അപരാജിതൻ 16 [Harshan] 10073

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. kadha nannayittund
    pettenn theernupoyapole
    ??????????????????????????????????????????????????????

  2. ഹർഷേട്ടാ ???????????????❤️❣️❣️❣️❣️

    നമ്മുടെ കണ്ണേട്ടൻറെ നല്ല പാതി ഇന്ദു ചേച്ചിക്കും, അവരുടെ പൊന്നും കുടമായ അരൂഹി മോൾക്കും ഇതിലും മികച്ചൊരു ബർത്ത്ഡേ സമ്മാനം വേറെ ആർക്കും കൊടുക്കാൻ സാധിക്കില്ല….?????❤️❣️

    ഇനി റിവ്യൂവിലേക്ക് വരാം ?

    അപ്പു ഇന്ദുവിനെ കാണുന്നതും, നാഗരൂപത്തിൽ നിന്നും രഹസ്യതാക്കോലും, കോഡ് വാക്ക് കണ്ടുപിടിച്ചതും പൊളിച്ചു…

    സർക്കസ്കാരും ആ ദുർമന്ത്രവാദിയും പിന്നെ ഗ്രാമതലവിയുടെ സഹോദര പുത്രനും ചേർന്നു വർഷങ്ങളായി നടത്തിവരുന്ന തട്ടിപ്പ് പുറത്തു കൊണ്ടു വരുന്ന ഭാഗമാണ് ഈ ഭാഗത്തിന്റെ തന്നെ ഹൈലൈറ്റ്…..

    ഇപ്പോഴും സമൂഹത്തിൽ ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ ഊട്ടിയുറപ്പിച്ചു അതിലുടെ ലാഭം കൊയ്യുന്ന സാമൂഹികവിരുദ്ധരെ തുറന്നു കാട്ടിയതിന് ഹർഷേട്ടനെ അഭിനന്ദിക്കുന്നു…???

    അതിലുടെ വീണ്ടും അപ്പുവിന്റെ അന്വേഷണ ബുദ്ധി ശക്തിയുടെയും, ധൈര്യത്തിൻറെയും ആഴം വീണ്ടും പ്രേക്ഷകർക്ക് കാട്ടിത്തന്നു…

    അപ്പുവും,തേന്മോഴി എന്ന യക്ഷിയും തമ്മിലുള്ള ഫൈറ്റ് ആശാന്റെ ശക്തി വിളിച്ചോതി..

    തേന്മോഴി പാറുവായി, അപ്പുവിന്റെ അരികിലേക്ക് എത്തിയപ്പോൾ തന്നെ അപ്പുവിന്റെ വൈരാഗ്യത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണു….

    തേന്മോഴിയെ നാഗമണിയുടെ ശക്തിയോടെ ഏഴിലം പാലയിൽ കുടിയിരുത്തി ജീവിച്ചിരുന്നപ്പോൾ കിട്ടാതിരുന്ന അംഗീകാരം നൽകി നാടിന്റെ രക്ഷകയായി അമ്മ സ്ഥാനം നൽകി കുടിയിരുത്തിയതിലൂടെ ഒരു പ്രത്യേക വിഭാഗത്തിൻറെ വിശ്വാവാസത്തിന് ഹർഷേട്ടൻ ഒരു മങ്ങലും വീഴ്ത്താതെ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ… ???

    അപ്പുവിന്റെ പ്ലാനിങ്ങിൽ യമുനയോടുള്ള നരേട്ടൻറെ സ്നേഹം പുറത്ത് കൊണ്ട് വന്നു അവരുടെ കല്യാണം ഉറപ്പിച്ചതിലും, നരേട്ടൻ സംശയിച്ചത് പോലെ മറ്റൊരു അസുഖങ്ങൾ ഒന്നും തന്നെയില്ല എന്നു അറിയാൻ സാധിച്ചത് ഒരുപാട് സന്തോഷം നൽകി…

    യമുന ചേട്ടത്തിയുടെയും നരേട്ടൻറെയും മസിൽ പിടിച്ചുള്ള പ്രണയം വേറെ ലെവൽ ???

