മാന്ത്രികലോകം 6 [Cyril] 384

Views : 30495

മാന്ത്രികലോകം 6
Author — Cyril

[Previous part]

 

ഫ്രൻഷെർ

 

“ഇനി, നിന്റെ ഉള്ളിലുള്ള ഒഷേദ്രസിന്റെ ശക്തി വര്‍ദ്ധിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം അതിനെ നി എങ്ങനെയും തഴഞ്ഞ് നിർത്താൻ ശ്രമിക്കണം, ഫ്രെൻ. നിനക്ക് അതിന്‌ കഴിയും.” ഹഷിസ്ത്ര എന്നോട് പറഞ്ഞു.

ഞാൻ പുഞ്ചിരിച്ചു.

അതേ, ഒഷേദ്രസിന്റെ ശക്തി എപ്പോഴും എന്നില്‍ വര്‍ദ്ധിക്കാനും എന്റെ മനസ്സിനെ പിടിച്ചടക്കി അടിമ പെടുത്താനും ശ്രമിച്ച് കൊണ്ടിരിക്കും — പക്ഷേ അതിനെ ഞാൻ എപ്പോഴും തഴയാൻ ശ്രമിച്ച് കൊണ്ടിരിക്കും. നി ഉണര്‍ന്നാലും നിനക്കെന്നെ നിന്റെ അടിമയായി മാറ്റാൻ കഴിയില്ല, ഒഷേദ്രസ്…. ഞാൻ ആരുടെയും അടിമയായി മാറാൻ പോണില്ല…. ഇനി ഞാൻ ആരുടെയും ചതിയില്‍ പെടില്ല…

സന്തോഷം കാരണം ഞാൻ ഉറക്കെ ചിരിച്ചു.

കുറച്ച് കഴിഞ്ഞ് ഞാൻ മെല്ലെ എഴുന്നേറ്റ്, ഇരിപ്പിടം പോലെ പൊന്തി നിന്നിരുന്ന മരത്തിന്റെ വേരിൽ എന്റെ ഇരുപ്പ് ഉറപ്പിച്ചു.

ഹഷിസ്ത്രയും എന്റെ അടുത്ത് വന്നിരുന്നു.

പെട്ടന്ന് എന്റെ ഉള്ളില്‍ എന്തെല്ലാമോ മാറ്റങ്ങൾ സംഭവിക്കുന്നത് ഞാൻ അറിഞ്ഞു. ഞാൻ എന്റെ കണ്ണടച്ച് ഇരുന്നിട്ട് എന്റെ മനഃശക്തി പ്രയോഗിച്ച് എന്റെ ഉള്ളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

കുറച്ച് മുൻപ് ഘാതകവാൾ എന്റെ സ്വന്തം രക്തത്തെ എന്റെ ഹൃദയത്തിൽ പകര്‍ന്നു തന്നതും, എന്റെ രക്തത്തിന്റെ മാന്ത്രിക സത്ത അതിന്റെ ഉത്ഭവ ഹേതുവായ എന്റെ ഹൃദയത്തെയും ആത്മാവിനെയും ഉടനെ തിരിച്ചറിഞ്ഞ് കൊണ്ട് – അത് എന്റെ ആത്മാവില്‍ നിന്നും ശക്തിയെ സ്വീകരിക്കുകയും, അതിവേഗത്തില്‍ വര്‍ധിച്ച് എന്റെ രക്തത്തിന്റെ സത്തയെ പഴയ നിലയിലേക്ക് ഉയർത്തി ശക്തിപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു…,

ഇപ്പോൾ, എന്റെ രക്തത്തിന്റെ മാന്ത്രിക സത്ത എന്റെ മനഃശക്തിയും ആത്മശക്തിയുമായി അലിഞ്ഞ് ചേരുകയാണ് ചെയ്തത്…

