു കാരണം ❣️❣️

    പണ്ട് അപ്പു പാറു ഉപയോഗിച്ച ചെരുപ്പ് സൂക്ഷിച്ചു വച്ചു പിന്നെ അവൻ അത് പാപനാശിനിയിൽ ഒഴുക്കി ഇപ്പൊ പാറു അവൻ ഉപയോഗിച്ച പാത്രവും കപ്പും ഉപയോഗിക്കുന്നു ആഹാ ഒരു ഒന്നൊന്നര ഭൃഗു ???

    രാക്ഷസ ശക്തികളെ തോൽപ്പിക്കാൻ ആയി കൊണ്ടു വന്ന ബ്രാഹ്മണ യോദ്ധാവ് അപ്പുവിന്റെ പൂർവ ജന്മം ആണോ എന്ന് സംശയം ഇല്ലാതില്ല ??

    അപ്പുവിന് ഇപ്പൊ ഇരുപത്തിഏഴ് വയസ് ഉത്സവം നടന്നിട്ട് അത്രയും വർഷം ആയി അപ്പോ ഒന്ന് ഉറപ്പ് ആണ് ആദിശങ്കരൻ അവൻ ആ ഉത്സവം നടത്തും അത് ഇപ്പൊ ഏത് കറുവാടികൾ വന്നാലും ഒന്നും നടക്കാൻ പോണില്ല…

    അപ്പു ,,,അത് രണ്ടു പേര്‍ പിടിച്ചാല്‍ മാത്രമേ പൊക്കാന്‍ സാധിക്കൂ , അത്രയും ഘനം ഉണ്ട് ,, ഞാൻ ചെറുപ്പത്തില്‍ ഒരിക്കൽ എടുക്കാൻ നോക്കിയതാ ,, സാധിച്ചില്ല ”

    ഈ ആയുധം എന്തേണ്ടവൻ ആണ് എന്ന് ആർക്കും അറിയില്ലല്ലോ…

    പാറുവിനു ശിവരഞ്ജനും ഇപ്പൊ വിരക്തി തോന്നുന്നുണ്ട് അത് പതുക്കെ കൂടി അവർ പിരിഞ്ഞോളും ???

    “കൈലാശ് പുരി റെയിൽവേ സ്റ്റേഷൻ ,,അത് തന്നെ ആണ് കാരണം ,,കൂടുതൽ ഡീറ്റൈൽ ആയി കഥ മുന്നോട്ടു പോകുമ്പോ മനു മനസിലാക്കും ”

    അത് എന്തായിരിക്കും കാരണം ???

    ,”ചേച്ചി ,,,എനിക്കും അനുവിനും ഇപ്പോ ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത് അപ്പുനെയും പാറുനേയും ഒരു തവണ കാണണം ,,, എന്ന് മാത്രാ ,,,അവരിപ്പോ ഒരുമിച്ചു സുഖായി ജീവിക്കുന്നുണ്ടാകും ല്ലേ ,,,” അവൻ എന്നിട്ടു വീണ്ടും കായലോളങ്ങളെ നോക്കി

    പെട്ടെന്ന് ചിന്നുവിന്റെ മുഖം വല്ലാതെ ആയി ,,അവൾ അത് മറച്ചുവെച്ച് ,,,ചിരിയോടെ ബാക്കി തുട൪ന്നു

    എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്…

    അൻപ്ശെൽവ കറുവാടിയും അവന്റെ കൂട്ടാളികൾക്കും കൊടുത്തത് നന്നായി…

    ഇനി ഏത് മാണിക്യൻ കാള വന്നാലും ഒന്നും ഉണ്ടാവില്ല കാരണം അത് ആദിശങ്കരൻ ആണ് അവൻ അപരാജിതൻ ആണ് ??

  20. Harshetaa oru randu pagum koodi kazhinnittu stop akiyal mathiyayirunnu?..
    Innale rathri thanne full vayichu theerthu poliyayirunnu. Pinne harshetaa aaa yakshiyude part athenikkishtappettilla sundhariyayum aroopiyYokke varunnathum onnum brain accept cheyyunnilla. Aa scenokke comedy ayirunnu but logic illa. Ithoru myth story anennariyam ennal enikku logic wise accept cheyyan kazhiyathathayi onnum ithuvare njan ee storyil ithu vare kandilla. Chilappol ee yakshiyilonnum viswasamillathathu kondavam.ee dhurathmavu ennathokke oru negative energy mathramanu harshetaa

