അപരാജിതന്‍ 20 [Harshan] 10042


@@@@@@@@@@

                                     അപരാജിതന്‍ 
                     A mysterious journey through the shaivik secrets

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

കൈലാഷ്പുരി റെയിൽവേ സ്റ്റേഷനിൽ നിന്നും മനുവിനെയും കൊണ്ട് കാർ മെല്ലെ ട്രാഫിക് ബ്ലോക്കിലൂടെ നീങ്ങിതുടങ്ങിയിരുന്നു.

മനു മിഴികളടച്ചിരിക്കുകയായിരുന്നു

കയ്യിലാ കൂവളപത്രത്തെ മുറുകെപിടിച്ചുകൊണ്ട്

ആനന്ദമയമായൊരു മനസ്സോടെ,

ആത്മനിര്‍വൃതിയോടെ,,,,

അവന്‍റെ ഉൾക്കണ്ണിൽ തെളിഞ്ഞത്,,,

ഒരുനാൾ മരിക്കുവാൻ താൻ ബാലുച്ചേട്ടന്‍റെ കാറിൽ ഇതേ റെയിൽവേ സ്റ്റേഷനിൽ വന്ന ദിവസമായിരുന്നു.

ഒക്ടോബർ അഞ്ച് , കന്നിമാസത്തിലെ തിരുവാതിര നക്ഷത്രം.

ആദിശങ്കരന്‍റെ ജന്മദിനം,

 

അന്ന് ബാലുച്ചേട്ടൻ ഒരു തമാശ പോലെ ആദിശങ്കരന്‍റെ കഥ പറഞ്ഞു തുടങ്ങിയതാണ്.

ഇപ്പോൾ എത്ര മാസം , അതിനിടയിൽ തന്‍റെ ജീവിതത്തിൽ താനറിഞ്ഞും അറിയാതെയുമൊക്കെ എത്രയോ മാറ്റങ്ങൾ സംഭവിച്ചു.

താൻ മരണചിന്തയിൽ നിന്നും മുക്തനായി ,

ജീവിതത്തിൽ ഏറെ നിഷ്ഠകൾ കൈവന്നു

ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു തുടങ്ങി

ആത്മവിശ്വാസം വർദ്ധിച്ചു,

അക്കമിട്ടു പറയുവാനനവധി കാര്യങ്ങള്‍

 

ഏറ്റവും പ്രധാനം ശിവനെന്ന ഒന്നിലേക്ക് സ്വയമറിയാതെ അടുത്തു എന്നത് തന്നെ

മനു  കൈയിയിലിരുന്ന കൂവളപത്രത്തെ ആദരവോടെ നോക്കി

 

തിരു ശിവന്‍റെ തിരു മരം , കൂവളം

 

അവൻ മനസ്സിൽ പഞ്ചാക്ഷരി ജപിച്ചു കൊണ്ടിരുന്നു

ആ കൂവളം തൊട്ടു വണങ്ങി പോക്കറ്റിൽ തന്നെ വെച്ചു

കാക്കാപ്പളി ഡോക്ടറെ വരെ മഹാദേവൻ നേരിട്ട് കാണിച്ചു തന്നു

എല്ലാം അത്ഭുതങ്ങളോ , അതോ നിഗൂഢതകളോ

ആർക്കറിയാം ????

എല്ലാം ശിവമയം ,,,അതേ ഇതിനൊരു കാരണം പറയാനാകുകയുള്ളൂ

ആ ശിവമയം ആത്മാവിനെ വരെ അത്ഭുതമാകുന്ന ചങ്ങലയില്‍ ബന്ധിപ്പിച്ചു കളയും

കഥയിലെ കഥാപാത്രങ്ങൾ,,, ചിന്നുചേച്ചി  തന്നെ തനിക്കു കഥ പറഞ്ഞു തരുന്നു.