അങ്ങനെ സംഭവിച്ചതും എന്റെ ആത്മാവില്‍ നിന്നും ഒരു ചെറിയ ശക്തി നാളം രൂപാന്തരപ്പെടുകയും, അത് എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്തു….,

ആ ശക്തി നാളം എന്റെ ഉപബോധ മനസില്‍ ശക്തമായ ഒരു തരംഗത്തെ സൃഷ്ടിച്ച് കൊണ്ട്‌ പ്രവർത്തിക്കാൻ തുടങ്ങി:-

ഉടനെ, അന്നു ക്ഷണകാന്തി പക്ഷിയുമായുള്ള എന്റെ ആത്മ ബന്ധനത്തിന് ശേഷം – ഞാൻ ആത്മ സഞ്ചാരത്തിൽ ഏര്‍പ്പെട്ട്, വിവിധതരം ആത്മാക്കളിൽ ജീവിച്ച് ഞാൻ നേടിയെടുത്തിരുന്ന എന്റെ എല്ലാ അറിവുകളെയും, എന്റെ ആത്മാവിലെ പ്രകൃതി ശക്തി പ്രവർത്തിച്ച് ഞാൻ നേടിയ അറിവുകളെ എന്റെ ഉപബോധ മനസില്‍, ഒളിപ്പിച്ച് വെക്കുകയാണ് ചെയ്തത്…..

എന്നാൽ, ഇപ്പോൾ ആ ശക്തി നാളം എന്റെ ഉപബോധ മനസില്‍ നിന്നും എനിക്ക് വേണ്ടുന്ന അറിവിനെ ഉണര്‍ത്തുകയാണ് ചെയ്തത്.

Recent Stories

The Author

73 Comments

Add a Comment
 1. അടിപൊളി….കൂടുതല്‍ രസ്സകരമാകുനുട്….അഗ്നി അടിപൊളിയാണ്…

 2. സിറിൽ ബ്രോ…. ഫോൺ പണി തന്നതിനാലാണ് വായിക്കാൻ വൈകിയത്… 😐

  എപ്പോഴത്തെയും പോലെ ഉദ്വേഗജനകമായ സംഭവങ്ങളും വരികളും… ഫ്രെൻ തീർക്കുന്ന മാന്ത്രികതടവറയും അതിൽ അത്ഭുതപ്പെട്ടു കൊണ്ട് ഹഷിസ്ത്ര നടത്തുന്ന വെളിപ്പെടുത്തലുകളും ഒക്കെ അടിപൊളി… അത് പോലെ പ്രതിമ സ്ത്രീയുടെ പ്രവചനം സൂപ്പർ… 💥💥 നല്ലൊരു ഫീൽ ആയിരുന്നു ആ വരികൾ… ഒരു പ്രതിമ സ്ത്രീ ഗാംഭീര്യത്തോടെ പ്രവചിക്കുന്നത് ഞാൻ മനസ്സിൽ കണ്ടു…
  ഒപ്പം അവസാനം നടത്തിയ പരാമർശം, “ആത്മാക്കള്‍ ഭിന്നിച്ച് ഉന്മൂലനവും മരണങ്ങളും സംഭവിക്കും” എന്ന വരി ഫ്രന്നിനെ പോലെ എനിക്കും മനസിലായില്ല… മനസ്സിൽ ഒരു സംശയം തോന്നി… അതിവിടെ പറയുന്നില്ല…

  ഫെയറികളെ കുറിച്ചുള്ള വിവരണങ്ങൾ ഒക്കെ കുറച്ചു നിമിഷത്തേക്ക് മാന്ത്രിക ലോകത്ത് നിന്നും ഫെയറികളുടെ ലോകത്തേക്ക് കൊണ്ടു പോയി എന്ന് പറഞ്ഞാലും തെറ്റില്ല…
  മലാഹിയുടെ സംഭവങ്ങളും ഘാതക വാളിന്റെ കുറ്റപ്പെടുത്തലും ഒക്കെ വീണ്ടും അമ്പരപ്പിച്ചു…