  21. ഹർഷേട്ടാ

    ഇന്നലെ നട്ടപ്പാതിരയ്ക്ക് ആണ് വായിച്ചു തുടങ്ങിയത് അതോണ്ട് കമന്റ്‌ ഇടാൻ സാധിച്ചില്ല മഴയൊക്കെ ആയോണ്ട് കറന്റ്‌ ഉണ്ടായിരുന്നില്ല ഫോൺ നെറ്റ് ഓഫ്‌ ആക്കിയിട്ടു നൈറ്റ്‌ ആയപ്പോൾ വായിച്ചു തുടങ്ങി ചാർജ് തീരാറായാലും കറന്റ്‌ ഉണ്ടാവൂലോ ആ ടൈം
    രാവിലെ ഒരു ആറ് മണിക്കാണ് വായിച്ചു തീർന്നത്

    കഥ അടിപൊളി ആയിട്ടുണ്ട്

    ഇപ്രാവശ്യം പാറുവിന് സ്ക്രീൻ സ്പേസ് നല്ലോണം ഉണ്ട് അത് നന്നായി അവളിലെ മാറ്റം ഒക്കെ അടിപൊളി ?

    ഇപ്പോൾ വിളിച്ചാൽ ഫോൺ എടുക്കുന്നുണ്ടല്ലോ ദേഷ്യപ്പെട്ടാലും അത് തന്നെ വല്യകാര്യം ആണ്

    യക്ഷി കഥ കൊള്ളാം ഒരു ഹോറർ എഫക്ട് കിട്ടി ആ നായകൾ ഓടിക്കുന്നതും ഓരി ഇടുന്നതും ഒക്കെ കുറച്ചു എഫക്ട് കാരണമായി
    പൊത്തുകലാൻ അത് പണ്ട് ഒരു സ്റ്റോറി പറഞ്ഞു കേട്ടിരുന്നു പറ്റിക്കാൻ വേണ്ടി കുതിരക്കുളമ്പ് വച്ചു തീപ്പട്ടി വീഴുന്നതും എടുക്കാൻ കുനിയുമ്പോൾ കാല് കണ്ടു പേടിച്ചു ഓടിയത് ഒക്കെ അതിൽ നിന്ന് ഇൻസ്പിർഡ് ആയതാണോ
    സർക്കസ് ടീം ആണ് ആൾകാർ അതിന് പിന്നിലെ ഉള്ളുകളി ഒക്കെ കണ്ടുപിടിച്ചപ്പോൾ ആദിയിലെ ആ അന്വേഷണ ബുദ്ധി ഇഷ്ടപ്പെട്ടു

    പെരുമാൾ മച്ചാൻ കൊള്ളാം സ്നേഹം ഉള്ള ആളാണ് തലകുനിയേണ്ടി വന്നാലും ഒരുമിച്ചെന്ന് പറയാൻ കാണിച്ച ആ മനസ്സ് ? ഇനി ആ അസൂയ കൂടി പോയാൽ ചെങ്ങായി സെറ്റ് ആണ്

    തെന്മോഴിയെ ഇഷ്ടം ആയി കൊള്ളാം ഒരു പാവം യക്ഷി ആയിരുന്തലും മോഹവല്ലി ?
    തേൻമൊഴി സ്റ്റോറി ഒക്കെ അറിയുന്നൊണ്ട് ദേഷ്യം ഒന്നും തോന്നില്ല പാവം തോന്നി
    തേൻമൊഴി പാറുവിനെ കുറിച്ച് പറയുന്നതും അത് നിഷേധിക്കുമ്പോൾ പാറു രൂപത്തിൽ വന്ന് തൊട്ടപ്പോൾ സമ്മതിക്കുകയും മുഖം മാറിയപ്പോൾ അകറ്റുകയും ചെയ്തു അത് അവനും മനസ്സിലാക്കി കൊടുത്തു ഉള്ളിൽ തന്നെ ഉണ്ടെന്ന് ആ ഡയലോഗ് ഒക്കെ ഇഷ്ടം ആയി
    കുലദൈവം ആയി ആരാധിക്കുന്നതും പലപ്പൂക്കൾ നിറമാറുന്നതും ഒക്കെ നന്നായിരുന്നു

    നരൻ പുള്ളി കൊള്ളാം എല്ലാം മനസ്സിൽ വച്ചു നടക്കുവാരുന്നു അല്ലെ ഞാൻ കരുതിയത് പുള്ളിക്ക് വല്ല മാരക അസൂഗവും ആവും അതോണ്ട് ഒഴിഞ്ഞു മറുവന്നു ആ കല്യാണം നിശ്ചയിച്ച രീതി കൊള്ളാം ?

    ശപ്പുണ്ണി വീണ്ടും വിചാരിച്ചതിലും ടെറർ ആണല്ലോ ഒരാളെ കൊല്ലാൻ ഉള്ള പ്ലാൻ ഒക്കെ ഇടുന്നു തേന്മാവിൻകൊമ്പത്തിലെ അപ്പകളയെ പോലെ ആണെന്ന് തോന്നുന്നു

    പരശുനെ കൊണ്ട് പറഞ്ഞത് ഒക്കെ കൊള്ളാം ആ ശ്രീകൃഷ്ണ പരുന്ത് വന്ന് പാറുവും ആയി ബന്ധം ഉള്ള വല്ലതും പറയുന്നു കരുതി ഇത് ശിവശൈലം കണക്റ്റഡ് അല്ലെ
    കുറുവടികൾ ആയി ഒരു ഒന്നൊന്നര fight അണിയറയിൽ ലോഡിങ് ആണെന്ന് തോന്നുന്നു

    വൈഗ തന്നോട് അടുക്കുന്നത് പ്രണയം ആണെന്ന് എന്തുകൊണ്ട് അപ്പുവിന് മനസ്സിലാകുന്നില്ല ഇത് ഇപ്പഴേ പറഞ്ഞുമനസ്സിലാക്കിയില്ലെങ്കിൽ ഒരു വില്ലത്തി ആവും അവൾ

    നാഗവിഗ്രഹം താക്കോൽ ആ പുതിയകോഡ് ആഹാ ഇനി അത് തപ്പണം ഇനി അറിയുന്ന പുള്ളി ഉത്സവം ആയാൽ വരാതിരിക്കുമോ

    നരേന്റെ ഫാമിലി കൊള്ളാം എല്ലാരേം ഇഷ്ടം ആയി

    ലാസ്റ്റ് fight scene ഇഷ്ടം ആയി കൊള്ളാം

    പാറു വിളിച്ചപ്പോൾ ആ രുദ്രക്ഷ നിറമാറ്റം ഒന്നും പറഞ്ഞു ഇല്ല
    പാറുവിന്റെ ഇപ്പോഴ്ത്തെ മാറ്റം അത് കൊള്ളാം വഞ്ചി ഒരുവിധം കരയ്ക്ക് അടുക്കുമ്പോൾ മാലിനി ഒടക്ക് ആണല്ലോ
    ശിവ പാവം എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
    എന്നാലും അവൾക് പ്രേമം അല്ലല്ലോ ജസ്റ്റ്‌ സ്നേഹം അല്ലെ
    ആ ഫ്രണ്ട്ഷിപ്പ് കിട്ടിയാൽ വിണ്ടും ശിവ ശിവ എന്നാകുമോ
    ഇപ്പോൾ അവൾക് മിണ്ടാൻ പോലും താല്പര്യം ഇല്ല
    ആ പ്ലേറ്റ് ഒക്കെ തപ്പിപിടിച്ചതും കപ്പിൽ ചായ കുടിക്കുന്നതും ഒക്കെ കൊള്ളാം !??

    ആയുസില്ല എന്ന് പറഞ്ഞത് അവൾക് ഓർമ്മയുണ്ടോ എന്നാലും അങ്ങനെ പറഞ്ഞപ്പോൾ ഒരു വിഷമം ?

    എന്നാലും അപ്പു കാക്കും എന്ന് വിശ്വസിക്കുന്നു

    പാറു അപ്പൂവിനെ ആരല്ലാമോ ആക്കി അത് പ്രണയം ആയി രൂപാന്തരപ്പെടട്ടെ

    ലാസ്റ്റ് ആ ടെലിപതി കൊള്ളാം അപ്പുവിന്റെ ആപത്ത് മുൻകൂട്ടി ഫീൽ ചെയ്തു അവൾ പറഞ്ഞല്ലോ
    മാലിനി കലിപ്പ് ഇട്ടിട്ടോ സാധനങ്ങൾ എടുത്ത് മാറ്റിയാലോ അപ്പുവിനോട് ഇപ്പോൾ ഉള്ള മനോഭാവം അത്ര പെട്ടന്ന് പാറുവിനെ വിട്ടുമാറില്ല

    ചിന്മയി എന്തെ പെട്ടന്ന് ആ ചോദ്യം കേട്ടപ്പോൾ ഒന്ന് വല്ലാണ്ടായി അപ്പോൾ പാറു മരിച്ചോ അതോ പാറു ശിവ മാരീഡ് ആയോ അതറിയാൻ 3 ഭാഗം വെയിറ്റ് ചെയ്യണമല്ലോ

