അപരാജിതൻ 16 [Harshan] 10072

 

അപരാജിതന്‍

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3

Previous Part | Author : Harshan

 

പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു

ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി

കൂപ്പുകൈയോടെ പറഞ്ഞു

“അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …”

ശേഷാദ്രി സ്വാമിയേ നോക്കി ആ കൃഷ്ണപരുന്തു ചിറകടിച്ചു

ആ ,,,,,,,,,,,,,,,,യി ,,,,,,,,,,,,,,,,,,,,,,എന്ന് ശബ്ദമുണ്ടാക്കി കിഴക്കു ലക്ഷ്യമാക്കി പറന്നു

 

<<<<<0>>>>

പാറു കാറിനടുത്തു നിന്നിരുന്ന മാലിനിയുടെ അടുത്തേക് ഓടിച്ചെന്നു, നടന്ന സംഭവങ്ങൾ ഒകെ വിവരിച്ചു.

തന്റെ കൈയിൽ കെട്ടിയ ഗൗരിശങ്കരരുദ്രാക്ഷം, കൃഷ്ണപരുന്ത് തൊട്ടപ്പോള്‍  നിറം മാറിയതും കാണിച്ചു കൊടുത്തു

ഒരു മായാജാല കഥ കേൾക്കുന്ന ഭാവേന ആണ് മാലിനി  എല്ലാം കേട്ടിരുന്നത്.

എന്താ എങ്ങനെയാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല മാലിനിക്ക്.

മാലിനി ആ രുദ്രാക്ഷത്തിലേക്ക് അതിശയത്തോടെ  നോക്കി.

ചുവപ്പും നീലയും നിറമാ൪ന്ന ഗൌരിശങ്കരം.

ഗൗരിശങ്കര രുദ്രാക്ഷം എന്നാൽ ഗൗരിയും ശങ്കരനും ചേർന്ന് നിൽക്കുന്ന രുദ്രാക്ഷം , ഗൗരി ശക്തി ആയതു കൊണ്ട് നിറം ചുവപ്പും ഭഗവാൻ നീലകണ്ഠൻ ആയതു കൊണ്ട് നീല നിറവും  അങ്ങനെ എന്തെങ്കിലും ആണോ ,,, എന്തുകൊണ്ടാണു കൃഷ്ണപരുന്ത് ഇങ്ങനെ ഒക്കെ കാണിച്ചത്, ഇനി പൊന്നുവിന് എന്തേലും ദൌത്യം ഉണ്ടാകുമോ , അതിനുള്ള വഴി കാണിക്കുന്നത് ആണോ നാരായണ൯ കൃഷ്ണപരുന്ത് വഴി ,

എന്നുള്ള സംശയത്തിൽ ആയിരുന്നു മാലിനി.

സംശയങ്ങളും മകളെ കുറിച്ച് ഉള്ളിൽ ആകെ ഭയവും

അവർ ഇരുവരും കാറില്‍ കയറി പാലിയത്തേക്ക് പുറപ്പെട്ടു.

<<<<<O>>>>

 

മിഥിലയില്‍

അപ്പു റൂമിൽ ബെഡിൽ കിടക്കുക ആയിരുന്നു.

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

വാതിലിൽ മുട്ട് കേട്ട് നോക്കിയപ്പോ വൈഗ ആണ്.

“അവളുടെ കൈയിൽ ഒരു ഓട്ടു മോന്തയിൽ വെള്ളവും ഉണ്ട്”

അവൾ റൂമിലേക്കു കടന്നു വന്നു

എന്നിട്ടു ടേബിളിൽ അത് വച്ചു , രാത്രി അപ്പുവിന് വെള്ളം ആവശ്യം വന്നാൽ കുടിക്കാൻ വേണ്ടി ആയിരുന്നു.അവൾ അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു

“എന്തിനാ മോളെ ,,നീ ഇങ്ങനെ ചെയ്യുന്നത് , എനിക്ക് വെള്ളം കുടിക്കാൻ തോന്നിയ ഞാൻ താഴെ പോയി കുടിക്കില്ലേ ”

“അത് പരവയില്ലയെ ,, എനക്ക് ഒരു പ്രചനവും കെടായത്,, ”  അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഒരു ഇളം ചുവപ്പു പട്ടുപാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത് , നല്ലപോലെ മുടി ഉണ്ട് , അവളതു ഇരുവശത്തും പിന്നിയിട്ടു മുന്നിലെക്കു ഇട്ടിരിക്കുരുക ആയിരുന്നു , അതവൾക് കൂടുതൽ ചന്തം കൊടുത്തു

അവൾ അപ്പുവിനെ നോക്കി നിന്നു.

