അഗർത്ത 3 [ A SON RISES ] ︋︋︋{✰ʂ︋︋︋︋︋เɖɦ✰} 282

Views : 32168

ഡും…….,,,,,,

 

എന്താണെന്ന് ചിന്തിക്കുന്നതിന് മുൻപേ എല്ലയുടെ കൈ മുഷ്ട്ടി എന്റെ നെഞ്ചിൽ പ്രഹരമേൽപ്പിച്ചിരുന്നു…..,,, അതിന്റെ ശക്തിയിൽ ഞാൻ കുറെ പുറകിലേക്ക് തെറിച്ചു പോയി..,, വീണു….,, മേലാകെ വേദന എവിടെക്കെയോ പോറൽ ഏറ്റിട്ടുണ്ട്…… കൈയിലുണ്ടായിരുന്ന വാൾ കുറച്ചു അപ്പുറത് വീണു കിടക്കുന്നു…… കരഘോഷം മുഴങ്ങുന്നുണ്ട്……,,,

 

മെല്ലെ തലയുയർത്തി നോക്കി അവൾ എന്റെ നേരെ നടന്നു വരുന്നുണ്ട്….. ഇനിയും ഇങ്ങനെ കിടന്നാൽ ശെരിയാവില്ല എന്ന് തോന്നി ഞാൻ എഴുന്നേറ്റു…… വീണു കിടക്കുന്ന വാളെടുത്തു….. നെഞ്ചിൽ ഒക്കെ ഭയങ്കര വേദന…. ഞാൻ വിചാരിച്ചതിലും ശക്തിയാണിവൾ എന്ന് എനിക്ക് മനസിലായി………,,,

 

ഒന്ന് ദീർഘ ശ്വാസമെടുത്ത് ഞാൻ അവളെ നോക്കി എന്റെ നേരെ സാവധാനം നടന്നു വന്നിരുന്നവൾ പെട്ടന്ന് മുകളിലേക്ക് ഉയർന്ന് ചാടി…….,,, എന്റെ നേരെ വാള് വീശി….പെട്ടന്ന് വലത് ഭാഗത്തേക്ക്‌ മാറിയത് കൊണ്ട് ഒന്നും പറ്റിയില്ല….. എന്നാൽ അവളുടെ അടുത്ത നീക്കം വളരെ വേഗമായിരുന്നു……..

 

എന്റെ വാലുവീശീയപ്പോൾ വലത്തൊട്ട് തിരിഞ്ഞവൾ പെട്ടന്ന് ഒന്ന് വട്ടം കറങ്ങി ഒന്നു കൂടെ വാൾ എന്റെ നേരെ വീശി….. എന്നാൽ ഞാൻ പെട്ടന്ന് തന്നെ എന്റെ കൈയിലെ വാൾ ഉപയോഗിച്ച് അതിനെ പ്രതിരോധിച്ചു……,,,,, ഞാൻ അവളുടെ ആക്രമണം തടഞ്ഞത് കണ്ട് അവൾ എന്നെ ഒന്ന് നോക്കി…. അവൾ ശക്തിയിൽ വാൾ എന്റെ വാളിൽ അമർത്തിയതും എനിക്ക് അവളുടെ ശക്തി താങ്ങാൻ കഴിഞ്ഞില്ല……,,, ഞാൻ മുട്ട് കുത്തിയിരുന്നു പോയി……

 

തോറ്റു പോകരുതെന്ന് ആരോ ഉള്ളിൽ നിന്ന് പറയുന്നത് പോലെ ഒരു ഫീൽ…. സർവ്വശക്തിയുമെടുത്ത് ഞാൻ വാളുകൊണ്ട് തിരിച്ച് ഉന്തി…..പെട്ടന്ന് ഉണ്ടായ പ്രതികരണത്തിൽ അവൾ പുറകിലേക്ക് പോയി….,,, ഞാൻ എഴുന്നേറ്റ് നിന്ന് കിതച്ചു…….,,, പക്ഷേ പുറകിലേക്ക് പോയവൾ എന്റെ നേരെ വാൾ വീശിയതും ഞാൻ എന്റെ വാളുകൊണ്ട് തടുത്തു…….. അവൾ തലങ്ങും വിലങ്ങും വാൾ വീശി കൊണ്ടിരുന്നു….,,,, അതൊക്കെ ഞാൻ തടുക്കുകയും ചെയ്തു……….,, എനിക്ക് അത് ഇങ്ങനെ കഴിയുന്നു എന്ന് എനിക്ക് മനസിലായില്ല………..

