അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

 

 “അല്ല ഇനി എന്താ നീ ചെയ്യാൻ പോണേ, അവളോട് നീ ഇത് പറഞ്ഞോ?”

 

 

“അതെങ്ങനെ ഞാൻ അതിനായിട്ട് പോയതാ അവളെ ഒറ്റയ്ക്ക് കിട്ടിയില്ല അവളുടെ അടുതുന്ന് അവളുടെ കൂട്ടുകാരികളും ബന്ധുക്കളും മറ്റും മാറുന്നില്ല! അതുകൊണ്ട് അവളുടെ അച്ഛനോട് പറയാൻ നോക്കിയെങ്കിലും തിരക്കുകാരണം അതിനും പറ്റിയില്ല…

ഇനി എന്താ ചെയ്യേണ്ട എന്ന് ഒരു ഐഡിയയും കിട്ടുന്നില്ല അതുകൊണ്ടാണ് നിന്നെ വിളിച്ചത്”

 

 

 

 

“ആ കൊള്ള ഇതിൽ ഞാൻ എന്ത് ചെയ്യാനാ?….

നീ പറയുന്നതൊക്കെ ശരിയാണ്. നീ പറഞ്ഞപോലെ അർജുൻറ്റ കാര്യത്തിൽ എനിക്കും ഒരു സംശയം ഉണ്ടായിരുന്നു. അത് ഇങ്ങനെ ആകും എന്ന് ഞാനും വിചാരിച്ചില്ല! ഇനി എന്താ നിൻറ്റ പ്ലാൻ?”

 

 

 “അതിനാ നിന്നെ വിളിച്ചേ!, ഞാൻ എന്താ ചെയ്യേണ്ടത്? ഞാൻ അത്രയ്ക്കും ഇഷ്ടപ്പെട്ടുപോയെടാ അവളെ, അവളുടെ ജീവിതം ഇത്ര കഷ്ടപ്പെടുന്നത് കാണാൻ എനിക്ക് സഹിക്കാൻ പറ്റില്ലടാ”

 

 

“നിനക്ക് ഭ്രാന്താണോ അജു, അവൾ നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ നിന്നെ അവൾക്ക് ഇഷ്ടമല്ല എന്ന്!…

വെറുതെ എന്തിനാ ഈ കിട്ടാത്ത ഇഷ്ടത്തിനു വേണ്ടി വെറുതെ വേണ്ടാത്ത കാര്യങ്ങൾ ഒക്കെ നിൽക്കാൻ പോണേ?”

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.