“എന്താ വൈഗ മോളെ എന്നെ ഇങ്ങനെ നോക്കുന്നെ ?”

“അവൾ കണ്ണുകൾ ഇറുക്കി അടച്ചു ,,”  നീങ്ക റൊമ്പ അഴകായിരുക്ക് അപ്പു അണ്ണേ  ,,,എനക് ഉങ്കളെ റൊമ്പ പുടിച്ചു പോച്ചെ ” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ നാണത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി

അപ്പു അത് കണ്ടു അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റം മനാസ്സിലോര്‍ത്ത് ചിരി തുടങ്ങി

ചിരിച്ചു കഴിഞ്ഞില്ല അതിനു മുന്നേ മൊബൈലിൽ കോൾ,,,  വന്നുനോക്കിയപ്പോ പാറു ആണ്

അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു

പിന്നെയും ഫോൺ അടിച്ചു

അവൻ ഫോൺ മനസില്ലാ മനസോടെ  അറ്റൻഡ് ചെയ്തു

“ഹലോ ,,,,,,,,,,,,,അപ്പൂ …………………………………” ഇമ്പമാർന്ന സ്വരത്തോടെ പാറു അവനെ വിളിച്ചു

“എന്താ ” അവൻ കോപത്തോടെ ചോദിച്ചു

“ഇങ്ങനെ ദേഷ്യപ്പെടല്ലേ അപ്പു ,, എനിക്ക് പേടി ആകും..എന്നാലും അപ്പു ദേഷ്യപെടുന്നത് കേള്‍ക്കാന്‍ നല്ല രസവാ ,, എവിടെയാ അപ്പു ,,, ഭക്ഷണ൦ കഴിച്ചോ  …………..”

“സത്യത്തിൽ ഇയാൾക്കു തലയ്ക്കു വല്ല സുഖകെടും ഉണ്ടോ ?” അപ്പു ചോദിച്ചു

“ഉണ്ടെന്ന തോന്നുന്നേ അപ്പു ,,,എന്താ ചെയ്യ,,, എനികും ഇപ്പോ ഇടക്ക് അങ്ങനെ തോന്നണുണ്ട് ”

“പോയി ഷോക്ക് അടിപ്പിക് ,, അതാ ചെയ്യാൻ ഉള്ളത് ” അവൻ കോപത്തോടെ പറഞ്ഞു

“ആ൦ ,,,, അത് നോക്കാം ,,,ഷോക് അടിപ്പിച്ച പൊന്നൂന്‍റെ വട്ടു മാറുവോ അപ്പു ……” അവള്‍ സംശയ൦ ചോദിച്ചു

“ആ എനിക്കറിഞ്ഞൂടാ ,,,ആ ശിവരഞ്ജ൯ തംബുരാനെ വിളിച്ച് ചോദിക്ക് “ ഇഷ്ടകേടോടെ അവന്‍ പറഞ്ഞു

അല്പം നേരത്തേക് അവളൊന്നും പറഞ്ഞില്ല

“പിന്നെ അപ്പു ,,,ഞാൻ ഇന്ന് അമ്പലത്തിൽ പോയല്ലോ ,,,അപ്പു പെട്ടെന്ന് കൂട്ടാകാൻ വേണ്ടി പ്രാര്ഥിച്ചല്ലോ,, അടി അളന്നു പ്രദക്ഷീണം ഒക്കെ നടത്തി , അപ്പോ ഉണ്ടല്ലോ ,,,,”

“അതെ,, നിര്‍ത്തിക്കേ ,,   എന്നെ ഇങ്ങനെ വിളികണ്ട ,,,എനിക്ക് ഇഷ്ടമല്ല ,,, ”