പോകും വഴി ഡോക്ടറെ കാണുന്നു

മറക്കാൻ സാധിക്കുന്നില്ല ഓരോ സംഭവങ്ങളും

ഷൂസ് പോളിഷ് ചെയ്യാത്തതിന് തല്ലു വാങ്ങിയ  അപ്പു എവിടെ നിൽക്കുന്നു,

ശിവശൈലത്തിന്റെ രക്ഷകനായ രുദ്രതേജനായ ആദിശങ്കര൯ എവിടെ നിൽക്കുന്നു.

അഗ്നിയെ ഒരുപാട് നാൾ മൂടിവെക്കാൻ സാധിക്കില്ല

കാരണം അഗ്നി എല്ലാ പ്രതിബന്ധങ്ങളെയും ഭസ്മമാക്കി പുറത്തേക്കു വരും

എന്നത് പോലെ അപ്പുവും ,  ആദിശങ്കരനിലെ അപ്പു എന്ന ഒരു നിഷ്കളങ്കവ്യക്തിത്വത്തിൽ മറഞ്ഞു കിടക്കുകയായിരുന്ന രുദ്രതേജൻ ,

ആ രുദ്രതേജൻ ഒരുപക്ഷെ അഞ്ചു വർഷവും ഒരു അഗ്നിയെന്ന പോലെ എരിഞ്ഞു കൊണ്ടിരുന്നു.ഒടുവിൽ മഹാദേവൻ നിശ്‌ചയിച്ച സമയം ആയപ്പോൾ മെല്ലെ പുറത്തേക്കു വെളിവായി തുടങ്ങി.

മനുവിന്‍റെ ചിന്തകൾ കാട് കയറി കൊണ്ടിരുന്നു

നിരങ്ങി നീങ്ങുന്ന കാറിനുള്ളിലിരുന്ന മനു മയക്കത്തിലേക്ക് ആണ്ടുപോയി

<<<<<<O>>>>>>

“സർ ,,,,,,,,,,,എളുന്തിടുങ്കോ ”

എന്ന വിളി കേട്ടാണ് മനു ഉണർന്നത്

അവൻ കണ്ണ് തിരുമ്മി ഡ്രൈവറെ നോക്കി

“ഹോട്ടൽ ആയിടിച്ച് ” അയാള്‍ അവനെ അറിയിച്ചു

മനു കണ്ണുകള്‍ തിരുമ്മി പുറത്തേക്ക് നോക്കി

“ഞാന്‍ ഉറങ്ങിപോയി “ എന്നു പറഞ്ഞു ഡോർ തുറന്നിറങ്ങി

ഡ്രൈവർനു കാശ് കൊടുത്തു

നേരെ നടന്നു ഹോട്ടലിലേക്ക് ചെന്നു

മയൂരി എന്ന കുട്ടി ആയിരുന്നു റിസപ്‌ഷനിസ്റ്റ്

മയൂരിയാണ് അന്ന് മനുവിന് അത്യാവശ്യം ആയി റെയിൽവേ സ്റ്റെഷനിൽ പോകണം എന്ന് പറഞ്ഞപ്പോൾ ബാലുവിനെ ഏർപ്പാടാക്കി കൊടുത്തത്.

റിസപ്‌ഷനിൽ തിരക്കുകൾ ഉണ്ടായിരുന്നില്ല

ഇടയ്ക്ക് ഒന്ന് രണ്ടു ഫോൺ കോളുകൾ വരുന്നുണ്ടായിരുന്നു എന്ന് മാത്രം

മനു അൽപനേരം റിസപ്‌ഷനു മുന്നിലുള്ള സെറ്റിയിൽ ഇരുന്നു

“മയൂരി ”

“സർ ”

“നാളെ ഞാൻ പോകാണ് ,,അപ്പൊ രാവിലെ ഒരു പത്തുമണിയോടെ വെക്കേറ്റ് ചെയ്യാം ,, എന്‍റെ അഡ്വാൻസ് എമൗണ്ട് സഫിഷ്യണ്ട് ആയിരിക്കുമല്ലോ ,,പോരാത്തത് പറഞ്ഞാൽ മതി ”

“ശരി സർ ”

