അപരാജിതൻ 16 [Harshan] 10072

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. കുട്ടപ്പൻ

    Vayich theerthitund ….poyi urangatte?

  2. Bro
    You just rocked as usual ??

  3. Harshetta poliii
    Oru reksheyum illa
    Aparajithan ente favourite Katha Anne ith ente manasil eppoyum undaavum
    Ella pravasyathe pole thane ee partum super ayitundd…
    September 27th vegam avan vendi kathirikunnu

  4. ഏട്ടാ..
    ഒരുപാട് ഇഷ്ടമായിട്ടോ.. എന്താ പറയാ.. വല്ലാത്ത ഒരു ഫീൽ. മിഥില എനിക്ക് ഒരുപാട് ഇഷ്ടം ആയി. പിന്നെ തേന്മൊഴി. അവൾക്ക് സംഭവിച്ച ദുരന്തത്തിനു പ്രായശ്ചിത്തം ചെയ്തല്ലോ. അതും വെറും ഒരു ആവാഹനം നടത്താതെ അവളിലെ തമോഗുണം ഇല്ലാതെ ആക്കി സാത്വിക ഗുണം നിലനിർത്തി ഗ്രാമത്തിലെ ദേവത ആകിയില്ലേ. അത് ഒരുപാട് ഇഷ്ടമായി. പിന്നെ നമ്മുടെ യമുന ചേച്ചിടെ കാര്യത്തിൽ തീരുമാനം ആക്കിയതിനു നന്ദി ഉണ്ട്. പാവം എത്ര നാളായി കാത്തിരിക്കാൻ തുടങ്ങിയിട്ട്.

    പിന്നെ ഈ പാർട്ടിലും എനിക്ക് സംശയം ഉണ്ട്. നാഗമണി അപ്പുവിന് അമ്മയെ കാണിച്ചുകൊടുത്തത് പാറുവിന്റെ മടിയിൽ കിടന്നു ഉറങ്ങുന്ന സ്വപ്നത്തിൽ ആണ്. ഇനി അമ്മയുടെ സ്നേഹം കിട്ടാൻ പാറു ആയി ചേരണം എന്ന് ആണോ?

    അത്പോലെ പാറുവിനും ശിവക്കും ഇപ്പൊ സംസാരിക്കാൻ പോലും തോന്നണില്ല.. ലക്ഷ്മിയമ്മ പറഞ്ഞപോലെ പാറു അപ്പുവിന്റെ ആയി മാറുക ആണോ?

    ദേവി പാർവതി പോലും ഭഗവാനെ പ്രീതി പെടുത്താൻ കഷ്ടതകൾ സഹിച്ചു കഠിന തപസ്സു ചെയ്തില്ലേ.. അത്പോലെ ആണോ പാറുവിനും പറഞ്ഞിരിക്കുന്നത്.?

    എല്ലാത്തിനും ഉത്തരമായി ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു. ഏട്ടൻ വേണ്ട സമയം എടുത്ത് കഥ തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ ഉണ്ട്. എല്ലാരും എപ്പോളും കഥ വേഗം തരാൻ പറയുന്നത് അവർക്ക് ഈ കഥയോട് ഉള്ള ഇഷ്ടം കൊണ്ടല്ലേ ഏട്ടാ… അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    അനിയൻ
    കൽക്കി

  5. ശെടാ.. ഇത് എന്ത് കഷ്ടമാണ്… 116 പേജ് വായിച്ചിട്ടും എങ്ങും എത്താത്ത പോലെ.. ഒരുപക്ഷേ ഇങ്ങനെ ഒറ്റ സ്ട്രെച്ചിൽ വായിക്കുന്നത് കൊണ്ട് ആകാം.. അല്ലെ… 31 ഭാഗം ആവുമ്പോൾ ക്ലൈമാക്സ് ആണ് എന്ന് കണ്ടു.. ഉള്ളതാണോ.. പണ്ട് 70+ അധ്യായം ആയിട്ട് ആണ് പ്ലാൻ ചെയ്തത് എന്ന് ബ്രോ പറഞ്ഞു എന്ന പോലെ ഒരു ഓർമ്മ.. ഇനി വീണ്ടും ആ കാത്തിരിപ്പിന്റെ ലോകത്തേക്ക്.. അപരാജിതന് വേണ്ടി

