അത്ഭുതദീപ് ഭാഗം 1 [Eren yeager] 174

   ?അത്ഭുതദീപ് 1

പാർട്ട്‌ :- 1

https://ibb.co/gDSV7sv

എന്റെ മായാലോകത്തേക് എന്റെ പ്രിയ വായന കാരെ ഞാൻ കൊണ്ടുപോകുന്നു പ്രണയവും ആക്ഷനും ഫന്റാസിയും മിത്തും നിറഞ്ഞ ഈ കഥ നിങ്ങൾക് ഒരു വേറിട്ട സിനിമറ്റിക് എക്സ്പീരിയൻസ് ആയിരിക്കും എന്ന് eren yeager എന്ന ഞാൻ ഇത് വായിക്കുന്നവർക് വാക്ക് തരുന്നു ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച 

?Welcome to my cinematic story?

 

F16 എന്ന ഒരു fighter jet 1000മൈൽസ് per hour സ്പീഡിൽ the western North Atlantic Ocean കടലിനുമീതെ കുതിക്കുക ആയിരുന്നു……അതിൽ 6 പേരും ഉണ്ടായിരുന്നു 4 മലയാളികൾ പിന്നെ ഒരു ജാപ്പനീസ് കാരനും ഒരു റഷ്യ കാരനും …….

 

തന്റെ പൈലറ്റ് സീറ്റിൽ ഇരിക്കുന്ന മലയാളിയായ ക്യാപ്റ്റൻ വിക്കി തന്റെ മുൻപിൽ ഉള്ള PAR ലുടെ ലൊക്കേഷൻ നാവിഗേറ്റ് ചെയ്യുക ആയിരുന്നു

(Precision Approach Radar (PAR) )

ശേഷം റഡാർ മൈക്ക് എടുത്തു ഓൺ അകികൊണ്ട് പറഞ്ഞു….

Omega…omega f16 bhm….This is captain wicky we are moving xs331 navigation to the western north Atlantic ocean….and we are heading to the 552xr navigation south area… And the jet condition is alright ..Over…..

(ഇതിലെ സംഭാഷണം എല്ലാം മലയാളത്തിൽ ആയിക്കും ഇനി അങ്ങോട്ട് ചില തുടകത്തിലെ ഏരിയ മാത്രം കുറച്ചു ഡയലോഗ് ഇംഗ്ലീഷ് ആയിരിക്കും ഇതുപോലെ)

വിക്കിയുടെ അടുത്തായി ഇരിക്കുന്ന സെക്കന്റ്‌ പൈലറ്റ് ആയ നമ്മുടെ നായകൻ ജെറ്റിന്റെ നാവിഗേഷൻ ചെക്ക് ചെയ്യുക ആയിരുന്നു…. എന്നാൽ അവന്റെ മനസ്സ് എന്തോ ഒരു വിഷമത്തിൽ ആയിരുന്നു…..

 

എന്താടോ ആദം താൻ ഇവിടെ ഒന്നും അല്ലല്ലോ..

വിഷമിച്ചു ഇരിക്കുന്ന ആദമിന്നോട് വിക്കി ചോദിച്ചു…

ആദം : ഒന്നുല ചേട്ടാ…. ഞാൻ വെറുതെ…

വിക്കി : മോനെ ആദം നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങിയത് അല്ല…. ഒരു മോനെ പോലെയാ നിന്നെ ഞാൻ കാണുന്നെ അതുകൊണ്ട് എന്നോട് മറച്ചു വെക്കെല്ലേ …നീ എന്റെ ആന്റണിടെ മോൻ അല്ലേടാ അപ്പൊ നീ എന്റെ മോൻ തന്നെയാ.

(ആദമിനെ കുറിച് )

തന്റെ പതിമുന്നാം വയസ്സ് മുതലേ കുടബത്തെ നഷ്ടം ആയവൻ ആണ് ആദം അവന്റെ അച്ഛനും അമ്മയും uk യിൽ വച്ചു ഉണ്ടായ ഒരു പ്ലെയിൻ ക്രാശിൽ മരിച്ചതാണ്….അച്ഛൻ ആന്റണി അന്ന് ബോയിങ് എയർക്രാഫ്റ്റ് ക്യാപ്റ്റൻആയിരുന്നു ഭാര്യ ആയ മേരി ഒരു പൈലറ്റ് പ്രൊഫസറും ആയിരുന്നു ഇരുവരുടേം പ്രണയ വിവാഹം.

വിക്കി അന്റോണിടെ അടുത്ത സുഹൃത്തും ബോയിങ് എയർക്രാഫ്റ്റിൽ സെക്കന്റ്‌ ക്യാപ്റ്റൻ നും ആയിരുന്നു അന്ന് …

