ഖുനൂസിന്റെ സുൽത്താൻ [Umar] 128

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നാണ് … എന്നിട്ടും എന്തെ തന്റെ മുറിവുകൾ മാത്രം കാലത്തിനും അധീതമായി ഇപ്പോഴും നില നില്കുന്നു.പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ.

ഒരു വലിയ ഇരമ്പത്തോടെ ട്രെയിൻ അടുത്ത സ്റ്റേഷനിൽ വന്നു നിന്നു.

ഒരു പതിനഞ്ച് വയസ് തോന്നിക്കുന്ന എല്ലിച്ച പയ്യൻ ചായ കെറ്റിലും ഏന്തി വലിഞ്ഞു ഓരോ ബോഗികും അടുത്തുകൂടി സ്വത്തസിദ്ധമായ റെയിൽവേ ശൈലിയിൽ

“ചായ്,.. കോഫീ…”

നീട്ടി വിളിച്ചു നടന്നു.ഒടുവിൽ തന്റെ ബോഗികടുത്തു വന്നു നിന്നു.

അവന്റെ നീട്ടിയുള്ള വിളിയിൽ ഉമർ ചിന്തകൾക്കു വിരാമമിട് ഒന്ന് ചിരിച്ചു

ഇന്ത്യൻ റെയിൽവേയിൽ എല്ലായിടത്തും ഇതേ ശൈലിയിലാണ് ചായ വിൽക്കുന്നത്.

“ഭയ്യാ.. ആപ്കൊ ചായ് ചാഹിയെ..?”

“ഹാ..” അവൻ ഒന്ന് മൂളി.

ഒരു ചെറിയ പേപ്പർ കപ്പിൽ ചൂട് ചായ പകർത്തി നൽകി അവനും വിടവാങ്ങി.

ഒരിറക് ഊതി കുടിച് അവൻ ഓർത്തു ഇത് ചായയോ അതോ ചായ ഗ്ലാസ്‌ കഴുകിയ വെള്ളം തിളപ്പിച്ചതോ!!

ഒരു അവജ്ഞതയോടെ ഓരോ ഇറക്കും കുടിച് അവൻ ഓടുന്ന ട്രെയിനിൽ പുറത്തേക് നോക്കിയിരുന്നു. മുന്നോട്ട് ഓടുന്ന ട്രെയിനിലെ പുറകിലോട്ടോടുന്ന കാഴ്ചകൾ അവന്റെ ഓർമകളെയും കൊണ്ട് പുറകിലേക്ക് മെല്ലെ ഓടി.

പതിനഞ്ചു വയസിലാണ് മറ നീക്കി അനാഥത്വം വെളിവായത്. അത് വരെ എല്ലാം ആയിരുന്നവർ ആരുമില്ലാത്തവന് നേരെ ദൈവം നൽകിയ ആർഭാടം ആയിരുന്നു എന്ന് മനസിലായത്.

‘ബാബ’ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന അബ്ദുൽ ഖാദർ പുത്തൻപുരക്കൽ എന്ന മനുഷ്യൻ ആയിരുന്നു തന്നെയും ചേർത്ത് നാല് അനാഥ കുട്ടികളെയും എടുത്ത് വളർത്തിയത്. കുട്ടികൾ ഇല്ലാതിരുന്ന ആ മനുഷ്യന്റെ കുട്ടികളോടുള്ള സ്നേഹം അതായിരുന്നു ആ വലിയ വീടുമായി ഞങ്ങള്ക്ക് ഉണ്ടായിരുന്ന ബന്ധം.

ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്.

എന്തിനു ഒരു പിറന്നാൾ ദിനത്തിൽ ഞങ്ങളോട് അത് പറഞ്ഞു. അതിന്മുൻപോ ശേഷമോ ആവമായിരുന്നില്ലേ..

പറയാതെ ഇരിക്കാമായിരുന്നില്ലേ പലവട്ടം ചിന്ദിച്ചിട്ടുണ്ട്.. ഇന്നും ഉത്തരം ഇല്ല.