    1. ꧁༺അഖിൽ ༻꧂

      അബ്ദു മൂന്ന് ഭാഗം ഉണ്ട്…. മൊത്തം 75+ part…

      അതിലെ ഒന്നാം ഭാഗം 31 part…

  6. ഹോയ്.. ഞാൻ വായിച്ചു കഴിഞ്ഞല്ലോ ?

    1. ഞാന്‍ എപ്പഴേ വായിച്ചു കഴിഞ്ഞു

      1. ഞാൻ സ്ലോ ആണ്… മനസ്സ് ഇരുത്തി ശ്രദിച്ചു വായിക്കും

        1. അപ്പൂട്ടൻ

          ഞാനും

  7. ഹർഷേട്ടാ ???????????????❤️❣️❣️❣️❣️

    നമ്മുടെ കണ്ണേട്ടൻറെ നല്ല പാതി ഇന്ദു ചേച്ചിക്കും, അവരുടെ പൊന്നും കുടമായ അരൂഹി മോൾക്കും ഇതിലും മികച്ചൊരു ബർത്ത്ഡേ സമ്മാനം വേറെ ആർക്കും കൊടുക്കാൻ സാധിക്കില്ല….?????❤️❣️

    ഇനി റിവ്യൂവിലേക്ക് വരാം ?

    അപ്പു ഇന്ദുവിനെ കാണുന്നതും, നാഗരൂപത്തിൽ നിന്നും രഹസ്യതാക്കോലും, കോഡ് വാക്ക് കണ്ടുപിടിച്ചതും പൊളിച്ചു…

    സർക്കസ്കാരും ആ ദുർമന്ത്രവാദിയും പിന്നെ ഗ്രാമതലവിയുടെ സഹോദര പുത്രനും ചേർന്നു വർഷങ്ങളായി നടത്തിവരുന്ന തട്ടിപ്പ് പുറത്തു കൊണ്ടു വരുന്ന ഭാഗമാണ് ഈ ഭാഗത്തിന്റെ തന്നെ ഹൈലൈറ്റ്…..

    ഇപ്പോഴും സമൂഹത്തിൽ ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ ഊട്ടിയുറപ്പിച്ചു അതിലുടെ ലാഭം കൊയ്യുന്ന സാമൂഹികവിരുദ്ധരെ തുറന്നു കാട്ടിയതിന് ഹർഷേട്ടനെ അഭിനന്ദിക്കുന്നു…???

    അതിലുടെ വീണ്ടും അപ്പുവിന്റെ അന്വേഷണ ബുദ്ധി ശക്തിയുടെയും, ധൈര്യത്തിൻറെയും ആഴം വീണ്ടും പ്രേക്ഷകർക്ക് കാട്ടിത്തന്നു…

    അപ്പുവും,തേന്മോഴി എന്ന യക്ഷിയും തമ്മിലുള്ള ഫൈറ്റ് ആശാന്റെ ശക്തി വിളിച്ചോതി..

    തേന്മോഴി പാറുവായി, അപ്പുവിന്റെ അരികിലേക്ക് എത്തിയപ്പോൾ തന്നെ അപ്പുവിന്റെ വൈരാഗ്യത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണു….

    തേന്മോഴിയെ നാഗമണിയുടെ ശക്തിയോടെ ഏഴിലം പാലയിൽ കുടിയിരുത്തി ജീവിച്ചിരുന്നപ്പോൾ കിട്ടാതിരുന്ന അംഗീകാരം നൽകി നാടിന്റെ രക്ഷകയായി അമ്മ സ്ഥാനം നൽകി കുടിയിരുത്തിയതിലൂടെ ഒരു പ്രത്യേക വിഭാഗത്തിൻറെ വിശ്വാവാസത്തിന് ഹർഷേട്ടൻ ഒരു മങ്ങലും വീഴ്ത്താതെ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ… ???

    അപ്പുവിന്റെ പ്ലാനിങ്ങിൽ യമുനയോടുള്ള നരേട്ടൻറെ സ്നേഹം പുറത്ത് കൊണ്ട് വന്നു അവരുടെ കല്യാണം ഉറപ്പിച്ചതിലും, നരേട്ടൻ സംശയിച്ചത് പോലെ മറ്റൊരു അസുഖങ്ങൾ ഒന്നും തന്നെയില്ല എന്നു അറിയാൻ സാധിച്ചത് ഒരുപാട് സന്തോഷം നൽകി…

    യമുന ചേട്ടത്തിയുടെയും നരേട്ടൻറെയും മസിൽ പിടിച്ചുള്ള പ്രണയം വേറെ ലെവൽ ???

    നരേട്ടൻറെ അമ്മ ഇനി പാലിയത്തേക്ക് തിരിച്ചു പോകണ്ടെന്നും, എത്രരൂപ ആണെങ്കിലും ബാക്കി പൈസ അടച്ചു തീർക്കാമെന്ന് പറയുന്ന ഭാഗത്ത്, അതെന്നും ആവശ്യമില്ല. അർഹതയില്ലാത്ത കാര്യങ്ങൾ ആഗ്രഹിക്കരുതെന്ന് ലക്ഷ്മി അമ്മ പറഞ്ഞിട്ടുണ്ടെന്ന് അപ്പു പറയുന്ന ഭാഗം എന്തോ ഇഷ്ടപ്പെട്ടില്ല. കാരണം നരേട്ടൻറെ ഫാമിലിയുംമായി അപ്പുവിന് ഒരു ബന്ധവുമില്ല എന്നുള്ള അറിവ് സങ്കടം നിറച്ചു. എന്തുകൊണ്ടോ നരേട്ടൻറെ അനുജനായി അപ്പുവിനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്…?

    വൈഗ യുടെ പ്രണയം ദിനം പ്രതി വർദ്ധിച്ചു വരികയാണ്. വൈഗ വളരെ പാവം കുട്ടിയാണ്. പാറുവിനെപ്പോലെയല്ല, അപ്പു അവളുടെ മനസ്സ് അധികം വേദനിപ്പിക്കാതെ തന്നെ പറഞ്ഞു മനസ്സിലാക്കി ഈ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു… പാവം പെൺകുട്ടി ഇങ്ങനെ ഒരു ? അർഹിക്കുന്നില്ല..

    നരേട്ടൻറെ ഫാമിലി ചരിത്രവും, പരശുരാമന്റെ ആയുധത്തിന്റെ കഥ പാറുവിൻറെ ചങ്ങാതി കൃഷ്ണപരുന്ത് അപ്പുവിനെ കൂട്ടിക്കൊണ്ടു പോയി കാണിക്കുന്നതിലുടെ ആ ഉത്സവത്തിന്റെ പ്രധാന്യവും സൂത്രത്തിൽ പറഞ്ഞു. ഒപ്പം കാലകേയനെ ഇല്ലാതാക്കാൻ അപ്പുവിനെ തേടി ആ ആയുധം അവന്റെ കൈകളിൽ എത്തുമെന്നും… ഹെവി ഐറ്റം ലോഡിംഗ് ????????

    നരേട്ടൻറെ അമ്പലത്തിലെ ഉത്സവം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെയും, അവരുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ വരുന്നവർ അപ്പുവിന്റെ ഷോയ്ക്കുള്ള ഇരകളാണ് … കട്ട വെയിറ്റിംഗ് ഫോർ ദാറ്റ് വില്ലൻസ് ❣️❣️❣️??

    അപ്പുവിന് കണ്ണ് അടയ്ക്കുമ്പോൾ കൃത്യമായി ഏറ് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നത്. പാറു ദൈബം ഇഫക്ട് ആണോ…???? സംതിങ്ങ് ഫിഷി ?

    ശപ്പുണ്ണി ശരിക്കും അൺടോൾഡ് ടെറർ തന്നെ ??

    പാറുവിൻറെ ഇപ്പോഴത്തെ അവസ്ഥയിൽ ചിരിയാണ് തോന്നുന്നത്….??????

    എങ്കിലും ആശാൻ പാറുവിൻറെ സ്വപ്നത്തിൽ കൂടി മറ്റൊരു സ്വപ്നത്തിൽ കൂടി ലക്ഷ്മി അമ്മെ അപ്പുവിന് കാട്ടിക്കൊടുത്തത് വേറെ ലെവൽ ???

    ഹാ….!!! ഭൃഗു ?❣️

    വൈഗയും, കൂട്ടുകാരെയും സംരക്ഷിച്ച ഫൈറ്റ് സീൻ ഒരു ഗുമ്മ് ഇല്ലാതെ പോയി…

    പിന്നെ നമ്മുടെ ജല്ലിക്കെട്ട് ക്ലൈമാക്സ് ട്വിസ്റ്ററിൽ ഒന്നും സംഭവിക്കില്ലെന്ന് അറിയില്ല കാരണം കാള നന്ദികേശൻ അല്ലെ ? ആ രംഗം ഒന്ന് കോഴുപ്പിക്കാൻ പാറു, അപ്പുവിന് സ്വപ്നത്തിൽ അപകടം സംഭവിച്ചതുപോലെ കാണിച്ചു….?????

    മൊത്തത്തിൽ തകർത്തു അടിപൊളി, പക്ഷെ ? ഈ പാർട്ടോടു കൂടി മിഥില എപ്പിസോഡ് കഴിയും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇനിയും ഒരു ഭാഗം കൂടി…?

    സാരമില്ല കാത്തിരിക്കുന്നു…. അടുത്ത ഭാഗത്തിൽ വരാനിരിക്കുന്ന വെടിക്കെട്ടിനായി …??????❣️❣️❣️❣️❣️❣️❣️❣️❣️

    ഇനിയുള്ള നാൽപത് ദിവസത്തെ കാത്തിരിപ്പ് ????

    നന്ദി ? ഹർഷേട്ടാ ?❣️?❣️?❣️?❣️??❣️❣️

    1. ഡാ ശപ്പുണ്ണി

  8. സ്നേഹത്തിന്റെ സ്നേഹിതൻ

    ഒന്നും പറയാനില്ല… ഹർഷാ മുത്തേ…. നീ വീണ്ടും തെളിയിച്ചിരിക്കുന്നു നിന്റെ തൂലികയുടെ ശക്തി…. ഇപ്രാവശ്യവും പൊളിച്ചൂട്ടാ… ഇനിയുമിനിയും കാത്തിരിക്കുന്നു…

    സ്നേഹത്തോടെ

  9. Ee appu nalle pottananallo
    Thenmozhik ella bhashayum ariyan parajittille
    Appo avalod ath vayichu tharan paranjaa porayirinuoo

  10. അപ്പൂട്ടൻ

    ഞാൻ ഇത് എവിടെ ആണ്. മായാലോകത്തിൽ ആണോ… ഉണരൂ… അപ്പൂട്ടാ… ഉണരൂ…… ദൈവമേ ഒരു മായാപ്രപഞ്ചത്തിലൂടെ സഞ്ചരിച്ചു ഇപ്പോൾ വെളിയിൽ ഇറങ്ങിയതേ ഉള്ളു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം… വയ്യാതിരിക്കുന്ന ഈ അവസ്ഥയിൽ വളരെ സന്തോഷം തന്നെ ഒരു സായാഹ്നം… അതു സമ്മാനിച്ച ഹർഷൻ ഭായിക്ക് ഒരായിരം സ്നേഹം ചുംബനങ്ങൾ…. ഇനി കഥക്കുള്ളിലെ ചിന്തകളിലേക്ക്…. ????പാട്ടി’അമ്മ ,,നാരായണ നാരായണ എന്ന് ജപിച്ചു പോകുന്ന അപ്പുവിനെ നോക്കി

    പാട്ടി അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു

    വല്യമ്മ , പാട്ടി അമ്മയുടെ കണ്ണുകൾ ഒപ്പി കൊടുത്തു… ആ കണ്ണീരിൽ എന്തോ പറയുവാനായ് ഒളിഞ്ഞിരിപ്പില്ലേ….. കഥയുടെ ഗതി മാറ്റുന്ന എന്തോ ഒന്നു…… കാത്തിരിക്കുന്നു… ആശംസകൾ നേരുന്നു… സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. അപ്പൂട്ടൻ

      ഒന്നുറപ്പായി രാജകുടുംബത്തിനേക്കാൾ മുകളിലാണ് ഭാർഗവ കുടുംബം…… അപ്പോൾ…….. ആദിശങ്കരൻ… കാത്തിരുന്നു കാണാം

  11. ഞാൻ വിവരിച്ചുള്ള കമന്റ് ഇടൽ നിർത്തി ആശാനേ കാരണം ഒന്നും പറയാനില്ല ആദി തകർക്കുവാണ്.

  12. മഹാദേവൻ കൂട്ടിനുള്ളപ്പോൾ ആദിക്ക് ഒന്നും സംഭവിക്കില്ല..പാറുവിനെ ഇപ്പോൾ ഒരുപാട് ഇഷ്ടം. എന്തായാലും fight ഇല്ല എന്ന പലരുടെയും വിഷമം കുറെ ഒക്കെ മാറി എന്ന് കരുതുന്നു. ചുറ്റും പെൺകൊടികൾ ഉണ്ടായിട്ടും ആദിയുടെ മനഃസാന്നിദ്യം സമ്മതിച്ചേ പറ്റൂ.. ആദിയിലെ മനുഷ്യനെ ഒരുപാട് ഇഷ്ടപ്പെടുന്നതിനോട് ഒപ്പം തന്നെ അടുത്ത part ലെങ്കിലും പാറുവിനോട് ഉള്ള സമീപനം ഒന്ന് നന്മ ഉള്ളതാക്കാൻ അപേക്ഷിക്കുന്നു.”നാണം കെട്ട” ഇതൊന്നും ആദിക്ക് നല്ലതായി അപിപ്രായം ഇല്ല. So pls ആദിയെ നേർവഴിക്കു നടത്താൻ ലക്ഷ്മി അമ്മയെ വിടണേ…..
    എന്ന്…..

  13. രാജാവിന്റെ മകൻ

    ഹർഷൻ ബ്രോ ഞാൻ ആദ്യമായി ആണ് ഇ കഥക്ക് കമന്റ്‌ ഇടുന്നത് വേറെ ഒന്നും കൊണ്ട് അല്ല ഓരോ പാർട്ട്‌ വായിച്ചു അവസാനം എഴുതം എന്ന് വിചാരിക്കും പക്ഷേ ഒരു കമന്റ്‌ എങ്കിലും ചെയ്താൽ നല്ലൊരു എഴുത്തുകാരൻ സന്തോഷം ആണെന്ന് അറിയാം പക്ഷെ ന്തു ചെയ്യാൻ ഓരോ പാർട്ട്‌ തെരുമ്പോഴു അടുത്ത എന്ത് എന്ന് അറിയാനുള്ള ആവേശം ആയിരുന്നു ?സത്യം പറഞ്ഞാൽ ഇന്നലെ ആണ് എഴുതിയത് മൊത്തം വായിച്ചത് അപ്പോഴാണ് അറിഞ്ഞ ഇന്ന് പുതിയ പാർട്ട്‌ ഇടുമെന്നു അത് അറിഞ്ഞപ്പോൾ തന്നെ സന്തോഷം ??

