അകലത്തിന്റ അടുപ്പം [Dinan saMrat°] 50

വിതുമ്പി ഞാൻ എന്റെ സാരിത്തുമ്പിനോട്  പരിഭവങ്ങൾ പറഞ്ഞു, കട്ടിലിൽ മലർന്നു മുഖത്തു കൈയും വച്ചു കിടക്കുന്ന അവൻ. വിളക്കിന്റെ  തിരി മെല്ലെ താണു. ജനലിൽ കൂടി നിലാവ് വെളിച്ചം ഉള്ളിലേക്ക് ഇരച്ചു കേറി.. വിഷമം താങ്ങാൻ കഴിയാതെ
ജനലഴികളിലൂടെ പുറത്തേക്കു നോക്കി.
മുകളിൽ  ചന്ദ്രനും നക്ഷത്രങ്ങളും എന്നെ നോക്കി, ഞാനും. എന്തോ അവരെന്നെ  കളിയാക്കി ചിരിക്കുന്ന പോലെ,ദേഷ്യം കൊണ്ട് തലയിൽ ചൂടിയ മുല്ലപ്പൂ മാല വലിച്ചെറിഞ്ഞു,കണ്ണിലെ കണ്മഷി കയ്കൊണ്ടു മായ്ച്ചു , കണ്ണൊന്നു നീറി. പൊട്ടിക്കാരയാൻ തോന്നി.

പെട്ടന്ന് എന്റെ അരയിലൂടെ ആരോ ചുറ്റിപ്പിടിച്ചു.  ഞാൻ ഞെട്ടലോടെ തിരിഞ്ഞു.
അതു  അവനാരുന്നു.
അവന്റെ കണ്ണുകൾ എന്നെ ഇമചിമ്മാതെ നോക്കി, ഞാനും.അഴിഞ്ഞു കിടന്ന എന്റെ മുടിയിഴകളെ  തലോടി അവൻ
എന്നെ ഒന്നുകൂടി ചേർത്തു പിടിച്ചു.
അവന്റെ ശ്വാസം എന്റേതുമായി, അതിൽ നിന്നൊരു മോചനം ഞാൻ ആഗ്രഹിച്ചില്ല  അവനെന്റെ നെറുകയിൽ  ഒന്നു ചുംബിച്ചു. ഉടലാകെ കോരിതരിച്ചു, മിഴികൾ നിറഞ്ഞൊഴുകി.. പുഞ്ചിരി യോടെ  അവനതു തുടച്ചു കൊണ്ട് എന്നെ കോരിയെടുത്തു.

നിന്നോട് മാത്രമായി ആരോടും പറയാതെ ഉള്ളിന്റെ ഉള്ളിൽ ഞാൻ കുറിച്ചതൊക്കെ  നീയറിഞ്ഞെന്നു നിന്റെയാ ചുംബനമെന്നോട് പറഞ്ഞു…
              
                                         (Dinan°)
?

6 Comments

  1. വളരെ നല്ല എഴുത്തായിരുന്നു ബ്രോ ഓരോ വരികളിലും പ്രണയ വികാരം അറിയിച്ചുതന്നു.ഇനിയും ഇതുപോലെ കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.സ്നേഹത്തോടെ♥️♥️♥️♥️

  2. നിധീഷ്

    ❤❤❤

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    കൊള്ളാം ബ്രോ… കുറഞ്ഞ വരിയിൽ നല്ലൊരു പ്രണയ വികാരത്തെ അനുഭവിപ്പിക്കുവാൻ അങ്ങേക്ക് സാധിച്ചു….

    സ്നേഹം ?

Comments are closed.