    നരേട്ടൻറെ അമ്മ ഇനി പാലിയത്തേക്ക് തിരിച്ചു പോകണ്ടെന്നും, എത്രരൂപ ആണെങ്കിലും ബാക്കി പൈസ അടച്ചു തീർക്കാമെന്ന് പറയുന്ന ഭാഗത്ത്, അതെന്നും ആവശ്യമില്ല. അർഹതയില്ലാത്ത കാര്യങ്ങൾ ആഗ്രഹിക്കരുതെന്ന് ലക്ഷ്മി അമ്മ പറഞ്ഞിട്ടുണ്ടെന്ന് അപ്പു പറയുന്ന ഭാഗം എന്തോ ഇഷ്ടപ്പെട്ടില്ല. കാരണം നരേട്ടൻറെ ഫാമിലിയുംമായി അപ്പുവിന് ഒരു ബന്ധവുമില്ല എന്നുള്ള അറിവ് സങ്കടം നിറച്ചു. എന്തുകൊണ്ടോ നരേട്ടൻറെ അനുജനായി അപ്പുവിനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്…?

    വൈഗ യുടെ പ്രണയം ദിനം പ്രതി വർദ്ധിച്ചു വരികയാണ്. വൈഗ വളരെ പാവം കുട്ടിയാണ്. പാറുവിനെപ്പോലെയല്ല, അപ്പു അവളുടെ മനസ്സ് അധികം വേദനിപ്പിക്കാതെ തന്നെ പറഞ്ഞു മനസ്സിലാക്കി ഈ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു… പാവം പെൺകുട്ടി ഇങ്ങനെ ഒരു ? അർഹിക്കുന്നില്ല..

    നരേട്ടൻറെ ഫാമിലി ചരിത്രവും, പരശുരാമന്റെ ആയുധത്തിന്റെ കഥ പാറുവിൻറെ ചങ്ങാതി കൃഷ്ണപരുന്ത് അപ്പുവിനെ കൂട്ടിക്കൊണ്ടു പോയി കാണിക്കുന്നതിലുടെ ആ ഉത്സവത്തിന്റെ പ്രധാന്യവും സൂത്രത്തിൽ പറഞ്ഞു. ഒപ്പം കാലകേയനെ ഇല്ലാതാക്കാൻ അപ്പുവിനെ തേടി ആ ആയുധം അവന്റെ കൈകളിൽ എത്തുമെന്നും… ഹെവി ഐറ്റം ലോഡിംഗ് ????????

    നരേട്ടൻറെ അമ്പലത്തിലെ ഉത്സവം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെയും, അവരുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ വരുന്നവർ അപ്പുവിന്റെ ഷോയ്ക്കുള്ള ഇരകളാണ് … കട്ട വെയിറ്റിംഗ് ഫോർ ദാറ്റ് വില്ലൻസ് ❣️❣️❣️??

    അപ്പുവിന് കണ്ണ് അടയ്ക്കുമ്പോൾ കൃത്യമായി ഏറ് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നത്. പാറു ദൈബം ഇഫക്ട് ആണോ…???? സംതിങ്ങ് ഫിഷി ?

    ശപ്പുണ്ണി ശരിക്കും അൺടോൾഡ് ടെറർ തന്നെ ??

    പാറുവിൻറെ ഇപ്പോഴത്തെ അവസ്ഥയിൽ ചിരിയാണ് തോന്നുന്നത്….??????

    ആശാൻ, ആള് ശരിക്കും പുലിയാണ് കേട്ടോ ? അപ്പുവിനെ സ്വപ്നത്തിൽ കൂടി പാറുവിനെ കാണിക്കുന്നു. പാറുവിൻറെ മടിയിൽ അവളുടെ ശബ്ദത്തിൽ കൂടി അപ്പു സ്വപ്നത്തിൽ തന്നെ മറ്റൊരു സ്വപ്നത്തിലേക്ക് വഴുതി വിഴുന്നു. അങ്ങനെ ആര് കാരണമാണ് അപ്പുവിന് പാറുവിനെ നഷ്ടമായാതൊ, അതെ പാറുവിൽ കൂടി തന്നെ ലക്ഷ്മി അമ്മയെ അപ്പുവിന് കാട്ടിക്കൊടുക്കുന്നു. പാറുവും_ലക്ഷ്മി അമ്മയും അപ്പുവിന് എത്രത്തോളം പ്രിയപ്പെട്ടവരാണെന്ന് പറയാതെ പറഞ്ഞു വേറെ ലെവൽ ചിന്ത???

