അച്ഛനാരാ മോൻ!!! (മനൂസ്) 3215

അച്ഛന്റെ സുഹൃത്തും ഫാമിലിയും ഇത്ര ഒഴിഞ്ഞുമാറി ഇരുന്നിട്ടും ഞങ്ങളെ കണ്ടുപിടിച്ചിരിക്കുന്നു…അവർ ഞങ്ങൾക്ക് അരികിലേക്ക് നടന്നടുക്കുകയാണ്…..

 

എന്റെ ശരീരം വിയർക്കാൻ തുടങ്ങി…..

പുഞ്ചിരിയോടെയുള്ള അവരുടെ വരവ് അത് എനിക്ക് കൊലച്ചിരിയായി തോന്നി…..

 

ഞങ്ങൾക് അരികിൽ എത്തിയ അവർ അച്ഛനോട് വിശേഷങ്ങൾ തിരക്കാൻ തുടങ്ങി…. കഴിവതും അവർക്ക് മുഖം കൊടുക്കാതെ ഞാൻ എന്റെ ആത്മ മിത്രമായ ഫോണിലേക്ക് നോക്കിയിരുന്നു…..

 

“ഇതാണ് എന്റെ മോൻ …..”

അച്ഛൻ എന്നെ അവർക്ക് പരിചയപ്പെടുത്തി……

 

ആ കുടുംബത്തിലെ 4 പേരും എന്റെ മുഖത്തേക്ക് നോക്കി….. അപ്പോഴാണ് ഞാൻ കൂട്ടത്തിലുള്ള ആ സുന്ദരിയെ കാണുന്നത്….ആ അങ്കിളിന്റെ മോൾ ആണെന് തോന്നുന്നു….ആ കണ്ണുകളുടെ കാന്തിക വലയം എന്നെ അവളിലേക്ക് ആകർഷിച്ചു….

 

അറിയാതെ എന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു….. അവളും അതേ പുഞ്ചിരിയോടെ എന്നെ നോക്കി…..

 

“പേര് എന്നാ മോന്റെ….”

 

എന്റെ നോട്ടത്തിന് ഭംഗം വരുത്തിക്കൊണ്ട് അങ്കിൾ ചോദിച്ചു….. മനസ്സിൽ അയാളെ തെറി വിളിച്ചുകൊണ്ട് ഞാൻ അവൾകുമെൽ ഉള്ള നോട്ടം പിൻവലിച്ചുകൊണ്ട് അയാൾക്കു ഉത്തരം നൽകി……

 

“മൃദുൽ….”

 

“ആഹാ…. കലക്കൻ പേരാണല്ലോ…..”

അച്ഛനെ നോക്കി അയാൾ പറഞ്ഞു….

 

അച്ഛന്റെ മുഖത്ത് ഒരു ചിരി വിടർന്നു… കൂടെ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ എന്നെ ഒരു നോട്ടവും…..

 

പക്ഷെ ഇത് എന്റെ അമ്മ ഇട്ട പേരാണെന്നും, അച്ഛൻ എനിക് ആർക്കും ഇതുവരെ ഇടാത്ത വെറൈറ്റി നെയിം ആയ” അജിത് ” എന്നാണ് ഇടാൻ ഉദേശിച്ചതെന്നും എനിക്ക് ഇവിടെ പറയാൻ പറ്റുവോ…..

 

അച്ഛൻ ആയി പോയില്ലേ……

 

എന്റെ പേരിടാൻ അച്ഛനും അമ്മയും തമ്മിൽ നല്ല തർക്കം ഉണ്ടായിരുന്നു….നറുക്കിട്ടു ഏത് വേണമെന്ന് തിരഞ്ഞെടുക്കാമെന്നു തീരുമാനിച്ചതും അച്ഛൻ ആണ്….

 

ഒടുവിൽ നറുക്ക് വീണത് എന്റെ അമ്മക്കാണ് അതോണ്ട് ഈ പേര് കിട്ടി…. അതിനും വേണ്ടി ഇപ്പൊ ഈ പൊങ്ങച്ചം  കാണിക്കുന്ന മനുഷ്യൻ എന്റെ അമ്മയോട് രണ്ട് ദിവസം മിണ്ടിയില്ലാരുന്നു……

 

അമ്മ ഇപ്പോഴും അത് പറഞ്ഞു ചിരിക്കാറുണ്ട്…..എന്നിട്ട് ഇപ്പൊ എന്റെ അമ്മക്ക് കിട്ടേണ്ട ക്രെഡിറ്റ് വേടിച് ഞെളിഞ്ഞു ഇരിക്കുന്നത് നോക്കിക്കേ…..

56 Comments

  1. മണവാളൻ

    അടിപൊളി അച്ഛനും മോനും ?❤️❤️❤️❤️

    മനൂസ് അണ്ണാ ? നിങ്ങൾ ഒരു സംഭവം തന്നെ

    1. മണവാളൻ കുട്ടാ… ജ്ജ് തപ്പി പിടിച്ചു വന്നല്ലേ… ഇതൊക്കെ ഏറെക്കുറെ പുള്ളകളുടെ അനുഭവങ്ങൾ അല്ലെ???..

  2. ലേശം നേരം വൈകിയാണ് കണ്ടത്. അടിപൊളി മോനെ അടിപൊളി. ഒരു രക്ഷയും ഇല്ലാത്ത അച്ഛനും മോനും. ഇങ്ങനത്തെ അച്ഛനെക്കിട്ടാനും മാണം ഒരു യോഗം. ല്ലേ?

    എന്റെ പിതാജിയും ഏകദേശം ഇത് പോലെത്തന്നെയായിരുന്നു. ഇത്രയും വീര്യമില്ലെങ്കിലും ആയകാലത്ത് മൂപ്പർ ഞമ്മക്കൊരു വലിയ തൊന്തരവായിരുന്നു. ??? ഞങ്ങള് നാട്ടിൽ സ്ഥിരതാമസമാക്കിയതിൽ പിന്നെ എല്ലാ ഏപ്രിൽ ഒന്നിനും മക്കളെ വിളിച്ചുണർത്തി പറ്റിക്കാനായി മാത്രം മൂപ്പര് ഒന്നോ രണ്ടോ ആഴ്ചത്തെ ലീവിന് വരും. മക്കളെ രണ്ടിനെയും ഒരു കൊല്ലത്തേക്ക് വിഢികളാക്കിയ സന്തോഷത്തിൽ വിഷുവും കൂടി ലീവും തീർത്തായിരിക്കും മിക്കവാറും തിരിച്ചു പോക്ക്. ??? അതൊക്കെ ഒരു കാലം. ??? അതിനു മുൻപ് മൂപ്പര് ലീവെടുക്കാതെ തന്നെ കിട്ടുന്ന അവസരത്തിൽ നമ്മൾക്കിട്ട് പണിതതിനു കയ്യും കണക്കുമില്ല. ???

    അന്ന് എന്നെയും സഹോദരനെയും പറ്റിച്ചു മണ്ടന്മാരാക്കിയ അച്ഛന്റെ ഒരു ഛായ കാണുന്നു ഇതിലെ അച്ഛനിൽ..!! അച്ഛൻ എന്നത് വെറും മസിലു പിടിച്ചു മക്കളോട് പെരുമാറേണ്ട ഒരാളല്ല എന്ന് തന്നെയാണ് എന്റെയും വിശ്വാസം. ??? മക്കളുടെ ഏറ്റവും അടുത്ത കൂട്ടുകാർ അച്ഛനോ അമ്മയോ ആയിരുന്നാൽ ആ കുടുംബത്തിൽ അധികം പ്രശ്ങ്ങളൊന്നും വരില്ല. എന്ന് മാത്രമല്ല എന്നും സന്തോഷവും സമാധാനവും ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ഇന്നത്തെ കാലത്തെ കുട്ടികളുടെ പല പ്രശ്നങ്ങൾക്കും ഒരു പരിഹാരമാവുകയും ചെയ്യും ???

    മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. അത് വിലകൂടിയ സമ്മാനങ്ങൾ കൊടുത്തുകൊണ്ടോ വിദേശയാത്രയ്ക്ക് കൊണ്ടുപോയോ മാത്രം കാണിക്കാനുളളതല്ല. എല്ലാ അച്ഛനമ്മമാർക്കും അതിനുള്ള കെല്പുണ്ടാകില്ലല്ലോ. അച്ഛനോ അമ്മയോ ഇങ്ങനത്തെ ഒരെണ്ണമാണെങ്കിൽ..??? അല്ലെങ്കിൽ ഇതിന്റെ കാൽഭാഗം, അതെങ്കിലുമായാൽ മതി. വേറെയെന്തു വേണം മക്കൾക്ക് ???

    ആദ്യാന്തം നർമം നിറഞ്ഞു നിന്ന, ഒരു ചെറു പുഞ്ചിരിയോടെ മാത്രം വായിച്ചു തീർക്കാൻ കഴിയുന്ന ഒരു അഡാറു സാധനം….??? ഇഷ്ടമായെടാ മോനെ…??? ഒരുപാടിഷ്ടമായി… ????

    ???

    1. ഈ തീം എഴുതുമ്പോൾ മനസ്സിൽ ഉദ്ദേശിച്ച കാര്യം ഫലം കണ്ടു എന്നതിന് തെളിവാണ് അന്റെ ഈ വലിയ അനുഭവ സാക്ഷ്യം.. ഇതിലെ ഓരോ വരി വായിക്കുമ്പോഴും തന്റെ അനുഭവങ്ങൾ കൂടി വായിക്കുന്നവരുടെ മനസ്സിലേക്ക് കടന്ന് വരണം എന്നത് ഞാൻ ചിന്തിച്ചിരുന്നു..

