അനന്ദിത ❤️ [Princy V] 62

അത് പ്രണയമായിരുന്നോ.. അല്ലാ.. നീയായിയുന്നു അത് .. എന്റെ പാതി നിന്നിൽ ആയിരുന്നു..

തിരിച്ചു വാങ്ങാൻ വന്നതായിരുന്നു ഞാൻ.. കഴിഞ്ഞില്ലെടോ..

പറഞ്ഞയച്ചില്ലേ.. എന്നെ നിന്നിൽ നിന്നും… ഉടൽ മുറിഞ്ഞ് ചോരയൊഴുകുമ്പോഴും അടഞ്ഞു പോകുന്ന കണ്ണുകൾ നീർ തുളുമ്പിയത് നിന്നെ ഓർത്ത് മാത്രമായിരുന്നു.. ഞാനില്ലാതെ നീ പൂർണമാവില്ലെന്ന ബോധ്യം ഉള്ളത് കൊണ്ട്…

പൊറുത്തേക്കെടോ.. നമ്മെ മനസ്സിലാക്കാൻ കഴിഞ്ഞവർ ഈ ലോകത്തില്ല.. ഉണ്ടാകാനും പോണില്ല.. അതല്ലേ നമ്മെ അത്രമേൽ വ്യത്യസ്തരാക്കുന്നത്.. !!

ഒരു അപേക്ഷയുണ്ട്.. പൂർത്തിയാക്കാൻ നീ മടിച്ച ആ കവിത ഇപ്പോഴും പൊടിപിടിച്ച പുസ്തകങ്ങൾക്കിടയിലുണ്ട്..

എഴുതണം.. ഇനിയും.. എനിക്ക് പുനർജനിക്കണം നിന്റെ വാക്കുകളിലൂടെ….. 

നിന്റെ മാത്രം 

രാജീവ് ” 

ഒരു തേങ്ങലോടെ ആ കത്തവൾ നെഞ്ചോട് ചേർത്തു.. തന്റെ പാതിയെ തിരിച്ചു തന്ന ദൈവതുല്യനായവനോട് അവൾ നിശബ്ദം നന്ദി പറഞ്ഞു.. 

 

ഈ സമയം തന്റെ പൂർവികർ ചെയ്തു പോയ പാപത്തെ തുടച് നീക്കി തന്റെ കർമം പൂർത്തിയായെന്ന സന്തോഷത്തിൽ ഉതിർന്നു വീണ നീർ തുള്ളികളെ തട്ടി മാറ്റിക്കൊണ്ട് അവൻ ആ ഡയറി കയ്യിൽ എടുത്തു..

ആദ്യ പേജിലെ വരികളിൽ കൈകൾ ഓടിച്ചു.. 

” അനന്ദിത രാജീവ്… സ്നേഹത്തെ അത്രമേൽ ദൈവീകമാക്കിയവൾ “

 

_പ്രിൻസി

Updated: December 11, 2021 — 10:38 pm

14 Comments

  1. സാഹിത്യം എനിക്ക് വശമില്ല…. അതുകൊണ്ട്തന്നെ പലവരികളും മനസിലായിട്ടും ഇല്ല…. ഒരു നഷ്ടപ്രണയത്തെ കുറിച്ചാണ് എഴുതിയിരിക്കുന്നതെന്നുതോന്നുന്നു…. എന്തായാലും ഇനിയും നല്ലകഥകളുമായി വരിക… ♥♥♥

  2. താങ്കൾ എഴുതിയ കഥ അല്ലേ
    ഇവിടെ മുൻപുണ്ടായിരുന്ന ഒരു എഴുത്തുകാരൻ കോപ്പി അടിച്ചു ഈ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തു കൊണ്ടിരുന്നത്.
    താങ്കൾ എഴുതിയ മറ്റു കഥകൾ കൂടെ ഇവിടെ പബ്ലിഷ് ചെയ്യമല്ലോ.

    1. തീർച്ചയായും ❤

  3. Bro super….nalla varikkal…
    Oru love letter ayirunnalle eth….
    Oru full story ezhuthikude….

  4. ??❤️???❤️?????????????????????????????

  5. നന്നായിട്ടുണ്ട് ??

  6. Aarelum onnu explain cheyyumooo satyam aayitttum manasilaayilla

    1. Hahaa.. Kalakki edukkoo bro

      1. Kure nokki but samsayam baaaki aanu

  7. Nannayittund. Nalla varikal. Ee kadha thudarnnu koode?

Comments are closed.