അപ്പോഴും മുഖത്തോട് മുഖം നോക്കി നിന്ന ഞങ്ങളോടായി വാപ്പി പറഞ്ഞു കുട്ടികളില്ലാത്ത അദ്ദേഹത്തിന് പലയാത്രകളിൽ ആയി ഒരേ വർഷം നാല് കുട്ടികളെ കിട്ടി. റെയിൽവേ സ്റ്റേഷനിൽ, ഹോസ്പിറ്റൽ വരാന്തയിൽ, ചവറു കൂനയിൽ അങ്ങനെ പല സ്ഥലങ്ങൾ. ഞങ്ങൾ നാല് പേരും മക്കൾ തന്നെ ആയിരുന്നു 10 വയസ് കഴിഞ്ഞ് കുറച്ചു നാളുകൾക്കു ശേഷം ആണ് അവൾ ജനിച്ചത്  ‘ആയിഷ’ ഞങ്ങളുടെ കുഞ്ഞി…

അബ്ദുൽ ഖാദറിന്റെ സ്വന്തം രക്തത്തിൽ പിറന്നവൾ.. പക്ഷെ ഞങ്ങള്ക്ക് അവൾ രാജകുമാരി ആയിരുന്നു വാശിയായിരുന്നു അവളോടുള്ള സ്നേഹത്തിൽ നാല് പേരും അണുവിട വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല. താഴെയും തലയിലും വെക്കാതെ ആണ് കൊണ്ട് നടന്നത് അവൾക്കും അങ്ങനെ തന്നെ ആയിരുന്നു ഉമ്മയും വാപ്പയെക്കാൾ ഞങ്ങൾ ജീവനായിരുന്നു.

അവൾ ഞങ്ങള്ക്ക് ആരുമല്ലാതാകുമോ എന്നായിരുന്നു പേടി… അവൾക് വേണ്ടതാകുമോ എന്നതായിരുന്നു പ്രശ്നം.

പതിനഞ്ചാം പിറന്നാളിന് ശേഷം വാപ്പി പഴയ വാപ്പി ആയിരുന്നില്ല. ദേഷ്യവും വെറുപ്പും മുൻപും കാണിച്ചിട്ടുണ്ടെങ്കിലും പിന്നീട് അതിന്റെ അളവ് കൂടാൻ തുടങ്ങി.

ഉമ്മിയും കുഞ്ഞിയും തന്ന സ്നേഹമായിരുന്നു പിടിച്ചു നില്കാൻ ആവേശം ഒപ്പം അനാഥൻ ആയവനെ എടുത്ത് ഇത് വരെ വളർത്തി വലുതാക്കിയ നന്ദിയും.

18 വയസിലാണ് അവസാന അത്താണി ആയിരുന്ന ഉമ്മിയും പോയത്. അതിന് ശേഷം വാപ്പി ആകെ മാറി കുടിക്കാൻ ആരംഭിച്ചു.. അതോടെ ഉപദ്രവം കൂടി ഓരോരുത്തരും ഓരോ വഴിക് പോവാൻ തുടങ്ങി. ആദ്യം പോയത് ഖാലിദ് ആണ് പിന്നെ ഷാൻ, അബു അങ്ങനെ എല്ലാരും പോയി ഞാനും കുഞ്ഞിയും വാപ്പിയും മാത്രം ആയി ഉപദ്രവം മാത്രം കുറഞ്ഞില്ല കൂടിയതല്ലാതെ.. അവൾക് വേണ്ടി ഞാൻ കൂടി പോയാൽ അവൾക് ആര് എന്നാ ചിന്ത എല്ലാം സഹിക്കാൻ പഠിപ്പിച്ചു.

അന്ന് ഒരു നല്ല മഴയുള്ള രാത്രി കുഞ്ഞിയെ മൂത്താപ്പ വന്നു കൊണ്ട് പോയിരുന്നു.

രാത്രി വാപ്പി നന്നേ കുടിച്ചിരുന്നു ഉമ്മി പോയ ശേഷം വന്ന ശീലം ആയിരുന്നു ചില ഓർമ്മകൾ മറക്കാൻ മദ്യം ഒരു അനിവാര്യത ആയിരുന്നിരിക്കാം..

അന്ന് ആ മനുഷ്യൻ പറഞ്ഞ വാക്കുകൾക് തീയേക്കാൾ ചൂടും വാളിനെക്കാൾ മൂർച്ചയും ഉണ്ടായിരുന്നു.. താങ്ങാവുന്നതിൽ അപ്പുറം ആയിരുന്നു..

ഇറങ്ങുമ്പോൾ ഒരു സങ്കടം അവളായിരുന്നു.

അന്ന് അവൾ അവിടെ ഇല്ലാതിരുന്നത് നന്നായി എന്ന് തോന്നി.. എവിടേക് എങ്ങനെ എന്ന് ചോദ്യങ്ങൾ മാത്രം ആയി ഒരു 18 കാരൻ..

നാലും കൂടിയ കവലയിൽ വന്നു നിന്നു ആദ്യം നിർത്തിയത് ഒരു നാഷണൽ പെർമിറ്റ്‌ ലോറി ആയിരുന്നു അതിൽ കയറി. ലക്ഷ്യമില്ലാത്തവന്റെ യാത്ര അനന്തമായിരുന്നു.. ഒരുപാട് ജോലികൾ അതിനിടയിൽ പഠിത്തം..

പല പല ദേശങ്ങൾ പല ഭാഷകൾ ഇന്ന് അറിയാത്ത ഭാഷയില്ല ചെയ്യാത്ത ജോലിയും.

ഇടക് അവളെ മാത്രം വിളിക്കും സ്വന്തം ചോര ആയതിനാലാവണം ഞങ്ങള്ക്ക് കിട്ടിയ ദുരനുഭവങ്ങൾ ഒന്നും അവൾക് ഉണ്ടായിരുന്നില്ല. പരിചരിക്കാൻ ആളുകളും ഇട്ടു മൂടാൻ സ്വത്തും ഉണ്ടായിരുന്നത് കൊണ്ട് അവൾക് ഉണ്ടായിരുന്ന ഏക സങ്കടം ഞങ്ങളുടെ വേർപാട് തന്നെ ആയിരുന്നു.

ബാക്കി ഉള്ളവരെ പേരിനു വിളിക്കും എന്നതൊഴിച്ചാൽ ബന്ധങ്ങൾക്കെല്ലാം എന്നെ അതിന്റെ ദൃഡത നഷ്ടപ്പെട്ടിരുന്നു…

ഇപ്പോഴും അലട്ടുന്നത് ആ ചോദ്യം ആണ് എന്തിനാണ് ബാബ പതിനഞ്ചു കൊല്ലം ഞങ്ങളോട് ആ കരുണ കാണിച്ചത്. ചിലപ്പോ സ്വന്തം കാലിൽ നിക്കാൻ ആയിട്ട് പറയാൻ വച്ചതാവണം… അതുമല്ലെങ്കിൽ അനർഹര്ക് സ്വന്തം സമ്പത്തു എത്തിപെടാതിരിക്കാൻ ഭയന്നിരിക്കണം..

“ടിക്കറ്റ്…. ടിക്കറ്റ്…..”

ടി ടി ആർ ഇന്റെ തട്ടലിലാണ് ഓർമകളുടെ ഭാണ്ടം മൂടികെട്ടി യാഥാർഥ്യത്തിലേക് വന്നത്..

ടിക്കറ്റ് പരിശോദിച്ചു ഉറപ്പ് വരുത്തി അയാളും പോയി..

പിന്നെയും ഒരു ദിവസം ട്രെയിനിൽ ഇരുന്നു.

പിറ്റേന്ന് കാലത്ത് സ്ഥലമെത്തി.

നാട്… ഓടിപ്പോയ നാളുകളിൽ ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു മടങ്ങി വരവ് അതൊരിക്കലും ഇങ്ങനെ ആയിരുന്നില്ല..

സമയം ഏകദേശം 9 മണി ആയിട്ടുണ്ടാവും ബാഗുകൾ എടുത്ത് പുറത്തിറങ്ങി ഒന്ന് മൂരിനിവർന്നു ചുറ്റും നോക്കി.. അധികം ആരും ഇല്ലാത്ത ഏറക്കുറെ വിജനമായ പ്ലാറ്റഫോം..

ബാഗുകളും എടുത്ത് വെളിയിലിറങ്ങി

തൊട്ടടുത്ത ടാക്സി സ്റ്റാൻഡിൽ നിന്ന് ടാക്സിയിൽ കയറി..

“എങ്ങോട്ടാ സർ…?

“പുത്തൻപുരക്കൽ വീട്…”

പണ്ടേ പ്രമാണി ആയതുകൊണ്ട് തന്നെ വീട്ടുപേര് മാത്രം മതി സ്ഥലം അറിയാൻ അതിനു ഇന്നും വലിയ മാറ്റം ഒന്നും ഇല്ല..

