അനാഥൻ [ ചെമ്പരത്തി ] 563

‍‍അനാഥൻ |

anadhan- | Author : ചെമ്പരത്തി

 

കൂട്ടുകാരെ….. ഇത് ഒരു പ്രൊജക്ടിനു വേണ്ടി പ്രിയ സ്നേഹിതർ… പ്രവാസി, യാഷ്, പ്രണയരാജ എന്നിവരുടെ ആവശ്യപ്രകാരം ഒരു മണിക്കൂർ കൊണ്ട് തട്ടിക്കൂട്ടിയതാണ്…… തെറ്റുകൾ ഉണ്ടാകാം…. ക്ഷമിക്കുക…. വായിച്ചു അഭിപ്രായങ്ങൾ പറയുക…..

അറിയുമായിരുന്നില്ല എനിക്കൊരിക്കലും……. അച്ഛനാരാണെന്ന്……. കാരണം എനിക്കറിയാത്ത അച്ഛനെ ചൂണ്ടിക്കാണിച്ചു തരണമെന്ന് ആവശ്യപ്പെടാൻ, എന്റെ ഓർമ്മയിൽ എനിക്ക് ഒരു അമ്മയും ഉണ്ടായിരുന്നില്ല….

നഗരത്തിരക്കിൽ നിന്നും ഇത്തിരി മാറി നഗരത്തിന്റെ മാലിന്യം മുഴുവൻ പേറുന്ന കുപ്പത്തൊട്ടിയിലെ ചവറു കൂനക്കിടയിൽ നിന്നെന്നെ കിട്ടുമ്പോൾ പൊക്കിൾ കൊടിയിൽ നിന്നൂറിയ രക്തം പോലും കട്ടപിടിച്ചിരുന്നില്ലെന്നാരോ പറഞ്ഞതോർക്കുന്നുണ്ടിപ്പോൾ……..

പ്രസവ ശേഷിപ്പുകളുടെ മണം മാറാത്ത ദേഹത്ത് കരുണ കാണിക്കാൻ, എനിക്ക് കൂട്ടിരുന്ന പുളിയനുറുമ്പുകൾക്ക് മടിയായിരുന്നത്രെ…..

അന്നൊരിക്കൽ അമ്മതൻ മാറിലെ മധുരമേറുന്ന പാൽത്തുള്ളികൾ നുണയുന്ന കുഞ്ഞിനെക്കണ്ടു നോക്കിനിന്നത് തെറ്റായിരുന്നുവെന്നു, എന്റെ കവിളിനെ ചതച്ച തഴമ്പ് നിറഞ്ഞ കൈകൾ പറഞ്ഞപ്പോൾ വേദനിച്ചത് എന്റെ കുഞ്ഞു ഹൃദയം മാത്രമായിരുന്നോ……??
അല്ല…….

എനിക്കുമൊരു അമ്മയുടെ നെഞ്ചിലാ ചൂടിലമർന്ന്  നിൽക്കുവാനൊരിക്കലും കഴിഞ്ഞില്ലല്ലോ എന്ന നെഞ്ചുലക്കുന്ന നൊമ്പരം മാത്രമായിരുന്നു കൂട്ടായി ഉണ്ടായിരുന്നത്….

വീണ്ടുമെന്നെ കിട്ടിയ ആ ചവറു കൂനക്കരികിലേക്ക് പിച്ച വച്ചു നടന്നത് ഇനിയുമവിടെ ആരെങ്കിലും കിടപ്പുണ്ടാവുമോ എന്നറിയാൻ ആയിരുന്നില്ല…..

പകരം, ആരെങ്കിലും തീർക്കാതെ വലിച്ച് എറിഞ്ഞിട്ട് പോയ ചോറ് പൊതിയിലെ വറ്റുകൾക്ക് എന്റെ കത്തിയെരിയുന്ന വയറിന്റെ നൊമ്പരം ശമിപ്പിക്കാൻ കഴിയുമെന്നോർത്തിട്ടായിരുന്നു…..

ഇടക്കെപ്പോഴോ ആരോ വാങ്ങിത്തന്ന ഒരു പൊതിച്ചോറിന് അവകാശിയായി എന്നെപ്പോലെ തന്നെ വെള്ളാരം കണ്ണുള്ള ഒരു കുഞ്ഞു മാലാഖയെ കൂടി കിട്ടിയപ്പോൾ അനാഥനായ എനിക്ക്, ഒരു കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷം ആയിരുന്നു……. ഇനി മേലിൽ ഞങ്ങൾ അനാഥരല്ല എന്ന് എന്റെ കുഞ്ഞു ഹൃദയം ആർപ്പിട്ടു…..

പിന്നെ അവളെയും കൊണ്ട് ഒരു പിടി അന്നത്തിനായി കണ്ണുമുന്നിൽ കണ്ടവരോടെല്ലാം കൈ നീട്ടിയപ്പോൾ നീട്ടിത്തുപ്പിയവരും, ആർക്കും വേണ്ടാത്ത നാണയങ്ങൾ വലിച്ചെറിഞ്ഞു തന്നവരും, സഹതാപത്തോടെ മിഴിയെറിഞ്ഞവരും എല്ലാം ആദ്യമൊക്കെ അത്ഭുതം ആയിരുന്നെങ്കിൽ പോകപ്പോകെ അതൊരു ദിനചര്യ ആയിമാറിയിരുന്നു….

87 Comments

  1. Tough and sad….
    Sorry for my first comment…

    1. ❦︎❀ചെമ്പരത്തി ❀❦︎

      നോ pblm മാൻ… And…. സ്നേഹം ???❤❤❤❤❤❤???

  2. ഇനി എഴുതുമ്പോൾ കൂടെ ഉള്ളവരെ ചേർത്തു നിർത്തി എഴുത്തുമോ പ്ലസ് ഇതിലെ അവസാന ഭാഗം നമുക്കിടയിൽ നടക്കുന്നതാണെകിലും അതു വേദനിപ്പിക്കുന്നി ഇനി എഴുതുമ്പോൾ കൂടെ ഉള്ളവർ കൈവിട്ടു പോകാതെ ചേർത്തു നിർത്തുന്ന രീതിയിൽ എഴുതു പ്ളീസ് പ്ളീസ് പ്ളീസ്

    1. ❦︎❀ചെമ്പരത്തി ❀❦︎

      അഭി…. താങ്കളുടെ നിർദ്ദേശം പോലെ ഇനി ശ്രമിക്കാട്ടോ…. സ്നേഹം ❤❤❤???????

  3. നന്നായിട്ടുണ്ട്

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്സ് രുദ്ര ?????????❤❤❤❤❤❤???

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ മാൻ….. ???❤❤❤??

  4. അനാഥത്വം എന്നും ഭീകരമാണ്, കുറച്ചു നാൾ മാതാപിതാക്കൾക്കൊപ്പം ജീവിച്ചിട്ട് പെട്ടന്ന് അനാഥാരായി പോകുമ്പോൾ ഇനിയെന്ത് എന്ന് ചിന്തിച് മുന്നിലുള്ള ജീവിതത്തെ ഭയത്തോടെ നോക്കിയവരും, ജീവിതം എന്താണെന്ന് അറിയാത്ത പ്രായത്തിൽ അനാഥത്തിന്റെ കയ്യിപ്പുനീർ കുടിക്കാൻ വിധിക്കപ്പെട്ടവരും, എല്ലാരും ഉണ്ടായിട്ടും ആരുമില്ലാതെ അനാഥാരായി ജീവിക്കുന്നവരും എല്ലാരും ഈ ഭീകരത അനുഭവിക്കുന്നവർ ആണ്…

    1. ❦︎❀ചെമ്പരത്തി ❀❦︎

      ശരിയാണ് നമുക്ക് ചുറ്റും ഒത്തിരി പേർ ഇങ്ങനെ ഉണ്ട്…. സ്നേഹം ?????❤❤❤❤???

  5. കൈലാസനാഥൻ

    പ്രിയ സോദരാ, കാമപൂരണത്താലോ, മോഹിപ്പിച്ച് ചതിച്ചക്കപ്പെട്ടതിനാലോ, കാമത്തിന്റെ അക്കരപ്പച്ച തേടിപ്പോയതിനാലോ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ ഓരോ വളർച്ചയുടെ ഘട്ടങ്ങൾ ഒക്കെ ഏതാനും വാക്കുകൾ കൊണ്ട് വിവരിച്ചിരിക്കുന്നത്. അവനേപ്പോലെ തന്നെ ഉപേക്ഷിക്കപ്പെട്ട ഒരു പെൺകുഞ്ഞിനെ കൂട്ടുകിട്ടുന്നതും അവനോടൊപ്പം വളരുന്നതിനിടയിൽ നരാധമൻമാരുടെ മൃഗീയ പീഢനത്തിൽ അവളുടെ ശരീരം പിച്ചിച്ചീന്തി കൊല്ലപ്പെടുനതും വീണ്ടും അവൻ അനാഥനാകുന്നതും നൊമ്പരമുണർത്തിയെങ്കിലും, ചുരുങ്ങിയ ഏതാനും വാചകങ്ങളിൽ കേവലം ഒരു കൊച്ചു പേജിൽ വരച്ചു വെച്ചിരിക്കുന്നത് വ്യാഖാനിക്കാൻ അനേകം പുറങ്ങൾ വേണ്ടി വരും നമിക്കുന്നു. സ്നേഹാദരങ്ങൾ

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഏറ്റവും നിറഞ്ഞ സ്നേഹാദരങ്ങൾ ഏട്ടാ…. ??????????❤❤❤????

  6. Super oru rakshayumilla ???????

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം മാൻ ??????❤❤❤????

  7. വളരെ നന്നായിട്ടുണ്ട് …!??

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ മാൻ… സ്നേഹം ?????❤❤❤

  8. ഒന്നും പറയാൻ ഇല്ല. ചെറു വരികളിൽ വലിയ നോവൽ വായിച്ചു തീർത്ത feel ??? നിങ്ങളുടെ വരികളിൽ നല്ലൊരു magical life ഇണ്ട് ട്ടാ….

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഹൃദയം നിറഞ്ഞ സ്നേഹം Dilan……??❤❤❤❤❤?????

    1. ❦︎❀ചെമ്പരത്തി ❀❦︎

      ❤❤❤❤❤❤???????

  9. ചെമ്പരത്തി bro, നോവുണർത്തുന്ന കഥ. ഇതില്‍ ആ പെണ്‍കുട്ടി വന്നപ്പോഴേ അവസാനം അവളെ കഴുകന്മാര്‍ക്ക് കൊടുക്കുമെന്ന് ഞാൻ ഊഹിച്ചു.

    വെറും ഒരു പേജ് ആണെങ്കിൽ പോലും ആയിരം താളുകള്‍ ഉള്ള വലിയ പുസ്തകം കൊണ്ട് എന്റെ ഹൃദയത്തില്‍ അടിച്ചത് പോലത്തെ വേദനയെ സമ്മാനിച്ച നിങ്ങളുടെ ചെവിയില്‍ വെച്ചിരിക്കുന്ന ആ ?? എടുത്ത് മാറ്റി പകരം ദാ ?? ഇത് രണ്ടിനെയും നിങ്ങളുടെ രണ്ട് ചെവിയിലും വെച്ച് തരുന്നു.

    “ദൈവമേ മുകളിലുള്ള ആ കറുത്ത സാധനങ്ങള്‍ എത്രയും പെട്ടന്ന് പൊട്ടനെ”

    കഥ വളരെ നന്നായിരുന്നു bro. വീണ്ടും നല്ല കഥകളുമായി വരിക.

    സ്നേഹത്തോടെ ♥️❤️♥️

    1. ❦︎❀ചെമ്പരത്തി ❀❦︎

      സിറിൽ ബ്രോ ??????????????ന്നാലും….. പാവം ഞാൻ…. ???

      സ്നേഹത്തോടെ ????❤❤❤??

  10. നന്നായിട്ടുണ്ട്.. ❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ ഇന്ദൂസെ….. സ്നേഹം ???❤❤❤???

  11. No words ?

    1. ❦︎❀ചെമ്പരത്തി ❀❦︎

      ??????

  12. ചെമ്പു ചേട്ടാ…
    കുറഞ്ഞ വരികൾ കൊണ്ട് മനസിനെ അസ്വസ്ഥമാക്കി… ഇങ്ങനെയും കുറെ ബാല്യങ്ങൾ നമുക്ക്‌ ചുറ്റുമുണ്ടല്ലോ എന്നത് വീണ്ടും ഓർമപ്പെടുത്തി… മുലപ്പാൽ നുണയാൻ കൊതിച്ച രണ്ടു വിടർന്ന നയനങ്ങൾ മുന്നിൽ തെളിഞ്ഞു വന്ന പോലെ… അഴുക്കും കൺ പീളയും നിറഞ്ഞ ആ കണ്ണുകളിൽ ഒരു ആയുഷ്കാലത്തെ നൊമ്പരം… അതിലെ നിഷ്കളങ്കത ഉള്ളുലച്ചു…

    1. ❦︎❀ചെമ്പരത്തി ❀❦︎

      നമ്മളെ വേദനിപ്പിക്കുന്നതെല്ലാം പച്ചയായ സത്യങ്ങൾ ആയിരിക്കും…..
      സ്നേഹം നിള… ??????❤❤❤❤❤❤?????

  13. അറക്കളം പീലിച്ചായൻ

    ????

    1. ❦︎❀ചെമ്പരത്തി ❀❦︎

      ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️????❤❤❤❤❤???

  14. Nannayittund.

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യു…… ??????❤❤❤???

  15. Sad aaki?

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഏയ് ?‍♂️?‍♂️?‍♂️?‍♂️

  16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നന്നായിട്ടുണ്ട് ചെമ്പു….
    ??

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്സ് യക്ഷി ?????????❤❤

  17. ❦︎❀ചെമ്പരത്തി ❀❦︎

    ആരെയും പറ്റിച്ചതല്ല ????????സബ്‌മിറ്റിൽ എന്തോ പ്രശ്നം സംഭവിച്ചത് ആണ്….. ക്ഷമിക്കുക….

  18. വന്നവൻ

  19. ഫോട്ടോ ഇട്ട് ആളെ പറ്റിക്കുന്നോ?

    1. അൽ കുട്ടൂസ്

      സാരോല്ല ചേച്ചി പോട്ട്?

    2. First look poster aaayirikkumm ????

  20. Apamanich mathiyayenkil nirtikoode?

  21. വിശ്വനാഥ്

    ???????

    1. വിശ്വനാഥ്

      അയ്യേ പറ്റിച്ചേ. എല്ലാരേം പറ്റിച്ചേ. ചമ്മിപ്പോയെ ?????

Comments are closed.