  അഗ്നിയെയും ഉജ്ജ്വലയെയും ഒത്തിരി ഇഷ്ടപ്പെട്ടു… ആ ഭാഗങ്ങൾ ഒക്കെ ചിരിപ്പിച്ചു… അഗ്നി ഒരു കില്ലാടി തന്നെ….!!
  ദനീറിനെ പുനർജീവിപ്പിച്ച കാര്യം കൂടി കേട്ടപ്പോൾ കിളി പറന്നു… ദനീറിൽ അവൻ മറുപ്രതി സൃഷ്ടിച്ചതാണെന്ന് അറിഞ്ഞതും വിസ്മയകരമായിരുന്നു… സത്യത്തിൽ ആരാ ഫ്രൻ….??!!!

  എന്റെ മനസ്സിൽ വന്ന സംശയമായിരുന്നു… റീനസ് ഓഷേദ്രസിന്റെ പിടിയിൽ ആണെങ്കിൽ, ആത്മാക്കളിൽ നിന്ന് നശീകരണ ശക്തിയെ വേർതിരിപ്പിക്കാതെ തന്നെ പ്രകൃതിയിൽ ലയിപ്പിച്ച്, പ്രകൃതി ഒഷേദ്രസിനെ യജമാനനായി സ്വീകരിക്കുന്ന സാഹചര്യം വരുത്തില്ലേ എന്നത്… അതേ നിഗമനം മാന്ത്രിക ബോധം പറഞ്ഞപ്പോൾ സന്തോഷം തോന്നി…. 😁
  അങ്ങനെയുള്ള നശീകരണ ശക്തി പകർന്നു കൊടുത്ത ശില്പങ്ങൾ ജീവൻ വച്ചു കഴിഞ്ഞാൽ ഉള്ള അപകടം…!!

  ശിബിരത്തിലുള്ള സിദ്ധാർത്ഥിന്റെയും ഫ്രന്നിന്റെയും ഏറ്റുമുട്ടലൊക്കെ സൂപ്പർ, ഒപ്പം റാലേനിന് എന്താണ് പറയാനുള്ളത് എന്ന ആകാംഷയും ഉണ്ടായിരുന്നു…. സുൽത്താൻ സുഹൃത്ത് ആയതും സന്തോഷം തോന്നിപ്പിച്ചു…
  മലാഹി പറഞ്ഞ ആ വസ്തു എന്താണെന്നും അതിനെ കുറിച്ചുള്ള വിശേഷണങ്ങളും അറിയാൻ ആകാംഷയുണ്ട്, അതോ ഇത് മലാഹിയുടെ ചതിയാണോ എന്നൊരു ചിന്തയും ഉണ്ട്…
  അവസാനം ഫ്രൻ തിരിഞ്ഞു എല്ലാവരോടുമായി ഇനി ഇതിലേക്ക് ചാടാം എന്നു പറഞ്ഞതും ഞാൻ ചിരിച്ചു പോയി… അവരുടെ അവസ്ഥ… 😂

  താങ്കളുടെ അക്ഷരങ്ങളുടെ ദ്രാവക അഗ്നി പുഴയിലൂടെ മനുഷ്യലോകത്തിലേക്കുള്ള ഒരു യാത്രയ്ക്കായി ഞാനും കാത്തിരിക്കുന്നു…❤
  ആശംസകൾ 🙏

  1. ഒരിക്കല്‍ കടയില്‍ നിന്നും ബ്ലാക്ക് ടീ വാങ്ങി കുടിച്ചുകൊണ്ട് നടന്ന ഞാൻ, കാലിയായ paper കപ്പിനെ ഒരു വലിയ വേസ്റ്റ് ബിന്നിൽ കളയുന്നതിന് പകരം എന്റെ കൈയിലുള്ള മൊബൈലിനെ അതിലിട്ടിട്ട് ഞാൻ നടന്നു. ഒന്നര മിനിറ്റ് കഴിഞ്ഞാണ് എനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്, ഞാൻ തിരിച്ച് ഓടി. പിന്നീട് പത്തിരുപത് മിനിറ്റ്‌ ഷവറിന് താഴേ നില്‍ക്കേണ്ടി വന്നെങ്കിലും മൊബൈൽ കിട്ടി. ആഹ്…. അതുപോട്ടെ.