Recent Stories

45 Comments

  1. കൈലാസനാഥൻ

    സിദ്ധ്
    അതിമനോഹരം എന്നു പറഞ്ഞാൽ കുറഞ്ഞു പോകും. ഓരോ സീനിലും അതിന്റെ പശ്ചാത്തലം വസ്ത്രധാരണം പ്രകൃതിയുടെ ഓരോ വ്യത്യാസങ്ങൾ ഭൂപ്രകൃതി ഒക്കെ വിവരിച്ചിരിക്കുന്നത് കൺമുന്നിൽ തെളിഞ്ഞ് വരുന്നതുപോലെ അഭിനന്ദനങ്ങൾ.

    മിത്രേയലിന്റെ പിന്നാലെ സിദ്ധാർത്ഥ് സഞ്ചരിച്ച് അഗർത്ത എന്ന പ്രദേശത്തേക്ക് അവിടുത്തെ പ്രകൃതി രമണീയത കണ്ട് സ്തബ്ദനായി അവൻ നിന്നു ഒപ്പം ഞാനും. മനോഹരമായ ശാന്തമായി ഒഴുകുന്ന പുഴയ്ക്ക് മുകളിൽ കരയിൽ ബന്ധമില്ലാതെ മരത്തിൽ ബന്ധിപ്പിച്ച കയറുള്ള തൂക്കുപാലം അതിലേക്ക് മിത്ര ചാടിക്കയറുന്നതും സഹായഹസ്തം നീട്ടാതെ അവൾ നടക്കുന്നതും അവൻ സാധാരണ മനുഷ്യനേക്കാൾ ശക്തിയിൽ ഉയർന്നു ചാടി ആ പാലത്തിലേക്ക് കയറുന്നതും ഒക്കെ വളരെ ഇഷ്ടമായി.

    അംബരചുംബിയായ കൊട്ടര സദൃശ്യമായ സവിധത്തിലേക്ക് പടികൾ കയറി ചെന്നെത്തിയത് സ്ത്രീകൾ മാത്രം പ്രത്യേക രീതിയിൽ യുദ്ധവേഷത്തിലും വാളുകൾ നിരത്തി വെച്ചിക്കുന്നതും രണ്ട് സ്ത്രീകൾ വാളുകൾ കൊണ്ട് ഏറ്റുമുട്ടി പരിശീലിക്കുന്നതും ഒക്കെ നേരിൽ കണ്ട അനുഭൂതി. അവർ കൊട്ടാരത്തിലേക്കെത്തുന്നതും ക്യൂൻ എലീസ അവനെ വരവേല്ക്കുന്നതും സെയ എന്ന യുവതിയെ കൂട്ടി വിശ്രമിക്കാൻ വിടുന്നതും മിത്രയുടെ കുശുമ്പും അമ്മ എന്ന് എല്ലാവരും വിളിക്കുന്ന ക്യൂൻ എലീസയോട് പിണക്കം ഭാവിക്കുന്നതും ഒക്കെ രസകരമായിരുന്നു.

    എലീസ അന്ധകാരമായ റൂമിലേക്ക് പോകുന്നതും അവിടെ കണ്ട ചിത്രരചനയിൽ നോക്കി നിൽക്കുന്നതും ,അതിൽ ഒരു വശത്ത് മനുഷ്യരും മറുവശത്ത് ചെന്നായയുടെ മുഖമുള്ള മനുഷ്യരും തുമ്പിയേ പോലെ സമാനമായ ജീവികളും അവരുടെ മുമ്പിൽ വളരെ ഉയരമുള്ള ഭീമാകാരനായ ഒരു മനുഷ്യരൂപവും ഉള്ള ചിത്രം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വിസ്മയകരം

    പിന്നീട് എലീസ നീലപ്രകാശത്താൽ ചുറ്റപ്പെട്ട അതും 5000 വർഷത്തെ നടക്കാനുള്ളതും നടന്നു കൊണ്ടിരിക്കുന്നതുമായ സംഭവങ്ങൾ രേഖപ്പെടുത്തിയതുമായ ഭാവചക്ര എന്ന വലിയ ഗ്രന്ഥത്തിന്റെ മദ്ധ്യഭാഗം തുറന്നു അതിൽ “ഇരുണ്ട യുഗം ആരംഭിക്കാൻ ഇനി ഒരു മാസംകൂടി ” എന്ന് മാത്രം എഴുതിയിരിക്കുന്നു.