“അപ്പു ഇരുപത്തിനാലു മണിക്കൂറിൽ ഒരു അഞ്ചുമിനിട്ടല്ലേ ഞാൻ വിളിക്കുന്നുള്ളു ,, അതുകൊണ്ടു എന്ത് ഇഷ്ടക്കേടാ വരുന്നത് , അപ്പു ഒരുപാട് വഴക്കു പറഞ്ഞോ ,, ഞാൻ എല്ലാം കേട്ടോളാ൦ , ഇനി തല്ലാ൯ തോന്നുവാനെ പൊന്നു നിന്നു തരാം , ഇഷ്ടം പോലെ തല്ലിക്കോ ,, അപ്പൊ അപ്പൂന്റെ ദേഷ്യമൊക്കെ മാറുല്ലേ ”

“എനിക് ആരെയും വഴക്കു പറയുകയും വേണ്ട , തല്ലുകയും വേണ്ട … എനിക്  വെറുപ്പുള്ളവർ എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല ,,”

അതുകേട്ട് അവള്‍ക്ക്  ആകെ വിഷമമായി

“പൊന്നൂനോട് വെറുപ്പാണോ അപ്പൂന്”  സങ്കടത്തോടെ അവൾ ചോദിച്ചു

“അതല്ലേ നേരത്തെ പറഞ്ഞത് ,,, അല്ലാതെ ഇഷ്ടപ്പെടാനായി  എന്താ എന്നോടു ചെയ്തിരിക്കുന്നത് ,,ഇത്രേം കൊല്ലം  അവിടെ നിന്നതല്ലേ , എന്റെ വേദന കാണാൻ അല്ലായിരുന്നോ ഇയാൾക്ക് ആശ,,”

പാറു അവൻ പറയുന്ന കേട്ട് ആകെ സങ്കടത്തോടെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

“പൊന്നു ,,സോറി പറഞ്ഞതല്ലെ ……….. അപ്പൂ” അവള്‍ വിഷമത്തോടെ പറഞ്ഞു.

897 Comments

  1. thank you Mr Harshan, I just love to read this story,I am a fan of such stories and you are real great at it take me to the actual site with all the additional videos and description, make me want to go to all these locations. thank you so much . hope and pray you write more of this type stories. I am not good at writing Malayalam ,sorry for that

    1. നന്ദി ലൂക്കാച്ച
      അടിപൊളി

  2. കഥ മൊത്തത്തിൽ ഇഷ്ടമായി പക്ഷേ വൈഗയെ അത്ര പിടിക്കുന്നില്ല പിന്നേ ഹർഷൻ ചേട്ടായിയോട് ഒരു അപേക്ഷ എല്ലാ കഥകളിലെയും പോലെ ക്ലീഷേ ബുള്ളറ്റ് മാറ്റി KTM RC 390 ഇറക്കിം???

    1. Adishankar enna character nu duke cherilla bro…

      1. എങ്കിൽ ഒരു RD 350 ഇറക്കികൂടെ

    2. ബുള്ളറ്റ് അത് താനെ ഒരു കല്ലീഷേ അല്ലെ ബ്രോ

  3. Waiting for next part

  4. പിന്നെ story വരുമ്പോൾ തന്നെ വായിക്കാറുണ്ട് comment ഇടാൻ വൈകും എന്ന്‌ മാത്രം.

  5. ഈ part പൊളിച്ചു ഹർഷൻ ഭായ്. ഇനി അടുത്ത പാർട്ടിനു വേണ്ടി ഉള്ള നീണ്ട കാത്തിരിപ്പ്

    1. nandi und zaithane

  6. ????????????????????????????????????????????????????????????????????????…………nxt part….??????????

      1. അപ്പു വൈശാലിയിൽ പോകാൻ കാത്തിരിക്കുന്നു, എന്തോകെയാണോ അവിടുത്തെ നിയോഗം, ഒരു മാസ്സ് ഫീൽ ചെയ്യുന്നുണ്ട്

      2. Joli thirakk kondanu detail ayi comments idathadh…kurachu time eduthalum vendeella… kooduthal pages undavanam ennoru request undu…pinne kuttangal matharam parayan varunna malarukalodu pokan para???….ennum katta sapport….????????
        Niyas kollam…

  7. Ente ponno kiduki
    Enthoru romanjification

  8. Ente Ponnu Harsha, avide link engilum idum enna pratheekshayil kathirunnu Maruthanu ivide kayari nokiye. Apol dha kidakkunnu 4 parts. Otta irippina vayichu theerthathu. Ugran.