വണ്ടി ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു…

“സർ ലേറ്റ് ആണല്ലോ, ഇന്നലെ ചടങ്ങുകൾ ഒകെ കഴിഞ്ഞു..”

“മം.. അറിയാം ഞാൻ വിവരം അറിയാൻ കുറച്ചു വൈകി…”

“സർ ബാബ യുടെ??”

ഡ്രൈവർ ഒരു ചോദ്യ രൂപേണ ചോദിച്ചപ്പോ അവനും ആലോചിച്ചു ആരാണ്.

“ബന്ധുവാണ്”

അവൻ പറഞ്ഞൊപ്പിച്ചു.ഒരു നിസ്സംഘ ഭവത്തോടെ അങ്ങനെ പറയാൻ പറ്റുമോ എന്ന് അറിയില്ലെങ്കിലും അവൻ പറഞ്ഞു…

ഡ്രൈവറുടെ മുഖത്തു എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറഞ്ഞത് അവൻ ശ്രദ്ധിച്ചു….

പിന്നീട് കൂടുതലൊന്നും സംസാരിക്കാൻ നിന്നില്ല

ഒരു മരവിപ് മാത്രമായിരുന്നു വാർത്ത കേട്ട നിമിഷം മുതൽ..

ഒരു കാലത്ത് എല്ലാമായിരുന്ന ഒരു മനുഷ്യൻ പിന്നീട് വെറുത്തു എങ്കിലും ജീവിതത്തിൽ ഉപ്പ എന്നാ സ്ഥാനത്തു കണ്ട ഒരേ ഒരു വ്യക്തി ഇന്ന് മണ്ണോടു ചേർന്നിരിക്കുന്നു….

കുഞ്ഞിയാണ് വിളിച്ചത് മുഴുവൻ പറയാൻ അവൾ നല്ലവണ്ണം ബുദ്ധിമുട്ടി എങ്ങലടിച്ചു പകുതിയും മുറിഞ്ഞു പോയിരുന്നു… അവളുടെ കരച്ചിലാണ് ഇന്ന് ഇവിടെ വീണ്ടും എത്തിച്ചത്..

നാട് ഒരുപാട് മാറിപോയിരിക്കുന്നു റോഡിന്റെ സൈഡ് മുഴുവൻ ചെറിയ കാടമുറികൾ ബിൽഡിംഗുകൾ, റോഡുകൾ വീതി കൂട്ടിയിട്ടുണ്ടെങ്കിലും മുന്നത്തേക്കാൾ മോശം അവസ്ഥയാണ്..

ഒരു കാലത്ത് ഓടി നടന്ന പാടങ്ങൾ ഒകെ ഇപ്പോ വീടുകളാണ്..കളിച് നടന്ന പറമ്പുകൾ ചിലത് തരിശ് ആയി ഏതോ ബിൽഡിംഗുകളെയും പ്രതീക്ഷിച്ചു കിടക്കുന്നു, ചില പറമ്പുകൾ വലിയ വീടുകളും കെട്ടിടങ്ങളും വന്നു വികസനം തലോടിയിരിക്കുന്നു…

എല്ലാം കാലത്തിന്റെ മാറ്റം അതൊരു അനിവാര്യതയാണല്ലോ..

“സർ സ്ഥലം എത്തി…”

ഡ്രൈവറുടെ ഓർമപ്പെടുത്തൽ കാഴ്ചകൾക് വിരാമമിട് ഒന്ന് മൂളിയിട് ടാക്സി കാശും കൊടുത്ത് ഒന്ന് ചുറ്റും നോക്കി..

ഒരേകറിന് അടുത്ത വരുന്ന പറമ്പിൽ ഒത്ത നാടുകായി ഒരു വലിയ മാളിക.

കൂറ്റൻ ഗേറ്റിനു മുന്നിൽ നിന്ന് ഒന്ന് ശക്തിയിൽ തള്ളി..

കർ…  കാലപ്പഴകത്തിന്റെയോ പരിജയം പുതുക്കിയതോ ഒരു വലിയ ശബ്ദത്തോടെ അത് മലർക്കെ തുറന്നു..

“ആരാ… തന്നോട് ഗേറ്റ് തുറക്കാൻ പറഞ്ഞെ..”

സെക്യൂരിറ്റി ഓടി വന്നു

അവൻ ആളെ മൊത്തത്തിൽ ഒന്ന് നോക്കി.

കുമ്പ വീർത്തു നരച്ചു കഷണ്ടി കയറിയ തലയും

ഒരു വലിയ മീശയും.തലയെക്കാൾ വലിയ ഉടലും ഉള്ള ഒരു രൂപം..

ഇവിടെ മുൻപേങ്ങും കാണാത്ത ഒരു പ്രതിഭാസം ആണല്ലോ അവൻ മനസ്സിൽ ഓർത്തു…

“ആരാന്ന് കേട്ടില്ലേ…”

“നിങ്ങൾ ആരാ ഇവിടെ മുൻപ് കണ്ടിട്ടില്ലല്ലോ..” അവൻ ഒരു മറുചോദ്യം ചോദിച്ചു.

“എടൊ താൻ എന്താ കാലത്തെ ആളെ കളിയാക്കാൻ വന്നതാണോ..

ഇത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കണ്ടേ..”

അയാൾ ഒരല്പം ചൂടാവാൻ തുടങ്ങി..

“ചേട്ടാ ഞാൻ ആയിഷ അബ്ദുൽഖാദർ നെ കാണാൻ വന്നതാണ് ”

അയാൾ അവനെ ഒന്ന് സൂക്ഷിച് നോക്കി

“നിൽക്കു ഞാൻ ഒന്ന് ചോദിച്ചിട് വരാം തന്റെ പേരെന്താ..??”

“ഉമർ”

അയാൾ ഗേറ്റിനു സമീപത്തെ സെക്യൂരിറ്റി റൂമിൽ നിന്ന് ഇന്റർകോമിൽ വീട്ടിലേക് വിളിച്ചു..

ഒരു രണ്ടു മിനിറ്റ് ശേഷം വന്നു.

“സർ പൊയ്ക്കോളൂ…”

ഭവ്യതയോടെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

ചേട്ടന്റെ പേരെന്താ..??

“ഗോപി..”

“കുഞ്ഞു ഇവിടെത്തെ ആയിരുന്നല്ലേ…”??

 

“അല്ല” അത്അ പറയുമ്പോൾ അവന്റെ ശബ്ദം വളരെ ദൃഢമായിരുന്നു..

അയാളുടെ പേടിയോടെ ഉള്ള മുഖഭാവം കണ്ട്  അവൻ ഒന്ന് മയത്തിൽ ചോദിച്ചു..

“അതെ ഗോപി ചേട്ടാ ആരൊക്കെ വന്നിട്ടുണ്ട്??”

“ഖാദർ സാറിന്റെ ബന്ധുക്കൾ ഉണ്ടായിരുന്നു എല്ലാരും ഇന്നലെ പോയി സർ. ഇപ്പോ ജോലിക്കാറുണ്ട് ”

“പിന്നെ ചേട്ടാ എന്നെ സർ എന്നൊന്നും വിളിക്കണ്ട എന്റെ പേര് ഉമർ എന്നാണ് അത് മതി ”

“അപ്പോ അവൾ ഒറ്റക്കാണോ ഇവിടെ ”

“അല്ല സർ ബ്രദർസ് വന്നിട്ടുണ്ട് ”

“മം… എല്ലാരും ഉണ്ടോ ”

“ഉവ്വ് രണ്ടാൾ കബറടകത്തിനു മുന്നേ എത്തി ഒരാൾ ഇന്നലെ രാത്രി ആണ് വന്നത്..”

“അപ്പോ ഓക്കേ ഗോപി ചേട്ടാ..”

അവൻ അയാളോട് യാത്ര പറഞ്ഞു

നടന്നു.. മാറ്റങ്ങൾ എല്ലായിടത്തും ഉണ്ട്. ഇന്റർലോക്ക് ചെയ്ത വഴിക് ഇരു വശത്തുമായി ചെറുതായ്

മോഡിപിടിപ്പിച്ചിട്ടുണ്ട് ചെടികളും പുല്ലും വിരിച്ചിരിക്കുന്നു..

വാതിലിനു മുൻപിൽ തന്നെ അവൾ ഉണ്ടായിരുന്നു..

കാലങ്ങൾ കടന്നിട്ടും ഒരു ഇളക്കവും തട്ടാത്ത നല്ലൊരു സഹോദരബന്ധത്തിന്റെ ബാക്കി പത്രം പോലെ..

