അക്ഷരോദകം 66

“അക്ഷരോദകം”
Aurhor : സുനിൽ

 

“കുട്ടിയമ്മേ.. ടീ കുട്ടിയമ്മോ…
ടീ നീലിമേ… നീയാ മൊളകുപൊടി എവിടെ വെച്ചെടീ…?”

“ങും നീ മിണ്ടണ്ട! ഇന്നെന്താണാവോ മിണ്ടാതിരിക്കാൻ കാരണം…?
തെരക്കിയാ കുറ്റം
തെരക്കിയില്ലേ കുറ്റം നോക്കിയാ കുറ്റം
നോക്കിയില്ലേ കുറ്റം ന്റെ പൊന്നോ! ഞാനൊന്നിനുവില്ലേ…”

അതെങ്ങനാ വയ്യാത്തെടത്ത് അടുക്കളേ കേറരുതെന്നു പറഞ്ഞിട്ടൊള്ളതാ പറഞ്ഞാക്കേവലം അതില്ലാലോ…. തലയ്ക്കാ പരിക്ക് വല്ലോം സംഭവിച്ചാ എനിക്കുപിന്നാരാ ഒള്ളേ.. പറഞ്ഞാ കേക്കണ്ടേ..

ഇതൊക്കെ പറഞ്ഞാലും അത് പറഞ്ഞില്ലല്ലോ!
ഞാൻ നന്ദകിഷോർ!
നന്ദൻ എന്ന് വിളിക്കും.

ഈ മിണ്ടാതെ പിണങ്ങി മാറി നിൽക്കുന്നവളാ എന്റെ സർവ്വസ്വവും.. എന്റെ ഭാര്യ!

എന്റെ കുട്ടിയമ്മ!
മറ്റുള്ളവരുടെ നീലിമ!

രണ്ട് വർഷം മുൻപ് വലിയൊരു അപകടം പറ്റിയതിന് ശേഷം ഇവൾ ഇങ്ങനാ!

അതിൽ പിന്നെ സർവ്വതിനും ദേഷ്യം.
ദേഷ്യം വന്നാൽ പിന്നെ ആരോടും ഒന്നും മിണ്ടില്ല!

ഒരു ഇരുചക്രവാഹന അപകടം!

എന്റെ കൈയ്യും കാലും ഒടിഞ്ഞ് നാല് ദിവസം എനിക്ക് ബോധവും ഇല്ലായിരുന്നു!

ഇവൾക്ക് തലയ്ക്ക് മാത്രമായിരുന്നു പരിക്ക്…
മുഖത്തിന്റെ ഒരു വശം ചതഞ്ഞ് കരുവാളിച്ച് ചീർത്ത് തന്നാ ഇപ്പോഴും!

അതിസുന്ദരിയായിരുന്ന കുട്ടിയമ്മയ്ക്ക് അത് താങ്ങാനാവുന്നില്ല.
ജീവൻ പോലെ കൊണ്ട് നടന്ന മുടി മുറിച്ച് കളഞ്ഞതും!

അന്ധവിശ്വാസത്തിന് കൈയ്യും കാലും വച്ച കുട്ടിയമ്മ എന്നെക്കൊണ്ട് മുടിയിൽ ഉമ്മ വെപ്പിക്കില്ലായിരുന്നു….

3 Comments

Add a Comment
  1. തികച്ചും ശാന്തം!
    ഇതുവഴി ഒക്കെ ആരെങ്കിലും വരവുപോക്ക് ഒക്കെ ഉണ്ടോ ആവോ!

    1. superb manassil thatti

  2. കമന്റ് ഓപ്ഷൻ ഇല്ലേ?

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: