⚔️ദേവാസുരൻ⚒️s2 ep 17-18 2728

മകളുടെ അവസ്ഥ കണ്ട് ഫിലിപ്പ് മാത്യു കരയുന്നത് പല തവണ ഞാൻ കണ്ടതാണ്…
അവസാനം രോഗത്തിന്റെ തീവ്രത ഒന്ന് കുറഞ്ഞതും ഞാൻ തന്നെയാണ് അവൾക്ക് ഡിസ്റ്റർജും കൊടുത്തത്…..
കാരണം അവൾക്ക് കുറച്ചുകൂടെ ബെറ്റർ അവളുടെ വീട് തന്നെയാണെന്ന് തോന്നി….

അതെല്ലാം കഴിഞ്ഞ് ഏകദേശം 1 മാസം കഴിഞ്ഞാണ് സോഫി കൊല്ലപ്പെട്ടത്…..'””

യാഷ് പറഞ്ഞു നിർത്തി…..

‘”” അപ്പോൾ ആ രണ്ട് മാസം കൊണ്ട് അവൾ നോർമൽ ആയി എന്നാണ് താൻ പറയുന്നത്….'”

മാർട്ടിൻ ചോദിച്ചു…..

‘”” അങ്ങനെയല്ല സാർ…..
അതിന് ശേഷവും ഇതേ പ്രശനങ്ങൾ ആവർത്തിച്ചുകൊണ്ടേ ഇരുന്നു….
നമുക്ക് മുന്നിൽ ചികിൽസിക്കാൻ ഉള്ള ഏക വഴി അവളെ മയങ്ങുവാൻ സമ്മതിക്കാതെ ഇരിക്കുക എന്ന് മാത്രമാണ്….
പക്ഷെ അത് ആരാലും കഴിയില്ല…. സാറ് തന്നെ പറ…..
ഒരാൾക്ക് ഉറങ്ങാതെ ജീവിക്കാൻ സാധിക്കുമോ….. ഇല്ലാ…..'””

യാഷ് പറഞ്ഞു….

‘” അപ്പോൾ ഇത്രമാത്രമാണ് തനിക്ക് അറിയാവുന്നത്…..'””

“അതെ സാർ….. “

ഡോക്ടറുടെ മറുപടി കേട്ടതും മാർട്ടിൻ ഒന്ന് ശ്വാസം ആഞ്ഞെടുത്ത് വിട്ടു….. അയാൾ പറഞ്ഞ പോയിന്റ്റുകളിൽ നിന്നും ഒരു ക്ലൂവും മാർട്ടിനു ലഭിച്ചിരുന്നില്ല…..

‘”” സാർ……'”
യാഷ് അയാളെ പതിയെ വിളിച്ചു….
ചിന്തകളിൽ നിന്നും ഉണർന്ന മാർട്ടിൻ അയാളെ നോക്കി….

‘”” സാർ മറ്റൊന്ന് കൂടെ എനിക്ക് പറയാനുണ്ട്…. ഇത് തികച്ചും ലോജിക് ഇല്ലാത്ത ഒന്നാണ്… ചിലപ്പോൾ നിങ്ങൾ വിശ്വസിക്കാനും വഴിയില്ല…..'”

‘”” എന്താടോ…..
പറാ….'””

മാർട്ടിൻ ചോദിച്ചു….

‘”” മരണം നടക്കുന്നതിന്റെ തലേ നാൾ സോഫി എന്നെ വിളിച്ചിരുന്നു….'”

അയാൾ പറഞ്ഞത് കേട്ടതും സാക്ഷിയും മാർട്ടിനും ഒരേ പോലെ അതിശയത്തോടെ അയാളെ നോക്കി…..

‘”” അവളെന്തിനാ വിളിച്ചത്…..??'”

‘” മേടം…..
വിളിച്ചതിൽ അല്ലാ കാര്യം…. കാരണം ഒട്ടുമിക്ക ദിവസവും ഞാൻ സോഫിയെ വിളിക്കാറുണ്ട്….. ബികൗസ് ഷീ ഈസ്‌ മൈ പേഷ്യന്റ്…. പക്ഷെ അന്നെന്നെ സോഫി ഇങ്ങോട്ട് വിളിക്കുകയാണ്‌ ചെയ്തത്….
കാൾ എടുത്ത ഞാൻ കേട്ടത് പേടിച്ചിരണ്ട അവളുടെ ശബ്ദത്തെയാണ്… ഒരുപക്ഷെ അതിന് മുമ്പ് ഈ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഉള്ളതിനേക്കാൾ ഭയാനനകത ഉണ്ടായിരുന്നു…. എന്നാൽ പതിവിലും വിപരീതമായി സോഫി അന്ന് വളരെ പെട്ടെന്ന് തന്നെ റിക്കവർ ആയി…എന്റെ ആശ്വാസ വാക്കുകളിൽ അവൾ പെട്ടെന്ന് തന്നെ വീണിരുന്നു….. അന്നാധ്യമായി…. അവൾ കണ്ട ഒരു സ്വപ്നത്തെ പറ്റി എന്നോട് പറഞ്ഞു……'””

യാഷിന്റെ വാക്കുകൾ കേട്ടതും അവർ ഇരുവരും ആകാംഷയോടെ അയാളെ നോക്കി നിന്നു……

‘”” അന്നവൾ പറഞ്ഞത് സോഫിയുടെ ഒരു കൂട്ടുകാരിയെ പറ്റിയാണ്…..
അവളുടെ പേര്…..
എനിക്ക് തോനുന്നു സെലിൻ എന്നോ മറ്റോ ആണെന്ന്…. അവളെ ഒരാൾ മൃഗ്ഗീയമായി കൊല്ലുന്ന സ്വപ്നമാണ് സോഫി കണ്ടത്…. ആരാണെന്ന് ചോതിച്ചാൽ സോഫി അവൻ അയാൾ എന്നല്ലാതെ മറ്റൊന്നും എന്നോട് പറഞ്ഞിട്ടില്ല….'”

“” വെറും സ്വപ്നമല്ലെ…..
ഇതിപ്പോ ഞങ്ങളോട് പറയാൻ കാരണം….'””

അയാൾ ചോദിച്ചു…..

‘”” കാരണമുണ്ട് സാർ……
സോഫി ആ കഥ പറഞ്ഞതിന്റെ പിറ്റേന്ന് ആ പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു…..'”

അയാൾ പറഞ്ഞത് കേട്ടതും അവർക്കാകെ അതിശയമായി…..

‘”” വാട്ട്‌……???
നിങ്ങൾ എന്താണ് ഈ പറയുന്നത്……???'””

സാക്ഷി ചോദിച്ചു…..

