അപരാജിതൻ 16 [Harshan] 10073

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. “ മിസ്സ് തെന്‍മൊഴി ,, ഈ വേഷത്തില്‍ നീ അധികം പുറത്തേക് ഒന്നും ഇറങ്ങണ്ട ,,
    അത് ശരിയാ കോവിഡ് വന്നിട്ട് പോലും പേടിയില്ലാത്ത വർഗങ്ങൾ ആണ് പിന്നെ അല്ലെ സുന്ദരിയായ യക്ഷി ?.

  2. Eee partum super arunnu

  3. ആശാനേ അടിപൊളിയായി.

  4. സാധുമൃഗം

    ഞാൻ ഇതൊന്നു നന്നായി അയവിറക്കി നാളെ പകൽ കമൻറ് തരാം കേട്ടോ

  5. അപ്പുറത്ത നിന്ന് ഇങ്ങോട്ട് വന്നത് ഈ കഥ വായിക്കാൻ വേണ്ടിയാണ് ഇപ്പൊ ഇവിടത്തെ സ്ഥിരം വായനക്കാരനും, thanks ഹർഷൻ ബ്രോ ഇങ്ങനെ ഒരു sitene പരിചയപ്പെടുത്തിയതിന്

  6. ❤️❤️❤️❤️❤️❤️❤️

  7. Super. Oru rekshayum ella p

  8. ആശാനേ super ആയിട്ടുണ്ട് ഒരു സംശയം ഇ മാണിക്കൻ എന്ന് പറയുന്ന kala 27വര്ഷാങ്ങൾക്കു മുൻപ് ഉണ്ടായിരുന്നോ ഉല്സവം നടന്നിട്ടു 27കൊല്ലമായി എന്ന് പറഞ്ഞില്ലേ അപ്പൊ ജെല്ലികെട്ടും 27 കൊല്ലമാവുല്ലോ നടന്നിട്ടു പക്ഷെ കഥയിൽ പറയുന്നു കഴിഞ്ഞ കൊല്ലവും മാണിക്കൻ ആണ് ജയിച്ചതെന്നു ഇതു ഒന്ന് ക്ലിയർ അക്കമോ ഇനി എനിക്ക് മനസ്സിൽ അകാഞ്ഞിട്ടാണോ അറിയില്ല ആശാനേ ഒന്നും തോന്നല്ലേ

    1. ബ്രോ
      രണ്ടു അമ്പലം ഇല്ലേ
      ഒന്നു പരശുരാമന്‍ , മറ്റേത് ഭൂമി ദെവി
      ഭൂമി ദേവിയുടെ അമ്പലത്തില്‍ അല്ലേ ജെല്ലിക്കെട്ട് നടക്കുന്നത്

      പരശുരാമന്റെ അമ്പലത്തില്‍ രഥോല്‍സവം നടക്കാന്‍ പോകുന്നല്ലേ ഉള്ളൂ അവിടെ അല്ലേ ഉല്‍സവം മുടങ്ങിയത്

  9. Harshetta ee partum nallathayittund
    Kooduthal onnum parayan ariyilla
    Waiting for next❤❤❤❤❤❤

  10. Mass…. ?????
    അങ്ങനെ ആദി മിഥിലിലെ സൂപ്പർഹീറോ ആയി…. ??????
    തെലുഗ് തമിഴ് മലയാളം എല്ലാം കൂടി മിക്സ്‌ ആക്കി കണ്ടാ ഫീൽ…
    പിന്നെ യക്ഷിയുടെയും കാസേരയിൽ ഇരുന്നു ടോം ആൻഡ് ജെറി ഒക്കെ powli?????….
    അവസാനം ബാഹുബലി scene ഓർമ്മ വന്നു…

    //”ചേച്ചി ,,,എനിക്കും അനുവിനും ഇപ്പോ ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത് അപ്പുനെയും പാറുനേയും ഒരു തവണ കാണണം ,,, എന്ന് മാത്രാ ,,,അവരിപ്പോ ഒരുമിച്ചു സുഖായി ജീവിക്കുന്നുണ്ടാകും ല്ലേ ,,,” അവൻ എന്നിട്ടു വീണ്ടും കായലോളങ്ങളെ നോക്കി