    ശിവ ഇങ്ങോട്ട് പറഞ്ഞത് എല്ലാം പാറുവിന്റെ മനസിലെ മാറ്റം അല്ലെ മറ്റൊരാളോട് ഉള്ള സംസാരം, സംസാരിക്കണമല്ലോ എന്ന രീതിയിൽ ഉള്ള അടുപ്പം,ഇനി ശിവയ്ക്ക് വല്ല ഡൌട്ട്

    എല്ലാം കൊണ്ടും ഈ ഭാഗം കൊള്ളാം കളർ ആയിട്ടുണ്ട്

    അപ്പോൾ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

  22. Dear harshan,
    ഞാൻ ആദ്യമായി ആണ് ഒരു കമന്റ്‌ ഇടുന്നത്, ഞാൻ എല്ലാ പാർട്ടും 3/4 തവണ വായിക്കാറുണ്ട് എല്ലാ പാർട്ടും അടിപൊളി, ഇതിൽ എന്റെ കാര്യം പറയുക ആണെങ്കിൽ വൈഫും ഒരു മോനും ഉള്ള ആൾ ആണ് ഞാൻ, 34ആം വയസിൽ പ്രൈവറ്റ് ജോലി ഉപേക്ഷിച്ചു psc ക് വേണ്ടി കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു, അതിന്റെ ഇടയിൽ ഇത്തിരി ഒരു സുഖം കിട്ടാൻ വേണ്ടി നെറ്റിൽ പരാതിയപ്പോഴാണ് സൈറ്റിൽ അപാര കമെന്റുകളോടെ അപരാജിതൻ കാണുന്നത് ജസ്റ്റ്‌ ഒരു പാർട്ട്‌ വായിച്ചു പിന്നെ വായിക്കണ്ട എന്നു കരുതിയ ഇടതു നിന്ന് ഇപ്പോ ഓരോ പാർട്ടിനും കാത്തിരിക്യാ, പഠിച്ചു കൊണ്ടിരിക്കുമ്പോൾ മ്മളെ നെക്സ്റ്റ് പാർട്ട്‌ date ബ്രോ പറയുമെങ്കിലും അതിനു 2ഡേ മുൻപ് സൈറ്റിൽ വെറുതെ ഇടക് നോക്കി പോകും അത്ര അടിപൊളി ആണ് ഓരോ പാർട്ടും, ആശംസകൾ ബ്രോ അപ്പോൾ സെപ്റ്റംബർ 29 നു തൊട്ട് മുൻപ് കാണാം, ലക്ഷ്യം നിറവേറ്റി കഴിഞ്ഞാൽ സ്ഥിരമായി ഇതിൽ കമന്റ്‌ ഇടാൻ ഞാൻ ഉണ്ടാവും, കൊറോണ കാരണം എക്സാം നീണ്ടു പോവുകയാണ്, അപ്പോ ബൈ waiting for next part

  23. ഇപ്പോൾ വന്ന് വന്ന് ഈ കഥ ഒരു addiction ആയി മാറി ?
    “ഉറക്കത്തിലെ സ്വപ്നത്തിലെ , ഉറക്കത്തില്‍ അവനറിയാതെ എങ്ങോ ഒഴുകുന്ന പോലെ ഒരു തോന്നല്‍ വന്നു , സ്വപ്നത്തിലെ ഉറക്കത്തില്‍ വീണ്ടും മറ്റൊരു സ്വപ്നം അവന്‍ കാണാന്‍ തുടങ്ങി”
    ഈ ഭാഗം വായിച്ചപ്പോൾ “inception” സിനിമ ആണ് ഓർമ്മവന്നത് ?.
    അവസാനം വല്ലാത്ത ഒരു ഭാഗത്ത്‌ ആണ് കൊണ്ട് നിർത്തിയത്… ഇനി മൂന്ന് ആഴ്ച്ച കാത്തിരിക്കണം എന്നത് ആണ് സങ്കടം ?

  24. ഫസ്റ്റ് പാർട് മുതൽ വായിക്കുന്ന ഒരാളാണ് ഞാൻ ആദ്യയിട്ടാണ് ഒരു കമെന്റ് ഇടുന്നത്…ഇങ്ങെള് പൊളിയാണ്. ഇത്രയൊക്കെ റെഫർ ചെയ്ത എങ്ങിനെയാ എഴുത്തുന്നെ…സൂപ്പർ ആണ്. ആദി നരന്റെ ഒരു ചോരയിലാണോന്ന് ഒരു സ്മെൽ അടിക്കുന്നുണ്ട്…എന്തായാലും ബാക്കി ഭാഗം വായിക്കാൻ കാത്തിരിക്കാണ്

Comments are closed.