‘”” സത്യമാണ് സാർ…..
നിങ്ങൾക്ക് ചിലപ്പോൾ വിശ്വസിക്കാൻ സാധിക്കില്ലായിരിക്കാം…. പക്ഷെ ഇതാണ് സത്യം….
സോഫിയുടെ ഇൻസ്റ്റാഗ്രാം വഴിയാണ് ഞാനാ പെൺകുട്ടിയെ തിരിച്ചറിഞ്ഞത്…. കൂടാതെ അന്നത്തെ ഹെഡ്ലൈൻ ആയ പത്രവും വായിച്ചു നോക്കി…..
ആ കുട്ടിയുടെ കുടുംബമടക്കം എല്ലാവരും മരിച്ചിരിക്കുന്നു…..
അതും ആ കുട്ടി…..
സോഫി എന്നോട് പറഞ്ഞ അതെ നരക യാഥാന അനുഭവിച്ചു തന്നെയാണ് കൊല്ലപ്പെട്ടത്…..'””

യാഷ് പറഞ്ഞു…..

‘”” നിങ്ങളിത് പോലീസിനോട് പറഞ്ഞിരുന്നോ അന്ന്…..??'””

സാക്ഷി ചോദിച്ചു…..

‘””ഇല്ല മേടം…..
അന്ന് വന്നവർ എന്നോട് സോഫിയുടെ കാര്യം മാത്രമാണ് തിരക്കിയത്….
അത് കൂടാതെ ഒരാൾ സ്വപ്‌നം കണ്ടത് പോലെ അവർ കൊല്ലപ്പെട്ടു എന്ന് പറഞ്ഞാൽ ഒന്നല്ലേൽ വെറും കോയിൻഡ്സ്സെൻസ് ആയി തള്ളി കളയും…. അല്ലെങ്കിൽ ഞാൻ കള്ളം പറഞ്ഞ പോലെ വരുത്തി തീർക്കും…. അതുകൊണ്ട് അത്തരം കാര്യങ്ങളിലേക്ക് ഞാൻ കൈ കടത്തിയില്ല….
പിന്നെ ഇത്ര നാളായും ഈ കേസ് എവിടെയും എത്താതെ നിങ്ങൾ വന്നത് കൊണ്ട് മാത്രം ഞാൻ പറഞ്ഞെന്നെ ഉള്ളു…
നിങ്ങൾക്കത് ഉപകാരം ആയെങ്കിൽ മാത്രം സ്വീകരിക്കാം…..'””

യാഷ് പറഞ്ഞു……acp മാർട്ടിൻ റോയ് തലക്ക് കയ്യും കൊടുത്ത് ഒരു നിമിഷം എല്ലാം ആലോചിച്ച് ഇരുന്നു….. ശേഷം വീണ്ടും അയാളെ നോക്കി…..

‘” ഡോക്ടർ…..
താങ്കൾക്ക് സോഫിയുടെ കേസിന്റെ പറ്റി എന്താണ് തോന്നുന്നത്…. അതായത് അവളുടെ അസുഖത്തെ പറ്റി……'”

മാർട്ടിൻ ചോദിച്ചു…..

‘”” എന്റെ തോന്നൽ എന്ന് പറഞ്ഞാൽ അത് ഒരു ലോജിക് ഇല്ലാത്ത കാര്യം പോലെ തോന്നാം…..'””

.
‘”” അത് സാരമില്ല…..
ഡോക്ടർ പറാ…..'””

‘”” i think….
Someone is controlling him…..
അവളെ ആരോ നിയന്ത്രിക്കുന്ന പോലെ എനിക്ക് പലപ്പോഴായി തോന്നിയിട്ടുണ്ട്…….
ഒരു തരം നെഗറ്റീവ് എനർജി പോലെ….
അതും അവളുടെ തലച്ചോറിൽ ഇരുന്നുകൊണ്ട്……'””

‘”” അപ്പൊ ഡോക്ടർ പറയുന്നത് സോഫിക്ക് ബാധ കേറി എന്നാണ്…..'””

മാർട്ടിൻ ഒരു ചെറു ചിരിയോടെ ചോദിച്ചു…..

‘”” ഹ് ഹ് ഹ് ഹ് ഹ്…….
അങ്ങനെ പറഞ്ഞില്ല…..
എന്നാലും സാധ്യത തള്ളി കളയുന്നില്ല….
മെഡിക്കൽ സയൻസിൽ ഈ പ്രേതം പിശാച് എന്ന് വേണ്ട ഒന്നും ഇല്ലെന്ന് തന്നെയാണ് പറയുക…..
പക്ഷെ നെഗറ്റീവ് എനർജി പോസിറ്റീവ് എനർജി എന്ന് പറയുന്ന രണ്ട് ശക്തികൾ ഭൂമിയിൽ ഉണ്ട്താനും….
അതാണ്‌ ഞാൻ അങ്ങനെ സംശയിക്കാനും കാരണം….
സോഫിയുടെ പ്രവർത്തികൾ എല്ലാം മറ്റേതോ ഒരു ശക്തിയുടെ വിളയാട്ടം ആണെങ്കിലോ….
ആ ശക്തി ഒരു രൂപമായി അവളുടെ കനവുകളിൽ വന്നുകൊണ്ടേ ഇരിക്കുന്നു…
അതാണ്‌ അവളെ പേടിപ്പിക്കുന്നതും….
കാരണം സോഫിയുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ വ്യക്തമാണ്…. അവൾ ആരെയോ ഒരാളെ വല്ലാതെ ഭയക്കുന്നു എന്ന്…. ഇതെല്ലാം കൂട്ടി വായിച്ചപ്പോ ഞാനെത്തിയ ഒരു നിഗമനം മാത്രമാണ് ഇത്….'””

യാഷ് പറഞ്ഞു നിർത്തി…. Acp മാർട്ടിൻ പതിയെ താൻ ഇരിക്കുന്ന കസാരയിൽ നിന്നും എഴുന്നേറ്റ് നിന്നു…..

‘”” അപ്പൊ ശരി ഡോക്ടർ…..
കേസിന്റെ ഭാഗമായി വരേണ്ടതായി വന്നാൽ വീണ്ടും കാണാം…..
പിന്നെ…..
നിങ്ങൾക്കീ ഡോക്ടർ കുപ്പായം അഴിച്ചു വച്ച് ഒരു കഥയെഴുതാൻ തുടങ്ങാം….
അതുപോലെ ഒക്കെയല്ലേ ചിന്തിച്ചു വച്ചിരിക്കുന്നത്…..'””

മാർട്ടിൻ പറഞ്ഞു…..

