ആയുഷ്കാലം (എപ്പിസോഡ് 1) 112

ആ മനുഷ്യ രൂപം (തുർവാസ് ) വായുവിലൂടെ ഇഴഞ്ഞു വന്നു അസുറിന്റെ സിംഹാസനത്തിന്റെ മുന്നിൽ ആയി വന്നു നിന്നു….

അസൂർ : മ്മ് എന്തെങ്കിലും പറയാൻ ഉണ്ടോ

( ഭാഷ ഒരു പ്രശ്നം ആയത് കൊണ്ട് ഈ ഭാഷ എല്ലാം മലയാളത്തിൽ ആയിരിക്കും )

തുർവാസ് : ചിലത് പറയാൻ ഉണ്ട്

അസൂർ : പറയാൻ പോകുന്ന കാര്യം പ്രധാന പെട്ടത് അകണേ എന്ന് നീ പ്രാർത്ഥിച്ചോ ഇല്ലെങ്കിൽ നിന്റെ തല ഞാൻ ഇങ്ങ് എടുക്കും…

തുർവാസ് : നമ്മുക്ക് വേണ്ടപ്പെട്ട ഒരു കാര്യം ആണ് അദ്ദേഹത്തെ തിരിച്ചു കൊണ്ട് വരാൻ ഒരു വഴി തെളിഞ്ഞു വരുന്നുണ്ട്

അസൂർ : നീ കുറെ കാലം ആയില്ലേ ഇത് പറയാൻ തുടങ്ങിയിട്ട് ഇനിയും നി എന്റെ ക്ഷമ പരീക്ഷിക്കുകയാണോ….

തുർവാസ് : ഈ പ്രാവശ്യം അങ്ങനെ അല്ല ഇത്രേം കാലം ഞാൻ എന്റെ മദ്രത്തിലൂടെ കണ്ടെത്താൻ ശ്രമിച്ചത് അത് നടക്കാൻ പോകുന്നു… പക്ഷെ

അസൂർ : പക്ഷെ…

തുർവാസ് : പക്ഷെ അതിനു കുറച്ചു ആപിചാര ക്രിയകൾ കൂടെ ഉണ്ട് കൂടാതെ അതിന് അദ്ദേഹത്തിന്റെ നട്ടെല്ല് വേണം….അത് അവിടെ പോയി എടുക്കണം അവരുടെ സാമ്രാജ്യത്തിൽ അദ്ദേഹം മരിച്ച സ്ഥലത്ത്..

അസൂർ : ഇനോർത്തിൽ പോകുന്നകാര്യം ആണോ നീ ഈ പറയുന്നേ….

തുർവാസ് : അതെ അവിടെ പോയി അത് എടക്കാൻ കഴിഞ്ഞാൽ……

തുർവാസ് അസൂറിനെ നോക്കി ഒരു പകയുടെ അഗാരമായ ഒരു ചിരി ചിരിച്ചു

അസൂർ : എങ്കിൽ ഇപ്പൊ തന്നെ അതിനുള്ള പണി നീ തുടങ്ങണം നിനക്ക് ആവശ്യമുള്ളവരെ കൂട്ടിക്കോ…..

അസൂർ തൂർവാസിനോട് കൈകൾ രണ്ടും നീട്ടികൊണ്ട് പറഞ്ഞു

തുർവാസ് : ആരും വേണ്ട ക്രിയകൾ കഴിഞ്ഞ ശേഷം ഞാൻ അവരുടെ രൂപം സ്വീകരിച്ചു ഉടനെ അങ്ങോട്ട് പോകാം അതായിരിക്കും നല്ലത്.

അസൂർ : മ്മ്… ഇനി ഇതിൽ മറിച്ചാണ് നടക്കുന്നത് എങ്കിൽ നിനക്ക് അതിനു കഴിഞ്ഞില്ല എങ്കിൽ ഇനോർത്തിൽ ഉള്ളവർ ആയിരിക്കില്ല നിന്നെ കൊല്ലുന്നത് അത് ഞാൻ ആയിരിക്കും… മനസിലായില്ലേ നിനക്ക്പോകാം..

https://imgur.com/a/b68ipy4

തുർവാസ് അവിടെ നിന്നും വായുവിലൂടെ നീങ്ങി തന്റെ ആപിചാര ക്രിയകൾ നടക്കുന്ന ഇരുണ്ട മുറിയിലേക് പ്രവേശിച്ചു അതിന്റെ ഉള്ളിൽ ആയി കുറെ ഇരുമ്പ് കൂട്ടിൽ ബന്ധികൾ ആയ അനേകം ഗർഭിണികൾ ആയ മനുഷ്യ സ്ത്രീകൾ കയ്യിൽ ഇരുമ്പിന്റെ ചങ്ങലകൾ തുർവാസ് മുറിയുടെ നടുവിൽ ആയി വന്നുനിന്ന് തന്റെ കൈയിലെ വടി നിലത്തു വരച്ച കളത്തിന് നടുവിൽ ആയി വച്ചു അപ്പോൾ തന്നെ ആ മുറി പ്രകാശിച്ചു.. അപ്പോൾ വെളിച്ചം കണ്ണിലേക്കു അടിച്ചു ബന്ധികൾ ആയ സ്ത്രീകൾ നിലവിളിക്കാൻ തുടങ്ങി ശേഷം അവിടെ കാവൽ നിൽക്കുന്ന ഒരു വേതാളരൂപം ഒരു സ്ത്രിയെ പിടിച്ചു വലിച്ചു കൊണ്ട് തുറവാസിന്റെ കാൽ ചുവട്ടിൽ കൊണ്ട് ഇട്ടു മടങ്ങി

തുർവാസ് തന്റെ മാന്ദ്രിക ദണ്ട് ആ ഗർഭിണിയുടെ വയറിനു മുളകിൽ വച്ചു മദ്രം ജപിപ്പിച്ചു കൊണ്ടിരുന്നു

Irek izam irek maek adish

അതിനോടൊപ്പം ആ സ്ത്രിയുടെ വയർ വീർത്തുവാരാൻ തുടങ്ങി ആ ഗർഭിണി പ്രാണന് വേണ്ടി ആർത്തുകരയാൻ തുടങ്ങി

ഇതേസമയം അസൂർ തന്റെ സിംഹാസനത്തിൽ ഇന്നും എഴുന്നേറ്റു പിറകിൽ ഉള്ള വലിയ സിംഹാസനത്തിന്റെ അടുത്തേക് നടന്നു മുട്ട് മടക്കി ഇരുന്നു ശേഷം എഴുനേറ്റു കൊണ്ട് തന്റെ വാൾ ഉയർത്തികൊണ്ട് അസുർ പറഞ്ഞു

അങ്ങയെ ഞാൻ തിരിച്ചു കൊണ്ടുവരും അങ്ങയുടെ ആത്മാവിനെ കണ്ടെത്തും.

6 Comments

Add a Comment
  1. Looking forward for more episodes.

    1. Ivide ayachitt upload cheyyunilla.. Author id kittiyirunnel neritt upload cheyyamayirunnu ? avasta?

  2. ഒരുപാട് നാളായി ഇങ്ങനെ ഒരു theme-ൽ നല്ലൊരു കഥ വന്നിട്ട്…?
    തുടക്കം സൂപ്പർ ആണ് brooo…..??
    Bro-ടെ story telling-ൻ്റെ ആ style കൊള്ളാം…❣️❣️
    PLEASE CONTINUE….??

    1. Ithil illa

  3. Brother ithu repeat aanallo,
    Plz check

    1. Updates kanathond onnukude ayachathayirunnu?

Leave a Reply

Your email address will not be published. Required fields are marked *