   അഗ്നി ചെന്നായ്ക്കളുടെ ആ time concept and സംസാരം രീതി എല്ലാം എല്ലാര്‍ക്കും ഇഷ്ട്ടമാവുമൊ എന്ന ഡൌട്ട് എനിക്കുണ്ടായിരുന്നു….

   പിന്നേ കുറച്ച് നേരത്തേക്ക് fairy ലോകത്ത് നിങ്ങളെ എത്തിക്കാൻ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം.

   ഇനി മലാഹി പറഞ്ഞ ‘വസ്തു’ എന്താണെന്ന് അറിയാൻ… അതോ അതൊരു ചതിയാണോ എന്നറിയാന്‍ എനിക്കും താല്പര്യമുണ്ട്😁

   കൂടുതൽ ഇഷ്ട്ടപ്പെട്ട ഭാഗങ്ങളും.. നിങ്ങളെ അമ്പരപ്പിച്ച് ഭാഗവും എല്ലാം എടുത്ത് പഠനത്തിൽ ഒത്തിരി സന്തോഷമുണ്ട്.

   വായിച്ച്… നല്ല വാക്കുകള്‍ ഉൾപ്പെടുത്തി വിശദമായ ഒരു റിവ്യു തന്നതിന് ഒരുപാട്‌ നന്ദി.♥️♥️

   1. കൊള്ളാം…😂😂😂😂😂

    അഗ്നി പൊളിയാണ്.. ഒരെണ്ണത്തിനെ കിട്ടിയിരുന്നേൽ വളർത്തായിരുന്നു… 😌

    പിന്നെ അടുത്ത ഭാഗത്തിൽ മനുഷ്യലോകം വായിച്ചിട്ട് ഞാൻ ഇപ്പോൾ ഇരിക്കുന്നത് മനുഷ്യലോകത്ത് അല്ലെന്ന് പറയേണ്ടി വരുമോ.. ബ്രോയുടെ എഴുത്ത് വച്ചു ചിലപ്പോൾ സംശയിച്ചു പോകാൻ ഉള്ള ചാൻസ് ഉണ്ട്… 😌

 3. Bro ഇതിൽ ചില ഭാഗത്തു ഡയലോഗ് പറയുന്നത് ആരാണ് എന്ന് ഒന്നും മനസിലാവുന്നില്ല അത് ഒന്ന് ശ്രദ്ധിക്കണം

  1. അത് ഏതു പേജ് എന്ന് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് easy ആയേനെ.

   1. 38മുതൽ ഉണ്ട് bro

    1. ലാസ്റ്റ് വരെ

 4. പാവം പൂജാരി

  ഭാവനാ സമ്പന്നം.അഗ്നി ചെന്നായയുടെ സ്ഥലകാല ബോധത്തെ കുറിച്ചുള്ള അറിവാണ് രസകരമായത് 😁

  1. ഒത്തിരി സന്തോഷം bro. വായനക്ക് നന്ദി ♥️♥️

 5. മച്ചാനെ പൊളിച്ചു 🔥, വിശദമായ ഒരു അഭിപ്രായം പറയാൻ പറ്റുന്ന സാഹചര്യത്തില്ലല്ല 😅.

