അപരാജിതൻ 16 [Harshan] 10072

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. Super @):-

    1. orupad nandi tto

  2. എന്റെ മുത്തേ ഒന്നും പറയാനില്ല .. എല്ലാത്തവനത്തയും പോലെ ഇത്തവണയും പൊളിച്ചു … അപ്പോൾ അപ്പുവിന്റെ ആയുധം ആയിരിക്കും അല്ലെ മൈഥിലി ക്ഷേത്രത്തിൽ ഉണ്ടായിരുന്ന പരശു. പിന്നെ ഇത്തവണയും വല്ലാത്ത എന്ഡിങ് ആയി പോയി

  3. Next part എപ്പോ വരും മുഴുവൻ വായിച്ചു തീർക്കാതെ ഉറക്കം വരാത്ത ആയിരിക്കുന്നു 31 part വരെ പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുകയാണ്

  4. Nalla samayatha kondu nirthiyathu dhushttan…..?

    Enthayalum adipowli yayi chetta…..

    Next part nnu ethra nallu waite cheyanam etta……

    1. നന്ദി സടി…

    2. പാറുവായിട്ടുള്ള റൊമാൻസിന് katta വെയ്റ്റിംഗ് ആണ് ഹർഷേട്ടാ.. ഒരു ക്ളീഷേ ചോദ്യം കൂടി അടുത്ത ഭാഗം എപ്പോഴാണ്, ???

  5. Ummaaaa❤️❤️❤️❤️❤️???? adipoly

  6. കൊല്ലം ഷിഹാബ്

    മിഥിലാ വിശേഷങ്ങൾ തകർത്തു, പക്ഷെ കഥ ഒരിഞ്ചു പോലും മുന്നോട്ട് പോയിട്ടില്ല, ആദിശങ്കരൻ അജയ്യനായി മുന്നോട്ട് തന്നെ,വായനയുടെ സുഖത്തിൽ സമയം പോയത് അറിഞ്ഞില്ല, പതിവ് പോലെ ഹർഷൻ കഥയെ വേറെ ലെവൽ ആക്കി മാറ്റി, കാത്തിരുപ്പാണ് ഏറ്റവും ദുർഘടം, ഇനി അതിന്റെ നാളുകൾ…

    1. ശിഹാബ് ക്ക
      ഒരു ആഴ്ചയിൽ നടന്ന സംഭവങ്ങൾ ആണ്..
      അടിത്ത ഭാഗത്തോടെ ഈ പാർട്ട് അവസാനിക്കും..
      നമ്മൾ കഥയുടെ പൊക്കിനെക്കാൾ ആദിയുടെ പോക്കിന് ആണ് പ്രാധാന്യം കൊടുക്കുന്നത്…
      ഒരു ആഴ്ച കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ ആണ് നടന്നത്…
      അപ്പൊ കഥ മുന്നോട്ടു പോകന്നില്ല ഏന് പറയുന്നതിൽ അർത്ഥമില്ല..

      1. ini oru part koodi undo bro

  7. Anyway super. Waiting for next

  8. harshan bro ee 3 partil ithe tanea aane eatavum pwoli❤❤❤.climax ingane vechatil oru vishamam ini next part varunate vare engane irikumo avo

    1. Bro polichu .numma wait cheytholam kadha stop cheyallae

  9. അറക്കളം പീലിച്ചായൻ

    സിംഗിൾ പേജിൽ കഥ വായിച്ചു തീർക്കാൻ സൗകര്യം ഒരുക്കി തന്ന കുട്ടനോടുള്ള നന്ദി രേഖപ്പെടുത്തുന്നു

  10. അറക്കളം പീലിച്ചായൻ

    ആദ്യം വായിച്ചു തീർത്തു പീലിച്ചായൻ 1st അടിച്ചു എന്ന് പറയാൻ പറഞ്ഞു

  11. വായിച്ചിട്ട് വരാം,
    ചോദിക്കുന്നത് കൊണ്ട് ഒന്നും തോണരുത്, next പാർട്ട് എപ്പോ വരും??

    1. അറക്കളം പീലിച്ചായൻ

      Sep28

  12. ഉമ്മ ഇപ്പോൾ ഒന്നും പറയുന്നില്ല

    ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    ??????????????????????????????????????????????????????????????????????????????????????????????????????????????????☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️☂️☔️

  13. ഹർഷ വായിച്ചിട്ടു കമന്റ്‌ ഇടാം…..

  14. Ravile muthal katta waiting ayirunu vayichit varam

  15. Chiri varan kooduthal dialoge situations onum vendaa otta peru mathy “ shappunni ” ??

  16. ഞാൻ എത്തി ഇനി വായിച്ചിട്ട് വരാം

  17. Ravile muthal waiting aagirunnu

  18. ༻™തമ്പുരാൻ™༺

    ഹർഷൻ ബ്രോ.,.,. വായിക്കട്ടെ.,.,.
    എന്നിട്ട് പറയാം.,.,
    ??

  19. ഹായ് ഹായ് വായിച്ചിട്ട് വരാം ഹർഷൻ മോൻ.

  20. തേന്മൊഴി പൊളിയാനല്ലോ?

Comments are closed.