    1. aahaa ,,,,,,,,,,,,athu ollaamallo

  9. Dear Harshan,
    After reading going out without a comment I don’t feel good,
    Story is very good and most of the time I feel its realistic.

    1. nandi aanand
      thanks for your bighearted words

  10. ചുവന്ന പലപ്പൂവിനെ കുറിച്ച് അപ്പു നരനോട് പറയുന്നത്, ആ പലച്ചുവട്ടിലെ സംഭവത്തിന് മുൻപ് പറയുന്നുണ്ട്

    1. PEJ NAMBAR PARAYU
      SHARI AAKKAAM
      ATHU PINNEED EZHUTHI CHERTHATHU AANU

      1. അടുത്ത ഭാഗം എപ്പോഴാ ബ്രോ h

  11. കുറെ തിരക്കുകള്‍ ആയത് കൊണ്ടാണ്
    എല്ലാ കമന്റുകള്‍ക്കും മറുപടി തരാവേ ,,,,,,,,,,,,

    1. Your writing is amazing

      1. thnaks freddy bro

  12. അടിപൊളി , കഥ അതിന്റെമൂർധന്യവസ്തയിലെക്ക് എത്തിയിരിക്കുന്നു . അപ്പു ഒരു രാജകുമാരൻ ആണെന്ന് തോന്നുന്നില്ല .ഇന്ദു പറഞ്ഞത് പോലെ രാജക്കന്മാർ പോലും ബഹുമാനിക്കുന്ന ഭാർഗവ ഇല്ലത്തെ ഒരു അംഗം ആയിരിക്കാം . അതാണല്ലോ അപ്പു മുൻകാല ഭാർഗവ ഇല്ലത്തെ ആളുകളെ പോലെ ഒരു യോദ്ധാവ് ആയത് ,നരന്റെ അമ്മ പരയുന്നുമുണ്ട് അവരിൽ ഒരാൾ ആയിട്ടേ അപ്പുവുനെ തോന്നിയിട്ട് ഉള്ളു എന്ന് ,നരനെ ഒരു മുൻകാല ബന്ധം പോലെ അപ്പുവിന് തൊന്നിയതും ആണല്ലോ. ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം മനു തന്നെ ചിന്നു ചേച്ചിയോട് ചോദിച്ചിട്ടുണ്ട് ,അത് തന്നെയാണ് എന്റെയും സംശയം . പാറു വീണ്ടും അപ്പുവിലെക്ക് അടുക്കുകയാണല്ലോ , ഒരുമിക്കുമൊ അവർ?

    1. thanks rashida kkaa

      okke adutha bhagathile clear aakkum nne

  13. പ്രിയ ഹർഷൻ ചേട്ടന്,

    എന്നത്തേയും പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്, വല്ലാത്ത ഒരു സ്ഥലത്താണ് അവസാനിപ്പിച്ചത്,എങ്കിലും ആദിശങ്കരനു ഒന്നും സംഭവിക്കില്ല എന്നറിയാം.ഇതൊക്കെ രുദ്രത്തേജനിലേക്കുള്ള മാറ്റത്തിനായിരിക്കാം.

    യക്ഷിയും അപ്പുവും തമ്മിലുള്ള  സംഭാഷണം ഇഷ്ടപ്പെട്ടില്ല,എന്തുകൊണ്ടെന്നാൽ ചിലപ്പോൾ പ്രേതങ്ങളോട് ഒരാൾ സംസാരിക്കുന്നത് എന്റെ മനസ്സിന് ഉൾകൊള്ളാൻ കഴിയാത്തത് കൊണ്ടായിരിക്കാം,പിന്നെ സംസാരിക്കുന്ന ശൈലി ഒരു കോമഡി സീൻ പോലെയാണ് തോന്നിയത്,  എനിക്കു തോന്നിയത് ഉള്ളത് പോലെ പറഞ്ഞതാണ് അതുകൊണ്ട് ഒന്നും തോന്നരുത്.