‘”” ഹ ഹ ഹ ഹ ഹ……
കഥാ…..
അത് എഴുതായ്കയില്ല…..
പിന്നെ എല്ലാം ഓരോ ചിന്തകൾ അല്ലെ acp സാർ….. ഒരു മനുഷ്യനെ മുഴുവനായി പഠിക്കാൻ മറ്റൊരു മനുഷ്യന് ഒരിക്കലും സാധിക്കില്ല……അതുപോലെ ഒരു rare കേസ് തന്നെയാണ് സോഫി…..
അവൾ മരിച്ചിട്ട് ഏകദേശം ഒരു കൊല്ലത്തോളം ആയി…. എന്നിട്ട് കൂടി എന്റെ മനസ്സിൽ എല്ലാം ഇപ്പോഴും കാണാ പാഠം പോലെ തെളിയണമെങ്കിൽ അവളുടെ അസുഖത്തിൽ എത്രയേറെ ദുരൂഹത ഞാൻ കണ്ടിരിക്കണം…..
എനി വേ……
ബെസ്റ്റ് ഓഫ് ലക്ക് ഫോർ യുവർ ഇൻവെസ്റ്റിക്കേഷൻ…. എന്ത് സഹായം വേണ്ടി വന്നാലും ഇവിടെ വരാം…..'””

യാഷ് ഒരു ചെറു ചിരിയോടെ കൈ കൊടുത്തു അയാൾക്ക്….. Acp മാർട്ടിനും സാക്ഷി അശോഖനും അയാൾക്ക് യാത്ര പറഞ്ഞുകൊണ്ട് അവിടെ നിന്നും തിരിച്ചു….

തിരികെ ജീപ്പിൽ പോകുമ്പോൾ എല്ലാം മാർട്ടിന്റെ ചിന്തകൾ dr പറഞ്ഞ കാര്യങ്ങളിൽ ആയിരുന്നു….
ഒന്നിൽ നിന്നും ഒരു തുമ്പ് അയാൾക്ക് കണ്ടെത്തുവാൻ സാധിച്ചില്ല……

‘”” സാക്ഷി……”‘

മാർട്ടിൻ തനിക്കടുത്തിരിക്കുന്ന സാക്ഷിയെ വിളിച്ചു….

‘” സാർ……??'””

‘” തനിക്ക് എന്താണ് തോന്നുന്നത്….
ഇയാള് പുളു അടിക്കാൻ ആളെ കിട്ടിയപ്പോ ചുമ്മാ തള്ളിയത് ആവുമോ….??'””

‘” അയാളെന്തിനാ സാർ കള്ളം പറയുന്നത്…
ചിലപ്പോൾ ഇതുപോലെ ഒക്കെ ആയിരിക്കും….'””

‘”” എന്നാലും കാര്യങ്ങൾക്കൊന്നും ഒരു കണക്ഷൻ കാണുന്നില്ല….
ഐ തിങ്ക്….
ഇത് സോഫിയുമായി ബന്ധപ്പെട്ട കേസ് ആവുമോ എന്നൊരു സംശയം ഉണ്ട്…. “”‘

‘”” ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ  എനിക്കും അതുതന്നെയാണ് തോന്നുന്നത്….പക്ഷെ ആ ഒരു കണ്ടെത്തലിൽ ഉറച്ചു നിൽക്കുവാനും കഴിയില്ല….. കാരണം ഇത് അവളിൽ ഒതുങ്ങുന്ന ഒരു കേസ് അല്ലല്ലോ…..'””

‘”” സോഫിയുടെ ബാഗ്രൗണ്ട്  പരിശോധിച്ചതാണോ…. ഡോക്ടർ പറഞ്ഞ പോലെ അവൾ ഭയപ്പെടുന്ന ആരെങ്കിലുമുണ്ടോ …??'”

മാർട്ടിൻ ചോദിച്ചു…

‘” സോഫിയുടെയും  റോഹന്റെയും  ബാഗ്രൗണ്ട്  ഞങ്ങൾ പരിശോധിച്ച് തന്നെയാണ്….. പക്ഷേ അതിലൊന്നും  ഇങ്ങനെയൊന്ന് കണ്ടിട്ടില്ല ….. അവർ പഠിച്ച കോളേജിൽ  ചില വഴക്കുകൾ  ഉണ്ടായതായി കേട്ടിട്ടുണ്ട്… പക്ഷേ അതൊന്നും  ഇത്തരത്തിലൊരു  ഹ്യൂജ് ക്രൈമിലേക്ക്  നയിക്കുവാൻ മാത്രം കട്ടിയുള്ളതല്ല….. അത് കൂടാതെ സോഫിക്ക് കാമുകന്മാരോ ശത്രുക്കളോ ഇല്ല…. പഠിച്ച മൂന്ന് വർഷത്തിൽ അവളെങ്ങനെ വലിയ പുകില് ഒന്നും അവിടെ ഉണ്ടാക്കിയിട്ടില്ല…. ഉണ്ടാക്കിയത് മുഴുവൻ റോഹൻ ആണ്….. .'”

സാക്ഷി പറഞ്ഞു……

‘”” അപ്പോൾ ഫിലിപ്പ് മാത്യുവിന്റെ കുടുംബത്തിന്റെ  മരണത്തെപ്പറ്റി നമുക്ക് ലഭിച്ച ഇൻഫോർമേഷൻ  ഇത്ര മാത്രമാണ്….?'””

‘”” അതേ സാർ…..
ഇതിൽ കൂടുതൽ  ഒന്നു നമുക്ക്  കണ്ടുപിടിക്കുവാൻ  സാധിച്ചിട്ടില്ല……'””

സാക്ഷി പറഞ്ഞു…..

‘” ഇത് ശരിക്കും തലവേദന തന്നെ  ആണല്ലോ സാക്ഷി……
നമ്മൾ ഊഹിക്കുന്നതിനും അപ്പുറം ശക്തനായ ഒരു രാക്ഷസ്സൻ ഇതിനു പിന്നിൽ കളിക്കുന്നുണ്ട്….. അല്ലെങ്കിൽ ഒരു കൊല്ലം കഴിഞ്ഞിട്ടും തുടങ്ങിയ ഇടത്ത് നിന്നും ഒന്ന് അനങ്ങുവാൻ സാധിക്കാതെ ഈ കേസ് ഇങ്ങനെ നിൽക്കില്ലല്ലോ…..
സാരമില്ല….
എത്ര വലിയ മാസ്റ്റർ ബ്രയിനും  ഒരു പിഴവു ഉറപ്പായും പറ്റും …..അവൻ പ്രധീക്ഷിക്കാതെ ചെയ്ത ഒരു തെറ്റ് എവിടെയെങ്കിലും ബാക്കി കാണും….
അത് ഞാൻ കണ്ടുപിടിക്കുകയും ചെയ്യും…..'””

മാർട്ടിൻ പറഞ്ഞു…..

‘”” സാർ…
എന്നാൽ ബാക്കി കേസ് ഫയൽ നോക്കിയാലോ……??'””

അവൾ ചോദിച്ചു…..

‘””തൽക്കാലം  ബാക്കി നാളെ നോക്കാം സാക്ഷി…….
ആ പ്രാന്തൻ ഡോക്ടർ  എന്റെ മൂഡ് മുഴുവനായും കളഞ്ഞു…..കേസ് ഒരുമാതിരി ഫന്റാസി കഥ പോലെ ആക്കി അയാൾ….'”

മാർട്ടിൻ പറഞ്ഞതിന്  സാക്ഷി ഒന്നും തന്നെ തിരിച്ചു പറഞ്ഞില്ല….  അവരുടെ യാത്ര തുടർന്നു…..

??????????

രാത്രി 9 മണിയോടെ രുദ്രന്റെ ബൈക്ക് ശ്രീ കുലത്ത് എത്തിയിരുന്നു…..
കാർ പോർച്ചിന്റെ ഒരു സൈഡിൽ ബൈക്ക് വച്ച് റെയ് ഹാൻ അവന് സമ്മാനിച്ച ആ ചെറു ചെടിയുമായി അകത്തേക്ക് നടന്നു രുദ്രൻ…..

ഹാളിൽ ആരും തന്നെ ഇല്ലായിരുന്നു….
മുത്തശ്ശനും വെല്യച്ഛനും എല്ലാം ഈ സമയത്ത് കിടക്കുവാൻ പോകുമെന്ന് അവനറിയാം….

അടുക്കളയിൽ ലൈറ്റ് എരിയുന്നുണ്ട്…..

അവൻ മറ്റെവിടെയും ശ്രദ്ധിക്കാതെ മുകളിലേക്കുള്ള വഴിയിലേക്ക് നടന്നു…..

“” രുദ്രാ……….'””

പെട്ടെന്നാണ് ഗാഭീര്യം ഉണർത്തുന്ന ഒരു സ്ത്രീ ശബ്ദം അവന്റെ കാതിൽ ഇരച്ചു കയറിയത്……

അവന്റെ അമ്മയുടെ ശബ്ദം…..

രുദ്രൻ ശബ്ദം കേട്ട ഇടത്തേക്ക് തിരിഞ്ഞു നോക്കി….. അവിടെ ലക്ഷ്മിയമ്മ അവനെ നോക്കി നിൽക്കുന്നു…..

ഒരു ഭാവ ഭേതവും ഇല്ലാതെ അവൻ അവരെ നോക്കി….

‘”” ഊര് തെണ്ടി വന്നോ നീ……
എന്താടാ നിന്റെ മനസ്സിലിരിപ്പ്…..
ഇത്ര നാൾ നീ കാണിച്ചതൊക്കെ ഞാൻ കണ്ട് നിന്നു…..
പക്ഷെ ഇന്ന് നീ അങ്ങനാണോ…..
ഒരു പെണ്ണുണ്ട് ഇപ്പൊ നിനക്ക്…. അത് മറന്നോ നീ……..'”

ലക്ഷ്മിയമ്മ അവനെ നോക്കി ചോദിച്ചു….
രുദ്രൻ ചെറുതായോന്ന് ചിരിച്ചുപോയി…

‘”” ഇങ്ങനെ ഇമോഷണൽ ആവല്ലേ അമ്മേ…..
എനിക്ക് നന്നായി അറിയാം….
എനിക്കിന്നൊരു ഭാര്യ ഉണ്ടെന്ന്….
പക്ഷെ അത് ഒരു താലി ചരടിൽ ഒതുക്കാൻ മാത്രമേ സാധിക്കു നിങ്ങൾക്ക്…. “”

‘” രുദ്രാ……
ഇനിയും നീ ഇങ്ങനുള്ള ചിന്തകളെ മനസ്സിൽ വച്ചു നടക്കരുത്…..
എല്ലാം മറന്ന് ജീവിക്കേണ്ട സമയമായി….
കുഞ്ഞി ഒരിക്കലും തിരിച്ചു വരില്ല……അവളിന്ന് വെറും ഓർമ മാത്രമാണ്…. പാർവതിയാണ് യാഥാർഥ്യം….
എന്റെ പൊന്ന് അതൊന്ന് മനസ്സിലാക്കടാ….'”

ലക്ഷ്മിയമ്മ അവനോട് വാത്സല്യത്തോടെ പറഞ്ഞു……രുദ്രന്റെ കണ്ണുകൾ ഒരു വല്ലാത്ത ഭാവത്തോടെ അവരിലേക്ക് തിരിഞ്ഞു….. അതിന് വല്ലാത്ത കൂർമ്മത ഉണ്ടായിരുന്നു…..

‘””  അമ്മക്കെങ്ങനെ പറയാൻ തോനുന്നു ഇത്….. അവളെ വെറും ഓർമയായി കാണാൻ നിങ്ങൾക്ക് പറ്റുമായിരിക്കും….
പക്ഷെ എനിക്ക് പറ്റില്ല…..
അവളാണ് എന്റെ ജീവിതം….അവളില്ലാത്ത ഈ നിമിഷങ്ങൾ എനിക്ക് മരണവും ആണ്….
അതെ…..
ഞാൻ മരിച്ചവനാണ്…. ജീവനുള്ള വെറും ശവം….
ഇവളാരാ…. എന്റെ ദേവുവിന് പകരക്കാരി ആവാൻ….
അമ്മ കരയുന്നത് കണ്ടുകൊണ്ട് മാത്രമാണ് ഞാനവളെ വിവാഹം കഴിച്ചത്……
അതിൽ കൂടുതൽ ഒന്നും എന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കണ്ട….. അതമ്മയെ കൂടുതൽ വിഷമിപ്പിക്കും….ആ വിഷമം കാണാൻ എനിക്ക് ആഗ്രഹമില്ല…..
അതുകൊണ്ട് പോയി കിടക്കാൻ നോക്ക്….അമ്മ ആഗ്രഹിച്ച പോലെ എല്ലാം നടന്നു കഴിഞ്ഞു….. ഇനി ഈ കാര്യത്തെ പറ്റി എന്നോട് സംസാരിക്കരുത്….മനസ്സിലായോ……'””

രുദ്രൻ അത്ര മാത്രം പറഞ്ഞുകൊണ്ട് മുകളിലേക്ക് നടന്നു….. അവന്റെ മുറിയിലേക്ക്……ലക്ഷ്മിയമ്മ അവന്റെയാ പോക്ക് നോക്കി നിന്നുപോയി…. ആ അമ്മയുടെ കണ്ണിൽ നിന്നും വേദനയുടെ ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് വന്നിരുന്നു….
അവരതും തുടച്ചു തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ദേവ രാജ വർമയെയാണ് ലക്ഷ്മിയമ്മ കണ്ടത്…..

‘”” എന്ത് പറ്റി ലക്ഷ്മി….. കണ്ണെല്ലാം നിറഞ്ഞിരിക്കുന്നു…..??'””

അദ്ദേഹം അവരെ നോക്കി ചോദിച്ചു…..

‘”” ഒന്നുല്ല അച്ഛാ…..
തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുന്ന പോലുണ്ട്…. പാറു മോളെ രുദ്രന് കൊടുക്കരുതായിരുന്നു…..'””

‘”” നീ എന്താ മോളെ അങ്ങനെ പറഞ്ഞെ…. അവൾ നല്ല കുട്ടിയല്ലേ…..'””

‘”” അല്ലെന്നല്ല അച്ഛാ…. പക്ഷെ രുദ്രൻ….
അവനിപ്പോഴും ദേവു മോളുടെ ഓർമയിൽ തന്നെയാണ് ജീവിക്കുന്നത്….. കുട്യോളുടെ ഭാവിയെ ഓർത്തിട്ട് എനിക്ക് ഉറക്കം പോലും വരുന്നില്ല…. അവൻ എല്ലാം മറന്ന് പഴയ പോലെ ആയില്ലെങ്കിൽ….
പാറുവിന്റെ ജീവിതം ഞാനായിട്ട് നശിപ്പിച്ച പോലെ ആവില്ലേ….'””

ലക്ഷ്മിയമ്മ വിഷമത്തോടെ അരുളി….

‘” വേണ്ടാത്ത ചിന്തകൾ മനസ്സിൽ വച്ച് നടക്കണ്ടാ മോളെ……നിന്നോട് കാര്യങ്ങൾ എല്ലാം പറഞ്ഞതല്ലേ ഞാൻ…..
രുദ്രന് ഒരു വേളി ഉണ്ടെങ്കിൽ അത് പാർവതി മാത്രമാണ്…..
അവന്റെ ചൂട് പോലും മറ്റൊരു പെണ്ണിന് താങ്ങുവാൻ സാധിക്കില്ല…. അതിനുള്ള കഴിവ് അവൾക്ക് മാത്രമാണ്….
എത്ര തന്നെ അകറ്റിയാലും അവനിലേക്ക് തിരികെ എത്തുന്ന ഒരു കാന്തമാണ് അവൾ…
കാലം അവരെ തീർച്ചയായും ഒന്നിപ്പിക്കും….'””

ദേവ രാജ വർമ്മ പറഞ്ഞു…..

‘”” എന്നാലും അച്ഛാ…..
അവന്റെ പെരുമാറ്റം അങ്ങ് കാണുന്നില്ലേ…..'””

‘” ഉണ്ട്…..
ഇല്ലെന്ന് പറയുന്നില്ല….. എല്ലാം വിധിയാണ്…
ഈ കുടുംബത്തിൽ സങ്കടം നിലകൊണ്ടുകൊണ്ടേ ഇരിക്കും…. അതിന് മാറ്റം വരണമെങ്കിൽ രുദ്രൻ അവന്റെ കർമ്മം പൂർത്തിയാക്കണം….
ഒരുപക്ഷെ…. അന്ന് നമ്മളിൽ പലരും ജീവനോടെ കാണുക പോലും ഇല്ലായിരിക്കാം……'”

അദ്ദേഹം പറഞ്ഞു……

‘” ഇങ്ങനെ തീ തിന്ന് മടുത്തു അച്ഛാ……
കഴിഞ്ഞ 25 വർഷമായി ഞാൻ അനുഭവിക്കുന്നതെല്ലാം എന്റെ മക്കൾക്ക് വേണ്ടിയല്ലേ…..'””

‘””അതെ ലച്ചു….
പക്ഷെ അവർക്കും ഒരു മനസ്സുണ്ട്…..
തങ്ങളുടെ കർമ്മം എന്തെന്ന് പോലും അറിയാത്ത അവർക്ക് ഇത് വെറും ജീവിതം മാത്രമാണ്….. എന്നാൽ അതെല്ലാം കടന്ന് അവർ പുറത്ത് വരിക തന്നെ ചെയ്യും…..
നീ കാണുന്നില്ലേ…..
ഓരോ ദിനം മുന്നോട്ട് പോകുമ്പോഴും രുദ്രൻ മാറി വരുന്നു…..എല്ലാം അവളുടെ സാന്നിധ്യം മാത്രമാണ്….ഇന്നലെ വരെ സ്വന്തം മാതാവിന്റെ കണ്ണുനീർ പോലും കാണാൻ സാധിക്കാത്ത ആ അസുരന് നിന്നെ ഓർത്ത് അവളെ വിവാഹം കഴിക്കേണ്ട സന്ദർഭം വരെ വന്നെത്തി…..'””

‘”” എല്ലാം ശരിയാണച്ഛാ…..
എന്നാലും ആ കുട്ടി……'””

‘” അവൾക്കെല്ലാം സഹിക്കുവാൻ സാധിക്കും ലക്ഷ്മി….. അത് അനുഭവങ്ങൾ കൊണ്ട് അവൾ നേടിയ കഴിവാണ്…ഇതിനേക്കാൾ എല്ലാം എത്രയോ വലിയ വേദനകൾ മറികടന്നവൾ ആണ് പാർവതി….
അത് കൂടാതെ ഒന്ന് കൂടി നീ ഓർക്കണം…
അന്ന് രുദ്രനിലേക്ക് നമ്മൾ അഴിച്ചു വിട്ട ശക്തി ഈ ലോകത്തെ തന്നെ വിഴുങ്ങുവാൻ വെറിയുള്ള ഒരു ഭ്രാന്തന് സമമാണ്….
ആ പ്രാന്തനെ അടക്കുവാൻ ഒരു ചങ്ങല കൂടിയേ തീരു…. അതാണ്‌ അവൾ….
ഉറപ്പായും അവർ ഒന്നാവും…..
മനസ്സുകൊണ്ടും ശരീരം കൊണ്ടും അവർ ഒന്നിക്കുന്ന ആ ശുഭ ദിനം വിദൂരമല്ല…..
എല്ലാം മംഗളമായി തന്നെ നടക്കും…..
പക്ഷെ മുന്നിൽ വിഗ്നങ്ങൾ ഏറെയാണ്……
പാറു മോളെ നന്നായി ശ്രദ്ധിക്കണം…
കേട്ടല്ലോ…..'””

മുത്തശ്ശൻ പറഞ്ഞതിന് അവരൊന്നു തലയാട്ടി…..

‘”” രുദ്രനെ ഭയക്കുന്ന ഒരുപാട് ശക്തികൾ ഈ ഭൂമിയിൽ ഉണ്ട്….. അവർക്കിപ്പോൾ ഏറ്റവും വലിയ സമസ്യ അവളാണ്…
മരണത്തിന്റെ കയർ അവളുടെ അടുത്ത് തന്നെയുണ്ട്…. ഇന്നലേ അമ്പലത്തിൽ വച്ച് നീ കണ്ടതല്ലേ…'””

‘”” ഹ്മ്മ്……
എന്റെ ജീവൻ പോയി വന്നതാ അപ്പൊ….. അവൾക്കൊന്നും പറ്റില്ലല്ലോ അച്ഛാ…..
എന്റെ കുഞ്ഞാ അത്……'””

‘”” ഇല്ല ലച്ചു…..
അതിനല്ലേ നമ്മളൊക്കെ ഇവടെ…..
ഒന്നും വരില്ല ട്ടൊ…….എന്റെ മോള്‌ പോയി ഉറങ്ങാൻ നോക്ക്…..
മ്മ്……'””

ദേവ രാജ വർമ്മ അത് പറഞ്ഞപ്പോൾ ലക്ഷ്മിയമ്മ ഒന്നും തന്നെ മറുപടി  പറയാതെ തിരികെ നടന്നു…..

???????????

ഉറച്ച കാലടികളോടെ അവൻ തന്റെ മുറിയിലേക്ക് നടന്നു….. അവിടേക്ക് അടുക്കുംതോറും ആ ചലന ശേഷി നഷ്ട്ടമായ അസുര ഹൃദയം കൂടുതൽ വേഗത്തിൽ മിടിച്ചിരുന്നു….

കാരണം എന്നത്തേയും പോലേ ഇന്നാ മുറി ഏകാന്താമല്ല….. അതിൽ അവനെ കൂടാതെ ഒരു ജീവൻ കൂടെ വാഴുന്നു…. അവിടേക്ക് ചെന്നതും അവൻ പതിയെ ആ വാതിൽ തള്ളി തുറന്നു……

അകത്ത് ആരെയും കണ്ടില്ല….
പക്ഷെ ഒന്നവൻ ശ്രദ്ധിച്ചു….. തന്റെ മുറി ആകെ മാറിയിരിക്കുന്നു….. ഇരുൾ നിറഞ്ഞ ഇടം വെളിച്ചത്തിലേക്ക് വന്ന പോലെ…
വൃത്തിഹീനമായ മുറിയിൽ ഒരുതരം പുതുമ നിറഞ്ഞിരിക്കുന്നു…. അകത്ത് നിന്നും വമിക്കുന്ന റൂം ഫ്രഷ്ണരുടെ സുഖന്ദം…. ചുമരിൽ തൂങ്ങി കിടന്ന മാറാലകൾ അപ്രത്യക്ഷമായിരിക്കുന്നു…ഒപ്പം അവിടെയുള്ള തന്റെ ദേവുവിന്റെ ചിന്തങ്ങൾ എല്ലം വൃത്തിയായി കിടക്കുന്നു….

ഒരു വല്ലാത്ത ഉണർവ്വാണ് അവന് അതിൽ നിന്നെല്ലാം ലഭിച്ചത്….
തന്റെ ഇടം ഇങ്ങനെ ഇരുന്നത് പണ്ട് മാത്രമാണ്…..

അവന്റെ കണ്ണുകൾ അവളെ തിരഞ്ഞു…. പക്ഷെ പാർവതി എവിടെയും ഉണ്ടായിരുന്നില്ല….. പക്ഷെ അകത്തെ ബാത്‌റൂമിൽ നിന്നും വീഴുന്ന വെള്ളത്തിന്റെ ശബ്ദം അവളവിടെ ആണെന്ന് അവന് മനസ്സിലാക്കി കൊടുത്തു…..

രുദ്രൻ ആ വാതിൽ അടച്ച് അകത്തേക്ക് കടന്നു…. തന്റെ കയ്യിലുള്ള ആ ചെറു സസ്യം തന്റെ ബെഡിന്റെ അരികിൽ വച്ചു അവൻ…. അപ്പോഴാണ് മറ്റൊന്ന് രുദ്രൻ ശ്രദ്ധിച്ചത്…..

അതിന് മുകളിൽ തന്റെ വിവാഹ ചിത്രം ഒരു ചെറിയ ഫ്രെയിമിൽ ആക്കി വച്ചിരിക്കുന്നു….

അവന് ശരിക്കും കോപമാണ് വന്നത്….

അവന്റെ ജീവിതം എന്നും ദേവു മാത്രമാണ്……അതിലേക്ക് മറ്റൊരുവളുടെ പ്രവേശം അവനെ വല്ലാതെ വേദനിപ്പിച്ചു….

ആ ഫോട്ടോയെ വലിച്ചെറിഞ്ഞു പൊട്ടിക്കണമെന്ന് നൂറ് ആവർത്തി അവന്റെ ഉള്ളിൽ നിന്നും ആരോ വിളിച്ചുപറഞ്ഞു….
എന്നാൽ അവനാൽ അത് സാധിക്കുകയും ചെയ്തില്ല…..

പെട്ടെന്നാണ് ബാത്‌റൂമിന്റെ കതവ് തുറന്ന് പാർവതി പുറത്തേക്ക് വന്നത്…. രുദ്രൻ വേഗം തിരിഞ്ഞു നോക്കി…. ഒപ്പം പെട്ടെന്ന് അവനെ കണ്ട ഷോക്കിൽ അവളും ഒരു നിമിഷം നിശ്ചലമായി നിന്നിരുന്നു…..

കുളികഴിഞ്ഞു വന്ന അവളുടെ തലയിലെ ഈറൻ ഒട്ടിയ വെള്ള തോർത്തും അവൾ ധരിച്ച നീല ചുരിതാറും ഒരു പ്രത്യേക സൗദര്യം തന്നെ നൽകി പാർവതിക്ക്….

അവനെ കണ്ട ആ പെണ്ണിന്റെ ഹൃദയം പതിന്മടങ്ങു വേഗത്തിൽ മിടിക്കുവാൻ തുടങ്ങിയിരുന്നു…..
ദേഹമെല്ലാം ഒരുതരം കുളിരു കേറിയ പോലെ…രുദ്രന്റെ അവസ്ഥയും വ്യത്യസ്തമല്ല….. എന്നാൽ അവനവളിൽ നിന്നും വേഗത്തിൽ തന്റെ നേത്രങ്ങളെ പിൻവലിച്ച് മാറി നിന്നു….

അവളും എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നുപോയി…. രുദ്രൻ അവളെ നോക്കാതെ അവിടെയുള്ള തന്റെ ടവൽ എടുത്ത് ബാത്‌റൂമിലേക്ക് നടന്നു….

‘”” അ…അതെ…..'”

അവളല്പം മടിയോടെ ആണെങ്കിലും അവനെ വിളിച്ചു…..

‘”” മ്മ്……എന്താ……??'”

‘””എ…. എന്തെങ്കിലും കഴിച്ചതാണോ… എടുത്തുവാക്കട്ടെ ഞാൻ….…..'””

പാറു ചോദിച്ചു….. രുദ്രൻ അവളെ ഒന്നും കടുപ്പത്തോടെ നോക്കി….

“” എന്റെ വിശപ്പിന് ഉണവ് തരാൻ നീ ആയിട്ടില്ല…… മൈൻഡ് യുവർ
ഔൺ ബിസിനസ്‌…..എന്റെ കാര്യം നോക്കാൻ എനിക്കറിയാം…..””

അവനത്ര മാത്രം പറഞ്ഞു ബാത്‌റൂമിൽ കയറി കതവ് വലിച്ചടച്ചു…… അതിന്റെ ഉറച്ച ശബ്ദം കേട്ട പാറു ഒന്ന് വിറച്ചു പോയിരുന്നു…..

അവിടേക്ക് നോക്കി നിന്ന അവളുടെ ചുണ്ടുകൾ ഉള്ളിൽ നിറഞ്ഞ ചെറു കോപത്താൽ വീർത്തു വന്നു….

‘”” എന്തൊരു സാധനാ നോക്കണേ…..
മൈൻഡ് യുവർ ഔൺ ബിസിനസ്‌……
പിന്നെ ഇതെന്റെ ബിസിനസ്‌ അല്ലെ……
ന്റെ കണ്ണാ…..
ഈ കാട്ടാളന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കുറച്ച്……
കുറച്ച് ധൈര്യം….
നീ തരില്ലേ…..
കാണുമ്പോ തന്നെ മുട്ടിടിക്കാ…..
ഇങ്ങനെ ആയാ ഞാൻ വഴിയാഥാരം ആവും….'””

പാറു സ്വയം പുലമ്പിക്കൊണ്ട് ഒരു ഓരത്ത് മാറ്റി വച്ച പായ നിലത്തേക്ക് വിരിച്ചു…. ശേഷം ഒരു വിരിയും തലയിണയും അതിലേക്ക് വിരിച്ചു….

ഇങ്ങനൊരു സന്ദർഭം ഉണ്ടാവുമെന്ന് അവൾക്ക് ഉറപ്പ് തന്നെ ആയിരുന്നു…. എല്ലാം കഴിഞ്ഞു അവളല്പ നേരം ഫോണിൽ നോക്കി ഇരുന്നു….

പിന്നീട് ടേബിളിലേക്ക് ഒന്ന് നോക്കിയപ്പോഴാണ് അവളത് കണ്ടത്…

തങ്ങളുടെ വിവാഹ ഫോട്ടോയുടെ അടുത്ത് ഒരു കുഞ്ഞൻ ചെടി ഇരിക്കുന്നു….. അത് കണ്ടപ്പോൾ അവളുടെ കണ്കൾ ശരിക്കും വിടർന്നുപോയി….
അത്രക്ക് മനോഹരമായിരുന്നു അത്….

ഒരു കുഞ്ഞിനെ പോലെ അവളത് എടുത്ത് കൗതകത്തോടെ നോക്കി…..

‘”” ഇത് കൊള്ളാല്ലോ…..
കുഞ്ഞ് ചെടി……
ഇതുവരെ ഇങ്ങനെയൊന്നു ഞാൻ കണ്ടിട്ടില്ലല്ലോ….. ഇനി വല്ല പ്ലാസ്റ്റിക്കും ആവോ…..”””

പാറു സംശയത്തോടെ അതൊന്ന് തൊട്ട് നോക്കി….

‘”” ഹേയ്….
അല്ലല്ലോ…..
ഏട്ടൻ കൊണ്ടുവന്നതാണോ ഇത്….
ഏയ്…. അതെങ്ങനെ ശരിയാവും….
പുള്ളിക്കാരന് ഈ വക സമാധാന പദ്ധർത്ഥങ്ങളോട് വെറുപ്പാണല്ലോ…
പക്ഷെ ഏട്ടൻ കേറുന്നതിനു മുന്നേ ഈ റൂമിൽ ഇത് ഇല്ലതാനും……
പിന്നെ എങ്ങനെ വന്നു…….'””

പാറു അതും കയ്യിൽ വച്ച് ഗാടമായ ആലോചനയിൽ നിൽക്കുമ്പോഴാണ് കുളിമുറിയിൽ നിന്നും തലയും തോർത്തി അവൻ പുറത്തേക്ക് വന്നത്…..

അപ്പോൾ രുദ്രൻ കണ്ട കാഴ്ച ആ ചെടിയുമായി നിൽക്കുന്ന പാറുവിനെ ആണ്….

‘”” ഡീ………'””

അവന്റെ ഒച്ചയിടലും പാറു ഞെട്ടി ആ ചെടി കൈ തെറ്റി നിലത്തേക്ക്  വീണതും ഒരേ സമയമായിരുന്നു…. ഇരുവരും ഒരു നിമിഷം ഒന്ന് നടുങ്ങിപ്പോയി….

അത് പൊട്ടുമെന്നാണ് രണ്ടുപേരും കരുതിയത്….. പക്ഷെ ഒരു കല്ല് പോലെ അത് നിലത്തേക്ക് വീണു എന്നല്ലാതെ ഒരു പോറലും പറ്റിയില്ല….

പാറു നടുക്കം എല്ലാം മാറ്റിവച്ച് അതെടുത്തു നോക്കി…. ഒരു പോറലും ഇല്ല…. അത് കണ്ടപ്പോഴാണ് അവൾക്ക് ശ്വാസം പോലും നേരെ വീണത്……

അവൾ നെഞ്ചിലേക്ക് കയ്യും വച്ച് അല്പം ആശ്വാസം വിട്ടപ്പോഴാണ്  ദേഷ്യത്തോടെ തന്റെ അടുക്കലേക്ക് വരുന്ന രുദ്രനെ കണ്ടത്….….