ഓടിവന്നു കെട്ടിപിടിച് എങ്ങലടിച്ചവൾ വാപ്പിയെ പറ്റി എന്തൊക്കെയോ പറഞ്ഞു..

ഓർക്കാൻ നല്ല ഓർമ്മകൾ ഒന്നും ഇല്ലാത്തതിനാൽ ആവാം ശ്രദ്ധിച്ചില്ല.

എങ്കിലും കണ്ണിന്റെ കോണിൽ എവിടെയോ രണ്ട് തുള്ളി കണ്ണുനീർ ഉരുണ്ട്കൂടിയിരുന്നു.

“നീയാകെ മാറി പോയല്ലോ കുഞ്ഞി…”

ഒരു കൊച്ചു സുന്ദരിയിൽ നിന്നും യവ്വനയുക്തയായ സൗന്ദര്യദാമത്തിലേക്കുള്ള

പരകായപ്രവേശം നടത്തിയിരുന്നു അവൾ.

“ഇചേണ് മാറിയേത് എന്ത് കോലാണ്..

താടീം…മുടീം…. സന്യാസിക്കാർന്നോ.. മോൻ.. മ്മ് എല്ലാം ശരിയാക്കാം.. ”

പകുതി ആത്‍മഗദവും പകുതി ഉമറിനോടും ആയി അവൾ മറുപടി പറഞ്ഞു.

ചിലനേരം അവളുടെ സംസാരവും പ്രവർത്തിയും എല്ലാം ഉമ്മയുടെ സാനിധ്യം ആണ് ഓർമപ്പെടുത്തിയത്. ബാഗ് എടുത്ത് ഹാളിലേക് കേറിയപ്പോ ബാക്കി മൂന്നു പേരും അവിടെ ഉണ്ടായിരുന്നു.

കാലങ്ങൾക് ശേഷം ഒരു കൂടി കാഴ്ച  ഒരു സഹോദരസംഗമം..

ഇന്ന് തങ്ങൾ അഞ്ചാളും അനാഥരാണ്. സ്നേഹം ആഗ്രഹിച്ച പോലെ കിട്ടിയിട്ടില്ലെങ്കിലും, എവിടെപ്പോയാലും തിരികെ വരാൻ ഒരു സ്ഥലവും ജീവിതത്തിൽ ആകെയുള്ള സ്വന്തവും ഇവിടെ തന്നെ ആയിരുന്നു, അതിൽ ഒന്ന് ഇന്നില്ല എങ്കിൽ അതൊരു വല്ലാത്ത വലിയ വിടവ് മനസിൽ ഉണ്ടാക്കിയിരിക്കുന്നു.

എല്ലാവരും കാലത്തിന്റെതായ മാറ്റങ്ങൾ വരിച്ചിരിക്കുന്നു..

മുടിയും താടിയും ഒതുക്കി വെട്ടി ഒരു വെള്ള മുണ്ടും ബ്ലാക്ക് t ഷർട്ടും ഇട്ടിരിക്കുന്ന ഖാലിദ് അവനെ നോക്കി സലാം പറഞ്ഞു.

എല്ലാവരും സലാം മടക്കി

വന്നു കെട്ടിപിടിച് വിശേഷം തിരക്കൽ ചടങ്ങിലേക് കടക്കാൻ തുടങ്ങി..

അബുവും ഷാനുവും രണ്ടാൾക്കും സ്വഭാവത്തിൽ വല്യ മാറ്റങ്ങളില്ല എന്ന് കുറച്ചു നേരം കൊണ്ട് തന്നെ മനസിലായി.. അബു മുടി വളർത്തി ഒരു റ വെച്ച പുറകിലോട് ഒതുക്കി വെച്ചിട്ടുണ്ട് ഒരു കാതിൽ ചെറിയ സ്റ്റഡ് അടിച്ചിട്ടുണ്ട് ഒരു ബ്ലാക്ക് ട്രാക്ക് സൂട്ടും ബ്ലാക്ക് t ഷർട്ടും ആണ് വേഷം.

ഷാനു മുടി ഒരു സൈഡ് പറ്റെ വെട്ടി മുടി നീട്ടി അധ് ഇടത്തോട്ട് മുഴുവനായി മറിച് ഈരി വെച്ചിട്ടുണ്ട്.

ഒരു അയഞ്ഞ പൈജമായും അബു ഇട്ട പോലെത്തെ അദ്ദേ t ഷർട്ടും ആണ് വേഷം.