    പെട്ടെന്ന് ചിന്നുവിന്റെ മുഖം വല്ലാതെ ആയി ,,അവൾ അത് മറച്ചുവെച്ച് ,,,ചിരിയോടെ ബാക്കി തുട൪ന്നു”//

    ഹാപ്പി എൻഡിങ്നു പകരം ട്രാജഡി ആകുമോ എന്ന് ഒരു ചെറിയ പേടി ഇല്ലാതെയില്ല…

    പിന്നെയൊരു സന്തോക്ഷമെന്ന് വച്ചാ ഹർഷൻ bro ട്വിസ്റ്റ്കളുടെ ആശാൻ ആയിതുകൊണ്ട് ഞാൻ അധികം തലപുകക്കുന്നില്ല .. .

    ആദി vs മാണിക്യൻ പോര് കാണുവാൻ sept 28 വരെ കാത്തിരിക്കണമല്ലോ എന്നാ സങ്കടം മാത്രം…

  11. എന്റെ ആദ്യത്തെ aparajithan dislike ഈ part ആണ്..sorry…

      1. എന്താ മോനെ

  12. Thrill adippich nirthiyekaaaa………
    Hoooo oru rekshem illaa ettaaa, pwoli onnum parayaan illa, kidukkachi vaiga korach cheetha kelkoonnoru doubt..
    Aadhisankaran poliyalle…
    Thank you for this part eagerly waiting for sep 27, waiting for nxt prt ❤️ lots Love Harshan broo ❤️❤️?

  13. Gambheeram.BakkiNale!

  14. മാലാഖയുടെ കാമുകൻ

    എന്റെ ഹർഷാപ്പി.. ഇതിനൊക്കെ എന്ത് പറയാൻ ആണ്?? എന്ത് പറഞ്ഞാലും കുറഞ്ഞു പോകും.. അതുകൊണ്ടു സ്നേഹം നിറഞ്ഞ ഹൃദയത്തിൽ നല്ലൊരു സ്ഥാനം തരുന്നു.. സ്നേഹം തരുന്നു..
    വാക്കുകൾ ഇല്ല.. സത്യമായും വാക്കുകൾ ഇല്ല..
    ❤️❤️❤️

  15. Enna parayouga…..powli …….movie okke Mari ninkkum……❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  16. Njn ippo entha parayande machan pinne kathiripp oru weekness aanallo athond athokke ippo sheelamayi thudangi??

    Appu evideyum maaasss alle harshetta paru othiri kashtapedunnund bt kathirikkunnu enthan rachikkunnavar avarkku vecha neethi .

    Kure parayanamennundavum pakashe vayichu kazhiyumbol full kathayil thanne aayi pokunnu bakki manasil kanunnath pole appuvin aadhushankaran orikkalum paruvine marakkan kazhiyilla athpole ulla sambhavangal alle nadakkunnath ath pole yakshiye okke nammude chekkan mohippichu kalanjille ennalum ettante kazhivin munnil muttumadakkunnu ingane oru jeevitham njangalk sammanichathin ennum sneham mathram?

    Pinne chibmayi chechi kazhinja bagath paranja oru karyam vallathe sankadapeduthunnu etta avan aadhishankaran njangade swontham appu thiruchatiyathe poya pranayathinte rajakumaran aanenn ??? anagane onnum parayalle orupad sankadam aavunnu atg pole ee bhagath ath pole ulla oru bhagam kandu chetta orupad manassil kondu nadakkunna oru life aan appuvinte chilappoHokke avane pole chindhikkarum und ennalum avante pranayam mathram paru ariyathe pokaruth angane vannal enik nthaan sambhavikkukka ennu polum parayan sadhikkilla?????????