    ഹാ….!!! ഭൃഗു ?❣️

    മനു, പാറുവും_അപ്പുവും ഇപ്പോഴും ഒരുമിച്ച് സുഖമായി ജീവിക്കുന്നില്ലെ എന്ന ചോദ്യത്തിന് ചിന്മയിയുടെ മൗനം തന്നെ … ????? കഥയുടെ ക്ലൈമാക്സ് എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു…

    മനു മരിക്കാൻ തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷന് എന്താണ് ഇത്ര പ്രത്യേകത….???

    വൈഗയും, കൂട്ടുകാരെയും സംരക്ഷിച്ച ഫൈറ്റ് സീൻ ഒരു ഗുമ്മ് ഇല്ലാതെ പോയി… വില്ലന്മാർ വെറും മൊണ്ണ ആയത് കൊണ്ടാണ്… പിന്നെ ആ ഫയറ്റ് ശരിക്കും നല്ല ക്ലീഷേ സീൻ ആയി മാറിയിരിക്കുകയാണ്..ം

    പിന്നെ നമ്മുടെ ജല്ലിക്കെട്ട് ക്ലൈമാക്സ് ട്വിസ്റ്റ് ഒന്നും സംഭവിക്കില്ലെന്ന് അറിയാം കാരണം കാള എന്നത് നന്ദികേശൻ അല്ലെ ?? അപ്പുവിന് എന്തായാലും ആ കാളവഴി അപകടം ഉണ്ടാവില്ലെന്ന് അറിയാം. ആ രംഗം ഒന്ന് കോഴുപ്പിക്കാൻ പാറു, അപ്പുവിന് സ്വപ്നത്തിൽ അപകടം സംഭവിച്ചതുപോലെ കാണിച്ചു…. മാലിനി അമ്മയുടെ അവസ്ഥയാണ് ഇപ്പോൾ ശരിക്കും പരിതാപകരം മെന്റൽ പാറു ?????

    മൊത്തത്തിൽ തകർത്തു അടിപൊളി, പക്ഷെ ? ഈ പാർട്ടോടു കൂടി മിഥില എപ്പിസോഡ് കഴിയും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇനിയും ഒരു ഭാഗം കൂടി…?

    സാരമില്ല കാത്തിരിക്കുന്നു…. അടുത്ത ഭാഗത്തിൽ വരാനിരിക്കുന്ന വെടിക്കെട്ടിനായി …??????❣️❣️❣️❣️❣️❣️❣️❣️❣️

    ഇനിയുള്ള മൂന്ന് ആഴ്ചത്തെ കാത്തിരിപ്പ് ????

    നന്ദി ? ഹർഷേട്ടാ ?❣️?❣️?❣️?❣️??❣️❣️

  3. പ്രിയ ഹർഷൻ,
    ആദിശങ്കരന്റെ അഴിഞ്ഞാട്ടം തന്നെ ഈ അദ്ധ്യായം തെന്മോഴിയെ കുടിയിരുത്തുന്ന എഴുത്തൊക്ക് സൂപ്പർ കഥയെ ഒരു ഉത്സവ മൂഡിലേക്ക് കൊണ്ട് പോയി. ഇടയ്ക്കിടെ എത്തുന്ന പാറു മനസ്സിൽ വിങ്ങലുണർത്തുമെങ്കിലും നിയോഗങ്ങൾ തീർക്കാനുള്ളത് കൊണ്ട് അപ്പുവിന്റെ കലിപ്പ് അങ്ങനെ നിൽക്കട്ടെ
    ഹർഷൻ എന്ന എഴുത്തുകാരന്റെ അതി ഗംഭീര പടയോട്ടം…. ആശംസകൾ…

  4. യക്ഷിക്കഥ നന്നായിരുന്നു.
    അതുപോലെ കാളയുടെ ക്ലൈമാക്സ്..
    അത് എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയുണ്ട്. പക്ഷെ ഇതൊന്നും അല്ല, ഇതിനപ്പുറം ആ എഴുത്തു വായിക്കാൻ ആണ് കാത്തിരിക്കുന്നത്.
    ആരാണ്, എന്താണ് അപ്പു?
    എന്തായാലും റിസ്ക് എടുത്തു എഴുതുന്നതിനെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല.
    ആശംസകൾ.