    ഈ ഭാഗത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ,  ആ അമ്പലത്തിലെ സീൻ,രാക്ഷസന്മാരെ പരാജയപ്പെടുത്തിയത്, ദിവ്യക്ത പരശു, അതിനെ പറ്റി ആദിശനകരന് വിവരിച്ചു കൊടുക്കുന്നത്.പിന്നെ ഒരു  ചോദ്യം  50 കൊല്ലം മുന്നേ കാലകേയനെ വധിച്ച ആൾ ഇല്ലേ,അതാരാണ് അദ്ദേഹം ഇപ്പോഴും എവിടെയോ ജീവിച്ചിരിപ്പുണ്ടോ..ഉണ്ടെങ്കിൽ എവിടെയായിരിക്കും,

    ആക്ഷൻ രംഗങ്ങൾ ഒന്നുകൂടി മെച്ചപ്പെടുത്തുക(ഇനി വരാനുള്ള ഭാഗത്തിൽ)ഈ ഭാഗത്തിൽ ശത്രുക്കളൊന്നും ഒരു ഇരയെ അല്ല,  സങ്കട്ടനം നടക്കുമ്പോൾ അപ്പു എന്നു പറയുന്നതിന് പകരം ആദിശങ്കരൻ എന്നാണെകിൽ വായനക്കാർക്കു ഒരു രോമാഞ്ചം ഉണ്ടാവും,ഇനിയങ്ങോട്ട് രുദ്രതേജന്റെ വിളയാട്ടം ആണെന്നു അറിയാം എങ്കിലും പറഞ്ഞതാ,മാലിനിയമ്മയെ ഉരുക്ക് കോളനിയിൽ നിന്നും രക്ഷിച്ചപ്പോൾ വായനക്കാർക്കു ആദിശങ്കരനിൽ നിന്നു കിട്ടിയ രോമാഞ്ചം അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്,ചിലപ്പോൾ അതിലും കൂടുതൽ.ചേട്ടന് അതിലും കൂടുതൽ രോമാഞ്ചം തരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.

    വൈശാലിയിലുള്ളവരേക്കാൾ ഏറ്റവും മുന്നിൽ നിൽക്കുന്നത് ദേവർമഠം ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.വൈഗയെ പെട്ടെന്ന് പറഞ്ഞു മനസ്സിലാക്കുക അവൾ ഇപ്പോൾ തന്നെ ആദിശങ്കരനിൽ വല്ലാതെ അടിമപ്പെട്ടു പോയിട്ടുണ്ട്.

    ബാക്കിയെല്ലാം അടിപൊളി…ഒരു രക്ഷയും ഇല്ല , ക്ഷമയോടെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നതോടൊപ്പം ആദിശങ്കരനിൽ നിന്നും  രുദ്രതേജനിലേക്കുള്ള മാറ്റത്തിനായും കാത്തിരിക്കുന്നു !

    1. aaction ini varaan irikkunne ullu broi

      ithuvare kanatha actioanukal

      samvihdnam njna aanallo ,,,,,,,,,,,,,,,,

      sneham

  14. ഹർഷപ്പി ഇപ്പോഴാണ് ഞാൻ തീർത്തത്. ഭയങ്കര തിരക്ക് ആറുന്നു…
    എനിക്ക് ഇൗ കഥയിൽ ഇത്ര പ്രാധാന്യം ഉണ്ടാരുന്നു എന്ന് അന്ന് നീ പറഞ്ഞപ്പോ ഞാൻ കരുതിയില്ല..
    ജസ്റ്റ് ഒരു വഴിപോക്കൻ കഥാപാത്രം എന്നാണ് കരുതിയത്. ഇപ്പൊ കഥ മുന്നോട്ടു പോകുമ്പോൾ ഞാൻ അപ്പുന്‍റെ സ്വന്തം ചേട്ടൻ ആയി വരുവാനല്ലോ..
    കഥ poli കിടു..
    സ്വന്തം സഖാവ് നരൻ