    ഇ കഥ വായിച്ചപ്പോൾ മനുവിന്റെ അവസ്ഥ ആയിരുന്നു എനിക്കും എന്ന് വേണമെങ്കിൽ പറയാം മിക്ക പാർട്ട്‌ 100 പേജിൽ കൂടുതൽ എഴുതാനുള്ള മനസ് സമ്മതിക്കണം. ഇത് വായിക്കാത്ത പോയിരുന്നു എങ്കിലും വലിയ നഷ്ടം ആയേനെ ഇ പാർട്ട്‌ ഗംഭീരം ആക്കി എന്ന് ഒള്ളു പല്ലവി ഞാൻ പറയുന്നില്ല കാരണം കഥ നന്നായത് കൊണ്ട് അല്ല ഞാൻ മറ്റുള്ളവരും കുത്തി ഇരുന്നു വായിക്കുന്നത് ? പിന്നെ എല്ലരും ചോദിക്കുന്ന സ്ഥിരം ചോദ്യം ഞാൻ ചോദിക്കുന്നു അടുത്ത പാർട്ട്‌ എന്ന് വരും ?

    സ്നേഹത്തോടെ–രാജാവിന്റെ മകൻ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  14. സനൂപ് കണ്ണൂർ

    No words dear harshan hats off for you my dear ???

  15. Vallathe oru manushyanaan ningal,veruthe manushyane aadhi pidipich kollunnu.kadha poli yan harshetta. Pakshe paru ne alojikkumbozhaan sankadam.harshettan maximum effort eduthaan kadha ezhuthunnath enn vaaayichal thanne manassilaakum.harshettan enne parijyam undaakilla Karanam ith ente randamathe comment aan.njan adyam thotte vaayikkalund.harshettaaa…….. parayaan vaakukaliklaa.comment idathond neerasam onnum thonnaruth tto❤️❤️❤️❤️.

  16. Perfection.വേറെ ഒരു വാക്കില്ല ഇങ്ങനെ മതി ഞങ്ങൾക്ക് എപ്പോ അവസാനിക്കും എന്നറിയാതെ ഇങ്ങനെ വായിക്കാൻ. അങ്ങ് കത്തി കയറി ഒരു രക്ഷ ഇല്ല.ആക്ഷൻ,സസ്പെൻസ്,സെന്റിമെൻസ്,ഡ്രാമ,റൊമാൻസ്,ഫാമിലി,ഹൊറർ,മിത്തും എല്ലാം കൂടി ആയപ്പോൾ തീരല്ലെന്നായി. ചില സമയത്ത് ഇതെന്താ തീരാതെന്നുള്ള അദ്‌ഭുധവും.അസൂയ തോന്നുവാ മനുഷ്യാ തന്നോട് ഇങ്ങനെ ഒക്കെ എഴുതുമ്പോൾ എല്ലാം കൊണ്ടും മികച്ചു നിന്ന ഒരു ഭാഗം വേറെ പറയാൻ ഒന്നുമില്ല.ഇത് പോലത്തെ ഒന്നിന് കാത്തു നിൽക്കാൻ തുടങ്ങിയിട്ട് കുറെ ആയി.

    ഇത് ഞാൻ ഇനിയും ഒരുപാട് തവണ വായിക്കും ആദ്യാവസാനം വരെ. ഇത്രയും നാൾ ആദ്യ വായനക്ക് ശേഷം ഏതെങ്കിലും ഒരു പാർട്ടിന്റെ ഇഷ്ടപെട്ട ഭാഗങ്ങൾ മാത്രേ വായിക്കാറുള്ളു പനിനീർമലയും ഉരുക്കുകോളനിയും നീലാദ്രിയും ഫാക്ടറിയിലെ തീപിടിത്തവും ലക്ഷ്മി അമ്മയുടെ മരണത്തെ പറ്റി പറയുന്നതും ലക്ഷ്മി അമ്മ പോകുന്നതും അങ്ങനെ ഉള്ള കുറെ ഭാഗങ്ങൾ ഇതിൽ പെടും മറ്റുള്ളവ ഇഷ്ടമില്ലാഞ്ഞിട്ടല്ല ഇതിനോടാണ് പ്രിയം കൂടുതൽ ഇതൊക്കെ വായിക്കുമ്പോൾ മറ്റുള്ളവയും ഓർമയിൽ വരും. എന്നാൽ ഈ പാർട്ടിൽ എല്ലാം ഉണ്ട് ഇതിനായിരുന്നു കാത്തിരുന്നത്.

