ദുസ്വപ്നം ?[ആദിശേഷൻ] 39

എഴുതിപൂർത്തിയാക്കാത്ത തുടർകഥയിൽ നിന്നും

അനു പതിയെ ഇറങ്ങി നടന്നു…

 

പ്രണയപരവശംകൊണ്ട് തന്നെപൂർണ്ണമായുംമറന്ന ശേഷന്റെ

 

ചിന്തകളിലേക്കുള്ള ദൂരം അവൾക്ക് വ്യക്തമായറിയാം..

 

അക്ഷരങ്ങളുടെഞരുക്കങ്ങൾക്കിടയിൽ ശ്വാസംമുട്ടിപിടഞ്ഞവളുടെ

അലർച്ചകളിലൊന്നും

കാതോർക്കാത്തവനോടുള്ള

വിദ്വോഷംപൂണ്ട് നിലിച്ചകവിൾത്തടങ്ങൾ

നനച് അനു മെല്ലെ ശേഷന്റെ ഉറക്കത്തിലേക്ക് നൂന്നുകയറി…

 

ആന്തരാത്മാവിൽ

ആഴത്തിൽകീറിയ പച്ചമുറിവിന്റെ ഗന്ധം

രാത്രിയുടെ നനുത്തസീൽക്കാരങ്ങൾ വകഞ്ഞുമാറ്റി

നിലാവിന്റെ അലകളിലാകെപടർന്നുപൂത്തു…

 

ശേഷാ…….

 

സ്വപ്നങ്ങളുടെഉൽചുഴികളിൽ

നിന്നും പുറത്തുകടക്കാതെ തന്നെ

ആഴ്ന്നനിദ്രയിൽ അവൻചെറുതായൊന്നു മൂളി…

 

ഉം…

 

169 രാത്രികളിൽ ഒരിക്കൽപോലും ഞാൻ നിന്നെതേടി വന്നിരുന്നില്ല…

 

നിന്റെ പ്രണയർദ്രമായവരികളിലൊന്നിലും

ഒരിക്കൽപോലും

അഗ്നിപടർത്തിയതുമില്ല,

 

നിന്റ വശ്യമായതൂലികവരച്ചൊരുബ്രഹ്മണ്ഡകാവ്യത്തിന്റെ

കൈവഴിയാണ് ഞാൻ,

 

ശൂന്യതയിൽ നിന്നും

വിളക്കിചേർത്ത നിന്റഅക്ഷരങ്ങളിലെ  ശേഷന്റെ കാലിലെ,

ഇനിയും തുരുമ്പിക്കാത്ത ഒരൊറ്റക്കണ്ണി….

 

പെട്ടന്ന് ശേഷൻ ഞെട്ടിയുണർന്നു…

 

അനു…….

 

സത്യം പറഞ്ഞാൽ നിങ്ങളെഞാൻ

പൂർണ്ണമായും മറന്നുതുടങ്ങിയിരുന്നു….

 

വിരൂപമായി അവസാനിക്കുന്നതിലും നല്ലത്

അവസാനമില്ലാതിങ്ങനെ തുടരുന്നതല്ലേ… ?

 

പിന്നെന്തിനാ ശേഷാ….,

അക്ഷരങ്ങൾഭോഗിച് നീ ഞങ്ങൾക്ക് ആത്മാവ് തന്നത്..?

 

ചുണ്ടുകളിൽ കനൽ തിരുകാനാണോ

നീയെനിക്ക് ചിരിവരച്ചത്…

 

മോഹങ്ങൾകെട്ടിതാഴ്ത്താനാണോ

നീയെന്നിൽ ചിറകെട്ടിയത്,…

 

നിന്റ വരികളിൽ പുനർജനിക്കാൻമാത്രം

ഇരുൾവിഴുങ്ങിതളർന്നൊരു

ശേഷനുണ്ടാനാലുകെട്ടിന്റെ ചുവരഴിക്കുള്ളിൽ…

 

അനു……..നിർത്തു….!!.!.!.!.!..!!.!.!…!

 

 

 

 

Updated: October 3, 2023 — 12:18 pm

Leave a Reply

Your email address will not be published. Required fields are marked *