    1. und

      yamuna suham alle ,,,

      happy alle ,,,

  15. ꧁༺അഖിൽ ༻꧂

    ഹർഷൻ ചേട്ടാ…
    കഥ ഞാൻ വന്ന അന്ന് തന്നെ വായിച്ചു…
    ഡീറ്റൈൽഡ് റിവ്യൂ എഴുതാൻ എനിക്ക് സമയം കിട്ടുന്നില്ല… വൈകിയാലും ഞാൻ തരും…

    ഈ പാർട്ട്‌ അടിപൊളി ആയിരുന്നു… വൈഗയുടെ മുൻപിൽ വെച്ചുള്ള fight ഒന്നുടെ ഉഷാറാക്കാമായിരുന്നു എന്ന് തോന്നി.. i mean ഇപ്പോ എഴുതിയത് നന്നായിരുന്നു…. ഉരുക്ക് കോളനി fight ഇല്ലേ അതേപോലെ രോമാഞ്ചിഫിക്കേഷൻ കിട്ടിയില്ല… അതാണ് ഉദ്ദേശിച്ചത്…

    പിന്നെ ഇതു വരെ എഴുതിയ ഭാഗങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഭാഗം ഇതാണ്… ❣️❣️❣️

    1. kandirunnu

      marpadi ezhuthi varunne ulluu
      muthe

    1. thanks rageshiji

  16. ഹർഷാ മുത്തേ……

  17. ഹർഷാപ്പി ഇപ്പോളാണ് വായിച്ചു കഴിഞ്ഞത് ??
    ആദ്യം ടൈപ്പ് ചെയ്ത കമന്റ്‌ എവിടെയോ പോയി… ഹർഷാപ്പിയുടെ കഥാപാത്ര സൃഷ്ടികൾ വായനക്കാരന്റെ മനസ്സിലേക് ആഴത്തിൽ ഇറങ്ങി ചെല്ലുന്നവയാണ്… പെരുമാളിനെ പോലെ ഉള്ള ഒരു കഥാപാത്രത്തെ ഒക്കെ വരികളിൽ സൃഷ്ടിക്കുക എന്നു പറയുന്നത് അനുഗ്രഹം ആണ് .. അതൊക്കെ ഞങ്ങളുടെ ഒക്കെ മനസ്സിലേക് ത്രിമാന രൂപത്തിൽ എത്തിക്കാൻ വരികളിൽ കഴിയുന്നു എന്നത് അഭിനന്ദനാര്ഹം എന്നൊരു വക്കിൽ ഒതുക്കാൻ സാധിക്കില്ല… യക്ഷി കോട്ടയിലെ ആക്ഷൻ രംഗങ്ങൾ പകുതിയിൽ കട്ട്‌ ചെയ്തപ്പോൾ അതെന്താണ് എന്നൊരു സംശയം വന്നെങ്കിലും അടുത്ത പേജ് വായിച്ചപ്പോൾ അതു തന്നെയാണ് നല്ല രീതി എന്നു മനസ്സിലായി.. വൈഗയെ ആക്രമിക്കാൻ വരുന്നവരെ ഓടിച്ചത് കൂടി നാട്ടുകാർ കണ്ടിരുന്നു എങ്കിൽ എന്നു ഒരു ആഗ്രഹം ഉണ്ടായിരുന്നു… അവസാനം ആകാംഷയുടെ മുൾമുനയിൽ കൊണ്ടു നിർത്തുകയും ചെയ്തിരിക്കുന്നു… എന്താവും എന്നതല്ല… എങ്ങനെ ആവും എന്നതിന് വേണ്ടി ആണ് ഉറ്റു നോക്കുന്നത്…

    സ്നേഹത്തോടെ
    ♥️നന്ദൻ ♥️

    1. Nandan …..vivarangalonnum ellayirunnallo

    2. എന്താ പറയാ നന്ദാപ്പി
      അത് ആ ഒരു മേതഡ് യൂസ് ചെയ്തത് ആണ്
      നോൺലീനിയർ നരേഷൻ ആയി സിനിമയിൽ ഒക്കെ ഉള്ളപോലെ
      ഒരു പാഡ് സ്നേഹം ചക്കരെ

