അപരാജിതൻ 16 [Harshan] 10072

പാറുവിന്റെ മുറിയിൽ

 

അപ്പു ദേഷ്യത്തോടെ ഫോൺ ഡിസ്കണക്ട് ചെയ്‌തപ്പോ പാറുവിനു ഒരുപാട് സങ്കടമായിരുന്നു

അവൾ ഫോൺ ബെഡിൽ ഇട്ടു തലയിണയിൽ മുഖം പൊത്തി കരഞ്ഞു കൊണ്ടിരുന്നു.

അവൾ കണ്ണന്റെ വിഗ്രഹത്തിൽ നോക്കി

അവളുടെ കണ്ണൊക്കെ നിറഞ്ഞു മുഖത്തു വിഷാദ ഭാവം ആയിരുന്നു

ആ വിഷാദഭാവം അവളുടെ സൗന്ദര്യത്തെ പതിന്മടങ്ങു വർധിപ്പിച്ചു

 

“എന്താ കണ്ണാ,,,,അപ്പു ഇങ്ങനെ ?,,എന്നോട് മുന്നേ ഇങ്ങനെ ഒന്നും ആയിരുന്നില്ല , എന്തോരം സ്നേഹം ആയിരുന്നുന്നു അറിയാവോ പണ്ട് അപ്പൂന് ,, ഞാൻ സങ്കടപെടണ കണ്ടാ എന്റെ സങ്കടമൊക്കെ മാറ്റിയിരുന്ന അപ്പുവാ ,,,ഇപ്പോ കണ്ടില്ലേ ,,എന്റെ ഫോൺ പോലും ഇഷ്ടമല്ല എന്ന് ,,,,,,,എന്നോട് മിണ്ടണത് ഇഷ്ടല്ലാ ,ന്നു ,, ഞാൻ നിനക്കു വെണ്ണ ഒക്കെ തന്നു പ്രാർത്ഥിച്ചതല്ലേ അപ്പു വേഗം കൂട്ടാവണം എന്ന് ,,,ഇപ്പോ കണ്ടില്ലേ ,,,എന്നെ വെറുപ്പാണ്ന്നു പറഞ്ഞു ,,, ഇനി വിളിക്കണ്ട എന്നും പറഞ്ഞു,, പൊന്നു ഒരുപാട് തെറ്റു ചെയ്തിട്ടുണ്ട് ,,എത്ര വട്ടം മാപ്പു ചോദിച്ചു അപ്പുനോട് ,, തന്നില്ല,,,സങ്കടം സഹിക്കാ൯ പറ്റണില്ല കണ്ണാ ,,, ഒന്ന് പറയാവോ അപ്പൂനോട് പൊന്നൂന്റ്റെ അടുത്ത് കൂട്ടാവാൻ ,,, കരച്ചില് വരുവാ… ”