      കൂട്ടുകാരെ പോലെയുള്ള മാതാപിതാക്കൾ ഏതൊരാൾക്കും വലിയൊരു ഭാഗ്യമാണ്.. നമ്മളെ കേൾക്കാനും നമുക്ക് കേൾക്കാനും എന്തിനും ഏതിനും കൂടെ നിൽക്കാനും അവർ താങ്ങായി ഉണ്ടാകുക എന്നതിൽപ്പരം മറ്റെന്താണ് വലുതായി ഉള്ളത്..

      ഒഒരുപാട് നർമ്മം തുളുമ്പുന്ന ഓർമ്മകൾ സമ്മാനിച്ച അച്ഛന്റെ മകൻ തന്നെയാണ് ഞാനും.. ഇപ്പോഴും അത് തുടർന്ന് പോകുന്നു..

      ആന്റെ ഈ ബല്യ ഹൃദയത്തിൽ തട്ടിയ കമന്റ് വായിച്ചപ്പോൾ വല്ലാത്ത സന്തോഷം.. അന്റെ കുഞ്ഞുങ്ങൾക്കും ഒരു കൂട്ടുകാരനെ കിട്ടിയല്ലോ.. പെരുത്തിഷ്ടം ഋഷി പുള്ള??

    1. Hlooo

    2. ???

    1. ഇഷ്ടം കൂട്ടേ??

    2. ???

  3. ഇതിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഹമുക്കുകളുമായി സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും മനപ്പൂർവ്വമാണ്.. ??

    ശ്രദ്ധിക്കാതെ പോയ ആദ്യ വരികള്‍ തഗ്ഗ് തഗ്ഗ്
    തര ര ര ര

    1. ആ ജ്ജ് എങ്കിലും ശ്രദ്ധിച്ചല്ലോ പഹയാ.. ബല്യവനാ.. പെരുത്തിഷ്ടം പുള്ളെ??

  4. പാലാക്കാരൻ

    Oru sarasari yuvav inte jeevitham. Kure kettum kandum nadannatha

    1. പിന്നല്ലാതെ.. കുറേ അനുഭവങ്ങൾ??

  5. Nice ayind bro…. nalla nashttabothavum thonnunnd….

    1. അതേ നല്ല കാലം.. പെരുത്തിഷ്ടം സഹോ?

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ❤❤❤?

    1. ഇഷ്ടം കൂട്ടേ??

  7. പ്രമുഖ… സത്യം പറ ഇത് അന്റെ ആത്മകഥയിലെ ഒരു എട് അല്ലെ..???… ഒരു പൊളി man… അച്ഛനും മോനും കലക്കി……❤❤❤❤

    1. ???എടാ ഭയങ്കരാ..അനക്ക് പള്ള നിറച്ചും പുത്തിയാ..മ്മടെ ആത്മകഥയിലെ ഏടുകൾ വൈകാതെ വരുന്നുണ്ട്.. ജ്ജ് വെയിറ്റ്.. ഇഷ്ടം പുള്ളെ??

  8. Ingane വേണം അച്ഛനും മകനും
    Poli….
    Njanum ingane aakaan aanu plan..

    1. Achante koodyo monte koodyo….?

      1. ???

    2. Engane aayalum prashnulla
      Aparaajithan petnnu kittiyal madhi

      Ennod onnum thonalle

      1. ???

    3. എല്ലാവിധ സപ്പോർട്ടും ഹർഷാപ്പി..?..മ്മക്ക് ഒന്ന് പരീക്ഷിച്ചു നോക്കാം..അന്റെ പുള്ള ലക്കിയാണ്..പെരുത്തിഷ്ടം കൂട്ടേ??

  9. ആഹ്ഹ് അടിപൊളി നല്ല 916 അച്ഛനും മോനും ?

    1. പിന്നല്ല..ഓരോരുത്തരുടെ യോഗം പോലെയിരിക്കും 916ഉം റോൾഡ് ഗോൾഡുമൊക്കെ കിട്ടുന്നത് ??..പെരുത്തിഷ്ടം ടാ??

  10. ഇതൊക്കെ എങ്ങനെ സാധിക്കുന്നഡാ ഉവ്വേ!!
    നർമ്മത്തിന്റെ തുണ്ട് ഇടയ്ക്ക് വാരി വിതറിയത് കൊണ്ട് വായനാ സുഖം ഉണ്ടായിരുന്നു,
    ബെസ്റ്റ് അച്ഛനും, മോനും…

    1. ഓരോരുത്തരുടെ അനുഭവങ്ങളും പിന്നെ മ്മടെ ചില നുറുങ്ങു പണികൾ കൂടി ആകുമ്പോൾ അങ്ങു വന്നു പോകുന്നതാ കരളേ..?..പെരുത്തിഷ്ടം ജ്വാല??

    1. ഇഷ്ടം കൂട്ടേ??

  11. Chirich pani thirnnu mwuthe

    1. പെരുത്തിഷ്ടം മുത്തേ??

  12. ബിരിയാണി ആയിരുന്നെങ്കില്‍ kozhikkalu കടിച്ചു പൊട്ടിച്ചു പ്രതിഷേധം പ്രകടിപ്പിക്കണം…. thalararuthu ഒരിക്കലും..

    1. അത് വളരെ നല്ലൊരു പ്രതിഷേധമുറയാണ്..??..ഭാവി തലമുറയ്ക്ക് ഉപകാരപ്പെടും മൂപ്പാ..???..നിങ വേറെ ലെവൽ..

  13. ഞങ്ങൾ പണി എടുക്കാതെ ഇരിക്കുന്നതിനെ പറ്റി പല ഊഹാപോഹങ്ങളും എയറിലുണ്ട്.
    ഞങ്ങള്‍ പണി എടുക്കാതെ മടി പിടിച്ചു ഇരിക്കുകയാണ് എന്ന് പറയുന്നവര്‍ ഉണ്ട് കള്ളും ക*വും അടിച്ചു കിളി പോയി ഇരിക്കുകയാണ് എന്ന് പറയുന്നവര്‍ ഉണ്ട്
    എന്തായാലും ഒരു കാര്യം പറയാം ഇനി ഇത് പറഞ്ഞ്‌ നടക്കുന്നവരെ ഞങ്ങള്‍ കൊഞ്ഞനം കുത്തിയും ഭക്ഷണം കഴിച്ചും നേരിടും. അത് കല്യാണ വീട്ടില്‍ ഇരുന്നു കുശു കുശു പറയുന്ന അമ്മായിമാരാണേലും ഫാമിലി ഗ്രൂപ്പിലെ ചെറിയൻ അമ്മാവന്മാരാണേലും
    ബാബുരാജിന്റെ.jpg

    1. പിന്നല്ല..ശക്തമായ പ്രതിഷേധം കേരളത്തിലെ ജുവാക്കാൾ അങ്ങോളമിങ്ങോളം നടത്തുകയാണെങ്കിൽ ഇവരെല്ലാം ഒരു പാഠം പഠിക്കും.. കൊല്ലം പക്ഷെ തോൽപ്പിക്കാൻ ആകില്ല..??..ജ്ജ് ധൈര്യമായി മുന്നോട്ട് പൊക്കോ.. ലച്ചം ലച്ചം പിന്നാലെ????

      1. തീരും എല്ലാവരുടെയും ചൊറിച്ചില്‍ ഒരു ജോലി ഒപിച്ച് തരാന്‍ പറഞ്ഞാൽ mathy പോകുന്ന വഴി ഗൂഗിള്‍ മാപ്പിൽ പോലും കാണില്ല

        1. ???ബെസ്റ്റ്

  14. വളരെ മൃഗീയമായി തന്നെ പപ്പടം ഞെരിച് ഞാൻ പരിപ്പ് കറിയോടൊപ്പം കൂട്ടി എന്റെ അവരോടുള്ള എന്റെ പ്രതിഷേധം അറിയിച്ചു

    ശരിക്കും നീ ഇത് വരെ എത്ര പപ്പടം പൊട്ടിച്ചു ???

    അടിപൊളി ആയിരുന്നു.. ???

    1. ??കാക്കത്തൊള്ളായിരം.. ജ്ജ് മനസ്സിലാക്കി കളഞ്ഞല്ലോ പഹയാ??..ഇഷ്ടം കാക്കാ?

  15. അടിപൊളി.. അച്ഛനും മോനും ആയാൽ ഇങ്ങനെ വേണം.. അത്പോലെ കൂട്ടുകാർ ആയാലും?
    സ്നേഹം❤️

    1. ഇതുപോലെയുള്ള പുള്ളങ്ങൾ ഉണ്ട് ഇവിടെയൊക്കെ?..ഇഷ്ടം കൂട്ടേ??

  16. ????????????? [???????_????????]

    മനൂസ് ഏക് പ്രതിഭാ ഹേ ഹു ഹി❤️❤️❤️❤️

    1. അവന്റെയൊരു സത്യം പറച്ചില്?..ഇഷ്ടം പുള്ളെ?

  17. രാജകുമാരൻ

    ❤️

    1. ??

  18. ❤️❤️❤️

    1. ???

  19. നിധീഷ്

    ❤❤❤

    1. ??

  20. ❤️

    1. ??

  21. ❤️❤️

    1. ???

Comments are closed.