  കാത്തിരിക്കുന്നു 🤗

  1. സാഹചര്യം അനുവദിച്ചില്ലെങ്കിലും രണ്ട് വരി നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞല്ലോ, അതുതന്നെ വലിയ കാര്യമാണ് bro. സ്നേഹം ♥️♥️

 6. ന്റെ മോനെ എങ്ങനെ സാധിക്കുന്നു ഇതൊക്കെ
  പറയാൻ വാക്കുകളില്ല
  ലയിച്ചു പോയി ഇതിൽ😄
  അടുത്ത ഭാഗത്തിന് വേണ്ടി വെയിറ്റിങ്😻

  1. കമന്റിലൂടെ സംസാരിക്കുന്ന നിങ്ങളുടെ ഒക്കെ പിന്തുണ ഉള്ളതുകൊണ്ട് ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയുന്നു. നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും തെറ്റ് ചൂണ്ടിക്കാട്ടലും എല്ലാം എന്നെ എഴുതാന്‍ സഹായിക്കുന്നു. കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം bro ♥️♥️

 7. Muhammed suhail n c

  Super ayittund bro 😄😄😄😄😄😄😄😄😄😄ee partum polichu adukki man 😉😉😉😉😉Adutha partn i am waiting 😎😎😎😎😎😎appol by goodnight 😴😴😴😴😴😴😴😴😴😴

  1. വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി bro. ഇഷ്ടമായതിൽ വളരെ സന്തോഷം ♥️♥️

 8. നല്ലയിട്ടുണ്ട് ബ്രോ

  1. വായിച്ച് ഇഷ്ട്ടപ്പെട്ടു എന്നതിൽ ഒത്തിരി സന്തോഷം. ♥️♥️

 9. Cyril Bro,

  ആറു ഭാഗങ്ങളും ഇന്നാണ് ഒന്നിച്ചു വായിച്ചത്,
  എന്താ പറയുക ചെകുത്താൻ വനത്തിന് ശേഷം മന്ത്രികലോഖവും വേറെ ലെവൽ 🤙.
  നല്ല അവതരണം 🤗.
  ഓരോ ഭാഗങ്ങൾ കഴിയുന്തോറും ഇതിനോട് വല്ലാത്ത ഇഷ്ടം തോന്നി.
  എങ്ങനാ ഇങ്ങനെ ഉള്ള തീം കിട്ടിയേ ബ്രോ ഇങ്ങൾ പൊളി ആണ് കേട്ടോ 🤭🔥.

  ഇതിലെ ഓരോ ആൾക്കാരും കൊള്ളാം ഫ്രൻ, സാഷ ,ദനീർ , ഫ്രയ അങ്ങനെ എല്ലാരും…. ❣️

  അപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു……

  ❤️💙💚

  1. Hi bro, നിങ്ങളെ കണ്ടിട്ട് കുറെ ആയല്ലോ… വീണ്ടും കണ്ടത്തില്‍ സന്തോഷം ♥️. ചെകുത്താന്‍ വനം പോലെ മാന്ത്രികലോകവും ഇഷ്ട്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഒരു സംതൃപ്തി.

   പിന്നേ ഇതിന്റെ തീം എങ്ങനെ കിട്ടിയെന്ന് എനിക്ക് തന്നെ ഒരു പിടിയുമില്ല😁. ഒരു ബലൂണ്‍ കിട്ടി, അതിനെ ഊതിപ്പെരുപ്പിച്ച് കൊണ്ടിരിക്കുന്നു… ഭാഗ്യത്തിന് ഇതുവരെ പൊട്ടില.

   എന്തായാലും കഥയും ഇതിലുള്ള കഥാപാത്രങ്ങളും ഇഷ്ടമായി എന്ന് കേട്ടതിൽ ഒത്തിരി സന്തോഷമുണ്ട് bro.
   സ്നേഹത്തോടെ ♥️♥️

   1. ❤️❣️❤️

 10. Ponnu bro tharakarthu💞💞💞

  1. വായനക്ക് നന്ദി bro ♥️♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com