  5. Harshetta…
    Adipoli
    Adipoli
    Adipoli
    Chekkan enthayalum kalaye merukum eniku urappa.

  6. അസാദ്യം ഹർഷൻ ചേട്ടാ…… ഈശ്വരൻ കനിഞ്ഞു തന്ന വരദാനം..
    ഞൻ ഇന്നലെ ഏവൂർ അമ്പലത്തിൽ ഇരുന്നു ആണ് ഇതു വായിച്ചത് വേറെ ഒന്നും ഇന്ന് അഷ്ടമി രോഹിണി അല്ലെ അപ്പോൾ ഇന്നലെ അമ്പലത്തിൽ ആയിരുന്നു.. എന്താ ഫീൽ.. അസ്സാദ്യം എക്ഷിയുടെ ശാപ മോക്ഷവും, പാറുന്റെ ആദിയോടുള്ള സ്നേഹവും, ലാസ്റ്റ് ആ ഫൈറ്റും എല്ലാം ഗംഭീരം.. പിന്നെ ഒരു സംശയം രജസ്വല ആയി ഇന്ന് പറഞ്ഞു.. അപ്പോൾ കൃഷ്ണ പരുന്തിനു പഴം കൊടുത്തു എന്ന ഭാഗം അത് പിടി കിട്ടിയില്ല ആ സമയത്തു ഇങ്ങനെ ഒക്കെ ചെയ്യാമോ.. ആദി തന്റെ ആ കുടുംബത്തിലെ ആണോ എന്ന് ഒരു സംശയം നരേട്ടന്റെ അനിയൻ തന്നെ കാരണം ആ ആയുധം, പിന്നെ വയ്യാതെ കിടക്കുന്ന അമ്മുമ്മ…. നാരായണ, നാരായണ.. യക്ഷി ഭാവം മാറി ദേവി ചൈതന്യം പുണ്ട പാല മരത്തിൽ കുടി ഇരുത്തിയ ആ ദേവി വരെ ആദിയെ തൊഴുന്നു അപ്പോൾ എന്താണ് ആദി എന്ന് വ്യക്തo…ഹര ഹര മഹാദേവ്.. ജയ് ആദിശക്തി

    1. രജസ്വല ആകുക എന്നാൽ ആശുദ്ധമാകുക എന്നല്ല അർഥം.
      അതാണ് ഒരു പെണ്ണിന്റെ മാതൃത്വം എന്നതിന്റെ ശ്രേഷ്ടത
      അതായതു സൃഷ്ടി ചെയ്യാൻ ഉള്ള കഴിവ്
      അത് ഈശ്വരന് മാത്രേ ഉള്ളു..
      ഒരു പെണ്ണ് രജസ്വല ആകുമ്പോ അവൾ ഒരുതരത്തിൽ ആദി പരാശക്തിയുടെ മാതൃ ഭവത്തിലേക് ഉയർന്നു..അവൾ ദേവി ആകും..

      ഒരു പൂജയിൽ പങ്കെടുത്തൽ ആ പൂജ പോലും അവൾക്ക് എത്തിച്ചേരും.
      കോവിലിൽ പോയാ അവിടെ ഇരിക്കുന്ന മൂർത്ഥിക്കു പോലും അവളിലെ ആദി പരാശക്തിയുടെ ഭാവം ആയ മാതൃത്വത്തെ കുമ്പിടേണ്ടി വരും…

      അതാണ് വിലക്കപ്പെടുന്നത്..

      കാലം മറിയപ്പോ ആർത്തവം അശുദ്ധി ആയി മാറി…

      അവൾ അശുദ്ധ ആണെങ്കിൽ ഗരുഡമൂർത്തി അവളെ കാണാൻ വരുവോ..