Uk ഹെഡ്ക്വാർട്ടേസിൽ നിന്നും റഷ്യയിലേക് ഒരു മീറ്റിംഗിൽ പോയതായിരുന്നു ആദമിന്റെ അമ്മയും അച്ഛനും ആയ മേരിയും അന്റോണിയും എന്നാൽ അ യാത്ര എല്ലാവരെയും വിഷമിപ്പിച്ചത് അവരുടെ മരണ വാർത്ത കേട്ടായിരുന്നു.. ചെറുപ്പം മുതലേ ആദമിന്റെ അച്ഛൻ ആയിരുന്നു അവന്റെ റോൾ മോഡൽ അച്ഛനെ പോലെ ഒരു പൈലേറ്റും ഒരു എയർക്രാഫ്റ്റ് എജിനിയേറും ആവണം എന്നായിരുന്നു അവന്റെ ആഗ്രഹം എന്നാൽ മാതാപികളുടെ വിടപറയാലോടെ അവനെ നോക്കി വലുതാക്കിയ അന്റോണിയുടെ അനിയൻ ആയ ജെകബിനും ഭാര്യ റോസികും തന്റെ ചേട്ടൻ അന്റോണിയും ചേട്ടത്തി മേരിയും നഷ്‍ടമായ പോലെ ആദാമിനെയും അവർക്ക് നഷ്ടം ആവും എന്ന് കരുതി അവർ അവനെ പൈലറ്റ് ആവാൻ ഉള്ള അവന്റെ ആഗ്രഹത്തെ വിലക്കി ഒരു മകനെ പോലെ ആയിരുന്നു അവർക്ക് അവൻ എന്നാൽ ആദമിന്റെ അ ആഗ്രഹം വളരെ ശക്തം ആയിരുന്നു അച്ചപോലെ നല്ല പൈലറ്റ് ആവുക… അവസാനം അവന്റെ ആഗ്രഹത്തെ ജെകബിനും ഭാര്യക്കും സമ്മതിക്കേണ്ടി വന്നു…ജെകബിന് ഒരു മോൾ ഉണ്ടായിരുന്നു ( ക്ലാര ) സ്വന്തം ചോര അല്ലെങ്കിലും ആദമിന് അവൾ ഒരു അനിയത്തി കൂട്ടി ആയിരുന്നു അവൾക്കും

അങ്ങനെ അവൻ വളർന്നു വലുതായി പൈലറ്റ് ആയി… പിന്നെ അച്ഛന്റെ സുഹൃത്തായ വിക്കി അവനെ പൈലറ്റ് എജിനിയർ ആവാൻ വേണ്ടി വാഷിങ്ട്ടൻ ബോയിങ് എയർക്രാഫ്റ്റിലേക് ഉപരി പഠനത്തിന് ആയി കുട്ടികൊണ്ട് പോയി അവന്റെ പ്രൊഫസറും ആയിരുന്നു വിക്കി…

2 വർഷം കൂടുമ്പോൾ ആദം നാട്ടിലേക് വരുമായിരുന്നു….വിക്കി അവനെ ഒരു മോനെ പോലെ നോക്കിയിരുന്നു…

ഇപ്പോൾ വിക്കിയുടെ ടീമിലെ സെക്കന്റ്‌ പൈലെറ്റും ടീം സെക്കന്റ്‌ ക്യാപ്റ്റനും ആയിമാറി നമ്മുടെ ആദം. ആ ടീമിൽ 6 പേർ ആയിരുന്നു ഉള്ളത് വിക്കിയെ കൂടാതെ ടീമിൽ മലയാളിയും ആദമിന്റെ ഉറ്റ ചെങ്ങാതിമാരും ആയിരുന്ന ആദമിന്റെ സമപ്രായക്കാർ ആയ രണ്ടു മലയാളികൾ അൻവറും പിന്നെ സത്യ നാരായണൻ എന്ന സത്യയും..ഇവരെ കൂടാതെ ടീമിൽ റഷ്യ കാരൻ ആയ ആൽബിനും ജപ്പാനിൽ നിന്നും ഉള്ള ഇവർ എല്ലാവരും കളിയാക്കി വിളിക്കുന്ന ജാക്കിച്ചാൻ എന്നാ (ചിശോ)

18 Comments

  1. ?

  2. 6seater F-16?

  3. Baki appo carmy

  4. F-16 is a single or two seater fighter aircraft…

  5. ബാക്കി എവിടെ
    അവിടെ ഇടുമോ

    1. പ്രജാപതി

      ബ്രോ ബാക്കികുടിഇടാവോ നിങ്ങളും ഹർഷൻ ആകുവാണോ

  6. ❤️????

  7. കഥകൾ ഒന്നും തന്നെ താങ്കളുടെ കാണുന്നില്ല, രാജകുമാരി ഇഷ്ടപ്പെട്ടു, നിർത്തിയോ അത്

  8. Kk യിൽ profile ഉം കഥകളും ഒന്നും കാണുന്നില്ലല്ലോ… ചെകുത്താൻ, രാജകുമാരി, അത്ഭുത ദീപ് ഒന്നും…
    രാജ കുമാരി എഴുത്, നല്ല രസം ഉള്ള കഥ ആരുന്നു, നിർത്തി പോയതാണോ….

  9. Ee kadha vere evideyengilum upload cheydayirunno..

  10. അടുത്ത ആഴ്ച വീണ്ടും ഒന്നാംഭാഗം ഇടുമോ.

  11. അത്ഭുതദീപിലെ kadha pole anangil vend pinne oru karyam ee sthalath ninum pokkumbol marichu poyavare thirichu kondu varanam … ….avrku marikunathintte thottu munnu ulla karyam mathram ormayil undayal mathi avru thirichu varanam

  12. ത്രിലോക്

    Tatakae ?

  13. Yes pls continue

  14. bro baaki avde idathe ivde vann iduvano

  15. Good story. ? waiting for next part.

  16. Good
    Keep writing

Comments are closed.