അതിജീവനം
Author : Abhi
ആദ്യത്തെ കഥ ആണ് വല്ല തെറ്റുകൾ ഉണ്ടാവും ക്ഷമികണം ?
അപ്പൊ കഥയിലേക്കു വരാം“ഇരുട്ട് നിറഞ്ഞ ഒരു മുറി ചുറ്റും പുകമറ
അതിനുനടുക്ക് ഒരു മരത്തിൽ സർപ്പത്തിന്റെ ചിത്രം കൊത്തി വച്ച ഒരു പെട്ടി അവൻ പതിയെ അതിനടുത്തേക്ക് നടന്നു…
പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ അവൻ ആ പെട്ടി വലിച്ചു തുറന്നു …
പെട്ടന്ന് തന്നെ അവിടുത്തെ അന്തരീക്ഷം മറുവാൻ തുടങ്ങി. വാവ്വലു കൾ കൂട്ടത്തോടെ പറന്നു ആ ഗുഹവിട്ടുപോയി. ഒരു ഭീകര ശബ്ദം ആ ഗുഹക്ക് അകത്തു പ്രതിധ്വനിച്ചു “
അവൻ പെട്ടന്ന് കണ്ണുകൾ വലിച്ചു തുറന്നു ശരീരം ആകെ വിയർത്തിരിക്കുന്നു. പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കി സമയം പുലർച്ചെ 4.00 മണി. സ്വബോധം വീണ്ട് എടുത്തപ്പോൾ അവനു മനസിലായി. താൻ ഇപ്പോൾ റെൽവേ സ്റ്റേഷനിൽ ആണ്.“ഇതാണ് നമ്മുടെ കഥനായകൻ പേര് വിഷ്ണു. ഒരു അനാഥൻ. പണ്ട് ആരോ
അനാഥാലയത്തിൽ ഉപേക്ഷിച്ചു പോയതാണ്. അവിടുത്തെ ഫാദർ മനസലിവ് തോന്നി എടുത്ത് വളർത്തി. അനാഥൻ ആയതിന്റെ പേരിൽ ചെറുപ്പത്തിൽ തന്നെ ഒരുപാട് അനുഭവിച്ചു. സ്വന്തം സഹപാഠികൾ പോലും കളിയാക്കി. പക്ഷെ അതിനെ എല്ലാം അതിജീവിച്ചു അവൻ പഠിച്ചു പോന്നു. ഡിഗ്രി കയിഞ്ഞു അനാഥാലയത്തിൽനിന്നും ഇറങ്ങാൻ ഉള്ള പ്രായം ആയപ്പോൾ അവനും ഇറങ്ങേണ്ടി വന്നു ..താൻ നീണ്ട 20 വർഷം ജീവിച്ച ആ അനാഥാലയത്തോട് വിഷമത്തോടെ ആണെങ്കിലും അവനു വിടപറയേണ്ടിവന്നു ഫാദർ ഇടപെട്ടു ശെരിയാക്കി കൊടുത്ത ഒരു കമ്പനിയുടെ ഇന്റർവ്യൂ ലെറ്ററും വഴിചിലവിനുള്ള കൊറച്ചു പൈസയും കൊണ്ട് അവൻ അവിടെ നിന്നും എറണാകുളതേക് ട്രെയിൻ കയറി. ട്രെയിൻ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു അവൻ ഇന്റർവ്യൂ നടക്കുന്ന കമ്പനിയിൽ എത്തി ആ ബഹുനില കെട്ടിടത്തിനുള്ളിലേക് നടന്നുകയറുമ്പോൾ അവന്റെ മനസ് മുഴുവൻ എങ്ങനെങ്കിലും അവിടെ ഒരു ജോലി കിട്ടണം എന്നുള്ളതായിരുന്നു. പക്ഷെ അവിടെയും വിധി അവനുമുമ്പിൽ വില്ലനായി. എക്സ്പിരിയൻസ് ഇല്ല എന്ന സ്ഥിരം കാരണത്താൽ അവനും ജോലി കിട്ടിയില്ല. കെട്ടിടത്തിനു പുറത്തിറങ്ങുമ്പോൾ അവന്റ മനസ് വളരെ കുലുക്ഷിതമായിരുന്നു.ഇനി എന്ത് എങ്ങോട്ട് എന്ന് അറിയില്ല.തനിക്കായ് ആരും കാത്തിരിപ്പില്ല! ഒരുവേള ആത്മഹത്യ ചെയ്താലോ എന്ന് വരെ അവൻ ചിന്തിച്ചു.
അവസാനം അവൻ ഒരു തീരുമാനം എടുത്തു. ജീവിക്കണം ജീവിച്ച് കാണിച്ചു കൊടുക്കണം. തന്നെ അനാഥൻ ആക്കിയ ദൈവത്തിന്. തന്നെ പരിഹസിച്ച അനാഥൻ എന്ന് മുദ്രകുത്തിയ ഈ ലോകത്തിന്. അതിനുവേണ്ടി തത്കാലം കിട്ടുന്ന ചെറിയ ജോലികൾ ചെയ്യാൻ അവൻ തീരുമാനിച്ചു.