ആ വന്ന ശ്വാസമെല്ലാം എങ്ങോ പോയി…

അവൾ ആ ചെടിയെ കിട്ടിയ ഇടത്ത് തന്നെ വച്ച് അല്പം പുറകോട്ട് നീങ്ങി നിന്നു…

‘”” ഡീ പെണ്ണെ……
നിന്നോട് ആദ്യമേ ഒരു കാര്യം പറഞ്ഞേക്കാം…. കല്യാണം കഴിഞ്ഞെന്ന് വച്ചിട്ട് വല്യ അധികാരം എടുക്കാൻ വന്നാ ഉണ്ടല്ലോ…. എന്റെ തനി കൊണം നീ അറിയും…..
നിന്നോട് ആരാടി ഈ മുറി വൃത്തിയാക്കാനും ഇവടെയുള്ള സാധനങ്ങൾ തൊടാനും പറഞ്ഞെ…..'””

രുദ്രന്റെ സ്വരം ഉയർന്നിരുന്നു….

‘” അ…അത്….
ഞാൻ…. അമ്മ പറഞ്ഞു….'””

‘”” അമ്മയും അച്ഛനുമൊന്നുമല്ല….
ഇതെന്റെ മുറിയാ…..
വേറെ വഴി ഇല്ലാത്തത് കൊണ്ട നിന്നെ ഇവിടെ പൊറുപ്പിച്ചത്….. അതിവടെ മാത്രമായി ഒതുക്കിക്കോണം….
എന്റെ കാര്യത്തിൽ ഇടപെടാൻ നിന്റെ ആവശ്യം ഇല്ലാ…..
മനസ്സിലായോ….
പിന്നെ വേറൊന്ന്…..
ഇനി എത്ര നാൾ കഴിഞ്ഞാലും പേരിനല്ലാതെ നീയെന്റെ ഭാര്യ ആവില്ല…..
അതുകൊണ്ട് പറ്റിയ അവസരം നോക്കി എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോവുന്നതാവും നിനക്ക് നല്ലത്….
പുറത്തേക്ക് പോകുമ്പോൾ എവിടെ പോകുന്നു എന്ന് ചോദിക്കാനും ഞാൻ വരുന്ന വരെ ഉറക്കമൊഴിച്ചു കാത്തിരിക്കാനും വന്ന് കഴിഞ്ഞാ ചോറ് വിളമ്പി തരാനും ഒന്നും എനിക്ക് ഒരുത്തിയേയും വേണ്ടാ….

നിന്റെ ചീത്ത സമയവും എന്റെ ഗതികേടും…. അതാണ്‌ നീ ഇവടെ  ഇങ്ങനെ നിൽക്കുന്നത്……..
അതുകൊണ്ട് ഒരുപാട് വിളച്ചിലുമായി എന്റെ മുന്നിൽ വന്നാ കൊന്ന് കടലിൽ താഴ്ത്തും….. കേട്ടോടി…..'””

അവന്റെ ഒച്ചയോന്ന് ഉയർന്നതും പാറു നിന്ന നിൽപ്പിൽ വിറച്ചുപോയി…. ആ കണ്ണുകളും അല്പം നിറഞ്ഞിരുന്നു…. രുദ്രൻ അവളെ നോക്കാതെ പോയി തലയെല്ലാം തുവർത്തി ബെഡിൽ കിടന്നു….. അവളും മുറിയിലെ ലൈറ്റ് അണച്ച് താഴെ വിരിച്ച പായയിൽ കിടന്നു…..

ഒന്ന് കണ്ണടക്കാൻ നോക്കുമ്പോൾ അവന് സാധിക്കുന്നില്ലായിരുന്നു….. പറഞ്ഞതെല്ലാം കൂടിപ്പോയോ എന്ന് പല ആവർത്തി അവന്റെ മനസ്സ് ചോദിച്ചു….
ഉള്ളിൽ എന്തോ വല്ലാത്ത വിങ്ങൽ…. ഒന്ന് ചെരിഞ്ഞു കിടന്ന് പാറുവിനെ നോക്കിയപ്പോൾ അവൾ നിലത്ത് മറു സൈഡിലേക്ക് തല വച്ചു കിടക്കുകയാണ്….

അടക്കി പിടിച്ചുള്ള ആ തേങ്ങൽ സ്വരം അവന്റെ കാതിൽ വീണിരുന്നു…. എന്നാലത് കാണുവാൻ അവന്റെ അസുര മനം അനുവദിച്ചില്ല…..

?????????
എങ്ങും അന്തകാരം മാത്രമാണ്…
പൈശാചികതയുടെ മുഖമൂടി അണിഞ്ഞ ഇരുട്ട്

കാതോരം എന്തോ ഒരു മുരൾച്ച കേട്ടാണ് acp മാർട്ടിന്റെ ഉറക്കം പകുതി മുറിഞ്ഞത്…. എന്നാൽ പോലും ആ ഉറക്കം നഷ്ടപ്പെടുത്താൻ അനുവദിക്കാത്ത ബുദ്ധി ആ ശബ്ദത്തെ പാടെ തള്ളികളഞ്ഞ്  അയാളെ വീണ്ടും മയക്കത്തിലേക്ക് വീഴ്ത്തി…

പക്ഷെ അതിനനുവദിക്കാതെ ഒരുതരം മുരൾച്ചയോടൊപ്പം കയ്യിൽ എന്തോ അരിക്കുന്ന പോലെ തോന്നിയതും അയാൾ അസ്വസ്ഥതയോടെ കണ്ണ് തുറന്നു…..

കയ്യിൽ എന്തോ അരിക്കുന്നുണ്ടെന്ന് വ്യക്തമാണ്…പക്ഷെ ഇരുട്ട് ആയതിനാൽ എന്താണെന്ന് മനസിലാവുന്നില്ല…. അയാൾ കയ്യെത്തിച്ച് മേശമേൽ ഇരുന്ന മൊബൈൽ ഫോൺ എടുത്ത് ഫ്ലാഷ് ഓൺ ആക്കി കൈയിലേക്ക് അടിച്ച് നോക്കി…..

ആഹ്ഹ്ഹ്….

ഒറ്റ നോട്ടത്തിൽ തന്നെ അയാൾ കൈ ശക്തിയായി കുടഞ്ഞുകൊണ്ട് കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റു അയാൾ…..

ഒരു പറ്റം പുഴുക്കൾ തന്റെ ഉള്ളം കൈയിൽ ഇരുന്ന് പുളക്കുന്ന കാഴ്ചയായിരുന്നു അത്‌….

64 Comments

  1. ഇത്രേം വൈകിയതിനു സോറി… എഴുതി ആയിട്ടുണ്ട്…. ഇവടെ എഡിറ്റ്‌ ചെയ്ത് ഇടാൻ കുറച്ചു പണിയാ… അതാ ടൈം എടുക്കുന്നത്…. വേഗം വരും എന്തായാലും

Comments are closed.