    ചിന്മയി മനുവിനോട് എന്താ കണ്ണ് നിറഞ്ഞത് എന്ന് ചോദിച്ചപ്പോൾ വായിച്ച എന്റെ അവസ്ഥ അറിഞ്ഞു ചോദിച്ച മാതിരി ആയിരുന്നു കണ്ണൊക്കെ നിറഞ്ഞിരുന്നു.ലക്ഷ്മി അമ്മ ഈ കഥയിൽ മാത്രം ഉള്ള ഒന്നായി തോന്നാറില്ല വായിക്കുന്ന ഓരോരുത്തരുടെ മനസ്സിലും കയറി ഇരിക്കും.

    വേറെ ഒരു കാര്യം അപ്പുവിന് ഇനി ലക്ഷ്മി അമ്മയെ കാണണമെങ്കിൽ പാറുവിനോട് അടുപ്പം കാട്ടണം.അങ്ങനെ ഒരു തോന്നൽ ഉണ്ടായി.അപ്പുവിന്റെ മനസ്സിൽ നിന്നു അങ്ങനെ ഒന്നും പാറു പോവില്ലാന്നു അപ്പുവിന് മനസ്സിലാക്കി കൊടുക്കാൻ തേന്മൊഴി വേണ്ടി വന്നു.പിന്നെ ചെറുങ്ങനെ ഒന്ന് താണ് കൊടുത്തൂടെ അതിന്റെ സങ്കടം കണ്ടപ്പോ എന്തോ ഒരു വിഷമം. പിന്നെ ലക്ഷ്മി അമ്മയെ കാണാനും പറ്റും.റൊമാൻസ് ഒന്നും വേണ്ട ഫ്രണ്ട്ഷിപ് മതി.അത് പിന്നെ പതുക്കെ മതി

    പാറുവിന്റെയും അപ്പുവിന്റെയും കഥ നല്ല രീതിയിൽ തന്നെ അവസാനിക്കണം എന്നാണ് ആഗ്രഹം. അവിടെ അപ്പു പരാജയപെടരുത് അങ്ങനെ ആവുമ്പോൾ ഈ കഥയുടെ ആത്മാവ് തന്നെ ഇല്ലാണ്ടായി പോവും.

    അപ്പുവിന് നരേന്റെ കുടുംബവുമായി വല്ല ബന്ധവും ഉണ്ടോ. അപ്പുവിനെ കണ്ട് ആ മുത്തശ്ശി കരയുന്നത് മറ്റാരെയോ ഓർത്ത് കരയുന്നതാണോ.ഇതെനിക്ക് ഭ്രാന്ത്‌ ആവും ഇപ്പോൾ.

    അങ്ങനെ ദ്വിവക്ത്ര പരശുവിന്റെ കഥ കൂടി വെളിപ്പെട്ടു അപ്പൊ അന്ന് ഇവിടെ നിന്നായിരുന്നു അല്ലേ ശിവശൈലത്തിലേക്കു അഘോരി ആ മഴു കൊണ്ട് പോയത്. എല്ലാം കണക്ട് ആയി വരുന്നുണ്ട്.

    അടുത്ത ഭാഗം സെപ്റ്റംബർ 29നു വരുമെന്നു കഴിഞ്ഞ പാർട്ടിന്റെ കമെന്റിൽ കണ്ടിരുന്നു അന്ന് തന്നെ ഉണ്ടാകുമോ ?