  18. എന്താ പറയേണ്ടത് ഈ ഭാഗവും അതിമനോഹരം ഓരോ character visualisation നും pwoli അങ്ങനെ നമ്മുടെ അപ്പു മിഥിലയിലെ സൂപ്പർഹീറോ ആയി, പാറുവിന്റെ കാര്യത്തിൽ ഒരുപോലെ സന്തോഷവും ദുഃഖവും ഉണ്ട്, നഷ്ടപ്പെടുത്തിയത് എത്ര വിലപ്പട്ടതാണെന്നു പാറു ഇന്നു തിരിച്ചറിയുന്നു, അപ്പു തന്നെ സ്നേഹിച്ചിരുന്നു എന്ന യാഥാർഥ്യം പാറു അറിയുമ്പോൾ അവൾ എങ്ങെനെ പ്രതികരിക്കും എന്നു കണ്ടറിയാം, അവളുടെ മനസ്സ് കൈവിട്ടു പോകുമോ എന്നൊരു ഡൗട്ട് ??. ശിവയുടെ പെട്ടെന്നുള്ള മാറ്റമാണ് മനസിലാവാത്തത് ?? അത് ഇനി സാക്ഷാൽ മഹാദേവന്റെ കളി ആണോ…
    ആദിശങ്കരൻ തന്റെ യാഥാർത്ഥത്തിലേക്ക് കൂടുതൽ അടുക്കുകയാണ് കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി അക്ഷമനായി………

    ഈ കഥ വായിക്കുന്നത് പോലെ തന്നെ പ്രിയമാണ് ഇവിടെ വരുന്നവരുടെ ഓരോ കമന്റ്‌സും അവരവരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും കേൾക്കുന്നത്.
    ??..അപരാജിതൻ..??

    1. എല്ലാം ശിവ മയം ശിവശക്തി മയം

  19. വല്ലാത്തൊരു സസ്പെൻസ്ആയിപ്പോയി…

    1. ithokke cheruth ,,,,,,,,,,,,,,,

  20. അണ്ണാ

  21. അണ്ണാ ഹായ് കഥ ഒത്തിരി ഇഷ്‌ടപ്പെട്ടു

    1. thanks reshmi

  22. Inghalu oru sambavamanu how ballatha jadhi manglish eayuthan kittunnilla sambavam polichu

    1. aano,,,,,,sulaimanme ,,,,,,,,,,,,,,aa cheriye spanner

  23. ഹർഷൻ ബ്രൊ…….

    വായിച്ചു.മികച്ച അധ്യായം ആയിരുന്നു ഇതും.
    കഥ പലയിടങ്ങളിലും കണക്റ്റഡാണ്.കൂടാതെ രുദ്രതേജന്റെ ജനനം അത് സംഭവിച്ചുകഴിഞ്ഞു എന്നാണ് ഞാൻ മനസിലാക്കുന്നത്.

    പാറുവിന്റെ മാറ്റങ്ങൾ കാണുന്ന മാലിനി,അത് അവൾക്ക് ഭയമാണ്.അവളുടെ നിയോഗം അറിയാതെ തന്റെ സാധാരണ ചുറ്റുപാടിൽ നിന്ന് ചിന്തിക്കുന്നതുകൊണ്ടുള്ള ഭയം,ഒപ്പം പാറു അപ്പുവിനെ പീക് ലെവലിൽ ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു.പിന്നെ അപ്പു,അവൻ വെറുക്കാൻ ശ്രമിക്കും തോറും പാറുവിനെ പ്രകൃതി അവന്റെ ഓർമ്മകളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു.അത് നാഗമണിയിലൂടെ, യക്ഷിയിലൂടെ ഒക്കെ കാണുകയും ചെയ്തു.

    അടുത്ത ഭാഗം രുദ്രതേജന്റെ യാത്രയുടെ തുടക്കം ആണ്.എന്ന് വരും,കാത്തിരിക്കുന്നു.

    ആൽബി

    1. ശരിയാണ് ആൽബിച്ചയ പറഞ്ഞതൊക്കെ ,,,,,,,,,,,,,
      നിയോഗത്തിലേക്കുള്ള പ്രയാണം ആണ് ഇനി
      ശൈവ വൈഷ്‌ണവ കാലകേയ ,,,,,,,,,,,
      നന്ദി ആൽബിച്ചായാ

Comments are closed.