    ഉറക്കത്തിൽ നിന്നെഴുന്നേറ്റ സിദ്ധാർത്ഥിനെ എല്ല എന്ന അതി സുന്ദരി ഭക്ഷണത്തിനായി വിളിച്ചു കൊണ്ടുപോയി എലീസയും മിത്രയും എല്ലയും മറ്റ് രണ്ട് സ്ത്രീകളും ഒരുമിച്ചിരുന്ന് വിശിഷ്യമായ കായ്കനികൾ കഴിക്കുന്നു. പിന്നെയവർ പരിശീലത്തിനും മത്സരത്തിനുമായി ഒരുക്കിയിരിക്കുന്നെ മൈതാനത്തേക്ക് യാത്രയായതും മിത്രയുടെ രഹസ്യനിർദ്ദേശത്തിൽ അവനെ കൂടുതൽ ആക്രമണം നടത്തി വേദനിപ്പിക്കണമെന്നും എല്ലയത് കണ്ണീരോടെ ആണെങ്കിലും ചെയ്തു. പക്ഷേ പല പ്രാവശ്യവും പരാജയത്തിന്റെ വക്കിലെത്തിയ സിദ്ധാർത്ഥ് തന്റെ മാതാവിന്റേയും പ്രത്യേകിച്ച് സഹോദരിയുടെ മുഖം ഓർമ്മയിൽ വന്നതും അപ്പോഴൊന്നും ഇല്ലാത്ത അവിശ്വസനീയമായ ഊർജ്ജം ലഭിച്ച് എല്ലയെ പരാജയപ്പെടുത്തുന്നതും ഒക്കെ സ്തബ്ധനായിരുന്നു കണ്ടത് പോലെ. ഫൈറ്റ് കിടിലൻ ആയിരുന്നു.

    ഭാവനാസമ്പനവും അതിശയകരവും ആകാംക്ഷയും നിറഞ്ഞു നിന്ന വായനാനുഭവം ഒരുക്കിയതിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

    1. എന്നാൽ കഴിയുന്ന വിധം ഞാൻ നന്നാക്കാൻ ശ്രമിക്കുന്നുണ്ട്….. ഓരോ ഭാഗവും post ചെയ്യുമ്പോൾ വായനക്കാർക്ക് ഇഷ്ടപ്പെടുമോ എന്ന ഭയം ഇതുപോലുള്ള കമെന്റുകൾ കാണുമ്പോൾ ഇല്ലാതാകുന്നു….. എന്റെ ശ്രമം വിജയിച്ചു എന്ന് അറിയുമ്പോൾ സന്തോഷം…. ❤❤ വായനയോടൊപ്പം അത് മനസ്സിൽ കാണാൻ കഴിയുന്നു എന്ന് അറിയുമ്പോൾ എന്നെ പോലെ ഒരു ചെറിയ എഴുത്തുകാരന് സന്തോഷം മാത്രമേ ഉണ്ടാവു… നന്ദി ബ്രോ വിലയേറിയ അഭിപ്രായത്തിനു….. ❤❤

  2. കൊള്ളാം ബ്രോ. ഇതിലെ വിമൻസ് ഒക്കെ വണ്ടർ വുമനിലെ ക്യാറക്ടറേഴ്‌സും ആയി സാമ്യം തോന്നി. അവരുടെ പവർസ് ഉം. അതിൽ നിന്നും ഇൻസ്‌പൈർഡ് ആണോ? ഫൈറ്റ് സീൻ ഒക്കെ പൊളി ആയിരുന്നു. അടുത്ത പാർട്ട്‌ നോക്കട്ടെ. 🥰

    1. ഏറക്കുറെ വണ്ടർ വുമൺ ഇൻസ്‌പെർഡ് ആണ് അഗർത്ത….. മനസ്സിൽ വന്നത് എഴുതുന്നു… അത്ര മാത്രം..

  3. ഈ ഭാഗത്ത് നീ ആ ലോകത്തെ വർണിക്കാൻ ആയിരുന്നു ശ്രമിച്ചത്, ആ ശ്രമം success ആവുകെയും ചെയ്തു 👍🏻…
    നന്നായി picturisation തന്നത് കൊണ്ട് തന്നെ ഒരുപാട് ഇഷ്ടായി…
    Fight scene ഒക്കെ നന്നായിട്ടുണ്ട്, അവനു മാത്രമേല്ല നമ്മൾക്കും അവന്റെ പവർ കാണിച്ചു തന്നു 👍🏻❤

    1. വിചാരിച്ച പോലെ നന്നയില്ലേ എന്നൊരു പേടിയുണ്ടായിരുന്നു…. ഇതുപോലെയുള്ള വാക്കുകൾ കേൾക്കുമ്പോൾ ആണ് സന്തോഷം…. സ്നേഹം… ❤❤❤