      1. അയ്യോ ഞാൻ അതിനെ ഒരിക്കലും വിലകുറച്ചു കണ്ടത് അല്ല.. ചോദിച്ചതെ ഉള്ളു…

  7. ആദ്യമായി കുേട്ടന് നന്ദി. പേജ് മറിക്കാതെ Scroll ചെയ്ത് വായിക്കാൻ സാധിച്ചതിന്. പിന്നെ ഹർഷൻ ഭായ് നിങ്ങളുടെ സൃഷ്ടിയെക്കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ല. അസാധ്യം എന്നേ പറയാൻ പറ്റൂ. ഓരോ സീനുകളും കോരിത്തരിപ്പിച്ചു കൊണ്ടിരിക്കുന്നു. വീണ്ടും ഒരു മുൾമുനയിൽ കൊണ്ട് ഈ പാർട്ടും. നിർത്തിയിരിക്കുന്നു. ഇപ്രാവശ്യത്തേത് ഒരു സാമ്പിൾ വെടിക്കെട്ടാണ് അല്ലേ. എന്തായാലും പൂരത്തിന് െ ടി കയറി. ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് ഇന്നു മുതൽ തുടങ്ങി.
    സ്നേഹത്തോെടെ സ്വന്തം
    MR

  8. Hello Harsha,

    ഈ കാളയെ വച്ച് മുന്നേ ഒരു കൊളുത്തിട്ട് വച്ചിരുന്നോ? അങ്ങനെ ഒരു സംഭവം ഓര്‍മയില്‍ ഉണ്ടല്ലോ! അങ്ങനെ മിഥിലയുടെ ഹീറോ ആയി അവരോധിച്ചു, ഇനി ശിവശൈലത്തിൽ എത്തണമെങ്കിൽ തകിട് വായിക്കാന്‍ ഗുരു എത്തണം. ഉത്സവത്തിന്റെ അന്ന് എത്തേണ്ടതല്ലേ…

    Total tension, lot of loose ends… ???
    Writers are psychos, keeps us waiting…??? But that is the best part, then readers are psychos… ?????????

    Great effort dear, thank you for the entertainment…

    Love and respect…
    ❤️❤️❤️???

  9. Next part enna വരാ….

  10. എന്ത് പറയാനാ ഹർഷൻ ബ്രോ ഇപ്രാവശ്യവും അതിഗംഭീരമായി കഥ മുന്നോട്ട് പോകുന്നു ശരിക്കും ആസ്വദിച്ചു വായിച്ചു…????????????
    എന്തൊക്കെ നടന്നാലും ഇല്ലെങ്കിലും അവസാനം അപ്പും പാറും ഒരുമിക്കണം ഇപ്പോഴും ഒരുമിച്ച് തന്നെ വേണം… When I was reading this story I feel reality… മനും അനും ഒരുമിച്ചു അപ്പിനേം പരുന്ം കാണണമെന്ന് പറഞ്ഞപ്പോൾ ചിന്നുന്‍റെ മുഖം വല്ലാത്ത വിഷമം തോന്നിയിരുന്നു അവർക്ക് ഒന്നും സംഭവിച്ചില്ല എന്ന് കരുതി മുന്നോട്ട് പോകുന്നു… അടുത്ത ഭാഗം വേഗം തന്നെ ഇടനേ

  11. എന്റെ പൊന്നു ഹർഷൻ ഭായ് സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും. കട്ട വെയിറ്റ്യിങ് അടുത്ത പാർട്ടിനായി. എന്നാണ് aduthathu

  12. അതി മനോഹരം…ഓരോ സീനും മനസിൽ പതിഞ്ഞു പോകുന്നു… വായിക്കുന്നതായി തോന്നുകെ ഇല്ല… ശെരിക്കും ഈ കഥയിൽ ഞാനും ജീവിക്കുന്നു… !!

  13. Ente ponnu harshaa annaa….ninga vanthu romba danger aahna aaal..antha aathishankaran vanthu athukkum mele…unga ezhuthu ezhuthum kathayum vanthu romba rombaa pramaaatham……..

