രുദ്രതാണ്ഡവം 10 [HERCULES] 1314

എന്നത്തേയും പോലെ വൈകി എന്നറിയാം. എന്ത് പറഞ്ഞാലും നിങ്ങളെ കാത്തിരുപ്പിച്ചതിനുള്ള മറുപടി ആവുകയുമില്ല. അതുകൊണ്ട് ഒന്നും പറയാനില്ല. വായിച്ച് അഭിപ്രായമറിയിക്കൂ.

 

രുദ്രതാണ്ഡവം 10 | Rudrathandavam 10|

Author : Hercules

[PreviousPart]

 

 

 

അശോകിനെ വിളിച്ച് വിവരങ്ങൾ പറഞ്ഞ് ദേവകി അകത്തേക്ക് തിരിച്ചുവന്നു.

” അഭീ… അശോകിനെ ഞാൻ വിളിച്ചുപറഞ്ഞിട്ട്ണ്ട്…. അവന്നോക്കീട്ട് മെയിൽ ചെയ്യാമെന്നാ പറഞ്ഞേ. എന്തായാലുന്നീയിനി കുറച്ചൂസം കോളേജിൽ പോവണ്ട…!.”

” അവരെന്നെയെന്ത് ചെയ്യാനാ ദേവൂസേ… അവരെപ്പേടിച്ച് വീട്ടിലിരിക്കണംന്നാണോ ദേവൂസും പറയണേ…! ”

” എടായഭീ… ആന്റി പറയണേലും കാര്യമിണ്ടെടാ… അവരെന്താ പ്ലാൻ ചെയ്യണേന്ന് നമ്മൾക്കറിയില്ലല്ലോ…! ”

അജിലിന്റെ മറുപടി എല്ലാവരും ശരിവച്ചു.

” എടാ അവരെപ്പേടിച്ച് എത്രനാളിവിടെയിരിക്കണമെന്നാ…?”

അഭിയുടെ ചോദ്യത്തിന് ആരും മറുപടിയൊന്നും പറഞ്ഞില്ല.
എന്നാൽ ദേവകി കാര്യമായ എന്തോ ചിന്തയിലായിരുന്നു.

” നീ പറയണേലും കാര്യമുണ്ട്. അവരെപ്പേടിച്ചെത്രകാലം നീയിവിടെയിരിക്കണം… മനുവെന്തായാലും കോളേജ് മാറണമെന്ന് പറഞ്ഞ് വാശിയിലല്ലേ… അവനോട് ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങാമ്പറയ…! ”

ചിന്തകൾക്കൊടുവിൽ ദേവകി ഉത്തരം കണ്ടെത്തി അവർക്കുമുന്നിൽ അവതരിപ്പിച്ചു.

” അല്ല… ഈ മനുവാര..? ”
മനീഷ് ചോദിച്ചു

” എന്റെയമ്മാവന്റെ മോനാ…മനുശങ്കർ…എന്റെ ഒരുവയസിന് ഇളയതായവൻ…! ”
അഭിയായിരുന്നു അതിനുത്തരം നൽകിയത്.

” അല്ല അവനെയിങ്ങോട്ട് കൊണ്ടുവന്നിട്ടെന്തിനാ…? ”

രാഗേഷ് തെല്ലൊരു സംശയത്തോടെയായിരുന്നു അത് ചോദിച്ചത്..!

” അവമ്മന്നായിവനെയാരും തൊടൂല. ആക്കാര്യത്തിലെനിക്കുറപ്പാ. അവൻ ഒന്നാന്തരം ബോക്സറാ… ദേ… ഇവിടെയിരിക്കണയെന്റെ പുന്നാരായഭിയുണ്ടല്ലോ അവന്റെയിടികണ്ട് ബോധംകെട്ട് വീണിട്ടുവരെയുണ്ട്..!”

നൈസ് ആയ്ട്ട് അഭികിട്ടൊരു കൊട്ടുകൂടെ കൊടുത്ത് ദേവകിയത് പറഞ്ഞപ്പോ എല്ലാരും ഒരു ചിരിയോടെ അഭിയേ നോക്കി.

 

 

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.