ഒരുപാട് അന്വേഷിച്ചെങ്കിലും ഒരു ജോലി കണ്ടുപിടിക്കാൻ അന്ന് അവൻ ആയില്ല. തെരുവിൽ ഇരുട്ട് വീണു തുടങ്ങിയപ്പോൾ അവൻ ആകെ നിരാശനായിരുന്നു.
വയറ് വിശക്കുന്നു തുടങ്ങിയപ്പോൾ കയ്യിൽ ആകെ ഉണ്ടായിരുന്ന പൈസയ്ക്ക് ഭക്ഷണം കഴിച്ച് അവൻ തിരിച്ചു റെയിൽവേ സ്റ്റേഷനിൽ തന്നെ വന്നു ഒരുപാട് ബെഞ്ചിൽ കിടന്നു നാളെ എങ്ങനെ എങ്കിലും ഒരു ജോലി കണ്ടു പിടികാം എന്ന ഉദ്ദേശത്തോടെ അവൻ കിടന്നു വിധി അവനായി കാത്തുവച്ചത് എന്ത് എന്നറിയാതെ“തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല കൊതുകിന്റെ കടി വേറെയും. ഇനിയും അവിടെ കിടന്നിട്ട് കാര്യം ഇല്ല എന്ന് മനസിലാക്കിയ അവൻ അവിടുന്ന് എണീറ്റ് പതിയെ നടന്നു മെയിൽ റോഡ് കയിഞ്ഞു ഒരു ചെറിയ റോഡിലേക്ക് തിരിഞ്ഞു നടക്കുകയായിരുന്നു അവൻ പെട്ടന്ന് ഒരു കൂട്ടം തെരുവ് നായ്ക്കൾ അവനെ വളഞ്ഞു .
ഒരു വിധം അവയിൽനിന്നും രക്ഷപെട്ടു അവൻ ഓടി ഓടി അവൻ മറ്റൊരു ജംഗ്ഷനിൽ എത്തിച്ചേർന്നു. അവിടുന്നും കുറച്ചു മുന്നിലേക്ക് നടന്നപ്പോൾ അവൻ അവിടെ ഒരു കട കണ്ട് തത്കാലം അവിടെ കിടന്നു ഉറങ്ങാൻ അവൻ തീരുമാനിച്ചു.ഒരു വലിയ ശബ്‍ദം കേട്ടാണ് അവൻ കണ്ണ് ഞെട്ടി കണ്ണ് തുറന്നത്. ശബ്ദം കേട്ട ഭാഗത്തേക് നോക്കിയപ്പോൾ അവൻ ഞെട്ടി തരിച്ചു പോയി.
പേജ് വളരെ കുറവാണു എന്ന് അറിയാം ?
മനസ്സിൽ എങ്ങനെ ഒരു ആശയം വന്നപ്പോൾ എഴുതി ഇട്ടത് ആണ് നന്നാക്കാൻ ശ്രമിക്കാം ??to be continued
11 Comments
Comments are closed.
വളരെ നന്നായിട്ടുണ്ട്.. ബാക്കി പോരട്ടെ…
തുടക്കം വായിച്ചപ്പോൾ നല്ല ഒരു theme കയ്യിലുണ്ടെന്ന് മനസ്സിലായി??
പേജ് കൂട്ടി തന്നാൽ നന്നായിരുന്നു ❤️
ബ്രോ ,
കുറച് സ്പീഡ് കൂടി. പിന്നെ പാരഗ്രാഫ് തിരിച്ച് spacing correct ചെയ്ത് എഴുതിയാൽ വായിക്കാൻ സുഖം ആണ്..
ഓരോ സീനും കുറച്ചുകൂടി വ്യക്തമായും വിശദമായും എഴുതണം. കുറ്റപെടുത്തുക അല്ല ബ്രോ ഈ രീതിയിൽ എഴുതിയാൽ ഈ കഥ വേഗം തീർന്നു പോകും.
All the best ??
❤️
ഫാന്റസി സ്റ്റോറി ആണല്ലേ.. ഒരു 25 പേജ് എങ്കിലും എഴുതു. ഇവിടെ ഫാന്റസി സ്റ്റോറിസ് ഇഷ്ടപ്പെടുന്ന ആളുകൾ കൂടുതൽ ആണ്. അപ്പൊ വിശദീകരിച്ചു പേജ് കൂട്ടി എഴുതിയാൽ വായനക്കാരും കൂടും. ഓൾ ദി ബെസ്റ്റ്. ❤️
❤️
കുറച്ച്കൂടി വിഷ്വലൈസ് ചെയ്യണം ബ്രോ..
സീൻ ബൈ സീൻ ആക്കി എഴുതി നോക്കൂ..
ഇത് നന്നായിട്ടുണ്ട് പക്ഷെ കുറച്ച് സ്പീഡ് കൂടി പോയി.
അടുത്ത ഭാഗം ഇതിലും നന്നായിട്ട് എഴുതാൻ പറ്റട്ടേ..
❤️
ബ്രോ…ഇതെന്താ ബുള്ളെറ്റ് ട്രെയ്‌നോ ?????
ഡേയ് ? 3?
Nayakane kurich oru intro koduthath anu bro eni speed kurayum ??