  14. കിടിലൻ പാർട്ട്‌ അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്

  15. എന്റെ ഹർഷൻ ഭായ് നിങ്ങൾ മുത്താണ് മുത്ത്‌ എല്ലാപ്രാവശ്യം പോലെ ഇതും പൊളിച്ചു അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കട്ട വെയ്റ്റിംഗ് ബ്രോ അപ്പോ വീണ്ടും സന്ധിക്കും വരേക്കും വണക്കം അണ്ണാച്ചി

  16. പൊളിച്ചു harsha സൂപ്പർ

  17. മാണിക്യനല്ല അവന്റെ അപ്പൻ കാള വന്നാപോലും ആദിശങ്കരനെ ഒന്ന് തൊടാൻ പോലും സാധിക്കില്ല. ഹർഷാപ്പി എന്നെത്തേം പോലെ ഇൗ അധ്യായവും അടിപൊളി. കട്ട വെയ്റ്റിംഗ് ഫോർ മാണിക്യവധം. അല്ലേ വേണ്ട പാവം കാള ജീവിച്ചുപോക്കൊട്ടെ.

    1. Hello Harsha,

      ഈ കാളയെ വച്ച് മുന്നേ ഒരു കൊളുത്തിട്ട് വച്ചിരുന്നോ? അങ്ങനെ ഒരു സംഭവം ഓര്‍മയില്‍ ഉണ്ടല്ലോ! അങ്ങനെ മിഥിലയുടെ ഹീറോ ആയി അവരോധിച്ചു, ഇനി ശിവശൈലത്തിൽ എത്തണമെങ്കിൽ തകിട് വായിക്കാന്‍ ഗുരു എത്തണം. ഉത്സവത്തിന്റെ അന്ന് എത്തേണ്ടതല്ലേ…

      Total tension, lot of loose ends… ???
      Writers are psychos, keeps us waiting…??? But that is the best part, then readers are psychos… ?????????

      Great effort dear, thank you for the entertainment…

      Love and respect…
      ❤️❤️❤️???

  18. എന്റെ ഹാർഷേട്ടാ എന്താ ഒതൊക്കെ

    എന്റെ കണ്ണ് തള്ളി പോയി

    അത്രയും മനോഹരം അതിമനോഹരം

    സബാഷ്

    നമ്മുടെ ശപ്പുന്നി പൊളിയാണല്ലോ

    അപ്പോൾ വൈകയുടെയും മനസ്സിൽ പൂവിന്റെ മേൽ പൂവിട്ടുകൊണ്ടിരിക്കുകയാണല്ലോ
    .

    ദൈവമേ അപ്പൂന് ഒരു ആപത്തും വരുത്തല്ലേ ????

    അപ്പൊത് വീണ്ടും സന്ദിക്കും വരേക്കും വണക്കം

    എന്ന് സ്നേഹത്തോടെ

    നീങ്ങളുടെ കുഞ്ഞനിയൻ

    Dragons ?

  19. Machanz supper onnum parayan Ella Nalla cinema kanunna feelalle tharunnadhu

    Katta waiting ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  20. എല്ലാദിവസവും നോക്കുമായിരുന്നു വന്നോ എന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി അടുത്ത പാർട്ട്‌ ഉടൻ പ്രതീക്ഷിക്കുന്നു

  21. Harshan Bro…oru Rakshayum illya…Ee partum super. Waiting for next part…

  22. Ipo time 2:38 anlm
    Vayychu
    Comment nale

  23. Ho onnum parayaan illa…. Mass aayipoyi

  24. Ee partum polichu??????
    Idinu mumb 75part yendo aanu undavuka ennu paranjadayittanu orma 31climax anennum parayunnu season ayittaano plan allenkil plan mattiyitt 31il motham theerkkanulla paripadi aano?

    1. ꧁༺അഖിൽ ༻꧂

      മൂന്ന് ഭാഗം ആണ് കഥ 75+ part ഉണ്ട്…

      അതിലെ ഒന്നാം ഭാഗം 31പാർട്ട്‌

Comments are closed.