  4. സൂപ്പർ പാർട്ട്‌…. ❤ 💥
    അഗർത്ത ആകെമൊത്തം ദുരൂഹത ആണല്ലോ…
    അതേ പോലെ ഇടയ്ക്ക് ക്വീൻ പോയ സ്ഥലം…. ഭാവചക്രയിലെ വാചകങ്ങളും ലെമുറിയയും ഒക്കെ തമ്മിൽ കണക്ഷൻ കാണുമല്ലേ…
    Fight സീൻ നന്നായിരുന്നു… തുടക്കം സിദ്ധാർത്ഥിന്റെ അവസ്ഥ കണ്ടു സഹതാപം തോന്നി.. എല്ലയോടും മിത്രയോടും ദേഷ്യവും.. അവൻ തിരിച്ചു ആക്രമിക്കുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു..
    അവസാനം വന്ന പെൺകുട്ടി… അവൾക്ക് എന്താണ് സംഭവിച്ചത്..?

    1. സംശയങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ വരും പാർട്ടുകളിൽ ഉണ്ട്….

  5. ലുയിസ്

    കഥ കൊള്ളാം
    But ഇടയിൽ വരുന്ന ഗ്യാപ് ഒന്ന് കുറച്ചു next പാർട്ട്‌ പെട്ടെന്ന് തന്നാൽ നന്നായിരുന്നു

    1. Thanks bro… അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം…♥️

  6. Theme oru verity aanu
    Ellamkondunm nannayirunnnu

  7. Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  8. എല്ലാംകൊണ്ടും കഥ ഗംഭീരമാണ്. ഒരു കാര്യം തോന്നിയത് ‘entry-um, fight scene-um’ വിവരിക്കാൻ 25 page എടുത്തു എന്നതാണ്. കഥയ്ക്ക് depth കുറവാണ്. അതുകൊണ്ട് നല്ല രീതിയില്‍ depth ഉള്ള കഥ ആണേങ്കിലെ വായിക്കാൻ സുഖമുള്ളു. കഥയുടെ depth കൂട്ടാൻ വേണ്ടി page-um സമയവും, എടുത്താലും കുഴപ്പമില്ല.

    1. എൻട്രി വേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നിയിരുന്നു…. പിന്നെ fight അത് ആവിശ്യമായിരുന്നു……. അവന്റെ ഉള്ളിലെ ശക്തിയെ ഉണർത്താൻ…….. വിശദമായി എഴുതാൻ സമയം വേണം….. ഇനി ശ്രദ്ധിക്കാൻ ശ്രമിക്കാം….. കഥ തുടങ്ങിയിട്ടല്ലേ ഒള്ളു…… ഒന്ന് സെറ്റ് ആവട്ടെ….. 💓💓

  9. Bro adutha paart pettnn venam
    Adipoli aayi story munnott pokatte🖤🖤🖤
    Waiting…….

    1. Thanks bro…അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം

  10. കഥ സൂപ്പർ
    ഒരു രക്ഷയും ഇല്ല
    അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ

  11. കഥ സൂപ്പർ ഒരു രക്ഷയും ഇല്ല
    അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ

    1. Thank you 💟 അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം

  12. Superb 🔥🔥🔥

  13. Captain steve roggers

    Nxt part maximum nerathe thaa brooo

    1. കഴിയുന്നതും നേരത്തെ തരാൻ ശ്രമിക്കാം ബ്രോ

  14. മനൂസ്‌ ഇക്കു രണ്ടു കഥയാണ് എനിക്കു തന്നേ ഒന്ന് രണ്ടാമൂയം പിന്നെ വേറെ ഒന്നും

    നിങ്ങൾ എനിക് മെയിൽ ചെയ്യ്

    1. ചെയ്തിട്ടുണ്ട്

      1. സാത്താൻ

        എനിക്കും അയച്ച് തരാൻ പറ്റോ??

        1. ഏതൊക്കെ വേണം…എൻ്റെ അത്രക്ക് ഒന്നുമില്ല..

  15. Fight scene adipoli ann bro story linum kidilanann ❤️ adutha part eppola varuva❤️

  16. നന്നായിരുന്നു
    കഴിഞ്ഞ രണ്ട പാർട്ടുകളേക്കാൾ എന്തുകൊണ്ടും വളരെ മികച്ചത്

    മൊത്തത്തിൽ അടിപൊളി ആയിരുന്നു
    fight സീനും നന്നായി

    1. നന്ദി പാവമെ….♥️♥️♥️

  17. വായിക്കണ്ടു ട്ടോ

  18. ♥️♥️

    1. തനിക്ക് ഉളുപ്പുണ്ടോ സ്വന്തം കഥയിൽ വന്ന് ഫസ്റ്റ് അടിക്കാൻ😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com