“നീ സന്യാസി കോലത്തിൽ വന്നദെന്തായാലും നന്നായി ഇല്ലെങ്ങി ഇവരുടെ എടേൽ ഞാൻ ഒറ്റപെട്ടേനെ..”

നീട്ടി വളർത്തിയ ഉമറിന്റെ മുടിയും താടിയും നോക്കി അബു പറഞ്ഞു..

“നീ വെട്ടാൻ സമ്മതിക്കല്ലേട്ടാ.. അവൾ പിന്നാലെ നടക്കണ്ട് വെട്ടിക്കാൻ..”

അവൻ ആയിഷയെ നോക്കി ഉമറിനോട് ആയി പറഞ്ഞു..

ഉമറൊന്ന് സമ്മതം എന്ന പോലെ മൂളി..

ഖാലിദ് പണ്ടേ കുറച്ചു അന്തർമുഖനാണ് സംസാരം ആവശ്യത്തിന് മാത്രം എന്നാൽ ഒരു ലീഡർ എന്നാ നിലയിൽ ഞങ്ങൾ 4 ആൾക്കും മുന്നിൽ എന്തിനും അവനായിരുന്നു അവസാന ആശ്രയം. ഒരു മൂത്ത ജേഷ്ഠന്റെ സ്ഥാനം അലങ്കരിക്കുന്നവൻ.

അബുവും ഷാനുവും അവരുടെ ലോകത്ത് ആയിരുന്നു എന്നും. രണ്ടാളും ഒറ്റകെട്ടാണ് എന്തിനു വീടുവിട്ട് ഇറങ്ങുമ്പോഴും അവർ രണ്ടും ഒന്നിച്ചാണ് പോയത്..

“എനിക്കൊന്നു ഫ്രഷ് ആവണോലോ

ട്രെയിനിന്ന് കുളിച്ചിട്ടില്ല നല്ല ക്ഷീണോം ഇണ്ട്..”

ആയിഷയെ നോക്കി ഉമർ പറഞ്ഞു.

അവന്റെ ബാഗിൽ ഒന്നും തൂകി ആയിഷ മുന്നിൽ വഴികാട്ടിയായി നടന്നു.

“ആകെ ഒരു മാറ്റം ആണല്ലോ കുഞ്ഞീ..”

അവൻ ചുറ്റും കണ്ണോടിച്ചു പുതിയ മാറ്റങ്ങളെ ചൂണ്ടി അവളോട് പറഞ്ഞു..

“എങ്ങനെ നന്നായിട്ടുണ്ടോ”

“മ്മ് കൊള്ളാം മോശല്ല”

അവൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു

“ഞാനെ ഇന്റീരിയർ പഠിച്ചത് വെറുതെ അല്ല ”

ഒരു അഭിമാനത്തോടെ അവൾ അത് പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു.

ഒടുവിൽ 10 – 20 മുറികളുള്ള ആ കൊട്ടാരം പോലത്തെ വീട്ടിൽ തന്റെ തന്നെ പഴയ മുറിയുടെ വാതിൽ അവനായി വീണ്ടും തുറന്നു കൊടുത്ത് അവൾ പറഞ്ഞു.

“നിങ്ങൾ പോയ ശേഷം നിങ്ങടെ മുറികളൊന്നും ആരും ഉപയോഗിച്ചിട്ടില്ല. വാപ്പി ഇടക് വന്നു ഇവിടെ ഒകെ ഇരിക്കുന്ന കാണാറുണ്ട് ചോദിച്ചാ ഒന്നുല്ലന്ന് പറയും.. ”

 

ഒരവിശ്വാസ്യതയോടെ അവൻ അവളെ നോക്കി പുരികം ഉയർത്തി എന്ത് എന്നാ ഭാവത്തിൽ. അത് മനസ്സിൽ ആയിട്ടെന്ന വണ്ണം അവൾ തുടർന്നു.

“നമ്മളൊന്നും വിചാരിക്കുന്ന പോലെയല്ല ആരും വാപ്പി എന്തോ മറച്ചു വെച്ചിരുന്ന പോലെ എനിക്ക് പലപ്പോഴും തോന്നീട്ണ്ട്..

അവര് വരും എന്റെ മക്കൾ വരും നീ അവര്ടെ കൂടെ പോണം എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു എപ്പോഴും..

