അടഞ്ഞ വാതിൽ
Author : ചാർളി
ഒരിടത്തൊരിടത്തു ഒരു പത്തു വയസ്സുള്ള ഒരു പയ്യൻ ഉണ്ടായിരുന്നു അവന്റെ മാനസിക പ്രശനം കാരണം അവനെ എല്ലാവരും പ്രാന്തൻ എന്ന് വിളിച്ചു
മരിക്കുമ്പോൾ അവനവനു അവസാനമായി കിട്ടുന്നത് ആറടി മണ്ണാണെങ്കിൽ അവനു ജീവിച്ചിരിക്കുമ്പോൾ തന്നെ ശവകുടീരം അവർ നിർമിച്ചു
അതെ അവൻ ജീവിതകാലം മുഴുവൻ ഇന്നലെയും ഇന്നും നാളെയും ജീവിക്കുന്നത് ഇവിടെ തന്നെയാണ് ഒരു കുളിമുറിയും കക്കൂസും ഒക്കെ ഉള്ള ഒരു കട്ടില് ഇടാനും കുറച്ചു നടക്കാനും ഉള്ള സ്പേസ് ഉള്ള ഒരു മുറി അവന്റെ ലോകം അതാണ് വാതിലിനാപ്പുറം അവനന്യമാണ്
ഒരു വിത്യാസം മാത്രം അപ്പുറം നിറയെ വെളിച്ചമുണ്ടെങ്കിൽ ഇവിടെ നിറയെ ഇരുട്ടാണ് അതിനാൽ അവന്റെ കൂട്ടുകാരനും ഇരുട്ട് തന്നെ ഇതാണവന്റെ ലോകം നാളയെ കുറിച്ചുള്ള ആവലാതികളില്ല ഇന്നലയെ കുറിച്ച് നഷ്‍ടബോധവും ഇല്ല അച്ഛനില്ല അനിയനോ അനിയത്തിയോ അമ്മയോ സുഹൃത്തുക്കലോ അധ്യാപകരോ ബന്ധു മിത്രാതികളോ ഇല്ല അവൻ മാത്രം
അവനു പാണക്കാരാണെന്നോ പാവപെട്ടവനെന്നോ ഉള്ള വിത്യാസം ഇല്ല പഠിത്തമുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വേർതിരിവില്ല ജാതിയും മതവും ഒന്നും അവനെ ബാധിക്കുന്നില്ല വിശപ്പെന്താണെന്നോ ദാഹമെന്തെന്നോ അവനറിയില്ല അവന്റെ ലോകത്തു അവനാണ് രാജാവ്
ഇങ്ങനെ ഉള്ള അവനെ മറ്റുള്ളവർ പ്രാന്താണെന്ന് വിളിക്കുന്നു കാരണം അവൻ വ്യത്യസ്തൻ ആണ്
ഈ ലോകത്തു അവനോടു കൂട്ടുള്ള ഓരെ ഒരു ആൾ ഞാൻ ആണ് എന്നാൽ ഞാൻ അവന്റെ അമ്മയല്ല അവനെന്നെ അമ്മയെ പോലെ കാണുന്നു അവന്റ ലോകത്തു അവനെനിക്ക് ഒരു സ്ഥാനം കല്പിച്ചു തന്നു ഞാൻ അവന്റ കാര്യങ്ങൾ നോക്കുന്നു
ഇനി എനിക്കെത്രനാൾ മുൻപോട്ട് പോകുവാൻ കഴിയും എന്നെനിക്ക് അറിയില്ല വെളിച്ചത്തിന്റെ ലോകത്തേക്ക് നിന്നെ കൈപിടിച്ച് നടത്താൻ ഈ അമ്മക്ക് ആഗ്രഹമുണ്ട് എന്നാൽ ഈ വാതിലിനാപ്പുറം നിന്നെ കൊണ്ടുപോകാൻ എനിക്കാനുവാദമില്ല
നിന്റെ ഒറ്റക്കുള്ള ചിരിയും കളികളുമെല്ലാം ഞാൻ കാണുന്നു നിനക്ക് വിഷമമില്ല ദേഷ്യവുമില്ല ഞാൻ നിന്റെ കൂടെ ഉള്ളപ്പോൾ പോലും എനിക്ക് നിന്റെ സ്നേഹം മനസിലാക്കുന്നു അതെന്തുമാത്രം വലുതാണെന്ന് അറിയാനുള്ള അറിവ് ഈ കിളവിക്കില്ല
ഇരുട്ടിന്റെ പുത്രാ നിന്റെ സൗന്ദര്യം ഒരുനാൾ മറ്റുള്ളവർ മനസിലാക്കും നീ മറ നീക്കി പുറത്തു വരും
അന്ന് നിനക്കായി ഞാൻ ഇതാ ഈ വാതിലിനാപ്പുറം കാത്തിരിക്കും
ഇരുട്ടിൽ എനിക്ക് നിന്നെ നഷ്ടപെടാതിരിക്കട്ടെ
( Nb : ഈ തലക്കെട്ട് കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു ചിന്താഗതി അത് ഞാൻ എന്റെ രീതിയിൽ എഴുതുന്നു അത്രമാത്രം ചിലപ്പോൾ ചിലർക്കെങ്കിലും പേജ് വളരെ കുറഞ്ഞു പോയി എന്ന് തോന്നാം ഇനി എന്തെഴുതണം എന്നെനിക്കറിയില്ല ഇവിടെ എത്തിയപ്പോൾ ഫുൾ ബ്ലാങ്ക് ആയിപോയി ഇനി വേറെപ്പോഴെഴുതിയാലും ഇതേ ഫീൽ ഓടെ എഴുതാൻ പറ്റുമെന്നു എനിക്കുറപ്പില്ല അതിനാൽ ഞാൻ ഇവിടെ നിർത്തുന്നു )
നമോവാകം ?
Ok “vaaakam”