  17. എല്ലായിടത്തും അപ്പു ഇടപെടുന്നതും ജയിക്കുന്നതും ഒരു cliché ആയി തോന്നി തുടങ്ങിയപ്പോഴാണ് അവസാനത്തെ climax… ചങ്ക് ഇടിച്ച് നിക്കുവാണ് അപ്പൂന് എന്തേലും പറ്റിയാ ഹർഷേട്ടാ നിങ്ങള് തീർന്ന്… ഉത്സവം അലമ്പാക്കാൻ വരുന്ന കുറുവടികളെയൊക്കെ അടിച്ച് ഓടിക്കേണ്ടതാണ് ചെക്കനെ ഒരു പോറൽ പോലും ഇല്ലാതെ ഇങ്ങ് തന്നേക്കണം… പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഈ നരന്റെ കുടുംബം ആണോ അപ്പൂന്റേം… കാരണം അവരുടെ സമൂഹത്തിലെ നിലയും വിലയും പിന്നെ ഇരുവീട്ടിലെയും മുത്തശ്ശിമാർക്ക് അപ്പുവിനോട് ഉള്ള സ്നേഹം വാത്സല്യം പിന്നെ ഇന്ദുവിന്റെ കുടുംബത്തേക്കാൾ വലുതാണ് അതെന്ന് പറഞ്ഞ് വെച്ച ഒരു കണ്ണി ഇതെല്ലാം കൂട്ടിവായിച്ചാൽ അവസാനം അത് തന്നെ ആവണം… പക്ഷെ നിങ്ങളെ വിശ്വസിക്കാൻ കൊള്ളൂല നിങ്ങള് വേറെ ലെവൽ ആണ് മനുഷ്യാ ആരും ചിന്തിക്കാത്ത പോലെ ചിന്തിച്ച് കളയും… എന്തായാലും എപ്പഴത്തെയും പോലെ അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ്……

    പിന്നേ ഇതിനൊരു reply തരണേ

  18. 10pm Vaayikkan thudangiyathanu ippozha kazhinjath thanks harshan bro ningal oru sambavam thanne aanu parayan vaakkukal kittunnilla…….,……

  19. First time anu comment cheyyunnathu.onnum parayanilla alkidilam.poli,superb

  20. Nice job harsha

  21. കിടിലൻ എന്നു പറഞ്ഞാൽ പോരാതെ വരും, കാരണം ഇതിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഭാക്കി കമൻ്റ് പിന്നാലെ വിശദമായി എഴുതാം ഹർഷൻ മുത്തെ. എന്തായാലും നിങ്ങൾ ഇത്രയും റിസ്ക്ക് എടുത്ത് കഥ എഴുതുന്നുണ്ടെങ്കിൽ എന്നെ പോലെയുള്ള ലക്ഷകണക്കിന് ആരാധകരുടെ കട്ട സപ്പേർട്ടും താങ്കൾക്ക് എല്ലായ്പ്പോഴും ഉണ്ടായിരിക്കുന്നതാണ്.

  22. സ്നേഹിതൻ

    Machane , as always അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും പിന്നെ അപ്പുന്റെ കാര്യത്തിൽ സംഭവിക്കുന്നത് എല്ലാം അവനു ഒരു പാഠം ആണ് അല്ലോ ഇങ്ങനെ ഒക്കെ അല്ലെ അവൻ വീണ്ടും വീണ്ടും കരുത്തു ആർജിക്കുന്നത് അപ്പുവിന് ഒന്നും പറ്റില്ല എന്ന് ഉറപ്പുണ്ട് 27 ആം ഭാഗത്തിന്റെ 4 ഭാഗത്തിന് ആയി 27 ആം തിയതി വരെ wait ചെയ്യാൻ കഴിവ് നൽകണേ പടച്ചോനെ ?

  23. ഹാർഷേട്ടാ…… മുത്തേ……….

    വായിച്ചിട്ട് വരംട്ടോ…….

Comments are closed.