ഞാ : അതെനിക്കറിയാം, അതല്ലേ ഞാൻ കൃത്യ സമയത്ത് എത്തിയെ ?
ഷാ : ഇവനെ ഞാൻ ?
ഇവന് വേറെ പണിയൊന്നും ഇല്ലേ, തൊള്ള തുറന്ന ഇതേ വരൂ ? -വീണ്ടും ആത്മ.
ഇതൊക്കെ മനസ്സിൽ പറയാനേ പറ്റത്തുള്ളു. അല്ലെങ്കിൽ പനി നൈസായി പാളും ?.
മനു : ഒന്ന് നിർത്തുന്നുണ്ടോ രണ്ടും.?
(മനു പറഞ്ഞപ്പോൾ ആണ് ഞങ്ങളെ തല്ല് തീർന്നത്. ചെക്കൻ കോഴി ആണെങ്കിലും ആൾ നല്ല വകതിരിവ് ഉള്ള കൂട്ടത്തിലാ..)
വാ കളിക്കാൻ പോവാ…. ബാക്കിയുള്ളവന്മാർ അവിടെ എത്തിയിട്ടുണ്ടാവും.
അങ്ങനെ ഞങ്ങൾ ഞങ്ങളുടെ യുദ്ധസാമഗ്രികളായ ( ക്രിക്കറ്റ് ആണുട്ടോ..) ബാറ്റും സ്റ്റെമ്പും ബോളും ഒക്കെ എടുത്ത് പുറപ്പെട്ടു സുകൃത്തുക്കളെ പുറപ്പെട്ടു ?.
___________________________________________
അങ്ങനെ ഞങ്ങൾ കളിസ്ഥലത്ത് എത്തി.
ഇറങ്ങി ഓടിയാലോ… ?
എന്താന്നല്ലേ…. ബാക്കിയുള്ള എല്ലാ കുരുപ്പും ഇവിടെ എത്തിയിട്ടുണ്ട്. ഓരോ മുഖഭാവങ്ങളും പറയാതെ പറയുന്നുണ്ട് ഇന്ന് എന്റെ അന്ത്യമാണെന്ന് ?.
ഹാ, വരുന്നിടത്ത് വെച്ച് കാണാം. ?
ഞാ : വേഗം വാ… കളി തുടങ്ങേണ്ട…. ?
( പറഞ്ഞത് മാത്രേ ഓർമ ഉള്ളു. എന്തൊക്കെ എവിടുനൊക്കെ കിട്ടി എന്ന് ഒരു പിടുത്തവും ഇല്ല ?.)
ഹയ്യോ!
ഇതെവിടുന്ന കിട്ടിയേ…
തല ചെരിച്ചു നോക്കിയപ്പോൾ ഉണ്ട് ഒരു കുട്ടിപിശാച് കൊഞ്ഞനം കുത്തി കാണിച്ചു ഓടുന്നു. കുട്ടികൾക്ക് പോലും എന്നെ വിലയില്ല. ?എന്താലെ അവസ്ഥ.
നോക്കിക്കോ എല്ലാത്തിനും ഞാൻ പണിയുന്നുണ്ട് ? -എന്റെ ഉള്ളിലെ ചെകുത്താൻ ഉണർന്നു.
അങ്ങനെ അവന്മാരെ സമാധാനിപ്പിച്ചു കളി തുടങ്ങി. അവസാനം വിജയം ഞങ്ങൾ തന്നെ നേടി. യുറീക്കാ… ❤❤❤❤
————————————
‘ അപ്പോൾ ശരി ഡാ ഞാൻ പോണു
എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ പോകാൻ ഇറങ്ങി
‘ അല്ല തടിയാ, നിന്നെ ഇപ്പോൾ കാണാൻ കിട്ടാറില്ലലോ…?
‘അത് തന്നെ, അനക്ക് എന്താ പറ്റിയെ
‘ നീ വല്ലാതെ മാറിയപോലെ
ഇങ്ങനെ തുടങ്ങി ചോദ്യങ്ങളുടെയും പരിഭവങ്ങളുടെയും ഒരു നിര തന്നെ.
‘ ഡാ, നിങ്ങൾക്ക് അറിയാലോ എന്റെ ഉപ്പ തിരിച്ചു പ്രവാസജീവിതത്തിലേക്ക് മടങ്ങാൻ കുറച്ചു ദിവസം കൂടെയല്ലേ ഉള്ളുവെന്ന്.?
രണ്ട് കൊല്ലം കൂടുമ്പോൾ ആണ് ഒരു ആറ് മാസത്തേക്ക് ലീവിന് വരുന്നേ….?
എന്നും ഞാൻ നിങ്ങളെ കൂടെയല്ലേ ഉണ്ടാവാറ്.
നിങ്ങൾ എന്നെ വിളിക്കുന്ന പേരില്ലേ.. ഹാ അത് തന്നെ, തടിയൻ ??
” ഡാ അത് പിന്നെ…
‘ഏയ്, കുറ്റം പറഞ്ഞതല്ല.
ഈ കാണുന്ന തടിയും വളർച്ചയും ഒക്കെ ആ മനുഷ്യന്റെ, എന്റെ ഉപ്പാന്റെ വിയർപ്പാ….
???
❤️❤️❤️❤️❤️
???
Nannayitund ബ്രോ..
കഴിവതും ഇമോജി ഇടുന്നത് ഒഴിവാക്കുക..
എഴുത്ത് നന്നായിരുന്നു..
സ്നേഹത്തോടെ❤️
അഭിപ്രായത്തിന് നന്ദി.
ഇനി കഥ എഴുതുന്നുണ്ടെങ്കിൽ ഞാൻ ശ്രമിക്കാം. കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം ?
❤
???
Nice writing
സന്തോഷം മാത്രം ?…
Superb
സ്നേഹം മാത്രം ?…
ജ്ജ് സെന്റിയാക്കീഡാ മുത്തമണ്യെ ..വല്ലാത്ത ഒരു ഫീൽആക്കി . ഞമ്മളും അനുഭവിച്ചിട്ടുണ്ട് മാനേ ജ്ജ് ഈ പറഞ്ഞ കാര്യങ്ങളൊക്കെ ..പക്ഷേങ്കി ഇപ്പൊ ആൾ നാട്ടിൽ വന്നു . ഇപ്പൊ കൃഷി , പത്രവായന ,ടി വി കാണൽ ഇതൊക്കെ ആണ് almost 40 കൊല്ലം അവിടെ നിന്നതല്ലേ .
anyway good story…
തോനെ ഇഷ്ടം
എന്റെ ഏറ്റവും വലിയ സ്വപ്നം ആണ്.
ഒരു നല്ല ജോലി വാങ്ങി മൂപ്പരെ നാട്ടിൽ നിർത്താൻ.
കഴിയും വിധം ശ്രമിക്കണം.
അടുത്ത മാസം ആൾ നാട്ടിൽ വരുന്നുണ്ട്.
കാത്തിരിപ്പാണ്…
1st ????
ഇങ്ങൾ അധിക സമയവും ഇവിടെ തന്നെയാണല്ലേ… ?
പല കഥകളിലെ comment ബോക്സിൽ നിങ്ങളെ 1st കാണാറുണ്ട് ?
ഇഷ്ട്ടപെട്ടതിൽ സന്തോഷം ?