“മയൂരി ” അവൻ വീണ്ടും വിളിച്ചു

“എന്താ സർ ”

“താങ്ക്സ്  ഫോർ ഇൻട്രൊഡ്യൂസിങ് ബാലുച്ചേട്ടൻ ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

അവളും ഒന്ന് പുഞ്ചിരിച്ചു

“ബാലുച്ചേട്ടനുമായി നല്ല കമ്പനി ആയല്ലേ ”

“പിന്നില്ലേ ,,,”

“അതോണ്ടല്ലേ ഞാനൊരു താങ്ക്സ് പറഞ്ഞേ ”

“ഇട്സ് മൈ പ്ലെഷർ സർ ,,,അല്ല ഇനി വരവുണ്ടോ ഇങ്ങോട്ട് ”

“ഉണ്ട് ,,ബാലുച്ചേട്ടൻ വരുമ്പോ എന്നെ വിളിക്കും ,, അപ്പൊ വരും ,,”

അവൾ ഒന്ന് ചിരിച്ചു

“മയൂരി ,,ഒരു കാര്യം ചോദിച്ചോട്ടെ “

മനുവിന്റെ ചോദ്യം കേട്ടു മയൂരി അവനെ ഉള്ളിലേറിവന്ന ജിജ്ഞാസയോടെ നോക്കി

“മറ്റൊന്നുമല്ല ,, ഈ ബാലുച്ചേട്ടന്‍റെ എന്തേലും ഒരു കോൺടാക്ട് കിട്ടാൻ വഴിയുണ്ടോ ,, അറ്റ്ലിസ്റ്റ് അഡ്ഡ്രസ് എങ്കിലും ?? ”

മനു അങ്ങേയറ്റം പ്രതീക്ഷയോടെ തിരക്കി

“സാർ ,,ഞാൻ അന്ന് പറഞ്ഞതു തന്നെയാ പറയാനുള്ളു ,,, ഒരു ഐഡിയയും ഇല്ല ,, മുൻപൊക്കെ ബാലുചേട്ടനെ ഫോണിൽ വിളിച്ചാല്‍ കിട്ടുമായിരുന്നു ,,ഇപ്പോ അതും ഇല്ല ,,  ആ നമ്പറേ എന്റെ കൈവശവും ഉള്ളൂ ”

” ,,, അങ്ങനെ ആണല്ലേ ,, അപ്പൊ ഒരു രക്ഷയും ഇല്ല ,,ഞാനും തിരക്കി പലയിടത്തും പക്ഷേ കിട്ടിയില്ല,, മൂപ്പരുടെ ആ നമ്പ൪ മാത്രമേ എന്റെ കൈയിലും ഉള്ളൂ ,,അതുള്ളതും ഇല്ലാത്തതുമൊക്കെയൊരു കണക്കാ മയൂരി “

അന്നേരം മയൂരിക്കു കുടിക്കാൻ ആയി ബോയ് ചായ കൊണ്ട് വന്നത്

അവനു വേണോ എന്ന് മയൂരി ചോദിച്ചു

“ഉണ്ടെങ്കിൽ എനിക്കും താ ,, നല്ല തണുപ്പുണ്ട് ,,തണുപ്പിനൊരു ആശ്വാസമാകുമല്ലോ  ” മനു പറഞ്ഞു

Updated: August 21, 2021 — 8:55 pm

267 Comments

  1. വന്നുവല്ലോ അമ്പലത്തിൽ ആയതിനാൽ ശിവരാത്രി കഴിഞ്ഞേ വായിക്കാൻ പറ്റുവൊള്ളൂ

    ഹാർഷേട്ടാ ഇന്ന് കഴിഞ്ഞേ വായിക്കുവൊള്ളൂ ❤️❤️❤️❤️❤️❤️

  2. ❤️❤️

  3. Njan last Ayo vallatha chadhi ayipoyi….???

  4. ഇന്ന് വായിക്കില്ല .വേറെ ഒന്നും കൊണ്ടല്ല ചെറിയ ഒരുതലവേദന ഞാൻ ഏറ്റവുംകൂടുതൽ ഇഷ്ട്ടപ്പെടുന്ന ആരാധിക്കുന്ന കഥയാണ് ഇത് അത്കൊണ്ട് നല്ല മൂഡിൽതന്നെ കഥവായിക്കണമെന്ന് നിർബന്ധമുണ്ട് ?