കഴിഞ്ഞയാഴ്ച ഹോസ്റ്റലിൽ പോകാൻ നിന്ന എന്നെ നിർബന്ധിച്ചു ഒരാഴ്‌ച കഴിഞ്ഞ് പോകാം എന്ന് പറഞ്ഞു നിർത്തിയപ്പോഴും കാരണം പറഞ്ഞത് അവര് വരാൻ സമയം ആയി എന്നാണ്.

വാപ്പിടെ മരണ ശേഷം നിങ്ങൾ അറിയേണ്ടതെല്ലാം അറിയും എന്നും പറഞ്ഞു..

മരണം മുന്നിൽ കണ്ട പോലെ ഒരു പേടിയോടെ തന്നെയാണ് വാപ്പി അവസാന രണ്ട് ദിവസങ്ങളിൽ നടന്നിരുന്നത്..

മരിക്കും മുന്നേ ഖുനൂസ് എന്ന് എന്തോ അവ്യക്തമായി പറയുന്നതും കേട്ടിരുന്നു..

ഇപ്പോ ഒരിക്കലും തിരിച്ചു വരില്ല എന്ന് കരുതിയ നിങ്ങൾ നാലാളും ഒരുമിച്ച് വന്നു കാണുമ്പോ എനിക്കെന്തോ ഒരു പേടി പോലെ…”

 

പറഞ്ഞു തീരും മുന്നേ അവൾ വിതുമ്പി തുടങ്ങിയിരുന്നു.

 

“നിനക്ക് വെറ്തെ ഓരോന്ന് തോന്നണതാണ് കുഞ്ഞീ…”

 

ഒരു ചെറിയ അത്ഭുതം അവനിൽ ഉണ്ടെങ്കിൽ കൂടി അത് വെളിവെക്കാതെ അവൻ അവളെ സമാദനിപ്പിക്കാൻ ശ്രമിച്ചു.

 

“ഉപ്പ വെറ്തെ ഓരോന്ന് പറഞ്ഞാണ്..

നീ പോയാൽ മൂപര് ഇവിടെ ഒറ്റക്കല്ലേ

ചെയ്യാനും ഒന്നുല്ല അതോണ്ട് പഴേതൊക്കെ ഓർത്തപ്പോ വിഷമം വന്നിട്ണ്ടാവും..”

“ഇപ്പോ നീ ഒന്നും ആലോചിച് തല പുണ്ണാക്കണ്ട ”

 

“റൂം തുറക്ക് പോത്തേ എനിക്ക് ബാത്‌റൂമിൽ പോണം”.

അവൻ ദയനീയമായി അവളെ നോക്കി

പല്ല് മുഴുവൻ കാട്ടി ഒരു ചെറു ചിരി ചിരിച് അവൾ അവന്റെ മുന്നിൽ നിന്ന് മാറി ബാഗ് എടുത്ത് ഉള്ളിൽ വെച്ച് തിരിച് നടന്നു.

 

അകത്തു കയറി അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. കുഞ്ഞി പറഞ്ഞത് സത്യമാണ് ഇറങ്ങി പോവുമ്പോൾ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ആണ് മുറി ഇപ്പോഴും. അഞ്ചു മിനിറ്റ് മുന്നേ താൻ ഇറങ്ങി പോയ പോലെയേ തോന്നുന്നുള്ളൂ. കാലപ്പഴകത്തിൽ വീട്ടിൽ വന്ന മാറ്റങ്ങളൊക്കെയും റൂമിൽ പടിക്കു പുറത്ത് നിർത്തിയിരിക്കുന്നു. ആരോ ദിവസവും വൃത്തി ആകുന്നുണ്ട് എല്ലാം നല്ല ക്ലീൻ ആയി വെച്ചിട്ടുണ്ട്.

 

ബെഡിൽ മടക്കി വെച്ചിരുന്ന ടവൽ എടുത്ത് അവൻ ബാത്‌റൂമിൽ കയറി.

Updated: July 13, 2024 — 1:16 am

2 Comments

Add a Comment
  1. കഥ സുബ്മിറ്റ് ചെയ്ത എത്രദിവസം കഴിഞ്ഞാണ് പബ്ലിഷ് ആകുന്നത് ആരേലും ഒന്ന് പറഞ്ഞുതരോ

  2. നിധീഷ്

    ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *