നിലോഫർ 4 [night rider] 72

Views : 1997

നിലോഫർ 4

അന്നത്തെ പരിപാടിയെല്ലാം കഴിഞ്ഞു ഞാൻ ബൈക്കു പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോകുമ്പോഴാണ് അവൾ ഒരു കൂട്ടുക്കാരിയുമായി സംസാരിച്ചു നിക്കുന്നത് കണ്ടത്. ഞാൻ അവളെ കുറച്ചു നേരം നോക്കി നിന്നു.പെണ്ണിന് എന്തൊരു അഴകാണു പടച്ചോനെ.ആ നുണ കുഴിയൊക്കെ പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. പെട്ടന്നാണ് അവൾ എന്നെ തിരിഞ്ഞു നോക്കിയത്. പെട്ടന്നായതുകൊണ്ടു എനിക്ക് മുഖം തിരിക്കുവാനും പറ്റിയില്ല. അവൾ പെട്ടന്നു കൂട്ടുകാരിയുടെ അടുത്തു നിന്നു എൻറെയടുത്തേക്കു ഓടി വരുവാൻ തുടങ്ങി. അവൾ കണ്ടെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ വേഗം അവിടുന്നു പോകാൻ തുണിഞ്ഞപ്പോൾ അവൾ പെട്ടന്ന് എന്റെ കയ്യിൽ കയറി പിടിച്ചു.എന്നെ തിരിച്ചു നിർത്തി അവൾ എന്തോ പറയുവാൻ ആരംഭിച്ചു

അവൾ: അതേ എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്

തുടരും


അവൾ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖത്തേക്ക് ഞാൻ നോക്കി

അവൾ:ഇയാളെന്താ എന്നോട് മിണ്ടാതെ നടക്കുന്നത്? എന്തെങ്കിലും മിണ്ടുകയാണെങ്കിൽ തന്നെ വേഗം മതിയാക്കി പോവുകായണല്ലോ പതിവ്.ക്ലാസ്സിലെ സ്റ്റുഡന്റസിനോടൊക്കെ നല്ല ഫ്രണ്ട്ഷിപ് ആണല്ലോ.എന്നോട് ദേഷ്യമാണോ?

ഞാൻ: ഇയാൾക്കല്ലേ എന്നോട് ദേഷ്യം?

അവൾ: എന്തിനു?

ഞാൻ: ഞാൻ അന്നത്തെ പ്രശ്‌നത്തിന് സോറി പറഞ്ഞിട്ടും ഇയാളല്ലേ എന്നോട് ദേഷ്യപ്പെട്ടും മിണ്ടാതെയും നടന്നത്

അവൾ: അയ്യോ സോറി.എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാൻ തന്റെ വീടുക്കാരെ പറഞ്ഞതു കൊണ്ടല്ലേ നീയങ്ങനെയൊക്കെ പറഞ്ഞത്.സോറിട്ടോ

ഞാൻ: അതു കുഴപ്പമില്ല.ഞാനതു എപ്പോഴോ മനസിൽ നിന്നു വിട്ടു.പിന്നെ നിനക്കു അറിയോ.. ഞാനന്ന് നിന്നെ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഒരു സമാധാനവും ഉണ്ടായിരുന്നില്ല. പിന്നെ ഉമ്മയോടും ഉപയോടും കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു.

അവൾ:അയ്യോ ആന്റിയോടും പറഞ്ഞോ? അപ്പോൾ ആന്റിക്ക് എന്നോട് ദേഷ്യമാവുംലെ?😞

ഞാൻ: ആദ്യം ചെറിയൊരു സങ്കടം ഉണ്ടായിരുന്നു.പിന്നെ ഉമ്മയാ പറഞ്ഞതു നീയുമായി solve ചെയ്തു നല്ല ഫ്രണ്ട്‌സ് ആവാൻ

അവൾ: ഒക്കെ.നമുക്കിനി നല്ല ഫ്രണ്ട്‌സ് ആവമല്ലേ?

Recent Stories

The Author

night rider

8 Comments

Add a Comment
 1. ♥♥♥♥

  1. ♥️♥️

 2. Thank you.sure

 3. Bro…
  ഞാനും ആ നാട്ടുകാരനാണ്…. PGI ആണ് സ്വദേശം .
  പിന്നെ കഥ എഴുതി നേരെ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നതെന്ന് തോനുന്നു… അക്ഷരതെറ്റുകളും പിന്നെ ചില പദപ്രയോഗങ്ങളും തെറ്റാണ്. എഴുതി തീർത്തിട്ട് പോസ്റ്റുന്നതിനു മുമ്പൊരിക്കൽ കൂടി വായിച് നോക്കിയിട്ട് പോസ്റ്റുക ….
  കഥ നല്ല രീതിയിൽ തന്നെയാണ് പോകുന്നത്. തുടർന്നും എഴുതൂ ….
  സ്നേഹപൂർവ്വം …..iraH….

  1. Thank you . Sure

 4. Good one

  1. Thank you.

 5. ഇത്ര പെട്ടന്ന് ഞൻ വായിച്ചു തീർത്തു, കുറച്ചാകിലും നിട്ടമായിരുന്നു കഥ😕😪 എന്നാലും നന്നായിട്ടുണ്ട് മച്ചാനെ🥳🥳🥳❤️❤️❤️❤️❤️❤️❤️❤️

Leave a Reply to Harshad Cancel reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com