  5. വായിച്ചു തുടങ്ങി..,,, ??

  6. Devil With a Heart

    ഒരു മണിക്കൂർ 12000+ views ഇതുപോലെ ഇനി മറ്റൊരു കൃതി ഉണ്ടാകുമോ സംശയമാണ്..അത്രക്ക് മനുഷ്യനെ സ്വാധീനിക്കാൻ കഴിവുള്ള ഒന്നാണ് അപരാജിതൻ..hatsoff ഹർഷൻ ബ്രോ?♥️

    1. View is only page view bro

      1. Devil With a Heart

        അത്രയും view വന്നു എന്ന് പറയുമ്പോ അത് വലിയ കാര്യം തന്നെയാണ് ഹർഷൻ ബ്രോ??

  7. ആദി ശങ്കരൻ

    Late aa വന്താലും latest aa വരുവെൻ

    Harshettaa????????

  8. വായിച്ചിട്ടു പറയാം

  9. Dear ഹർഷൻ bro നേരത്തെ വന്നു ഇനി വായിച്ചിട്ട് പറയാം

  10. vaayichittu parayaam

  11. 21 innu thanne idumo

    1. Oru manikkorinakam.varum

    2. Njan ethi……

  12. ബ്ലാസ്റ്റേഴ്‌സ് ഇന്റെ അവസ്ഥ ആയല്ലോ കലിപ്പടക്കാൻ

    വന്നതാ ???

    ലാസ്റ്റ് ആയോ ???

  13. ❤️❤️❤️ore pwoliiii

  14. ഹർഷ ഞാൻ വായിച്ചു തുടങ്ങാൻ പോകുന്നു.
    എല്ലാപാട്ടുകളും കേട്ടുകൊണ്ട്…

  15. Dear ഹർഷൻ ബ്രോ

    6 മണി എന്നു പറഞ്ഞിട്ടു നേരത്തെ വന്നു….❤️?❤️

    താങ്ക്സ് ….

    അപ്പൊ ഇന്നി വായിച്ചിട് വരാം…

    വിത്?❤️?
    കണ്ണൻ

    1. Dear ഹർഷൻ bro നേരത്തെ വന്നു ഇനി വായിച്ചിട്ട് പറയാം

  16. അവൻ വന്താച് …..അവൻ വന്താച്

    Briguveee????

  17. ആറ് മണി ആവാന്‍ നോക്കി നില്‍ക്കാഞ്ഞത് നന്നായി…

  18. ഹർഷാ ഞാൻ കരുതി രാത്രി ആകും എന്ന്, എന്തായാലും വായിച്ചിട്ട് വരാം ?

  19. MRIDUL K APPUKKUTTAN

    നേരത്തെ വന്നു
    ഞാൻ ചുമ്മാ നോക്കിയപ്പോൾ ദേ കിടക്കുന്നു

  20. ?? ? ? ? ? ? ? ? ??

    ???????️?️?️?️?️?️??????

  21. Thanks dear…. ❤️❤️❤️❤️
    ബാക്കി വായിച്ചതിന് ശേഷം

  22. Brigu time 456

      1. Ningalu enik reply thanna time um brigu 543

        1. Athu nokkiyaanu reply thannath bhrugu…

  23. വന്നു ഇല്ലെ
    Thanks

  24. സുജീഷ് ശിവരാമൻ

    വെറുതെ വന്നു നോക്കിയപ്പോൾ ദേ കിടക്കുന്നു… ഇങ്ങനെ പറ്റിക്കരുത് കേട്ടോ… വായിച്ചിട്ടു വരാം…???

Comments are closed.