    Aadhishankaran ariyatte avante kulavum jadhiyumokke pakshe avante pranayam avante kochammaye enkilum ariyikk chetta

    Ini paru swapnathil kandapole avalude niyogam poorthikarikkan avan njangade supee hero aadhi koode venam avante jeevan venamenkilum avan kodukkum pakshe athokke nadannotte avante pranyam mathram ariyathe irikkaruth

    Manu anupama ini avarude niyogangalum ariyan kidakkunnu
    Lakshmi amma orikkalum varillannu paranjillr kootin nahamaniye kittiyallo aal bayankaran aanalle orupad ishtaaayi enthirunnalum avan avante niyogam poorthiyakkan sadhikkatte ??
    Kathirikkunnu snehathode?

  17. Harshan Bro adutha part ini enna????
    Kaathirikkan vayyathonda bro….
    September 19thnu kittyal pwolichene

  18. എന്താ ഇപ്പൊ പറയാ …. ആ കൊച്ചിനെ ചുമ്മാ ആശിപ്പിക്കല്ലേ മച്ചാനേ….. മാമനെ സ്നേഹിക്കുന്ന മരുമകൾ . തമിഴ്‌നാട്ടിൽ സാധാരണം ആണെങ്കിലും നമുക്കത് വേണ്ട bro . ബന്ധങ്ങളുടെ വഴിയൊക്കെ തെളിയുന്നുണ്ട് . ഈ ഭാഗം മനോഹരമായിരുന്നു

    1. വേറെ ഒരു important കാര്യം പറയാൻ മറന്നു , ഒറ്റ പേജിലാണ് മൊത്തം എന്ന് വായിച്ച് തീർന്നിട്ടും മനസ്സിലായില്ല . Engaging…… ???

  19. Part 2 enna ini???

  20. അമ്രപാലിയുടെ കാമുകൻ

    ദേ ഇപ്പൊ വായിച്ചു തീർത്തേ ഉള്ളു….

    പക്ഷെ എന്താ ഇവിടെ ഈ ഭാഗത്തെ പറ്റി കുറിക്കുക എന്നു ഒന്നും കിട്ടുന്നില്ലെടോ..

    ഒരുപക്ഷേ മിഥിലയിലെ കഥ മുഴുവൻ ആകാത്ത കൊണ്ടായിരിക്കുമോ..

  21. വേഗം കയിഞ്ഞു ഹർഷപി

  22. ee stry yude pookk kaanumbol appu vum paru vum marich avarude aathmaav manu vinteyum anuvinteyum jeevithathiloode punaravathikkapedumennanu thonnunnath

    1. Alone chetta… ഇത് എഴുതുന്ന ആൾ ഒരു സൈക്കോ ആണ്.. വെറുതെ വേണ്ടാത്ത ഐഡിയ കൊടുക്കരുത്… പ്ലീസ്‌ ???

    2. ꧁༺അഖിൽ ༻꧂

      പോയി ????…..
      ഇനി ഈ idea ഡെവലപ്പ് ചെയ്ത് റോസ്റ്റ് അടിക്കും ???

      1. ഒന്നുമില്ല

    3. ഒന്നുമില്ല..ഒരിക്കലും ഇല്ല

      1. മാലാഖയുടെ കാമുകൻ

        റോഷനും മീനുവും ഒക്കെ മരിച്ചു വില്ലന്മാർ ജയിക്കട്ടെ എന്ന് പറഞ്ഞ ആൾ അല്ലെ? സ്ഥിരം പണി ആണ് അല്ലെ? ??

        1. Aalu മാറി …

        2. chumma oru rasam bro ?.epozhum naayakan maathram jayam maathramaanu jayam .villanmaarkum jayikande?

          1. Villan ജയിക്കുന്നത് കാണണമെങ്കിൽ വില്ലൻ എന്ന് കഥ വയിക്ക്‌ പോ

  23. ഞാന്‍ ഇതിനും comment ഇടയില്ല…..

    1. നിങ്ങക്ക് വട്ട… എന്തേലും ചെയ്യ് ???

      1. Aano ജീവ..ഉറപ്പാണോ..ശരിക്ക് ആലോചിച്ചിട്ടു paranje

Comments are closed.