അണയാത്ത നൊമ്പരം [മാലാഖയെ പ്രണയിച്ച ജിന്ന്] 88

നമ്മൾ ജനിക്കുന്നതിനു മുമ്പ് പ്രവാസ ലോകത്തേക്ക് പോയവരായിരിക്കാം നമ്മുടെ  ഓരോരുത്തരുടെയും പിതാവ്.

ഒരായുസ്സിൽ പകുതി പോലും നമ്മുടെ കൂടെ അവരുണ്ടാവണമെന്നില്ല… പണ്ട്, കുട്ടികാലത്ത്  ഉപ്പാനെ കാണണമെന്ന് വാശിപിടിക്കുമ്പോൾ ഉമ്മ ഒരു കാര്യം പറഞ്ഞു തരും.

“ഉപ്പാടെ സ്വത്തിന്, ഒരുപാട് കളിപ്പാട്ടവും മിട്ടായിയും വാങ്ങാൻ പോയതല്ലേ ഉപ്പ.
ഒരുപാട് വാങ്ങി കഴിഞ്ഞാൽ ഉപ്പ മോന്റെ അടുത്ത് പറന്നു വരും.”

അന്ന് ആ പിഞ്ചു മനസ്സ് അത് വിശ്വസിക്കും. ഒരുപാട് സ്വപ്നം കാണും. ഉപ്പ വരുന്നതും, ഒരുപാട് കളിപ്പാട്ടങ്ങളുടെ നടുക്കിരുന്ന് ഒരു രാജാവിനെ പോലെ അവൻ കളിക്കുന്നതും.

പിന്നീട് ഒരു കാത്തിരിപ്പാണ്.

അങ്ങനെ ഉപ്പ നാട്ടിൽ വന്നാൽ കൈനീട്ടി ഓടി പോകും ഉപ്പാന്റെ അടുത്ത്.ഉപ്പ എടുത്തുയർത്തിയാൽ ആദ്യം കുഞ്ഞികൈ പോവുക കുപ്പായത്തിന്റെ കീശയിലാ ?.
എന്തിനാന്നല്ലേ… മിട്ടായി ഉണ്ടോന്ന് അറിയാൻ ?.

കിട്ടിയില്ലെങ്കിൽ ഒരു ചോദ്യമാ

“ഉപ്പച്ചി.. ഇൻക്ക് മുട്ടായി കൊണ്ടൊന്നില്ലേ.. ?

കേൾക്കേണ്ട താമസം ഉപ്പ മിട്ടായി നീട്ടിത്തരും.
അന്നേരം മിട്ടായി കയ്യിൽ കിട്ടുമ്പോൾ ഓർക്കും, ഉമ്മ പറഞ്ഞു തന്നത് ശരിയായിരുന്നെന്ന്.

“”കാലം മാറിയെന്നാലും കൊഴിഞ്ഞു –
പോയെന്നാലും
മനസ്സിൽ മായാതെ കിടക്കുന്നു ആ –
മിട്ടായിയുടെ രുചിയും, ഉമ്മാന്റെ വാക്കും.””

15 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  2. Nannayitund ബ്രോ..
    കഴിവതും ഇമോജി ഇടുന്നത് ഒഴിവാക്കുക..
    എഴുത്ത് നന്നായിരുന്നു..
    സ്നേഹത്തോടെ❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      അഭിപ്രായത്തിന് നന്ദി.

      ഇനി കഥ എഴുതുന്നുണ്ടെങ്കിൽ ഞാൻ ശ്രമിക്കാം. കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം ?

  3. നിധീഷ്

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  4. Nice writing

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സന്തോഷം മാത്രം ?…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സ്നേഹം മാത്രം ?…

  5. ഏക - ദന്തി

    ജ്ജ് സെന്റിയാക്കീഡാ മുത്തമണ്യെ ..വല്ലാത്ത ഒരു ഫീൽആക്കി . ഞമ്മളും അനുഭവിച്ചിട്ടുണ്ട് മാനേ ജ്ജ് ഈ പറഞ്ഞ കാര്യങ്ങളൊക്കെ ..പക്ഷേങ്കി ഇപ്പൊ ആൾ നാട്ടിൽ വന്നു . ഇപ്പൊ കൃഷി , പത്രവായന ,ടി വി കാണൽ ഇതൊക്കെ ആണ് almost 40 കൊല്ലം അവിടെ നിന്നതല്ലേ .

    anyway good story…

    തോനെ ഇഷ്ടം

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      എന്റെ ഏറ്റവും വലിയ സ്വപ്നം ആണ്.
      ഒരു നല്ല ജോലി വാങ്ങി മൂപ്പരെ നാട്ടിൽ നിർത്താൻ.
      കഴിയും വിധം ശ്രമിക്കണം.
      അടുത്ത മാസം ആൾ നാട്ടിൽ വരുന്നുണ്ട്.

      കാത്തിരിപ്പാണ്…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇങ്ങൾ അധിക സമയവും ഇവിടെ തന്നെയാണല്ലേ… ?

      പല കഥകളിലെ comment ബോക്സിൽ നിങ്ങളെ 1st കാണാറുണ്ട് ?

      ഇഷ്ട്ടപെട്ടതിൽ സന്തോഷം ?

Comments are closed.